തെള്ളകം ചൈതന്യ സെൻ്ററിൽ നടന്ന കുടുംബശ്രീ കോട്ടയം ജില്ലാ ബഡ്സ് കലോത്സവത്തിൽ സീനിയർ വിഭാഗം നാടോടിനൃത്ത മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സ്റ്റേജിൻ്റെ മുൻപിൽ നിന്ന് സ്റ്റെപ്പുകൾ കാണിച്ച് കൊടുക്കുന്ന വെളിയന്നൂർ ബഡ്‌സ് സ്‌കൂളിലെ അദ്ധ്യാപിക സിമി
കോട്ടയം കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന്‌ വിളക്കുകൾ തെളിയിക്കുന്ന ഭക്തർ
ദേശവിളക്ക് എഴുന്നള്ളിപ്പ് കോട്ടയം കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തോടനുബന്ധിച്ച് നടന്ന ദേശവിളക്ക് എഴുന്നള്ളിപ്പ്
തിരുവനന്തപുരം വുമൺസ് കോളേജിൽ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിൽ സ്വാഗതം പ്രസംഗം നടത്തിയശേഷം ഇരിപ്പിടത്തിലേക്കെത്തിയ ജില്ലാ കളക്ടർ അനുകുമാരിയെ അടുത്തെക്ക് വിളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മലയാളത്തിൽ പ്രസംഗം വളരെ നല്ല രീതിയിൽ നടത്തിയെന്ന് പറഞ്ഞ് ആശംസകൾ അറിയിച്ചപ്പോൾ. മന്ത്രി വി.ശിവൻകുട്ടി സമീപം
നെയ്യാറ്റിൻകര എസ്.എൻ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിൽ മന്ത്രി ജി .ആർ.അനിൽ അപേക്ഷകൾ സ്വീകരിക്കുന്നു
എടപ്പഴിഞ്ഞി ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് താഴേക്ക് വീണ നിലയിൽ
തൃക്കാർത്തിക നാളിൽ കിഴക്കേക്കോട്ട അയ്യാവദ്യാർ തെരുവിലെ വീടുകളിൽ ദീപം തെളിയിച്ചപ്പോൾ
29 മത് രാജ്യാന്തര ചലിച്ചിത്ര മേളയുടെ ഭാഗമായി ഇന്ന് നടക്കുന്ന ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയ പഴയകാല നടിമാരായ ഭവാനി, ശോഭ ചെമ്പരതി, കെ.ആർ.വിജയ, ഹേമചൗധരി, റീന, സച്ചു, ഉഷാകുമാരി, രാജശ്രീ, വഞ്ചിയൂർ രാധ തുടങ്ങിയവർ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയോടൊപ്പം നടൻ മധുവിന്റെ കണ്ണമ്മൂലയിലെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ
29 മത് രാജ്യാന്തര ചലിച്ചിത്ര മേളയുടെ ഭാഗമായി ടാഗോർ തിയേറ്ററിൽ ചലച്ചിത്രം കണ്ടിറങ്ങിയ ഡെലിഗേറ്റുകളുടെ തിരക്ക്
29 മത് രാജ്യാന്തര ചലിച്ചിത്ര മേളയുടെ ഭാഗമായി ടാഗോർ തിയേറ്ററിൽ വില്പനക്കായെത്തിച്ച മിനിയേച്ചർ ക്യാമറകൾ കൗതുകത്തോടെ നോക്കുന്ന ഡെലിഗേറ്റ്
29 മത് രാജ്യാന്തര ചലിച്ചിത്ര മേളയുടെ ഭാഗമായി ടാഗോർ തിയേറ്ററിലെത്തിയ നടി പ്രയാഗ മാർട്ടീന
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന 85 ആമത് കേരള യൂണിവേഴ്സിറ്റി അനുവൽ അത്‌ലറ്റിക് മീറ്റിൽ ഓവറോൾ നേടിയ കാര്യവട്ടം എൽ.എൻ.സി.പി.ഇയിലെ വിദ്യാർത്ഥികൾ അദ്ധ്യാപകർക്കൊപ്പം ആഹ്ലാദം പങ്കിടുന്നു
29 ആമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാനവേദിയായ ടാഗോർ തീയറ്ററിൽ എത്തിയ ഡെലിഗേറ്റുകൾ
നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന 29 ആമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്‌ഘാടന ചടങ്ങിൽ എത്തിയ നടി ശബാന ആസ്മിക്കൊപ്പം ജൂറി ചെയർപേഴ്‌സൺ ആഗ്‌നസ് ഗൊദാർദ്, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ കരുൺ, സംവിധായിക ആൻ ഹുയി എന്നിവർ
ഹൈക്കോടതിയുടെ കർശനമായ നിർദ്ദേശത്തെ തുടർന്ന് പേരൂർക്കട ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യുന്ന നഗരസഭ ജീവനക്കാർ.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന 29 ആമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്‌ഘാടന ചടങ്ങിനുമുന്നോടിയായി വേദിയിൽ അരങ്ങേറിയ നൃത്തരൂപം
തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയിൽ നടന്ന 29 -മത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായെത്തിയ വിഖ്യാത അഭിനേത്രി ശബാന ആസ്മിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരം നൽകി ആദരിക്കുന്നു .ഫെസ്റ്റിവൽ ക്യുറേറ്റർ ഗോൾഡ സെല്ലം, അക്കാഡമി ചെയർമാൻ പ്രേംകുമാർ,മന്ത്രിമാരായ സജി ചെറിയാൻ,വി .ശിവൻകുട്ടി,ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സ്വീകരിച്ച ഹോങ്കോംഗിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് എന്നിവർ സമീപം
തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയിൽ നടന്ന 29 -മത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായെത്തിയ വിഖ്യാത അഭിനേത്രി ശബാന ആസ്മിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരം നൽകി ആദരിക്കുന്നു .ഫെസ്റ്റിവൽ ക്യുറേറ്റർ ഗോൾഡ സെല്ലം, അക്കാഡമി ചെയർമാൻ പ്രേംകുമാർ,മന്ത്രിമാരായ സജി ചെറിയാൻ,വി .ശിവൻകുട്ടി,ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സ്വീകരിച്ച ഹോങ്കോംഗിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് എന്നിവർ സമീപം
തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയിൽ നടന്ന 29 -മത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ ഹോങ്കോംഗിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്കിന് മുഖ്യമന്ത്രി പിണറായി വിജയൻ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സമ്മാനിക്കുന്നു.മന്ത്രിമാരായ സജി ചെറിയാൻ,വി .ശിവൻകുട്ടി എന്നിവർ സമീപം
തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയിൽ നടന്ന 29 -മത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായെത്തിയ വിഖ്യാത അഭിനേത്രി ശബാന ആസ്മി മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ സജി ചെറിയാൻ ,വി .ശിവൻകുട്ടി ,ജി .ആർ അനിൽ എന്നിവരോടൊപ്പം
  TRENDING THIS WEEK
കൊല്ലം ജില്ലാ ആശുപത്രിയിലെ ഓ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട ് യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരാക്കുളത്തിന്റെ നേതൃത്വത്തിൽ പ്രതീകാത്മക രോഗികളുമായി ജില്ലാ പഞ്ചായത്തിന് മുന്നിലെ റോഡ് ഉപരോധിക്കുന്ന പ്രവർത്തകർ
ഗുരുവായൂർ ഏകദശിയോടനുബന്ധിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഞ്ചരത്ന കീർത്തനാലാപനം
സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ.ശൈലജ, സി.എസ്.സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണൻ, കെ.കെ.ജയചന്ദ്രൻ, പുത്തലത്ത് ദിനേശൻ, എം.സ്വരാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാൽ, എസ്.രാജേന്ദ്രൻ, പി.രാജേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിഅമ്മ, കെ.വരദരാജൻ, കെ.സോമപ്രസാദ്, സൂസൻകോടി, എം.എച്ച്.ഷാരിയർ, ചിന്താജെറോം, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജോർജ് മാത്യു, എക്സ് ഏണസ്റ്റ്, എസ്.ജയമോഹൻ, ബി.തുളസീധരക്കുറുപ്പ്, വി.കെ.അനിരുദ്ധൻ, ടി.മനോഹരൻ, എം.ശിവശങ്കര പിള്ള, സി.ബാൾഡുവിൻ, എസ്.വിക്രമൻ, സി.രാധാമണി, ജില്ലാ സെക്രട്ടറി എസ്.സുദേവൻ എന്നിവർ സമീപം
29 മത് രാജ്യാന്തര ചലിച്ചിത്ര മേളയുടെ ഭാഗമായി ഇന്ന് നടക്കുന്ന ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയ പഴയകാല നടിമാരായ ഭവാനി, ശോഭ ചെമ്പരതി, കെ.ആർ.വിജയ, ഹേമചൗധരി, റീന, സച്ചു, ഉഷാകുമാരി, രാജശ്രീ, വഞ്ചിയൂർ രാധ തുടങ്ങിയവർ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയോടൊപ്പം നടൻ മധുവിന്റെ കണ്ണമ്മൂലയിലെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ
കൊല്ലം ജില്ലാ ആശുപത്രിയിലെ ഓ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട ് യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരാക്കുളത്തിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന് മുന്നിലെ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയപ്പോൾ
സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ മുതിർന്ന നേതാവ് പി.കെ. ഗുരുദാസനുമായി കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ഷൈലജ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ. എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, പി.ബി.അംഗം എം.എ.ബേബി എന്നിവർ സമീപം ഫോട്ടോ: ശ്രീധർലാൽ.എം.എസ്
അത്രയ്ക്ക് കടുപ്പിക്കണ്ട... സി.പി.എം കൊല്ലം ജില്ലാ സമ്മേളന ഉദ്ഘാടനവേദിയിൽ പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നർമ്മ സംഭാഷണത്തിൽ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
തൃക്കാർത്തിക നാളിൽ കിഴക്കേക്കോട്ട അയ്യാവദ്യാർ തെരുവിലെ വീടുകളിൽ ദീപം തെളിയിച്ചപ്പോൾ
സി.പി.എം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് മുൻ എം.പി പി.രാജേന്ദ്രൻ പതാക ഉയർത്തുന്നു
ഡബിൾ സ്ട്രോംഗ്... സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിനിടെ സമ്മേളന ലേബൽ പതിച്ച ബിയർകുപ്പിയിൽ നിന്ന് വെള്ളം കുടിക്കുന്ന സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മാദ്ധ്യമ പ്രവർത്തകർ ശ്രദ്ധിച്ചതോടെ പി.ബി അംഗം എം.എ.ബേബിയും കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാതയും ലേബൽ പതിച്ച ബിയർ കുപ്പി ഇരിപ്പിടത്തിന് താഴേക്ക് വയ്ക്കുന്നു ഫോട്ടോ: എം.എസ്.ശ്രീധർലാൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com