വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആലപ്പുഴ കയർ കോർപ്പറേഷന് മുന്നിൽ ചെറുകിട കയർ ഫാക്ടറി ഉടമകൾ സംഘടിപ്പിച്ച ധർണ്ണ സി.പി.ഐ ജില്ലാ കൗൺസിൽ അംഗം എൻ.എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
കെ.ഡി.എഫിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന മഹാത്മാ അയ്യങ്കാളിയുടെ നൂറ്റിഅറുപത്തിയൊന്നാം ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.കെ.ഡി.എഫ് സംസ്‌ഥാന പ്രസിഡന്റ് പി.രാമഭദ്രൻ,സി.പി.ഐ സംസ്‌ഥാന പ്രസിഡന്റ് ബിനോയ് വിശ്വം,ആന്റണി രാജു എം .എൽ .എ,രാമചന്ദ്രൻ മുല്ലശ്ശേരി തുടങ്ങി പ്രമുഖർ സമീപം
തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടന്ന കെ.എഫ്.സി സ്റ്റാർട്ടപ്പ് കോൺക്ലേവിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ.എൻ ബാലഗോപാൽ മികവ് തെളിയിച്ച കമ്പനികളുടെ ഉത്പന്നങ്ങൾ ഉൾപ്പെടുത്തിയുള്ള സ്റ്റാളുകൾ ( ബണ്ടിക്കൂട്ട് റോബോട്ടുകളുടെ ) സന്ദർശിച്ചപ്പോൾ.കെ.എഫ്.സി സി.എം.ഡി സഞ്ജയ് കൗൾ സമീപം
നിറങ്ങൾ വേറെ ആവിശ്യം ഒന്ന്...ഓണത്തിന് മുന്നേ കുടിശിക പെൻഷനും ആനുകൂല്യങ്ങളും നൽകണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലാ നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യസമിതി ഹൈക്കോടതി ജംഗ്‌ഷനിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയിലും പങ്കെടുക്കാനെത്തിയ സമരക്കാരൻ മരത്തിൽ ചാരിവെച്ചിരിക്കുന്ന കൊടികൾക്ക് സമീപം വിശ്രമിക്കുന്നു
ഇതെന്റെ ടീച്ചർ... നൃത്ത അധ്യാപിക അമൃതം ഗോപിനാഥിന്റെ ജീവചരിത്രമായ അമൃതംഗമയ എന്ന പുസ്തകപ്രകാശനത്തിൽ ശിഷ്യരിലൊരാൾ വരച്ച അമൃതം ഗോപിനാഥിന്റെ ചിത്രം കൗതുകത്തോടെ നോക്കുന്ന മന്ത്രി വീണ ജോർജ്ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, അമൃതം ഗോപിനാഥിന്റെ മകൾ സന്ധ്യ രമേശ് തുടങ്ങിയവർ സമീപം.
ദേശീയ പാത ആലപ്പുഴ ബൈപ്പാസിൽ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് ഒരാളുടെ ജീവൻ അപഹരിച്ച വാഹനം
ആലപ്പുഴ മുല്ലക്കൽ ക്ഷേത്രത്തിൽ നിന്ന് തൊണ്ടൻകുളങ്ങര ക്ഷേത്രത്തിലേക്ക് നടന്ന ശോഭായാത്രയിൽ രക്ഷാകർത്താവിന്റെയും സഹോദരന്റെയും കൈപിടിച്ചു നടന്നു നീങ്ങുന്ന കുരുന്ന്
വന്യമൃഗ ശല്യത്തിനെതിരെ യു.ഡി.എഫ് കർഷക കോ ഓർഡിനേഷൻ കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ സമരാഗ്നി സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി നടത്തിയ പ്രധിഷേധ പ്രകടനം. ജിസൺ ജോർജ്, സി.കെ. സത്യൻ, ഉമാ തോമസ് എം.എൽ.എ, എം.പി. ജോസഫ്, ഷിബു തെക്കുംപുറം, ഡൊമിനിക് പ്രസന്റേഷൻ, ബോബി കുറുപ്പത്ത്, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ മുൻനിരയിൽ
ആലപ്പുഴ മുല്ലക്കൽ ക്ഷേത്രത്തിൽ നിന്ന് തൊണ്ടൻകുളങ്ങര ക്ഷേത്രത്തിലേക്ക് നടന്ന ശോഭായാത്രയിൽ ക്ഷീണമകറ്റാൻ രക്ഷാകർത്താവിന്റെ കയ്യിലിരുന്ന കുപ്പിപ്പാൽ നുകരുന്ന ഉണ്ണിക്കണ്ണന്റെ വേഷധാരിയായ കുരുന്ന്
മുല്ലക്കൽ ക്ഷേത്രത്തിൽ നിന്ന് തൊണ്ടൻകുളങ്ങര ക്ഷേത്രത്തിലേക്ക് നടന്ന ശോഭായാത്രയിൽ നിന്ന്
മുളന്തുരുത്തി, ചോറ്റാനിക്കര റോഡിലെ ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയാകുമ്പോൾ വേഴപ്പറമ്പ്, ചെങ്ങോലപ്പാടം നെൽസൺ മണ്ടേല റോഡിന്റെ വീതികുറയുമെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് അനീപ് ജേക്കബ് എം.എൽ.എ സന്ദർശിച്ച് കാര്യങ്ങൾ ചോദിച്ചറിയുന്നു
മുളന്തുരുത്തി, ചോറ്റാനിക്കര റോഡിലെ ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ
കേന്ദ്ര സർക്കാരിൻ്റെ പ്രത്യക പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും നൽകുന്ന സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാളിൽ പി.ടി ഉഷ എം.പി നിർവഹിക്കുന്നു.
