സി .ഐ.ടി.യു പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റെയിൽവേ കുറ്റവിചാരണ സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലൻ ഉദ്‌ഘാടനം ചെയ്യുന്നു .
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന പോത്തുണ്ടി ഡാം നെല്ലിയാമ്പതി വ്യൂ പോയിന്റിൽ നിന്നുള്ള ദൃശ്യം .
ശക്തമായ കാറ്റിലും മഴയിലും എടത്തറ അഞ്ചാം മൈൽ പുത്തൻതെടി അരവിന്ദാക്ഷൻ്റെ വീട്ടിലെ മാവ് കടപുഴക്കി വീണ നിലയിൽ.
ശക്തമായ കാറ്റിലും മഴയിലും പാലക്കാട് എടത്തറ അഞ്ചാം മൈൽ പുത്തൻതെടി ശ്രീലതയുടെ വീട്ടിന് മുകളിൽ കടപുഴക്കി വീണ തേക്ക് മരം .
ആരോഗ്യവകുപ്പിന്റെ അനാസ്ഥക്കെതിരെ അഖിലേന്ത്യ ഐക്യ മഹിളാ സംഘത്തിന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലാ ആശുപത്രിക്ക് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ഐക്യം ഐലാസംഘം കേന്ദ്ര കമ്മിറ്റി അംഗം കെ സിസിലി ഉദ്ഘാടനം ചെയ്യുന്നു
ഗ്രാമക്കാഴ്ച...എറണാകുളം പിഴലയിൽ നിന്നുള്ള കാഴ്ച
ജീവനായ്...ഗോശ്രീപാലത്തിന് സമീപത്ത് മത്സ്യ ബന്ധനം നടത്തുന്നതിനിടയിൽ കാണാതായ തൊഴിലാളിയെ കണ്ടെത്തുന്നതിനായി ഫയർഫോഴ്സിലെ തിരച്ചിൽ നടത്തുന്നു
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ കളക്ട്രേറ്റിനു മുന്നിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി.ബാബു ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
മായാത്ത ചിരി... കോട്ടയം ദർശന സാംസ്കാരിക കേന്ദ്രത്തിൽ നടത്തിയ ഉഴവൂർ വിജയൻ അനുസ്മരണ സമ്മേളനത്തിൽ സ്വാഗത പ്രസംഗികൻ ഉഴവൂർ വിജയൻ്റെ നർമ്മകരമായ ഓർമ്മകൾ പങ്കുവെക്കുമ്പോൾ ചിരിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,മന്ത്രി വി.എൻ വാസവൻ,വി.എം സുധീരൻ,എൻ.സി.പി സംസ്ഥാന പ്രസിഡൻറ് പി.സി ചാക്കോ,മന്ത്രി എ കെ ശശീന്ദ്രൻ എന്നിവർ.
ദർശന സാംസ്കാരിക കേന്ദ്രത്തിൽ നടത്തിയ ഉഴവൂർ വിജയൻ അനുസ്മരണ സമ്മേളനത്തിൽ എൻ.സി.പി സംസ്ഥാന പ്രസിഡൻ്റ് പി.സി ചാക്കോ ഉഴവൂർ വിജയൻ പുരസ്കാരം വി.എം സുധീരന് സമ്മാനിക്കുന്നു. എൻ.സി.പി ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ രാജൻ, ജില്ലാ പ്രസിഡൻറ് ബെന്നി മൈലാടൂർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മന്ത്രിമാരായ വി.എൻ വാസവൻ,എ കെ ശശീന്ദ്രൻ, തോമസ് കെ. തോമസ് എം.എൽ.എ, സി.പി.ഐ ജില്ലാ സെക്രട്ടറി വി.ബി ബിനു,സുരേഷ് കുറുപ്പ്, സാബു മുരിക്കവേലി, ലതിക സുഭാഷ് തുടങ്ങിയവർ സമീപം
സ്നേഹം ചാലിച്ച്... കോട്ടയം സി.എം.എസ് കോളേജിൽ സംഘടിപ്പിച്ച ചിത്രരചനാ ക്യാമ്പ് ക്ലൗഡ് മേയ്‌സിൽ പങ്കെടുക്കുന്ന കലാകാരൻ ബേബി മണ്ണത്തൂർ യു.കെ യിൽ ജോലി ചെയ്യുന്ന മകൾ ലിൻസിയുമായി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ട് ചിത്രം വരക്കുന്നു.
