പാലക്കാട് ആലത്തൂർ കാവശ്ശേരി വടക്കേ നട വാതക ശ്മശാനം കനത്ത മഴയിൽ പൂർണമായും വെള്ളത്തിൽ മുങ്ങിയപ്പോൾ.
ശക്തമായ മഴയിൽ പറളി ഓടനൂർ നിലംപതിപ്പാലം കരകവിഞ്ഞ് ഒഴുകിയപ്പോൾ ഈവഴിയുള്ള യാത്രയും വാഹന ഗതാഗതവും തടസപ്പെട്ടു പായൽ അടിഞ്ഞ് കൂടിയത് മൂലംവെള്ളത്തിൻ്റെ ഒഴുക്കിനെയും ബാധിച്ചു .
വള്ളം നിറയെ വെള്ളം...കൊച്ചിയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയ അവസ്ഥയാണ്. ശക്തമായ കാറ്റുള്ളതിനാൽ ചെറുവള്ളങ്ങളിൽപോയി മീൻ പിടിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. വീടിനു മുന്നിൽ കെട്ടിയിട്ടിരിക്കുന്ന വള്ളത്തിൽ വെള്ളം നിറഞ്ഞപ്പോൾ കോരികളയുന്നയാൾ. പനമ്പുകാടു നിന്നുള്ള കാഴ്ച്ച
ആറാടി...ശക്തമായ മഴയിൽ ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിൽ മുങ്ങിയപ്പോൾ കാണാനെത്തിയവർ
ആറാടി...ശക്തമായ മഴയിൽ ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിൽ മുങ്ങിയപ്പോൾ
മഴയെത്തും മുന്നേ...ഇന്നലെ കൊച്ചി നഗരത്തിൽ കനത്ത മഴ പെയ്യുന്നതിനു മുന്നേ ആകാശത്ത് ഇരുണ്ടു കൂടിയ കാർമേഘം. ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച്ച
ആറാടി...ശക്തമായ മഴയിൽ ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിൽ മുങ്ങിയപ്പോൾ
ആറാടി...ശക്തമായ മഴയിൽ ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിൽ മുങ്ങിയപ്പോൾ
കരയിലേക്ക്...ശക്തമായ മഴയിൽ വെള്ളത്തിലായ ആലുവ മണപ്പുറത്തെ വയലാർ രാമവർമ്മ സ്മൃതിമണ്ഡപത്തിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സെത്തി രക്ഷിച്ച് കരക്കെത്തിക്കുന്നു
ശ്രീരാമ രാമ രാമ... കർക്കടക കാലത്തെ ദുരിതത്തിന് അറുതി വരുത്താൻ മനസ്സിൽ ഭക്തിയും ചുണ്ടിൽ രാമനാമജപവുമായി രാമായണമാസത്തെ വരവേൽക്കാൻ ഹൈന്ദവ ഭവനങ്ങൾ ഒരുങ്ങി. കോട്ടയം പുതിയ തൃക്കോവിൽ ക്ഷേത്രത്തിനു സമീപത്ത് പ്രണവം വീട്ടിൽ രാമായണ പാരായണം നടത്തുന്ന 87 വയസ്സുള്ള സരസ്വതിയമ്മ.
രാമകഥ കേട്ട്... ഇന്ന് രാമായണ മാസാരംഭം.കോട്ടയം തളിയിൽ ക്ഷേത്രത്തിന് സമീപത്തെ ശ്രീവിലാസ് വീട്ടിൽ രാമായണ പാരായണം നടത്തുന്ന വീട്ടമ്മയും കുട്ടിയും.
സമരമുഖം...പി.എസ്.സി അഴിമതിക്കെതിരെ യുവമോർച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എസ്.സി ഓഫീസിലേക്ക് നടത്തിയ മാർച്ചിനെ തുടർന്ന് റോഡിലിരുന്ന് പ്രതിഷേധിച്ച് യുവമോർച്ച സംസ്ഥാന സെക്രട്ടറി അധീന ഭാരതിയെ പോലീസ് അറസ്റ്റ് ചെയ്തു നിൽക്കുന്നു
നിറമഴ...നാഗമ്പടം വട്ടമൂട് പാലത്തിൽ നിന്നുള്ള മഴക്കാഴ്ച.
അന്നന്നത്തെ അന്നത്തിനായി മുച്ചക്രവാഹനത്തിൽ ഭാരവുമായി ആലപ്പുഴ നഗരത്തിലൂടെ പോകുന്ന വയോധികനായ തൊഴിലാളിയെ സഹായിക്കുന്ന കാൽനടയാത്രികൻ. എ.വി.ജെ ജംഗ്ഷനിൽ നിന്നുള്ള കാഴ്ച.
ആലപ്പുഴ അമ്പലപ്പുഴ കെ.കെ.കുഞ്ചു പിള്ള സ്മാരക ഗവ.എച്ച്.എസ്.എസ് ൽ നടന്ന പ്ലസ് വൺ തുല്യത പരീക്ഷ എഴുതിയ ശേഷം പുറത്തേക്ക് വന്ന സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പരീക്ഷാർത്ഥി പി.ഡി.ഗോപിദാസും ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥി ആഷികും പരീക്ഷക്ക് ശേഷം സൗഹൃദം പങ്കിടുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ആർ. റിയാസ്, സാക്ഷരതാ മിഷൻ ജില്ല കോർഡിനേറ്റർ പ്രകാശ് ബാബു തുടങ്ങിയവർ സമീപം.
