ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ജയറാമും സംഘവും അവതരിപ്പിച്ച സ്പെഷ്യൽ പഞ്ചാരിമേളം
എറണാകുളം കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് പകൽപ്പൂരത്തിന്റെ ഭാഗമായി കൊണ്ടുവന്ന ആന
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് സമീപത്തെ പുതിയതായി നിർമ്മിക്കുന്ന ഹോക്കി ഗ്രൗണ്ടിന്റെ നിർമ്മാണ ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി കനത്ത ചൂടിൽ വലഞ്ഞ് വെള്ളം കുടിക്കുന്നു
സംസ്ഥാനത്ത് രണ്ട് ദിവസത്തെ കനത്ത ചൂടാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. നിർമ്മാണം പുരോഗമിക്കുന്ന എറണാകുളം നോർത്ത് റെയിൽവേ സ്റ്രേഷൻ കെട്ടിടത്തിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
സംസ്ഥാനത്ത് രണ്ട് കനത്ത ദിവസത്തെ ചൂടാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത ചൂടിൽ ഇലകൊഴിഞ്ഞ മരത്തിൽ കൂട് കൂട്ടിയിരുന്ന കാക്കയെയും കാണാം
കേരളച്ചിരി...എറണാകുളം ടാജ് വിവാന്റയിൽ നടന്ന കേരള ലായേഴ്സ് കോൺഗ്രസ് കെ.എം. മാണി ലീഗൽ എക്സലൻസ് അവാർഡ് 2025 ചടങ്ങിൽ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലക്കുറുപ്പിന് പുരസ്കാരം നൽകിയ ശേഷം മടങ്ങാനൊരുങ്ങിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന് ആറൻമുള കണ്ണാടി സമ്മാനിച്ച് തമാശ പറഞ്ഞ് ചിരിക്കുന്ന കേരളകോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി
എറണാകുളം ടാജ് വിവാന്റയിൽ കേരള ലായേഴ്സ് കോൺഗ്രസ് കെ.എം. മാണി ലീഗൽ എക്സലൻസ് അവാർഡിന് അർഹനായ അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ. ഗോപാലക്കുറുപ്പിന് പുരസ്ക്കാരം നൽകുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വിജു എബ്രഹാം, അഡ്വ. ജോസഫ് ജോൺ, അഡ്വ. ജസ്റ്റിൻ ജേക്കബ്, മുൻ എം.എൽ.എ സ്റ്റീഫൻ ജോർജ് തുടങ്ങിയവർ സമീപം
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ ഇടുക്കിയിൽ നിന്ന് എത്തിയ ഗവ.ഹൈസ്കൂൾ കുഞ്ചുതണ്ണിയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി നിഹാര ബാബു കാമറയിൽ എടുത്ത ഫോട്ടോ മുഖ്യമന്ത്രി പിണറായി വിജയനെ കാണിക്കുന്നു. പോളിറ്റ് ബ്യുറോ കോ.ഓഡിനേറ്റർ പ്രകാശ് കാരാട്ട്, പോളിറ്റ് ബ്യുറോ അംഗം വൃന്ദ കാരാട്ട് എന്നിവർ സമീപം ഫോട്ടോ: ശ്രീധർലാൽ.എം.എസ്
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പ്രഭാത നടത്തത്തിന് കൊല്ലം ബീച്ചിൽ എത്തിയപ്പോൾ
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനത്തിന് മുതിർന്ന നേതാവ് എ.കെ.ബാലൻ പതാക ഉയർത്തുന്നു
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ രക്ത സാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിക്കുന്ന സി.പി.എം പോളിറ്റ് ബ്യുറോ കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ട്.
ഒന്ന് തണുക്കട്ടെ ... വേനൽ ചൂട് കനത്ത സാഹചര്യത്തിൽ തീറ്റ തേടിയെത്തിയ താറാവ്‌ കൂട്ടതെ കനാൽ വെള്ളത്തിൽ ഇറക്കിയപ്പോൾ പാലക്കാട് പുള്ളിനെല്ലി ഭാഗത്ത്‌ നിന്ന്.
ലഹരി ഉപയോഗിക്കുന്നവരുടെ അക്രമങ്ങളും കൊലപാതകങ്ങളും നിത്യസംഭവമായി മാറിയതിന്റെ പശ്ചാത്തലത്തിൽ എറണാകുളം കച്ചേരിപ്പടി ജംഗ്ഷനിലെ എക്സൈസ് ഓഫീസിലേക്ക് കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
ലഹരി ഉപയോഗിക്കുന്നവരുടെ അക്രമങ്ങളും കൊലപാതകങ്ങളും നിത്യസംഭവമായി മാറിയതിന്റെ പശ്ചാത്തലത്തിൽ എറണാകുളം കച്ചേരിപ്പടി ജംഗ്ഷനിലെ എക്സൈസ് ഓഫീസിലേക്ക് കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പെരുവനം കുട്ടൻ മാരാരും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം
കൈയൂരിൽ നിന്നും കൊണ്ടുവന്ന സമ്മേളന പതാക സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് സമ്മേളന നഗരിയിൽ കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതിയ്ക്ക് കൈമാറുന്നു.
