സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പൊതു സമ്മേളനത്തിനു ശേഷം മന്ത്രി​ വീണാ ജോർജ്ജ്, ചുവപ്പ് സേന വേഷത്തിൽ വന്ന കുട്ടികളെ ചേർത്തു പി​ടി​ച്ചപ്പോൾ
മണക്കാട് ശ്രീ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും പൊങ്കാല മഹോത്സവം നടക്കുന്ന ആറ്റുകാൽ ദേവി ക്ഷേത്രത്തിലേക്ക് അയ്യപ്പൻ ആനപ്പുറത്ത് എഴുന്നള്ളിയെത്തിയപ്പോൾ
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ദീപാരാധന തൊഴുന്ന കുരുന്ന്
സി.പി.എം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിന് മുന്നോടിയായി കൊല്ലത്ത് നടന്ന ബഹുജന റാലിയിൽ തുറന്ന ജീപ്പിൽ പങ്കെടുക്കുന്ന മുഖ്യ മന്ത്രി പിണറായി വിജയൻ പൊളിറ്റ് ബ്യൂറോ കോ ഓഡിനേറ്റർ പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവർ.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ഞായറാഴ്ചവൈകുന്നേരം നട തുറന്നപ്പോൾ അനുഭവപ്പെട്ട തിരക്ക്
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആറ്റുകാൽ ഭഗവതി ക്ഷേത്ര നടയിൽ നൂറ്റൊന്ന് കലാകാരന്മാർ അവതരിപ്പിച്ച പഞ്ചാരിമേളത്തിൽ മേളപ്രമാണിയായി നടൻ ജയറാം
സി. പി എം സംസ്ഥാന സമ്മേളനത്തിന്റെ പൊതു സമ്മേളന വേദിയിൽ ചുവപ്പ് സേന പരേഡിന് ശേഷം കസേരയുമായി മുന്നിലേക്ക് വരുന്ന പ്രവർത്തകർ
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആറ്റുകാൽ ഭഗവതി ക്ഷേത്ര നടയിൽ നടൻ ജയറാം മേളപ്രമാണിയായി നൂറ്റൊന്ന് കലാകാരന്മാർ അവതരിപ്പിച്ച പഞ്ചാരിമേളം
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പൊതു സമ്മേളന വേദിയിൽ പോളിറ്റ് ബ്യുറോ കോ ഓഡിനേറ്റർ പ്രകാശ് കാരാട്ട്, മുഖ്യ മന്ത്രി പിണറായി വിജയൻ, പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി എന്നിവർ നർമ്മ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ ഫോട്ടോ:അക്ഷയ് സഞ്ജീവ്
വനിതാ ദിനത്തിൽ കേരള ആശാ വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം നടത്തുന്ന ആശമാർക്ക് ഐക്യദാർഢ്യമർപ്പിച്ചെത്തിയ മുണ്ടക്കയം സ്വദേശി വിദ്യ കൈക്കുഞ്ഞുമായി മാർച്ചിൽ പങ്കെടുക്കുന്നു
കേരള വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന വനിതാ ദിനാഘോഷ ചടങ്ങിൽ വനിതാരത്നം പുരസ്‌കാരം നേടിയ ഷെറിൻ ഷഹാനയ്ക്ക് മന്ത്രി ജെ.ചിഞ്ചുറാണി സ്നേഹചുംബനം നൽകുന്നു. വനിതാര്തനം പുരസ്‌കാര ജേതാക്കളായ പി.കെ മേദിനി, കെ വാസന്തി, വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശാർമിള മേരി ജോസഫ്, വനിതാ ശിശു വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ള, മികച്ച കളക്ടർ കളക്ടർക്കുള്ള പുരസ്‌കാരം നേടിയ കെ.ഇൻബശേഖർ എന്നിവർ സമീപം
കേരള ആശാ വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന വനിതാ സംഗമം ഉദ്‌ഘാടനം ചെയ്യാനെത്തിയ സംവിധായിക പരോമിതാ വോഹ്‌റ ആശമാരുടെ സമരം ചിത്രീകരിക്കുന്നു
കേരള ആശാ വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപകൽ സമരം നടത്തുന്ന ആശമാർക്ക് ഐക്യദാർഢ്യമർപ്പിച്ചെത്തിയ ശിവസേന ഉദ്ധവ്ബാലാസാഹേബ് താക്കറേ പാർട്ടി സംസ്ഥാന സെകട്ടറി അജി പെരിങ്ങമല ആരതി ഉഴിയുന്നു
വനിതകളാണ്, അടിപതറില്ല... ഓണറേറിയം വർധിപ്പിക്കൽ, വിരമിക്കൽ ആനുകൂല്യം ഉൾപ്പടെയുള്ള അടിസ്ഥാന അവകാശങ്ങൾക്കായി കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരത്തിനിടെ മഴ പെയ്തപ്പോൾ ടാർപ്പോളിൻ പിടിച്ചു നിൽക്കുന്ന ആശാ വർക്കർ
റംസാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച തിരുവനന്തപുരം പാളയം ജുമാ മസ്‌ജിദിൽ ജുമാ നമസ്കാരത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾ
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആറ്റുകാൽ ദേവീ ക്ഷേത്രത്തിലെ കുത്തിയോട്ട ബാലന്മാർ ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം നടത്തുന്നു
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആറ്റുകാൽ ദേവീ ക്ഷേത്രത്തിലെ കുത്തിയോട്ട ബാലന്മാർ ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം നടത്തുന്നു
എറണാകുളം ജില്ലാ കോടതിയ്ക്ക് മധ്യേയുള്ള വഴിയിലെ സ്ളാബ് തകർന്ന നിലയിലായിട്ട് മാസങ്ങളായി, അധികൃതരാരും തന്നെ ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടുമില്ല. സ്കൂട്ടർ യാത്രികർ, കാൽനടയാത്രിർ ഇവർക്കാർക്കേലും അപകടം പറ്റിയാലേ അധികൃതർ തിരിഞ്ഞു നോക്കു എന്നാണ് നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ
നിരനിരയായ്....നഗരത്തിൽ നിന്ന് അകലെ മാറി നിരവധി സന്ദർശകരെത്തുന്ന എറണാകുളം ചാത്യാത്ത് റോഡിന്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നത് കായൽക്കാറ്റും സമീപത്തായി നിരന്ന് നിൽക്കുന്ന സ്വകാര്യ ഫ്ളാറ്റുകളുമാണ്, പണിപൂർത്തിയായ സ്വകാര്യ ഫ്ലാറ്റിന് മുന്നിൽ മറ്റൊരു നിർമ്മാണത്തിനായി മണ്ണെടുക്കുന്ന തൊഴിലാളി
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സലൂട്ട് നൽകുന്ന കൊല്ലം എ.സി.പി ഷെരീഫ്.
  TRENDING THIS WEEK
സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം ക്യൂ.എ.സി മൈതാനത്ത് നടന്ന കൊല്ലം മഹോത്സവം പ്രബന്ധങ്ങളുടെ സമാഹരണ പുസ്തക പ്രകാശന ചടങ്ങു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സലൂട്ട് നൽകുന്ന കൊല്ലം എ.സി.പി ഷെരീഫ്.
നിരനിരയായ്....നഗരത്തിൽ നിന്ന് അകലെ മാറി നിരവധി സന്ദർശകരെത്തുന്ന എറണാകുളം ചാത്യാത്ത് റോഡിന്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നത് കായൽക്കാറ്റും സമീപത്തായി നിരന്ന് നിൽക്കുന്ന സ്വകാര്യ ഫ്ളാറ്റുകളുമാണ്, പണിപൂർത്തിയായ സ്വകാര്യ ഫ്ലാറ്റിന് മുന്നിൽ മറ്റൊരു നിർമ്മാണത്തിനായി മണ്ണെടുക്കുന്ന തൊഴിലാളി
സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം ആശ്രാമം മൈതാനത്തെ സമ്മേളന നഗരിയിൽ സ്വാഗത സംഘം ചെയർമാനും മന്ത്രിയുമായ കെ.എൻ. ബാലഗോപാൽ പതാക ഉയർത്തുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, എ. വിജയരാഘവൻ തുടങ്ങിയവർ സമീപം.
എറണാകുളം ജില്ലാ കോടതിയ്ക്ക് മധ്യേയുള്ള വഴിയിലെ സ്ളാബ് തകർന്ന നിലയിലായിട്ട് മാസങ്ങളായി, അധികൃതരാരും തന്നെ ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടുമില്ല. സ്കൂട്ടർ യാത്രികർ, കാൽനടയാത്രിർ ഇവർക്കാർക്കേലും അപകടം പറ്റിയാലേ അധികൃതർ തിരിഞ്ഞു നോക്കു എന്നാണ് നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിക്കെതിരെ ഗോൾ നേടിയ ശേഷം ആരാധകരെ കൈകാണിച്ച് മടങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ക്വാമി പെപ്ര
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചെത്തിയ ഭാഗ്യലക്ഷ്മി ആശമാർക്കൊപ്പം സെൽഫി എടുക്കുന്നു
ആശാ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കേഴ്സ് ഫെഡറേഷന്റെ (സി. ഐ. ടി. യു ) നേതൃത്വത്തിൽ നടന്ന ഏജീസ് ഓഫീസ് മാർച്ചിൽ പങ്കെടുക്കാനെത്തിയ ആശമാർ സമരം വീക്ഷിക്കാനെത്തിയ നെതർലൻഡ് സ്വദേശി അനെകുമായി സെൽഫിയെടുക്കുന്നു. ലോകത്ത് സ്ത്രീകൾക്ക് നേരെ അടിച്ചമർത്തലുകൾ കൂടുന്ന കാലത്ത് സ്ത്രീകൾ ഒറ്റക്കെട്ടായി ശാന്തമായി സമരം ചെയ്യുന്നത് കണ്ടത് അത്ഭുതപ്പെടുത്തിയെന്നും അനെക് പറഞ്ഞു.
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്നു
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നൽകുക എന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം നടത്തുന്ന ആശമാർ നടത്തിയ നിയമസഭാ മാർച്ചിൽ നിന്ന്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com