ലോക സംഗീത ദിനാഘോഷത്തിൻ്റെ ഭാഗമായി കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടത്തിയ ആത്മ സിംഫണിയിൽ ആത്മാ ഗുരുശ്രേഷ്ഠ പുരസ്ക്കാരം സ്വീകരിച്ച ശേഷം കൈതപ്രം ദാമോദരൻ നമ്പൂതിരി സംസാരിക്കുന്നു
അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി എം.ജി യൂണിവേഴ്സിറ്റിയുടെ സഹകരണത്തിൽ സി.എം.എസ് കോളേജ് ഗ്രേറ്റ് ഹാളിൽ സംഘടിപ്പിച്ച യോഗ അഭ്യാസം.
യോഗ ലഹരിയായി... അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ചേതന യോഗ ആൻഡ് യോഗ അസോസിയേഷൻ ഒഫ് കോട്ടയം സംഘടിപ്പിച്ച മെഗാ യോഗാ പ്രദർശനത്തിൽ നിന്ന്
സർവ്വം യോഗ... അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ചേതന യോഗ ആൻഡ് യോഗ അസോസിയേഷൻ ഓഫ് കോട്ടയം സംഘടിപ്പിച്ച മെഗാ യോഗ പ്രദർശനത്തിൽ യോഗ ചെയ്യുന്ന മന്ത്രി വി.എൻ വാസവൻ
പ്രതി മഴയാണ്...ഇന്നലെ രാവിലെ പെയ്ത ശക്തമായ മഴയിൽ കുടചൂടി പോകുന്ന അഡ്വക്കേറ്റുമാർ. കോട്ടയം കളക്ടറേറ്റ് പടിക്കൽ നിന്നുള്ള കാഴ്ച
പറന്ന് നീന്തി... ഗാന്ധിനഗറിലെ തോപ്പൻസ് അക്വാറ്റിക്സ് നീന്തൽ പരിശീലന കേന്ദ്രവുമായി സഹകരിച്ച് ബി.സി.എം കോളേജ് നടത്തുന്ന 'ഷീ സ്വിമ്മിംഗ്'' പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥിനികൾക്ക് നീന്തൽ പരിശീലനം നൽകുമ്പോൾ സമീപത്ത് പരിശീലനത്തിനായി പൂളിലേക്ക് ചാടുന്ന രണ്ടര വയസുകാരി ഇവ മിറിയ
മുങ്ങി മുങ്ങി...വിദ്യാർഥികളിൽ സമ്പൂർണ നീന്തൽ സാക്ഷരത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന തോപ്പൻസ് അക്വാറ്റിക്സ് നീന്തൽ പരിശീലന കേന്ദ്രവുമായി സഹകരിച്ച് ബി.സി.എം കോളേജ് നടത്തുന്ന 'ഷീ സ്വിമ്മിങ്'' പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥിനികൾക്ക് നീന്തൽ പരിശീലനം നൽകിയപ്പോൾ.
പാളയം ഗവ സംസ്‌കൃത കോളേജിന് പിന്നിലെ റോഡിൽ വാഹനങ്ങൾക്ക് മുകളിലൂടെ കടപുഴകി വീണ മരത്തിന്റെ ശിഖരം വെട്ടിമാറ്റുന്ന അഗ്നിശമന സേനാംഗങ്ങൾ
തിരുമലയിൽ നടന്ന പൂവച്ചൽ ഖാദർ അനുസ്മരണ ചടങ്ങിനെത്തിയ മന്ത്രി വി. ശിവൻകുട്ടിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയപ്പോൾ. റോഡിലെ വണ്ടികൾ തടഞ്ഞു നിറുത്തി മന്ത്രിയുടെ വാഹനവ്യൂഹത്തിന് പൊലീസ് വഴിയൊരുക്കുന്നതും കാണാം. പരിപാടിയിലേക്ക് വരുന്ന വഴിയിൽ മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു.
