എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ. ട്രസ്റ്റിന്റെയും അമരത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശനെ ആദരിക്കാന്‍ ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗണ്‍സിലും ശ്രീനാരായണ ഗുരു റിട്ടയേർഡ് ടീച്ചേഴ്‌സ് കൗണ്‍സിലും സംയുക്തമായി കൊല്ലത്ത് ടൗൺ ഹാളിൽ സംഘടിപ്പിച്ച സ്നേഹാദരവ് സമ്മേളന സദസ്.
എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ. ട്രസ്റ്റിന്റെയും അമരത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശനെ ആദരിക്കാന്‍ ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗണ്‍സിലും ശ്രീനാരായണ ഗുരു റിട്ടയേർഡ് ടീച്ചേഴ്‌സ് കൗണ്‍സിലും സംയുക്തമായി കൊല്ലത്ത് ടൗൺ ഹാളിൽ സംഘടിപ്പിച്ച സ്നേഹാദരവ് സമ്മേളനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എസ്. എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ, എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.നൗഷാദ് എം.എൽ.എ, കൊല്ലം മേയർ ഹണി ബെഞ്ചമിൻ, എസ്.എൻ.ഡി.പി. യോഗം കൗൺസിലർ പി. സുന്ദരൻ, ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന കോഡിനേറ്റർ പി.വി.രജിമോൻ, സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. വിഷ്ണു, സംസ്ഥാന സെക്രട്ടറി ഡോ. ആർ. വി. സുമേഷ്, ശ്രീനാരായണഗുരു റിട്ടയേഡ് ടീച്ചേഴ്സ് കൗൺസിൽ സംസ്ഥാന ചെയർമാൻ പ്രൊഫ്‌. വി. എസ്. ലീ, സംസ്ഥാന കൺവീനർ ഡോ. കെ. വി. സനൽ കുമാർ, ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ജെ. ബിജു, സംസ്ഥാന ജോയിന്റ് സെക്രട്ടറി നാവിൻ ഭാസ്കർ, പ്രോഗ്രാം കൺവീനർ ആർ.ദിവ്യ എന്നിവർ സമീപം.
എറണാകുളം ടൗൺഹാളിൽ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സുദീപ് ദത്തയ്ക്ക് ഹസ്തദാനം നൽകുന്നു. മേയർ അഡ്വ. എം. അനിൽകുമാർ, എസ്. ശർമ്മ എന്നിവർ സമീപം
എറണാകുളം ടി.ഡി.എം ഹാളിൽ മുൻ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ എൻ. രാമചന്ദ്രനെഴുതിയ 'നോട്സ് ഫ്രം വില്ലിങ്ഡൻ ഐലൻഡ്' എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.ആർ. നായർ എന്നിവർ
എല്ലാം ഒക്കെയാണ്...എറണാകുളം ടി.ഡി.എം ഹാളിൽ മുൻ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ എൻ. രാമചന്ദ്രനെഴുതിയ 'നോട്സ് ഫ്രം വില്ലിങ്ഡൻ ഐലൻഡ്' എന്ന പുസ്തകം പ്രകാശനം ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സംഭാഷണം നടത്തുന്ന എൻ. രാമചന്ദ്രൻ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമീപം
ഇടതിലേക്ക് വരു...എറണാകുളം ടി.ഡി.എം ഹാളിൽ മുൻ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ എൻ. രാമചന്ദ്രനെഴുതിയ 'നോട്സ് ഫ്രം വില്ലിങ്ഡൻ ഐലൻഡ്' എന്ന പുസ്തകം പ്രകാശനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഇരിപ്പിടം ഇപ്പുറം ആണ് എന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് ഇടത്തേക്ക് വരുന്ന കാഴ്ച്ച
എറണാകുളം ടി.ഡി.എം ഹാളിൽ മുൻ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ എൻ. രാമചന്ദ്രനെഴുതിയ 'നോട്സ് ഫ്രം വില്ലിങ്ഡൻ ഐലൻഡ്' എന്ന പുസ്തകം പ്രകാശന ചടങ്ങിൽ ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സൗഹൃദ സംഭാഷണത്തിൽ
കെ.ജി.എൻ.എ ജില്ലാ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഉദ്ഘാടനം ചെയ്യുന്നു
കേരള സംഗീത നാടക അക്കാഡമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദക്ഷിണ മേഖല കഥാപ്രസംഗ മഹോത്സവവും സംസ്ഥാനതല ശില്പശാലയും കടപ്പാക്കട സ്പോർട്സ് ക്ലബിൽ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
ഏരീസ് കലാനിലയം സ്ഥിരം നാടകവേദിയുടെ രക്തരക്ഷസ് നാടകത്തിന്റെ ഉദ്ഘാടനം മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്യുന്നു
അന്താരാഷ്ട്ര ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന വേദിയായ തിരുവനന്തപുരം കൈരളി തിയേറ്ററിൽ നടന്ന ഉദ്‌ഘാടന ചടങ്ങിനെത്തിയ നടിയും ജൂറി അംഗവുമായ രാജശ്രീ ദേശ്പാണ്ഡെ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ എസ്. അയ്യരുമായി സെല്ഫിയെടുക്കുന്നു
റോഡിന് നടുവിൽ ബ്രേക്ക് ഡൗണായ ടോറസ് ലോറിക്കടിയിൽക്കിടന്ന് തകരാർ മാറ്റാൻ ശ്രമിക്കുന്ന വർക്ക്ഷോപ്പ് ജീവനക്കാരൻ. ഇടപ്പള്ളി പറവൂർ റൂട്ടിൽ നിന്നുള്ള കാഴ്ച
എറണാകുളം വൈറ്റില ഹബിലെ അറ്റകുറ്റ പണികൾ നടക്കുന്നത് മൂലം പൊടിശല്യം കാരണം തൂവാല കൊണ്ട് വായും മൂക്കും പൊത്തി നടന്ന് പോകുന്ന യാത്രികർ
കോട്ടയം നഗരത്തിൽ നിരവധി പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിതീകരിച്ചതിനെ തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ കോടിമത എം.ജി റോഡിൽ തെരുവ് നായക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നു
ഗജരാജൻ കിരൺ നാരായണൻ കുട്ടിയുടെ മൃതദേഹത്തിനരികിൽ ദുഃഖത്തോടെ ഉടമ എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ മുൻ പ്രസിഡൻ്റ് എം.മധു
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. കേരള മഹിളാസംഘം പാലക്കാട് ജില്ലാ കമ്മിറ്റി എം.എൽ.എ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർ രാഹുൽ മാങ്കൂട്ടത്തിന്റെ കോലത്തിൽ ചൂൽ കൊണ്ട് തല്ലുന്നു.
