കൊല്ലം കോർപറേഷന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്ന ശേഷി കാർക്ക് ട്രൈസ് സ്കൂട്ടർ വിതരണത്തിന്റെ ഉദ്‌ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കുന്നു. മേയർ ഹണി ബെഞ്ചമിൻ തുടങ്ങിയവർ സമീപം
നാഷണൽ ഹെൽത്ത് മിഷനും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ചേർന്ന് എറണാകുളം ജില്ലയിലെ ആശാപ്രവർത്തകർക്ക് വേണ്ടി നടത്തിയ ദുരന്ത നിവാരണ പരിശീലന പരിപാടിയിൽ നിന്ന്.
പൊങ്ങുന്ന വെള്ളത്തിൽ...തോരാതെ പെയ്ത മഴ ഇടയ്ക്കൊന്നു ശമിച്ചെങ്കിലും വീണ്ടും ശക്തമായി മഴ പെയ്തു തുടങ്ങിയതോടെ പുഴയിൽ വലവീശി മീൻ പിടിക്കുന്നവർ. എലിപ്പുലിക്കാട്ട് പാലത്തിൽ നിന്നുള്ള കാഴ്ച.
ശുനക ശയനം...കോട്ടയം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ബസ്സിനടിയിൽ കിടന്നുറങ്ങുന്ന തെരുവുനായ്ക്കൾ
പ്ലസ് വൺ ക്ലാസുകൾ ഇന്നലെ ആരംഭിച്ചപ്പോൾ വിദ്യാർത്ഥികളെ മെഴുകുതിരി കത്തിച്ച് നൽകി അദ്ധ്യാപകർ സ്വീകരിച്ചപ്പോൾ. കോട്ടയം ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ കാഴ്ച
വെളിച്ചം പകർന്ന്...പ്ലസ് വൺ ക്ലാസുകൾ ഇന്നലെ ആരംഭിച്ചപ്പോൾ വിദ്യാർത്ഥികളെ മെഴുകുതിരി കത്തിച്ച് നൽകി സ്വീകരിക്കുന്ന അദ്ധ്യാപകർ. കോട്ടയം ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ കാഴ്ച.
കെനിയയിൽ വാഹനാപകടത്തിൽ മരിച്ച പാലാാക്കട് മണ്ണൂർ കാഞ്ഞിരംപാറ പുത്തൻപുരയിൽ റിഷി വില്ലയിൽ റിയ, മകൾ ടൈറ എന്നിവരുടെ വീട് മന്ത്രി എം.ബി രാജേഷ് സന്ദർശിക്കുന്നു. അഡ്വ. കെ ശാന്തകുമാരി എം. എൽ. എ സമീപം
മലബാർ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും പ്ലസ് വൺ സീറ്റ് അധിക ബാച്ച് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടും കെ.എസ്.യു ജില്ലാ കമ്മിറ്റി പ്രവർത്തകർ പാലാാക്കട് വിദ്യാഭ്യാസ ഡെ ഡെപ്യുട്ടി ഡയറക്ടറുടെ ഓഫീസ് ഉപരോധിയ്യപ്പോൾ പൊലീസ് അറസറ്റ് ചെയ്ത് നിക്കുന്നു.
കനത്ത മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ. എറണാകുളം പുതുവൈപ്പിനിൽ നിന്നുള്ള കാഴ്ച
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്ന വള്ളം. എറണാകുളം പുതുവൈപ്പിനിൽ നിന്നുള്ള കാഴ്ച
തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന മഹാകവി എസ്. രമേശൻ നായർ സ്മൃതി ദിനത്തിൽ അദ്ധേഹത്തിന്റെ സനാതനസംസ്കൃതിയുടെ സർഗസഞ്ചാരങ്ങൾ എന്ന പുസ്തകം സംവിധായകൻ വിനയൻ പ്രകാശനം ചെയ്തപ്പോൾ
എറണാകുളം പുതുവൈപ്പിനിൽ മത്സബന്ധനം കഴിഞ്ഞ് മടങ്ങുന്ന വള്ളവും പിറകിലായി കടന്ന് പോകുന്ന വല്ലാർപാടം ഡി.പി വേൾഡിന്റെ ചരക്ക് കപ്പൽ
ലോക സംഗീത ദിനത്തിന്റെ ഭാഗമായി എറണാകുളം മഹാരാജാസ് കോളേജ് സംഗീത വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എം.കെ. ശങ്കരൻ നമ്പൂതിരിയുടെ സംഗീതക്കച്ചേരിയിൽ നിന്ന്
കോട്ടയം കോടിമത മീൻ മാർക്കറ്റിന് സമീപം വീടുകളുടെ മതിലുകളിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം
കനത്ത മഴയെത്തുടർന്ന് കല്ലറ ഇടയാഴം റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട്. കുമരകം കോണത്താറ്റ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാകാത്തതിനാൽ,കോട്ടയത്ത് നിന്നും ആലപ്പുഴ,ചേർത്തല,കുമരകം,വൈക്കം പ്രദേശങ്ങളിലേക്ക് പോകാൻ ഈ റോഡാണ് യാത്രക്കാർ ഇപ്പോൾ ഉപയോഗിക്കുന്നത്
എറണാകുളം മാർക്കറ്റിൽ കച്ചവടത്തിനായി കൊണ്ട് വന്നിരിക്കുന്ന മുന്തിരിയിൽ മധുരം നുകരാനായെത്തിയ തേനീച്ചകൾ
