വിഴിഞ്ഞം ഹാർബറിൽ എത്തിച്ച മത്സങ്ങൾ ലേലം വിളിച്ചെടുക്കാനെത്തിയവരുടെ തിരക്ക്
നൻപകൽ നേരത്ത് മയക്കം..... മത്സ്യബന്ധനം കഴിഞ്ഞെത്തിയ തൊഴിലാളി തീരത്ത് എത്തിച്ച വലയിൽ കിടന്നുറങ്ങിയപ്പോൾ വളയുടെ ഒരറ്റത്ത് തെരുവ് നായയും കണാം. വിഴിഞ്ഞം തീരത്ത് നിന്നുള്ള ദൃശ്യം
ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടയിൽ കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിലിനായി ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ തോട്ടിൽ നിന്ന് മാലിന്യം നീക്കം ചെയ്യുന്നു
അതിരുകൾക്കപ്പുറം..... വിഴിഞ്ഞം തീരത്ത് ആദ്യ ചരക്ക് കപ്പൽ തീരത്തണഞ്ഞപ്പോൾ. വിഴിഞ്ഞം ഹാർബറിൽ നിന്നുള്ള ദൃശ്യം
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും പെട്രോളിയം മന്ത്രാലയവും സംയുക്തമായി തിരുവനന്തപുരം ടെന്നീസ് ക്ലബിൽ സംഘടിപ്പിച്ച സ്വച്ഛതാ പഖ്വാദ പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ദീപം തെളിക്കാൻ നൽകിയ ലൈറ്റർ സിനിമ സ്റ്റൈലിൽ മുകളിലേക്കുയർത്തിക്കാട്ടിയപ്പോൾ. സെക്രട്ടറി കുമാരസ്വാമി, ഐ.ഒ.സി ചീഫ് ജനറൽ മാനേജർ പ്രകാശ് എബ്രഹാം, ഐ.ഒ.സി ചീഫ് ജനറൽ മാനേജറും സംസ്ഥാന മേധാവിയുമായ ഗീതിക വർമ്മ തുടങ്ങിയവർ സമീപം
ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കം ചെയ്യുന്നതിനിടയിൽ ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവമറിഞ്ഞു സ്ഥലത്ത് തടിച്ച് കൂടിയ ജനങ്ങൾ
കളമശ്ശേരി എച്ച്.എം.ടി ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരായ പി. രാജീവ്, കെ.ബി. ഗണേഷ് കുമാർ എന്നിവർ എച്ച്.എം.ടി ജംഗ്ഷൻ സന്ദർശിച്ചപ്പോൾ
ബിജു ബാലകൃഷ്‌ണൻ അനുസ്മരണം മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
ചാകര തെളി​ഞ്ഞതോടെ കടലിലേക്കി​റങ്ങാൻ വല നേരെയാക്കുന്ന മത്സ്യത്തൊഴി​ലാളി​കൾ. കൊല്ലം വാടി കടപ്പുറത്ത് നിന്ന് സന്ധ്യ കഴി​ഞ്ഞുള്ള കാഴ്ച. കൊല്ലം തുറമുഖത്ത് നങ്കൂരമി​ട്ട 'ഇന്ദിര പോയിന്റ്' കപ്പലിലെ വെളിച്ചമാണ് പശ്ചാത്തലത്തിൽ
മണിയോഡർ   പെൻഷൻ   വിതരണം   മുടക്കിയ   പോസ്റ്റൽ   വകുപ്പിന്റെ   കെടുകാര്യസ്ഥതയ്ക്കെതിരെ   പത്തനംതിട്ട   ഹെഡ്   പോസ്റ്റോ  ഫീസിന്   മുന്നിൽ   കെ.എസ്.എസ്.പി.എ   നടത്തിയ   പ്രതിഷേധ   ധർണ്ണ.
വിലക്കയറ്റം   നിയന്ത്രിക്കുവാൻ   സക്കാരുകൾ   അടിയന്തരമായി   ഇടപെടണമെന്നാവിശപ്പെട്ട്   സി.എസ്.ഡി.എസ്   നേതൃത്വത്തിൽ  കളക്ട്രേറ്റ്   പടിക്കൽ   നടത്തിയ   പ്രതിഷേധ    മാർച്ചും   ധണ്ണയും    സംസ്ഥാന   ജനറൽ   സെക്രട്ടറി   സുനിൽ   കെ.   തങ്കപ്പൻ   ഉദ്ഘാടനം   ചെയ്യുന്നു.
ഗുണ്ടാസംഘങ്ങളെയും, ലഹരി മാഫിയകളെയും സംരക്ഷിക്കുന്ന ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജിന്റെ ഓഫിസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ ബാരിക്കേ‌ിന് മുകളിൽ കയറി മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തകൻ
മണ്ണിന്റെ ക്ഷാമം മൂലം പണി നിർത്തി വച്ചിരിക്കുന്ന പത്തനംതിട്ട ജില്ലാ സ്റ്റേഡിയം.
