ലോക്‌സഭ തിരഞ്ഞെടുപ്പ് ചിത്രീകരിച്ച ഫോട്ടോഗ്രാഫർമാരുടെയും വീഡിയോഗ്രാഫർമാരുടെയും വേതനം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ഫോട്ടോഗ്രാഫേഴ്‌സ് ആൻഡ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു
മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടു ഡി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ  പ്രതിഷേധ തീപ്പന്തം പരിപാടിയുടെ സംസ്ഥാനതല  ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രതിഷേധ തീപ്പന്തം കെ.പി.സി.സി. പ്രസിഡന്റ്  കെ. സുധാകരൻ ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദിന് കൈമാറുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടു ഡി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ തീപ്പന്തം പരിപാടിയുടെ സം'്ഥാനതല ഉദ്ഘാടനം നിർവഹിക്കാനെത്തിയ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ തനിക്ക് കിട്ടിയ ഷാൾ വേദിയിലെത്തിയ കുട്ടിയെ അണിയിക്കുന്നു
മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടു ഡി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ തീപ്പന്തം പരിപാടിയുടെ ഭാഗമായി നഗരത്തിൽ നടത്തിയ പ്രകടനം
മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കുമാരനല്ലൂർ നന്മ റസിഡൻസ് അസ്സോസിയേഷൻ അംഗങ്ങളിൽ നിന്നും സമാഹരിച്ച അമ്പത്തി ഒന്നായിരത്തി അറുനൂറ്റി ഒന്ന് രൂപ ജില്ലാ കളക്ടർ ജോൺ.വി.സാമുവേലിന് നന്മ അസ്സോസിയേഷൻ പ്രസിഡൻറ് കെ. ആർ.രാധാകൃഷ്ണൻനായർ കൈമാറുന്നു. സെക്രട്ടറി എസ്.അബ്ദുൾലത്തിഫ്,പി.ആർ.ശശിധരൻ,മാത്യു എം.ജോർജ്ജ്,ഏ.പി.ജോയ് ,പി.കെ.ബാലകൃഷ്ണൻ,വി.മുരളീധരൻപിള്ള,വി.നടരാജൻ,കെ.വി.അരുൺകുമാർ എന്നിവർ സമീപം
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ നവീകരിച്ച ജില്ലാ ഓഫീസിന്റെയും ഒറ്റത്തവണ കുടിശിക തീർപ്പാക്കൽ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെയും ഉദ്ഘാടനം മന്ത്രി ഒ.ആർ.കേളു വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ നവീകരിച്ച ജില്ലാ ഓഫീസിന്റെയും ഒറ്റത്തവണ കുടിശിക തീർപ്പാക്കൽ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെയും ഉദ്ഘാടനം മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്യുന്നു
കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് വനവിഭവങ്ങളുമായി ആദിവാസി വിഭാഗത്തിൽപ്പെട്ട കാണിക്കാർ കവടിയാർ കൊട്ടാരം സന്ദർശനത്തിനെത്തിയപ്പോൾ അശ്വതി തിരുനാൾ ഗൗരിലക്ഷ്‌മിബായി, പൂയം തിരുനാൾ ഗൗരി പാർവ്വതി ബായി എന്നിവരോടൊപ്പം. അഗസ്ത്യാർ കൂടവനത്തിലെ വിവിധ സെറ്റിൽമെന്റിൽ നിന്നുള്ളവരാണ് ഇവർ
