പാണാവള്ളി അംബികാവിലാസം അരയങ്കാവ് ദേവീ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന പകൽപൂരം
ചിഹ്നം റെഡി...ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളുടെ പ്രചാരണപോസ്റ്ററുകൾ പതിക്കുന്നതിന്റെയും ചുവരെഴുത്തിന്റെയും തിരക്കിലാണ്. എറണാകുളത്ത് യു.ഡി.എഫും എൻ.ഡി.എയും ഒ‌ൗദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ ചുവരുകളിൽ ചിഹ്നങ്ങൾ വരച്ചു ബുക്ക് ചെയ്തിടുകയാണ്. ചിറ്റൂർ റോഡിൽ നിന്നുള്ള കാഴ്ച
ലാസ്റ്റ് സ്റ്റോപ്പ്...ഇന്ന് ഉദ്‌ഘാടനം നടക്കുന്ന കൊച്ചി മെട്രോ തൃപ്പൂണിത്തുറ സ്റ്റേഷനിൽ പരിശീലന ഓട്ടം നടത്തുന്ന ട്രെയിൻ സ്റ്റേഷനിലേക്ക് എത്തുന്നു
ആശാൻ അനുഗ്രഹിക്കണം...പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അനിൽ ആന്റണി പി.സി ജോർജിനെ കണ്ട് അനുഗ്രഹം വാങ്ങാൻ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയപ്പോൾ.
ലഡ്ഡു പൊട്ടിയോ മാനേ...ഈരാറ്റുപേട്ടയിലെ തൻ്റെ വസതിയിൽ കാണാനെത്തിയ പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അനിൽ ആന്റണിയ്ക്ക് പി.സി ജോർജ് ലഡ്ഡു നൽകിയപ്പോൾ. , അഡ്വ. ഷോൺ ജോർജ് തുടങ്ങിയവർ സമീപം. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ.പ്രമീള ദേവി,അഡ്വ.ഷോൺ ജോർജ് എന്നിവർ സമീപം.
ചിരി വിരിഞ്ഞു...പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അനിൽ ആന്റണി പി.സി ജോർജിനെ കാണാൻ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയപ്പോൾ. ബി.ജെ.പി കോട്ടയം ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ, അഡ്വ. ഷോൺ ജോർജ് തുടങ്ങിയവർ സമീപം.
ചിരി പാസായി... ഇന്നലെ ആരംഭിച്ച എസ്.എസ്.എൽ.സി പരീക്ഷയിൽ ചോദ്യപേപ്പർ വായിച്ചശേഷം സന്തോഷത്തോടെ പ്രാർത്ഥിക്കുന്ന വിദ്യാർത്ഥിനി. കോട്ടയം ബേക്കർ സ്കൂളിൽ നിന്നുള്ള കാഴ്ച
രാജകിയ പാതയിലുടെ...ഇന്ന് ഉദ്‌ഘാടനം നടക്കുന്ന കൊച്ചി മെട്രോ തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിൽ പരിശീലന ഓട്ടം നടത്തുന്ന ട്രെയിനുകൾ ട്രാക്കിലെത്തിയപ്പോൾ
ഗജരാജ യാതൃക്കായി...ഇന്ന് ഉദ്‌ഘാടനം നടക്കുന്ന കൊച്ചി മെട്രോ തൃപ്പൂണിത്തുറ സ്റ്റേഷനിൽ ഉദ്‌ഘാടനത്തിന്റെ ഒരുക്കങ്ങളിൽ നിറസാന്നിധ്യമാകുന്ന ജീവനക്കാർ
ഒരു കുട്ടനാടൻ കാഴ്ച്ച
എളുപ്പമാകണേ... ഇന്നലെ ആരംഭിച്ച ഹയർ സെക്കൻഡറി പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനി ചോദ്യ പേപ്പറുമായി പ്രാർത്ഥനയോടെ. കോഴിക്കോട് ബി.ഇ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച.
ലോക കേൾവി ദിനത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ നടന്ന വാക്കത്തോണിൽ നിന്ന്.
പരീക്ഷയോട്ടം... സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് വൈകിയെത്തിയതിനെ തുടർന്ന് പരീക്ഷാ ഹാളിലേക്കു ഓടിപ്പോകുന്ന വിദ്യാർത്ഥിനി. കോഴിക്കോട് നടക്കാവ് ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച്ച.