ഒരു ലോഡ് ഏത്തക്കുല...തമിഴ്നാട്ടിൽ നിന്ന് കോട്ടയം പച്ചക്കറി ചന്തയിലേക്ക് എത്തക്കുലകളുമായെത്തുന്ന ലോറി
വയനാട് ദുരിത ബാധിതരെ സഹായിക്കാൻ സി.ഐ.ടി.യു ജനറൽ വർക്കേഴ്സ് യൂണിയൻ ചിന്നക്കടയിൽ നടത്തിയ സ്നേഹത്തിന്റെ ചായക്കടയിൽ നിന്നും
വയനാട് ദുരിത ബാധിതരെ സഹായിക്കാൻ സി.ഐ.ടി.യു ജനറൽ വർക്കേഴ്സ് യൂണിയൻ ചിന്നക്കടയിൽ നടത്തിയ സ്നേഹത്തിന്റെ ചായക്കടയിൽ നിന്നും ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാൻ യൂണിയൻ ജില്ല സെക്രട്ടറി ജി.മുരളീധരൻ മന്ത്രി കെ.എൻ.ബാലഗോപാലിന്‌ കൈമാറുന്നു
നെല്ലിയാമ്പതി ചുരം റോഡിൽ കരിങ്കുരങ്ങ് യാത്രക്കാരിൽ നിന്ന് ഭക്ഷണത്തിനായി കാത്ത് നിൽക്കുന്നു .
എൻ. സി .പി (എസ്) പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശില്പശാല മന്ത്രി എ. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു .
ഫോർട്ട് കൊച്ചി ബീച്ചിൽ എത്തിയ തമിഴ് നാട്ടിൽ നിന്നെത്തിയ കോളേജ് വിദ്യർത്ഥികൾ. കടൽ കരയിൽ ചിത്രങ്ങൾ പകർത്തുന്നു
ഫോർട്ട് കൊച്ചി ബീച്ചിൽ എത്തിയ തമിഴ് നാട്ടിൽ നിന്നെത്തിയ കോളേജ് വിദ്യർത്ഥികൾ. കടൽ കരയിൽ ചിത്രങ്ങൾ  പകർത്തുന്നു
  TRENDING THIS WEEK
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് കേരള ഫുട്ബാൾ ടൂർണമെൻ്റിലെ തൃശൂർ മാജിക്‌ എഫ്സിയുടെ ജേഴ്സി ലോഞ്ചിഗിന് ജോഴ്സി അണിഞ്ഞ ടീമിനൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ടീം അംബാസഡർ നിവിൻ പോളി , ടീം ഉടമ ലിസ്റ്റിൻ ജോസഫ് തുടങ്ങിയവർ സമീപം
കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ കാറ്റി​ൽ കൊല്ലം ചിന്നക്കട മുസലിയാർ ബിൽഡിംഗി​ലെ പരസ്യബോർഡ് വീണപ്പോൾ
കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റേയും എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത് മൂവ്മെൻ്റിൻ്റെയും ശബ്ദ ഹിയറിംഗ് എയ്ഡ് സെൻ്ററിൻ്റേയും സംയുക്താഭിമുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പിൽ പങ്കെടുത്തവർക്ക് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഹിയറിംഗ് എയ്ഡ് വിതരണം നിർവഹിക്കുന്നു
ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ പാളയത്ത് നിന്നാരംഭിച്ച മഹാശോഭയാത്രയിൽ നിന്ന്
ആമ്പൽക്കടൽപുറം... കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ തിരുവായ്ക്കരി ടർക്കി പാടശേഖരത്ത് ആമ്പൽ പൂത്തത് കാണാനെത്തിയവർ.
കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിനെ തുടർന്ന് കൊല്ലം വെള്ളയിട്ടമ്പലത്ത് വീണ വലിയ മാവിന്റെ കൊമ്പ് മുറിച്ച് മാറ്റാനുള്ള ശ്രമം
കേരളകൗമുദി കോട്ടയം യൂണിറ്റിന്റെയും എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത്മൂവ്മെന്റിന്റെയും, ശബ്ദ ഹിയറിംഗ് എയ്ഡ് സെന്ററിന്റെയും സംയുക്താഭി മുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പും, യുവജന നേതൃ സംഗമവും യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യുന്നു
കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ കാറ്റി​ൽ കൊല്ലം ചിന്നക്കട മുസലിയാർ ബിൽഡിംഗി​ലെ പരസ്യബോർഡ് വീണപ്പോൾ
കേരള റിസോഴ്‌സ് ടീച്ചേഴ്സ് അസോസിയേഷൻ എസ്.എസ്.കെ ഓഫീസ് മാർച്ചും ധർണയും പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പസ് യൂണിറ്റ് ഭാരവാഹികളുടെ ശില്പശാല സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ ഉദ്‌ഘാടനം ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com