അരുവിപ്പുറം മഠത്തിൽ പണി കഴിപ്പിച്ച അതിഥി മന്ദിരമായ " ഭക്ത നികുഞ്ജത്തിന്റെ " സമർപ്പണത്തിന് ഗുരുദേവസന്നിധിയിൽ നിന്ന് താക്കോലുമായി ശിവക്ഷേത്രത്തെ പ്രദക്ഷിണം ചെയ്ത് വന്ന ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയിൽ നിന്ന് താക്കോൽ വാങ്ങി പൂട്ട് തുറക്കുന്ന അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ. ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ധർമ്മ സംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ സമീപം
അരുവിപ്പുറം മഠത്തിൽ പണി കഴിപ്പിച്ച അതിഥി മന്ദിരമായ " ഭക്ത നികുഞ്ജത്തിന്റെ " സമർപ്പണത്തിന് ഗുരുദേവസന്നിധിയിൽ നിന്ന് താക്കോലുമായി ശിവക്ഷേത്രത്തെ പ്രദക്ഷിണം ചെയ്ത് വരുന്ന ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ,ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ധർമ്മ സംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ,സ്വാമി സൂക്ഷ്മാനന്ദ ,അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ,സ്വാമിമാരായ സുകൃതാനന്ദ,ശിവസ്വരൂപാനന്ദ,വിഖ്യാതാനന്ദ,വീരേശ്വരാനന്ദ,ശ്രീനാരായണ ദാസ് ,അസംഗാനന്ദ,തുടങ്ങിയവർ
അരുവിപ്പുറം മഠത്തിൽ പണി കഴിപ്പിച്ച അതിഥി മന്ദിരമായ " ഭക്ത നികുഞ്ജത്തിന്റെ " സമർപ്പണത്തിന് ഗുരുദേവസന്നിധിയിൽ നിന്ന് താക്കോലുമായി ശിവക്ഷേത്രത്തെ പ്രദക്ഷിണം ചെയ്ത് വരുന്ന ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ,ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ധർമ്മ സംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ,സ്വാമി വിശാലാനന്ദ,അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ,സ്വാമിമാരായ സുകൃതാനന്ദ,ശിവസ്വരൂപാനന്ദ,വിഖ്യാതാനന്ദ,വീരേശ്വരാനന്ദ,ശ്രീനാരായണ ദാസ് ,അസംഗാനന്ദ,തുടങ്ങിയവർ
പനി പണിമുടക്കി...രാവിലെ ജോലിക്ക് പോകാൻ എത്തിയതാണ് കടുത്ത പനി കാരണം അൽപ്പം പോലം നടക്കാൻ കഴിയാത്തതിനാൽ റോഡിന്റെ വഴിവക്കിൽ കിടക്കുന്ന ഭർത്താവിന് കാവലിരിക്കുന്ന ഭാര്യ. അമ്മൻകോവിൽ റോഡിനു സമീപത്ത് നിന്നുള്ള കാഴ്ച്ച
പൂക്കളം റെഡി...പുക്കളമിടാൻ ഇനി സമയം നഷ്ട്ടപ്പെടുത്തണ്ട എറണാകുളം മേത്തർ ബസാറിലെ കടയിൽ തുണിയിൽ തയ്യാറാക്കിയ റെഡിമേഡ് പൂക്കളം വിൽക്കുന്ന കടയുടമ
യൂണിയൻ ഗവൺമെന്റിന്റെ വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളത്തെ ഒന്നാമതെത്തിച്ച വ്യവസായ വകുപ്പ് മന്ത്രിയും ഖാദി ബോർഡ് ചെയർമാനുമായ പി. രാജീവിനെ ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ. ബോർഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ് എന്നിവർ ചേർന്ന് കളമശേരി കാർഷികോത്സവ വേദിയിൽ ആദരിക്കുന്നു. ബോർഡ് മെമ്പർമാർമാരായ കെ. ചന്ദ്രശേഖരൻ, രമേഷ് ബാബു, സാജൻ തൊടുക, കാർഷികോത്സവ സംഘാടക സമിതി ചെയർമാൻ വി.എം. ശശി എന്നിവർ സമീപം
കേരളകൗമുദി കോ ഓപ്പറേറ്റീവ് കമ്യൂണും ആദരവും ചടങ്ങിൽ കൊച്ചി തൃശൂർ യുണിറ്റ് ചീഫ് പ്രഭു വാര്യർ സംസാരിക്കുന്നു .