താൻപാതി ദൈവം പാതി... സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തൊട്ടുമുമ്പേ പ്രാർത്ഥനയോടെ വിദ്യാർത്ഥിനി. കോഴിക്കോട് നടക്കാവ് ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച.
'ഐഷുക്കൂര്‍ മുതല്‍ സിദ്ധാര്‍ത്ഥ് വരെ ' ഇടത് ഭീകരതയ്ക്കെതിരെ എം. എസ്. എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി നഗരത്തില്‍ നടത്തിയ പ്രതിഷേധ ജ്വാല സമരം.
കൊല്ലം ലോക് സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ ചിന്നക്കടയിൽ നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോൾ
എൽ.ഡി.എഫ് കൊല്ലം മണ്ഡലം സ്ഥാനാർത്ഥി എം. മുകേഷ് ഇലക്ഷൻ പോസ്റ്ററുകൾക്ക് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിൽ നിന്നും ഫോട്ടോ: ശ്രീധർലാൽ. എം. എസ്
'പരീക്ഷണ"ച്ചിരി... കൊല്ലം തേവള്ളി ബോയ്‌സ് എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികൾ ചോദ്യപേപ്പർ വിലയിരുത്തുന്നു
കൊല്ലത്ത് തൊഴിലാളികളുമായുള്ള മുഖാമുഖം പരിപാടിയിൽ, മുഖ്യമന്ത്രി പിണറായി വിജയന് ഛായാ ചിത്രം സമ്മാനിക്കുന്ന കശുവണ്ടി തൊഴിലാളികൾ
തൊഴിലാളികളുമായുള്ള മുഖാമുഖം പരിപാടിക്കായി മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്തെ വേദിയിലേക്കെത്തുന്നു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി തുടങ്ങിയവർ സമീപം
  TRENDING THIS WEEK
പയ്യന്നൂർ കാപ്പാട് കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് വെള്ളിയാഴ്ച പുലർച്ചെ കെട്ടിയാടിയ പുള്ളിഭഗവതി തെയ്യം
തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിൻ്റെ ബ്രോഷർ പ്രകാശനം ദേവസ്വം  പ്രസിഡൻ്റ് സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരിഷ്കുമാർ എന്നിവർ ചേർന്ന് സ്വാമി സദ്ഭവാനന്ദക്ക് നൽകി നിർവഹിക്കുന്നു
പ്രഖ്യാപനംകാത്ത്... ആലപ്പുഴമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അണികൾ ആവേശത്തിലാണ്. പഴവീട് ഗാന്ധിവിലാസം പാലത്തിന് സമീപം സ്ഥാനാർത്ഥിയുടെ പേര് ചേർക്കാതെ ചുവരെഴുതുന്നയാൾ
ഈ തണലിൽ...എറണാകുളം ആലുവ യു.സി കോളേജിൽ വ‌ർഷങ്ങളായി നിലനിൽക്കുന്ന മരം
ആലപ്പുഴ എസ്. ഡി കോളേജിൽ നടന്ന കേരള സർവകലാശാല യൂണിയന്റെ " സെക്കുലർ" നാടകോത്സവത്തിൽ നിന്ന്
ആവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി സപ്ളൈകോയ്ക്ക് മുന്നിൽ കലം പൊട്ടിച്ച് നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
അന്തരിച്ച പദ്മശ്രീ ജേതാവ് ഡോ. എൻ. കൊച്ചുപിള്ളയുടെ മൃതദേഹത്തിന് പൊലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതി നൽകിയപ്പോൾ.
വിജയ മുഖം... ആലപ്പുഴയിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴ മണ്ഡലം ലോക്‌സഭ സ്ഥാനാർത്ഥി എ.എം.ആരിഫിനു ഹസ്തദാനം നൽകുന്നു. മന്ത്രി സജി ചെറിയാൻ സമീപം. Image Filename Caption
കളർഫുള്ളാ.. കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ആലുവ കുന്നുകര എം.ഇ എസ് കോളേജിലെ വിദ്യാർത്ഥിനികൾ സംഘനൃത്തമവതരിപ്പിച്ചശേഷം തിരുനക്കര മൈതാനിയിൽ ,
ചിരിമുഖം... ആലപ്പുഴയിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജിചെറിയാൻ, പി. പ്രസാദ് എന്നിവർക്കിടയിലെ സൗഹൃദ സംഭാഷണത്തിനിടയിൽ ചിരിവിടർന്നപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com