പാലക്കാട് വടക്കന്തറയിലെ ആർ.എസ്.എസിന്റെ കീഴിലുള്ള സ്കൂളിലെ സ്ഫോടനത്തിൽ നടപടിയും അന്വേഷണവും ആവശ്യപ്പെട്ട് സി.പി. എം പാലക്കാട്‌ ഏരിയ കമ്മിറ്റി ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ച്‌.
ബി.ജെ.പി എറണാകുളത്തു സംഘടിപ്പിച്ച സംസ്ഥാന ഭാരവാഹിയോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കൊച്ചി കായൽ സമരത്തിന്റെ ചിത്രം ഉപഹാരമായി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നൽകിയപ്പോൾ നോക്കിക്കാണുന്നു.
വികസിത ചർച്ച...ബി.ജെ.പി എറണാകുളത്തു സംഘടിപ്പിച്ച സംസ്ഥാന ഭാരവാഹിയോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംഭാഷണം നടത്തുന്ന സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ലോക് സഭ എം.പി അപരാജിത സാരംഗി, കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ, ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ, കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവർ സമീപം
ബി.ജെ.പി എറണാകുളത്തു സംഘടിപ്പിച്ച സംസ്ഥാന ഭാരവാഹിയോഗം ഉദ്‌ഘാടനം ചെയ്യാനെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സമീപം
  TRENDING THIS WEEK
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലാരംഭിച്ച കെ.സി.എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിനെത്തുന്ന നടൻ മോഹൻ ലാൽ.
തൃശൂർ സ്വരാജ് റൗഡിൽ സംഘടിപ്പിക്കുന്ന പുലിക്കളിയുടെ പ്രമോഷൻ്റെ ഭാഗമായി അയ്യന്തോൾ ദേശം പുലിക്കളി സംഘത്തിലെ പുലികൾ സ്പെഷൽ ചായയുമായി
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലാരംഭിച്ച കെ .സി .എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനം നടൻ മോഹൻ ലാൽ നിർവഹിക്കുന്നു .ടീം ക്യാപ്റ്റന്മാർ ,കെ .സി .എ ഭാരവാഹികൾ എന്നിവർ സമീപം
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലാരംഭിച്ച കെ .സി .എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയ നടൻ മോഹൻ ലാൽ ടീം ക്യാപ്റ്റൻ മാരെ പരിചയപ്പെടുന്നു
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലാരംഭിച്ച കെ .സി .എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിന് ശേഷം മടങ്ങുന്ന നടൻ മോഹൻ ലാൽ .കെ .സി .എ പ്രസിഡന്റ് ജയേഷ് ജോർജ് ,കെ .സി .എ സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ സമീപം
നാലോണനാളിൽ തൃശൂർ സ്വരാജ് റൗഡിൽ സംഘടിപ്പിക്കുന്ന പുലിക്കളിയുടെ പ്രമോഷൻ്റെ ഭാഗമായി അയ്യന്തോൾ ദേശം പുലിക്കളി സംഘത്തിലെ പുലികൾ പെട്ടി ഓട്ടോയിൽ കസേരയുടെ സഹായത്താൽ പെട്ടി ഓട്ടോയിൽ കയറുന്നു
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്‌റ്റേഡിയത്തിലാരംഭിച്ച കെ .സി .എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി കേരളത്തിന്റെ തനത് കലാരൂപങ്ങൾ ഗ്രൗണ്ടിലവതരിപ്പിച്ചപ്പോൾ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന കെ .സി .എൽ ക്രിക്കറ്റ് ടൂർണമെന്റിൽ ട്രിവാൻഡ്രം റോയൽസിനെതിരെ അവസാന പന്തിൽ 6 അടിച്ച് അർദ്ധ സെഞ്ച്വറി നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് നായകൻ സലി സാംസണെ അഭിനന്ദിക്കുന്ന അനുജൻ സഞ്ജു സാംസൺ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന കെ .സി .എൽ ക്രിക്കറ്റ് ടൂർണമെന്റിൽ ട്രിവാൻഡ്രം റോയൽസിനെതിരെ വിജയിച്ച ശേഷം ഗ്രൗണ്ടിലേക്ക് വരുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ് താരം സഞ്ജു സാംസൺ
ബി.ജെ.പി എറണാകുളത്തു സംഘടിപ്പിച്ച സംസ്ഥാന ഭാരവാഹിയോഗം ഉദ്‌ഘാടനം ചെയ്യാനെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com