തിരുവനന്തപുരത്ത് അലയൻസ് ഫ്രാങ്കൈസിന്റെ ആഭിമുഖ്യത്തിൽ ഡി.സി ഇന്ത്യയിലെ ഫ്ര‍ഞ്ച് അംബാസിഡർ തിയെറി മതൗവുമായി നടന്ന മുഖാമുഖ ചടങ്ങിന് ശേഷം പുറത്തേയ്ക്ക് വരുന്ന ശശി തരൂർ എം.പി. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിന് തന്നെ കോണ്‍ഗ്രസ് ക്ഷണിച്ചിട്ടില്ലെന്ന് തരൂർ പറഞ്ഞത് വിവാദമായിരുന്നു
രാജ്ഭവനെ ആർ.എസ്.എസ് ശാഖയാക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ച്
രാജ്‌ഭവനിൽ നടന്ന സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് രാജ്യ പുരസ്‌കാർ അവാർഡ് വിതരണ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തുന്നു. (ചിത്രം 2) ചടങ്ങിൽ താമസിച്ചെത്തിയ മന്ത്രി വി. ശിവൻകുട്ടിയെ വേദിയിലേക്ക് ആനയിക്കുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. പിന്നീട് മന്ത്രി വിയോജിപ്പ് അറിയിച്ച ശേഷം വേദിവിട്ടു
കെ-സ്‌പേസ് പാർക്കിന്റെ കോമൺ ഫെസിലിറ്റി സെന്ററിന്റെയും റിസർച്ച് ആന്റ് ഡെവലപ്മെന്റ് സെന്ററിന്റെയും ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന കേരള എയ്റോ എക്സ്പോ 2025ൽ നിർവഹിക്കുന്നു. കെ-സ്‌പേസ് മാനേജർ കെ.ധനേഷ്, സി.ഇ.ഒ ജി.ലെവിൻ, മന്ത്രിമാരായ ജി.ആർ.അനിൽ, പി.രാജീവ്, ഐ.ടി -ഇലക്ട്രോണിക്‌സ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എം.ഡി സന്തോഷ് ബാബു, നബാർഡ് ചെയർമാൻ ഷാജി കെ.വി, അണ്ടൂർകോണം പഞ്ചായത്ത് പ്രസിഡന്റ് എസ് .ഹരികുമാർ, ഐ എസ് ആർ ഒ - ഐ ഐ എസ് യു ഡയറക്ടർ ഇ എസ് പത്മകുമാർ, അണ്ടൂർകോണം പഞ്ചായത്ത് അംഗം അനൂജ അനീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുഷ്പ വിജയൻ, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ.വി എന്നിവർ സമീപം
  TRENDING THIS WEEK
ചാറ്റൽ മഴയിൽ വാഹനങ്ങൾക്കിടയിലൂടെ മൊബൈലിൽ സംസാരിച്ച് അപകടകരമായി നടന്ന് നീങ്ങുന്ന യുവതി
ജനറൽ ആശുപത്രിക്ക് മുന്നിലൂടെ പ്ളാസ്റ്റിക് ചാക്ക് കെട്ടുമായി നടന്ന് നീങ്ങുന്ന വൃദ്ധൻ. പിറകിലായി സ്വഛ് ഭാരത് പരസ്യത്തിന്റെ ഭാഗമായി മതിലിൽ വരച്ച ഗാന്ധിയുടെ ചിത്രവും കാണാം
ജില്ലാ ലൈബ്രറി കൗൺസിലും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പും പി.എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി ഗവ. ഗേൾസ് സ്കൂളിൽ സംഘടിപ്പിച്ച വായനാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന വേളയിൽ പ്രൊഫ. എം.കെ. സാനു കുട്ടികളോടൊപ്പം
ആലപ്പുഴ വളഞ്ഞവഴിയിൽ കടൽ പ്രക്ഷുബ്ധമായപ്പോൾ
അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ്‌ 503ൽ നിന്ന് വീണ ടാങ്ക് കണ്ടെയ്നർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞപ്പോൾ കരയിലേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ.
അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ്‌ 503ൽ നിന്ന് വീണ ടാങ്ക് കണ്ടെയ്നർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞപ്പോൾ
എറണാകുളം ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി - ചെറിയകടവ് റോഡ് കടലാക്രമണത്തെത്തുടർന്ന് വെള്ളം കയറിയ നിലയിൽ.
മൂലമ്പള്ളി പിഴലയിലെ കെട്ടുകളിൽ മഴയത്ത് ചൂണ്ടയിടുന്നയാൾ. ഇവിടെ നിരവധി പേരാണ് പ്രകൃതിഭംഗി ആസ്വദിക്കാനും ചൂണ്ടയിടാനുമായി നിത്യേന എത്തുന്നത്
ശക്തമായ മഴയിൽ നിന്ന് രക്ഷതേടി സുരക്ഷിത സ്ഥാനത്തേയ്ക്ക് ഓടിമാറുന്ന യുവാക്കൾ. ആലപ്പുഴ ബീച്ചിന് സമീപത്തുനിന്നുള്ള ദൃശ്യം.
കേരളത്തിലെത്തുന്ന ദേശാടന പക്ഷികളിലെ സുന്ദരന്മാരാണ്‌ വർണ്ണകൊക്കുകൾ (പെയിന്റഡ് സ്റ്റോർക്ക്). രണ്ടാംകൃഷിക്കായി നിലമൊരുക്കുന്ന ആലപ്പുഴ നെടുമുടി പഴയകരി പാടത്ത് തീറ്റതേടിയെത്തിയ വർണ്ണകൊക്കുകൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com