കോട്ടയം ചന്തക്കടവ് ഈരയിൽക്കടവ് റോഡിലെ കുഴിയിൽ വീണ് അപകടമുണ്ടാകാതിരിക്കാൻ സമീപത്തെ കടക്കാർ മരക്കഷണം വെച്ചപ്പോൾ
കോട്ടയം ജില്ലാ കളക്ടറായി ജോൺ വി. സാമുവൽ ചുമതലയേൽക്കുന്നു
നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്ന കുമരകം ടൗണ്‍ ബോട്ട് ക്ലബ് അംഗങ്ങള്‍ നടുഭാഗം വള്ളത്തില്‍ കോട്ടതോട്ടില്‍ പരിശീലനം തുഴച്ചില്‍ നടത്തുന്നു
മത്സ്യത്തൊഴിലാളി അനുബന്ധ മേഖലയിലുള്ളവർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അനുബന്ധ മത്സ്യത്തൊഴിലാളി യൂണിയൻ (സി​.ഐ.ടി​.യു) ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ മാർച്ചും ധർണയും സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു
മഹാത്മാഗാന്ധി സാംസ്കാരിക സമിതി സംഘടിപ്പിച്ച മാദ്ധ്യമ വിചിന്തനം, സാദ്ധ്യതയും സമീപനവും എന്ന സംവാദം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
നടന ശോഭ...രാമായണ മാസാചരണത്തിന്റെ ഭാഗമായി എറണാകുളം ശിവക്ഷേത്രത്തിൽ ധന്യ നന്ദകുമാർ അവതരിപ്പിച്ച നൃത്തം
മലപ്പുറം ചെമ്മങ്കടവ് ചെളൂരില്‍ ശക്തമായ കാറ്റില്‍ റോഡില്‍ വീണ മരം അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ മാറ്റുന്നു.
പെരിന്തല്‍മണ്ണ കോട്ടക്കല്‍ റോഡിലെ കുറൂര്‍കുണ്ടില്‍ തയ്യില്‍ കുഞ്ഞീന്റെ വീടിന് മുകളില്‍ വീണ റോഡരികിലെ മരം. അപകടത്തില്‍ സമീപത്തുള്ള തയ്യില്‍ മുഹമ്മദ് കുട്ടിയുടെ വീടിനും നിരവധി ഇലക്ട്രിക് പോസ്റ്റികള്‍ക്കും കേട്പാട് സംഭവിച്ചു.
മാസ്ക് നിർബന്ധമാക്കിയതിനെത്തുടർന്ന് മാസ്ക് ഇട്ട് സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ. മലപ്പുറം കോട്ടപ്പാടിയിൽ നിന്നുമുള്ള കാഴ്ച
  TRENDING THIS WEEK
തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക നഗരത്തിലെ ഓടകളും അഴുക്കുചാലുകളും എത്രയും വേഗം ശുചീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
തിരുവനന്തപുരത്തെ മാലിന്യ കയമാക്കി ,മാറ്റിയ മേയർ രാജിവയ്‌ക്കുക ,ജോയിയുടെ മരണത്തിന് ഉത്തരവാദികൾ തിരുവനന്തപുരത്തെ കോർപ്പറേഷൻ എൽ.ഡി.എഫ് ഭരണാധികാരികൾ എന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ കോർപ്പറേഷൻ മതിൽ ചാടി കടക്കാൻ ശ്രമിക്കുമ്പോൾ തടയുന്ന പൊലീസ്
ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി ലീഡർഷിപ്പ് സമ്മിറ്റിന്റെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ചാണ്ടി ഉമ്മൻ എം.എൽ.എ സ്വീകരിക്കുന്നു
ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ആലപ്പുഴ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ഉദ്ഘാടനവും മറിയാമ്മ ഉമ്മൻ നിർവഹിക്കുന്നു. മുൻമന്ത്രി ജി.സുധാകരൻ സമീപം
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുന്ന ബി.ജെ.പി പ്രവർത്തക.
ആലപ്പുഴ വൈ എം സി എ യിൽ ആരംഭിച്ച ആൾ കേരള ഇൻവിറ്റേഷൻ ഇൻറർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീമിലെ വിഷ്ണുവിന്റെ ബാസ്കറ്റിൽ ഇടാനുള്ള ശ്രമം തടയുന്ന കോഴിക്കോട് സിൽവർ ഹിൽസ് സ്കൂൾ ടീമിന്റെ വിശാൽ. മത്സരത്തിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീം വിജയിച്ചു.
മാലിന്യം നീക്കം ചെയ്യുന്നതിനിടെ ആമയിഴഞ്ചാൻ തോട്ടിൽ ജോയി മുങ്ങി മരിച്ചതിന്റെ ഉത്തരവാദികൾ നഗരസഭയെന്നാരോപിച്ച് കോർപ്പറേഷനിലേക്ക് തള്ളിക്കയറാനെത്തിയ മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
എറണാകുളം കുണ്ടന്നൂർ പാലത്തിലെ കുഴികൾ ടാറ് ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത് ഹോക്കി ഇന്ത്യ സബ് ജൂനിയർ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ കേരളവും കർണ്ണാടകയുമായുള്ള മത്സരത്തിൽ കേരളാ തരാം മത്സരത്തിനിടയിൽ വീണപ്പോൾ. മത്സത്തിൽ കേരളം വിജയിച്ചു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com