സി.പി.എം സംസ്ഥാന സമിതി യോഗം കഴിഞ്ഞു പുറത്ത് ഇറങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
സമ്മേളന നഗരിയിൽ തടിച്ചു കൂടിയ പ്രവർത്തകർ
സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം ആശ്രാമം മൈതാനത്തെ സമ്മേളന നഗരിയിൽ സ്വാഗത സംഘം ചെയർമാനും മന്ത്രിയുമായ കെ.എൻ. ബാലഗോപാൽ പതാക ഉയർത്തുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, എ. വിജയരാഘവൻ തുടങ്ങിയവർ സമീപം.
കർഷകൻ്റെ കഞ്ഞികുടി മുട്ടിക്കുന്ന സർക്കാരിനെതിരെ പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി കോട്ട മൈതാനത്ത് സംഘടിപ്പിച്ച കലം കമഴ്ത്തി സമരം കെ മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചശേഷം കലം കമഴ്ത്തുത്തുന്നു ഡി.സി.സി. പ്രസിഡന്റ് എ.തങ്കപ്പൻ എ. പി. അനിൽകുമാർ കെ .എ . തുളസി വി.ടി.ബലറാം രമ്യ ഹരിദാസ് തുടങ്ങിയവർ മുൻ നിരയിൽ.
  TRENDING THIS WEEK
സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം ക്യൂ.എ.സി മൈതാനത്ത് നടന്ന കൊല്ലം മഹോത്സവം പ്രബന്ധങ്ങളുടെ സമാഹരണ പുസ്തക പ്രകാശന ചടങ്ങു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു
ജനതാദൾ .എസ് പാലക്കാട് മേഖല നേതൃയോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ: മാത്യൂ ടി. തോമസ് ഉദ്ഘാടനം ചെയുന്നു.
സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം ആശ്രാമം മൈതാനത്തെ സമ്മേളന നഗരിയിൽ സ്വാഗത സംഘം ചെയർമാനും മന്ത്രിയുമായ കെ.എൻ. ബാലഗോപാൽ പതാക ഉയർത്തുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, എ. വിജയരാഘവൻ തുടങ്ങിയവർ സമീപം.
ഇനി വ്രതശുദ്ധിയുടെ നാളുകൾ ... പ്രാർത്ഥനയുടെയും ആത്മ സമർപ്പണത്തിന്റെയും സ്നേഹത്തിന്റെ കരുതലിന്റെയും വ്രതശുദ്ധിയുടെ ദിനരാവുമായി വീണ്ടും ഒരു റമദാൻ കാലം പാലക്കാട് നരികുത്തി ഹനഫി ജൂമാ മസ്ജീദിൽ ഇമാം അബ്ദുൾ ഖാദർ സഖാഫി ഖുർ ആൻ പാരായണത്തിൽ.
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചെത്തിയ ഭാഗ്യലക്ഷ്മി ആശമാർക്കൊപ്പം സെൽഫി എടുക്കുന്നു
ആശാ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കേഴ്സ് ഫെഡറേഷന്റെ (സി. ഐ. ടി. യു ) നേതൃത്വത്തിൽ നടന്ന ഏജീസ് ഓഫീസ് മാർച്ചിൽ പങ്കെടുക്കാനെത്തിയ ആശമാർ സമരം വീക്ഷിക്കാനെത്തിയ നെതർലൻഡ് സ്വദേശി അനെകുമായി സെൽഫിയെടുക്കുന്നു. ലോകത്ത് സ്ത്രീകൾക്ക് നേരെ അടിച്ചമർത്തലുകൾ കൂടുന്ന കാലത്ത് സ്ത്രീകൾ ഒറ്റക്കെട്ടായി ശാന്തമായി സമരം ചെയ്യുന്നത് കണ്ടത് അത്ഭുതപ്പെടുത്തിയെന്നും അനെക് പറഞ്ഞു.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നൽകുക എന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം നടത്തുന്ന ആശമാർ നടത്തിയ നിയമസഭാ മാർച്ചിൽ നിന്ന്
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നൽകുക എന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം നടത്തുന്ന ആശമാർ നടത്തിയ നിയമസഭാ മാർച്ചിൽ പങ്കെടുക്കാനെത്തിയ കെ.കെ.രമ എം.എൽ.എയെ കെട്ടിപിടിച്ചു സ്വീകരിക്കുന്ന ആശാ പ്രവർത്തക
സ്വകാര്യ സർവകലാശാലകൾ അനുവദിക്കരുതെന്നാവശ്യപ്പെട്ടു എ.ഐ.എസ്.എഫ് നടത്തിയ നിയമസഭാ മാർച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു.
വാതില്‍പ്പടി സേവനത്തിനായുള്ള 20 വാഹനങ്ങളുടെയും ഹെല്‍ത്ത് സ്ക്വാഡിനായുള്ള പുതിയ വാഹനത്തിന്‍റെയും ഫ്ളാഗ് ഓഫ് കോർപറേഷൻ അങ്കണത്തിൽ മേയര്‍ എം.കെ.വര്‍ഗീസ് നിര്‍വഹിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com