TRENDING THIS WEEK
നെടുമ്പാശേരി സിയൽ കൺവെൻഷൻ സെന്ററിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നടൻ മോഹൻലാൽ യോഗ ചെയ്യുന്നു
ചെമ്പഴന്തി ശ്രീനാരായണ അന്തർദ്ദേശീയ പഠന തീർത്ഥാടന കേന്ദ്രവും ദൈവദശകം കൂട്ടായ്മയും സംയുക്തമായി തിരുവനന്തപുരം മ്യൂസിയം ശ്രീനാരായണഗുരു പാർക്കിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിനാചരണത്തിൽ ദൈവദശകത്തെ ആസ്പദമാക്കി ചിട്ടപ്പെടുത്തിയ യോഗാഭ്യാസം യോഗ ട്രെയിനർ അഞ്ജന കാവുങ്കലിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചപ്പോൾ.
പാളയം ഗവ സംസ്കൃത കോളേജിന് പിന്നിലെ റോഡിൽ വാഹനങ്ങൾക്ക് മുകളിലൂടെ കടപുഴകി വീണ മരത്തിന്റെ ശിഖരം വെട്ടിമാറ്റുന്ന അഗ്നിശമന സേനാംഗങ്ങൾ
ആഘോഷം പൊട്ടിയാൽ...നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ജയിച്ചതിനെത്തുടർന്ന് കോട്ടയം നഗരത്തിൽ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിച്ചപ്പോൾ ഓടി മാറുന്ന പ്രവർത്തകർ.
നിലമ്പൂർ മധുരം...നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ജയിച്ചതിനെത്തുടർന്ന് കോട്ടയം നഗരത്തിൽ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ ലഡ്ഡു വിതരണം ചെയ്ത് ആഹ്ലാദം പങ്കിട്ടപ്പോൾ
കൊതിപ്പിച്ചിട്ട് പോയല്ലോ...നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചതിനെത്തുടർന്ന് കോട്ടയം നഗരത്തിൽ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ ബസിൽ ഇരുന്ന കുട്ടിക്ക് ലഡ്ഡു നൽകവേ ബസ് എടുത്ത് പോയപ്പോൾ.
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനികളുടെ ഗ്രാജുവേഷൻ ഷോ കാലിഡോസ്കോപ്പ് 2025ൽ നിന്ന്
വന്യജീവികൾ ജീവനെടുക്കുമ്പോൾ സംരക്ഷണം നൽകേണ്ട സർക്കാർ നോക്കുകുത്തിയായി മാറുന്നുവെന്ന് ആരോപിച്ച് പാലക്കാട് ജില്ലാ കർഷക മസ്ദൂർ സംഘത്തിന്റെ നേതൃത്വത്തിൽ ഒലവക്കോട് ഡി.എഫ്.ഒ. ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബി.എം.എസ് സംസ്ഥാന ട്രഷറർ സി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയുന്നു.
ജില്ലാ ലൈബ്രറി കൗൺസിലും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പും പി.എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി ഗവ. ഗേൾസ് സ്കൂളിൽ സംഘടിപ്പിച്ച വായനാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന വേളയിൽ പ്രൊഫ. എം.കെ. സാനു കുട്ടികളോടൊപ്പം
ചാറ്റൽമഴയിൽ കോട്ട് ധരിച്ച് കരയിൽനിന്ന് ചൂണ്ടയിടുന്ന യുവാക്കൾ. മത്സ്യബന്ധനത്തിനുശേഷം മടങ്ങിവരുന്ന വള്ളം പശ്ചാത്തലത്തിൽ. പുതുവൈപ്പ് ജങ്കാർ ജെട്ടിയിൽ നിന്നുള്ള കാഴ്ച