പിടിവള്ളിയും പിടിവിടുന്നു.... നിത്യേന വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി ആളുകൾ ആശ്രയിക്കുന്നപാലത്തിന്റെ ഇരുവശവുമുണ്ടായിരുന്ന കൈവരികളിലൊന്ന് പൂർണ്ണമായി ഇല്ലാതായതോടെ മറുവശത്തെ ദ്രവിച്ചുതുടങ്ങിയ കൈവരിയാണ് ഏകയുണ്ടായിരുന്ന പിടിവള്ളി. സിമന്റു തൂണുകൾ പൊട്ടിപൊളിഞ്ഞും, ദ്രവിച്ചുതുടങ്ങിയ കമ്പികൾ പുറത്തേക്ക് തള്ളിയും അപകടാവസ്ഥയിൽ നിൽക്കുന്ന കൈനകരി ചാലേച്ചിറ പാലത്തിൽ ശ്രദ്ധയൊന്ന് പാളിയാൽ അപകടം ഉറപ്പാണ്. ഒരുവശം മാത്രമായി ബാക്കി നിൽക്കുന്ന ദ്രവിച്ചുതുടങ്ങിയ കൈവരികളിൽ ഓരം ചേർന്ന് പിടിച്ച് കയറുന്ന പ്രദേശവാസി
സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി പൈപ്പിടാൻ വെട്ടിപ്പൊളിച്ചിട്ടിരിക്കുന്ന ആലപ്പുഴ നഗരത്തിലെ തിരക്കേറിയ റോഡുകളിലൊന്ന്. പിച്ചുഅയ്യർ ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
കാറ്റിലും മഴയിലും സംസ്ഥാന പാത ആലപ്പുഴ മുഹമ്മ റോഡിൽ ഡി.സി. ജംഗ്ഷനിൽ റോഡിൽ വാഹനങ്ങൾക്ക് മുകളിലേക്ക് മരം കടപുഴകി വീണപ്പോൾ.
ഇരുണ്ട മേഘങ്ങൾക്കിടയിലൂടെ കടന്ന് പോകുന്ന നേവിയുടെ ജെറ്റ് വിമാനം
എറണാകുളം ജോസ് ജംഗ്ഷനിലെ രാത്രി കാഴ്ച. ക്യാമറയിലെ ലോംഗ് എക്പോഷർ ഉപയോഗിച്ചെടുത്ത ചിത്രം
  TRENDING THIS WEEK
കൊല്ലം പ്രസ്‌ ക്ലബും ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ ഡോ. എ. യൂനുസ് കുഞ്ഞ് സ്മാരക പ്രഥമ പത്ര, ദൃശ്യ മാദ്ധ്യമ അവാർഡ് സമ്മേളനം റവന്യു, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യം ഉദ്‌ഘാടനം ചെയ്യുന്നു
കേരള കൗമുദിയുടെ ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരി കാറൽമണ്ണ സി.സി.എസ്.ടി. കോളേജിൽ നടന്ന ലഹരി വിമുക്ത കാമ്പെയിൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയുന്നു.
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൊല്ലം പ്രസ്ക്ലബിന് സമീപത്തെ മതിലിൽ വരച്ച ചിത്രങ്ങളുടെ അവസാനഘട്ട മിനുക്ക് പണി നടത്തുന്ന ചിത്രകാരൻ മനു. ജൻമനാ വലത് കൈ ഇല്ലാത്ത മനു ചി​ത്രരചനയി​ൽ അസാധാരണ വൈഭവമാണ് കാട്ടുന്നത്
ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇ.എസ്.ഐ ഹാർട്ട് സെന്ററിന് മുന്നിൽ നടത്തിയ ഉപരോധം
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സ്പോട്സ് യോഗ മത്സരത്തിൽ നിന്ന്
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അഖിലേന്ത്യ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ യോഗം സി.ഐ ടി യുദേശീയ വൈസ് പ്രസിഡൻ്റ് ജെ. മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു
മഴ കാത്ത് വല..... കനത്ത മഴയിൽ മീൻപിടുത്തക്കാരെ കാത്ത് കിടക്കുന്ന വലകൾ. തൊടുപുഴയിൽ നിന്നൊരു കാഴ്ച
സർവീസ് പെൻഷൻകാരുടെ പെൻഷൻ തുക പോസ്റ്റ് ഓഫീസ് വഴി​ മണിയോർഡറായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും പെൻഷണേഴ്‌സ് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ആശ്രാമത്തെ എ. തങ്ങൾ കുഞ്ഞ് മുസലിയാർ സ്ത്രി സൗഹ്യദ പാർക്കിലെ സന്ദർശകർക്കുള്ള ഇരിപ്പിടമുൾപ്പെടെ കാട് മൂടിയ നിലയിൽ
വട്ടവട പഴന്തോട്ടത്ത് വനം വകുപ്പ് പ്രകൃതിദത്തമായി നിർമ്മിച്ച പുൽമേട്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com