കേരളത്തിലെ എൻജീനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയ അലൻ ജോണി അനിലിന് പത്തനംതിട്ട മൈലപ്രയിലെ കുടുംബവീട്ടിൽ പിതാവ് അനിൽ ജോണിയും മാതാവ് ലീനാ അനിലും സഹോദരി ഇവ റോസ് അനിലും ബന്ധുക്കളും ചേർന്ന് മധുരം നൽകുന്നു
റൺ ബ്രോ റൺ...ഇന്നലെ പെയ്ത ശക്തമായ മഴ നനഞ്ഞ് റോഡ് മുറിച്ച് കടക്കുന്ന യുവാക്കൾ. കോട്ടയം ബേക്കർ ജംഗ്ഷനിൽ നിന്നുള്ള കാഴ്ച.
മനം കുളിരും ദർശനം...കുറവിലങ്ങാട് പഞ്ചായത്തിലെ കളത്തൂർ അരുവിക്കൽ ശ്രീ ശിവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് മുൻവശത്തെ അരുവിയും ചെറുവെള്ളച്ചാട്ടവും. സമൂഹമാധ്യമങ്ങളിൽ ഇവിടം വൈറലായതോടെ ദൂരസ്ഥലങ്ങളിൽ നിന്നുവരെ നിരവധി ആളുകളാണ് അരുവിയിൽ കുളിക്കുന്നതിനും വെള്ളച്ചാട്ടം കാണുന്നതിനും ക്ഷേത്രം സന്ദർശിക്കുന്നതിനുമായി എത്തുന്നത്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊല്ലം ജില്ലാ കയർ വർക്കേഴ്സ് യൂണിയൻ (സി​.ഐ.ടി​.യു) നേതൃത്വത്തിൽ നടന്ന താലൂക്ക് ഓഫീസ് മാർച്ചും ധർണയും സി​.ഐ.ടി​.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു
കോഴ വാങ്ങി പി.എസ്.സി അംഗത്വ നിയമനം നടത്തുന്ന പിണറായി സർക്കാരിനെതിരെ യുവമോർച്ച കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പി.എസ്.സി ഓഫീസിന് മുന്നിൽ പ്രതിേഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു ബി. അനിൽകുമാറിന് നൽകിയ യാത്രയയപ്പ് സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവരെ വിഴിഞ്ഞം തുറമുഖ ഉദ്ഘാടന യോഗത്തിൽ നിന്നു മാറ്റിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിൽ നടത്തിയ യോഗം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്യുന്നു
  TRENDING THIS WEEK
കൊല്ലം പ്രസ്‌ ക്ലബും ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ ഡോ. എ. യൂനുസ് കുഞ്ഞ് സ്മാരക പ്രഥമ പത്ര, ദൃശ്യ മാദ്ധ്യമ അവാർഡ് സമ്മേളനം റവന്യു, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യം ഉദ്‌ഘാടനം ചെയ്യുന്നു
കേരള കൗമുദിയുടെ ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരി കാറൽമണ്ണ സി.സി.എസ്.ടി. കോളേജിൽ നടന്ന ലഹരി വിമുക്ത കാമ്പെയിൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയുന്നു.
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൊല്ലം പ്രസ്ക്ലബിന് സമീപത്തെ മതിലിൽ വരച്ച ചിത്രങ്ങളുടെ അവസാനഘട്ട മിനുക്ക് പണി നടത്തുന്ന ചിത്രകാരൻ മനു. ജൻമനാ വലത് കൈ ഇല്ലാത്ത മനു ചി​ത്രരചനയി​ൽ അസാധാരണ വൈഭവമാണ് കാട്ടുന്നത്
ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി തൊണ്ടയാട് ചിന്മയാഞ്ജലി ഹാളിൽ സംഘടിപ്പിച്ച ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണ സമ്മേളനത്തിൽ കേന്ദ്ര ടൂറിസം-പെട്രോളിയം മന്ത്രി സുരേഷ് ഗോപി ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.
ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇ.എസ്.ഐ ഹാർട്ട് സെന്ററിന് മുന്നിൽ നടത്തിയ ഉപരോധം
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സ്പോട്സ് യോഗ മത്സരത്തിൽ നിന്ന്
തൃശൂർ കുർക്കഞ്ചേരിചിയ്യാരത്ത് സംഘടിപ്പിച്ച ശ്രീജഗന്നാഥ രഥ യാത്രയിൽ നിന്ന്
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അഖിലേന്ത്യ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ യോഗം സി.ഐ ടി യുദേശീയ വൈസ് പ്രസിഡൻ്റ് ജെ. മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു
മഴ കാത്ത് വല..... കനത്ത മഴയിൽ മീൻപിടുത്തക്കാരെ കാത്ത് കിടക്കുന്ന വലകൾ. തൊടുപുഴയിൽ നിന്നൊരു കാഴ്ച
സർവീസ് പെൻഷൻകാരുടെ പെൻഷൻ തുക പോസ്റ്റ് ഓഫീസ് വഴി​ മണിയോർഡറായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും പെൻഷണേഴ്‌സ് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com