കേരളകൗമുദി കോ ഓപ്പറേറ്റീവ് കമ്യൂണും ആദരവും ചടങ്ങ് മന്ത്രി വി.എൻ വാസൻ ഉദ്ഘാടനം ചെയ്യുന്നു
കേരളകൗമുദി കോ ഓപ്പറേറ്റീവ് കമ്യൂണിനെത്തിയ മന്ത്രി വി.എൻ.വാസവന് യൂണിറ്റ് ചീഫ് പ്രഭു വാര്യർ ഓണപ്പുടവ നൽകുന്നു
കുട്ടികൾക്കൊപ്പം... ഇലഞ്ഞി വിസാറ്റ് ആർട് ആൻഡ് സയൻസ് കോളേജിലെ ബി കോം ക്ളാസിൽ പഠിക്കുന്ന 74കാരി തങ്കമ്മ കുട്ടികൾക്കൊപ്പം ഓണാഘോഷ പരിപാടി ആസ്വദിക്കുന്നു. റഗുലർ കോഴ്സിൽ കോളേജിന്റെ പ്രത്യേക അഭ്യർത്ഥനപ്രകാരം പ്രായപരിധിയിലെ തടസം നീക്കി കോളേജ് യൂണിഫോമും ബാഗുമൊക്കെയായാണ് കലാലയത്തിലെത്തുന്നത്.
ഐ.എം.എ ആലപ്പുഴയിൽ സംഘടിപ്പിച്ച കേരള സംസ്ഥാന സി.ജി.പി കോൺഫറൻസ് സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബനവൻ ഉദ്‌ഘാടനം ചെയ്യുന്നു
അത്തത്തിന് തുടക്കമായതോടെ തമിഴ്നാട്ടിൽ നിന്നെത്തിച്ച വിവിധയിനം പൂക്കൾ വിൽപ്പനക്കായി തയ്യാറാക്കുന്ന തൊഴിലാളികൾ. ആലപ്പുഴ മുല്ലയ്‌ക്കൽ തെരുവിൽ നിന്നുള്ള കാഴ്ച ഫോട്ടോ: വിഷ്ണുകുമരകം
  TRENDING THIS WEEK
g എം. ഷൈലജ എഴുതിയ പല്ലില്ലാ മുത്തശ്ശി എന്ന പുസ്തകം സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ. എ ജി. ഒലീന ഡോ. വി. എസ് .രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു
കോംട്രസ്റ്റിന്റെ ഭൂമിയിൽ പി.എം.എ സലാമും നേതാക്കളും സന്ദർശിക്കുന്നു
തൃശൂർ നെഹ്റു പാർക്കിൽ ഉപയോഗ ശൂന്യമായ റൈഡ് സ്ലൈഡ്
സപ്ലൈകോ ഓണം ഫെയർ മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്തശേഷം വിപണനകേന്ദ്രത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്
കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ആനയൂട്ടിൽ ഗുരുവായൂർ ഇന്ദ്രസെനിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഉരുള കൊടുക്കുന്നു
കോട്ടയം തിരുനക്കര പഴയ പെലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിച്ച സപ്ലൈകോയുടെ ജില്ലാ ഓണചന്തയിലെ തിരക്ക്
കോട്ടയം തിരുനക്കരയിലെ കടയിൽ വാഴയില കെട്ടിവയ്ക്കുന്ന തങ്കച്ചൻ
ഗണേശോത്സവത്തിനോട് അനുബന്ധിച്ച് ഗണേശോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ മണികണ്ഠൻ ആലിനു സമീപം ഒരുക്കിയ പ്രദർശനത്തിൽ നിന്നും.
വയനാടിനായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സമാഹരിച്ച 2,63,95,154 രൂപ ജില്ലാ സെക്രട്ടറി പി.സി.ഷൈജു, പ്രസിഡന്റ് എൽ.ജി.ലിജീഷ് എന്നിവരിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഏറ്റുവാങ്ങുന്നു
രാധമ്മയുടെ സ്വന്തം മുത്തു... ഒരു വർഷത്തിലേറെയായി രാധമ്മയുടെയും കുടുംബത്തിന്റെയും സ്നേഹത്തണലിൽ ജീവിക്കുന്ന മുത്തു എന്ന കാട്ടുപന്നി. വയനാട് മരിയനാട്ടിലെ ഒരു അപൂർവ സൗഹൃദരംഗം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com