പൂവച്ചൽ ഖാദർ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ തിരുമല ബാലകൃഷ്ണ ഓഡിറ്റോറിയത്തിൽ നടന്ന പൂവച്ചൽ ഖാദർ അനുസ്മരണ ചടങ്ങിനെത്തിയ മന്ത്രി വി. ശിവൻകുട്ടി കവി വി. മധുസൂദനൻ നായരുമായി സൗഹൃദം പങ്കിടുന്നു. ജി.സ്റ്റീഫൻ എം.എൽ.എ സമീപം
ഡിടിപിസിയും ഫുഡ് കോർട്ടും ചേർന്ന് കോട്ടയം കച്ചേരിക്കടവ് പഴയ ബോട്ട് ജെട്ടിയിലെ പാർക്കിൽ ആരംഭിച്ച പകിടകളി മത്സരം പകിട കളത്തിൽ ഇട്ട് നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു. നഗരസഭാ കൗൺസിലർ ജയചന്ദ്രൻ ചീറോത്ത് സമീപം
ലോക സംഗീത ദിനാഘോഷത്തിൻ്റെ ഭാഗമായി കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടത്തിയ ആത്മ സിംഫണിയിൽ ആത്മാ ഗുരുശ്രേഷ്ഠാ പുരസ്ക്കാരം മന്ത്രി വി.എൻ വാസവൻ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിക്കുന്നു.സെക്രട്ടറി ബിനോയ് വേളൂർ,സംവിധായകൻ ജോഷി മാത്യു,പബ്ലിക്ക് ലൈബ്രറി പ്രസിഡൻ്റ് എബ്രഹാം ഇട്ടിച്ചെറിയ,ഫാ. ഡോ. എംപി.ജോർജ് തുടങ്ങിയവർ സമീപം
എറണാകുളം ടി.ഡി.എം ഹാളിൽ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കഥകളി മഹോത്സവത്തിൽ നടന്ന നളചരിതം ഒന്നാം ദിവസം
അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻ്റെ ഭാഗമായി ആയുഷ് വകുപ്പ് ആലപ്പുഴ എൻ. ജി. ഒ യൂണിയൻ ഹാളിൽ സംഘടിപ്പിച്ച യോഗ പ്രദർശനത്തിൽ നിന്ന്
കനത്ത മഴയ്ക്ക് ശേഷമുള്ള ഇടവേളയിൽ എറണാകുളം വാത്തുരുത്തിയിൽ റെയിൽവേ ട്രാക്കിൽ തുണികൾ ഉണക്കാനിടുന്ന തമിഴ്നാട് സ്വദേശിയായ വീട്ടമ്മ
എറണാകുളം ഗോശ്രീ പാലത്തിൽ സുരക്ഷാ ഉപകരണങ്ങളില്ലാതെ അപകടകരമായി കയർ ഏണിയിൽ തൂങ്ങിക്കിടന്ന് പാലത്തിന് താഴെ പെയിന്റ് അടിക്കുന്ന അന്യസംസ്ഥാനത്തൊഴിലാളി
നിരവധി സന്ദർശകരെത്തുന്ന എറണാകുളം മറൈൻഡ്രൈവിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നവരുടെ തീൻമേശയിലേക്ക് നോക്കിയിരിക്കുന്ന പൂച്ചകൾ
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നാവികസേന ഉദ്യോഗസ്ഥർ കപ്പലിൽ യോഗ ചെയ്യുന്നു
ജല അതോറിറ്റി മദ്ധ്യമേഖല ചീഫ് എൻജിനിയറുടെ ഓഫീസിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിനെ കരിങ്കൊടികാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
നെടുമ്പാശേരി സിയൽ കൺവെൻഷൻ സെന്ററിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നടൻ മോഹൻലാൽ യോഗ ചെയ്യുന്നു
  TRENDING THIS WEEK
നെടുമ്പാശേരി സിയൽ കൺവെൻഷൻ സെന്ററിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നടൻ മോഹൻലാൽ യോഗ ചെയ്യുന്നു
ചെമ്പഴന്തി ശ്രീനാരായണ അന്തർദ്ദേശീയ പഠന തീർത്ഥാടന കേന്ദ്രവും ദൈവദശകം കൂട്ടായ്മയും സംയുക്തമായി തിരുവനന്തപുരം മ്യൂസിയം ശ്രീനാരായണഗുരു പാർക്കിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിനാചരണത്തിൽ ദൈവദശകത്തെ ആസ്പദമാക്കി ചിട്ടപ്പെടുത്തിയ യോഗാഭ്യാസം യോഗ ട്രെയിനർ അഞ്ജന കാവുങ്കലിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചപ്പോൾ.
പാളയം ഗവ സംസ്‌കൃത കോളേജിന് പിന്നിലെ റോഡിൽ വാഹനങ്ങൾക്ക് മുകളിലൂടെ കടപുഴകി വീണ മരത്തിന്റെ ശിഖരം വെട്ടിമാറ്റുന്ന അഗ്നിശമന സേനാംഗങ്ങൾ
ജില്ലാ ലൈബ്രറി കൗൺസിലും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പും പി.എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി ഗവ. ഗേൾസ് സ്കൂളിൽ സംഘടിപ്പിച്ച വായനാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന വേളയിൽ പ്രൊഫ. എം.കെ. സാനു കുട്ടികളോടൊപ്പം
ആലപ്പുഴ വളഞ്ഞവഴിയിൽ കടൽ പ്രക്ഷുബ്ധമായപ്പോൾ
അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ്‌ 503ൽ നിന്ന് വീണ ടാങ്ക് കണ്ടെയ്നർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞപ്പോൾ കരയിലേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ.
അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ്‌ 503ൽ നിന്ന് വീണ ടാങ്ക് കണ്ടെയ്നർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞപ്പോൾ
ജല അതോറിറ്റി മദ്ധ്യമേഖല ചീഫ് എൻജിനിയറുടെ ഓഫീസിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിനെ കരിങ്കൊടികാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
മൂലമ്പള്ളി പിഴലയിലെ കെട്ടുകളിൽ മഴയത്ത് ചൂണ്ടയിടുന്നയാൾ. ഇവിടെ നിരവധി പേരാണ് പ്രകൃതിഭംഗി ആസ്വദിക്കാനും ചൂണ്ടയിടാനുമായി നിത്യേന എത്തുന്നത്
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നാവികസേന ഉദ്യോഗസ്ഥർ കപ്പലിൽ യോഗ ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com