ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ ആർട്ടിസ്റ്റിക്ക് ജിംനാസ്റ്റിക്സിൽ സ്വർണം നേടിയ പശ്ചിമ ബംഗാളിൻ്റെ പ്രണതി ദാസിൻ്റെ പ്രകടനം
ചിരിയോടെ...കലൂർ സ്റ്റേഡിയത്തിലെ താൽക്കാലിക പന്തലിൽ നിന്ന് വീണുണ്ടായ അപകടത്തെ തുടർന്ന് പാലാരിവട്ടം റിനൈ മെഡിസിറ്റിയിലെ 47 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഉമ തോമസ് എം.എൽ.എ വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പായി നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ആശുപത്രിയിൽ തന്നെ പരിചരിച്ച നഴ്സ് മാർക്കും ജീവനക്കാർക്കുമൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു. ഡോ. കൃഷ്ണനുണ്ണി സമീപം
ഫ്ലാഷ് മൊബ്... പാലക്കാട് വനിതാ ശിശു ആശുപത്രിയും സ്വഛ് ഹായ്‌ സേവിംഗ് എനിവയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് സൂചിത ബോധവത്കരണത്തിന്റെ ഭാഗമായി നഗര പരിധിയിൽ നടത്തിയ ഫ്ലാഷ് മൊബ് . എനിവയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് സൂചിത ബോധവത്കരണത്തിന്റെ ഭാഗമായി നഗര പരിധിയിൽ നടത്തിയ ഫ്ലാഷ് മൊബ് .
നി‌ർമ്മാണം പുരോഗമിക്കുന്ന എറണാകുളം മഹാരാജാസ് കോളേജ് ഹോക്കി ഗ്രൗണ്ടിന്റെ ആകാശ ദൃശ്യം. മെട്രൊ സ്റ്റേഷനുള്ളിൽ നിന്ന് മൊബൈലിൽ പകർത്തിയ ദൃശ്യം
പാലക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് സപ്ലൈ ഓഫിസറെ ഉപരോധിച്ചപ്പോൾ .
വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ചിലങ്ക നൃത്തോത്സവത്തിൽ അനഘാ പണ്ഡിയാറ്റ് അവതരിപ്പിച്ച കഥക്
ഭിന്നശേഷി പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം ബജറ്റിൽ ഉൾപ്പെടുത്താത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ നേതൃത്വത്തിൽ നടന്ന നിയമസഭാ മാർച്ചിൽ ബാരിക്കേഡിൽ കയറാൻ ശ്രമിക്കുന്ന സമരക്കാർ.
എറണാകുളം വൈറ്റിലയിലെ ബഹുനിലക്കെട്ടിടത്തിൽ സുരക്ഷാ ഉപകരണങ്ങളില്ലാതെ ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി
വളഞ്ഞമ്പലം ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന രുഗ്മിണി സ്വയംവരം കഥകളിയിൽ രുഗ്മിണിയായി കലാമണ്ഡലം അരുൺ രമേശും സുന്ദരബ്രാഹ്മണനായി സദനം വിജയനും
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ 78 കിലോഗ്രാം വിഭാഗം ജൂഡോ ഫൈനലിൽ കേരളത്തിന്റെ അശ്വതി പിആറും (നീല ജഴ്സി )ഛണ്ഡീഗഡിന്റെ ഇഷിതരൂപുമായി മത്സരിക്കുന്നു അശ്വതിക്ക് വെള്ളി മെഡൽ ലഭിച്ചു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ ആര്‍ട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സില്‍ വെങ്കലം നേടിയ കേരളത്തിന്റെ അമാനി ദില്‍ഷാദ്
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ഹൈ ജമ്പിൽ നാഷണൽ ഗെയിംസ് റെക്കാഡോടെ സ്വർണം നേടിയ ഹരിയാനയുടെ പൂജയു ടെ സന്തോഷ പ്രകടനം
4x400 മീറ്റർ മിക്സഡ് റിലേയിൽ സ്വർണം... ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ 4x400 മീറ്റർ മിക്സഡ് റിലേയിൽ സ്വർണം നേടിയ കേരള ടീമിലെ ബിജോയ്‌, അൻസ, സ്നേഹ, മനു ടി. എസ് എന്നിവരുടെ ആഹ്ളാദ പ്രകടനം.
വളഞ്ഞമ്പലം ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന രുഗ്മിണി സ്വയംവരം കഥകളിയിൽ കൃഷ്ണനായി പാർവതി മേനോനും സുന്ദരബ്രാഹ്മണനായി സദനും വിജയനും
ഫാത്തിമ കോളേജിന് സമീപം പൊലീസ് സംഘം പിടിച്ച കഞ്ചാവ് കേസ് പ്രതികളായ ശ്യാം മോഹൻ, ഗ്രെഷ്യസ്, അൻവർ എന്നിവർ
ഫാത്തിമ കോളേജിന് സമീപം പൊലീസ് സംഘം പിടിച്ച 4 കിലോ കഞ്ചാവ് കവറിലേക്ക് മാറ്റുന്നു ഫോട്ടോ: ശ്രീധർലാൽ.എം.എസ്
ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിനെ വിചാരണയ്ക്ക് ശേഷം കോടതിയിൽ നിന്നും പുറത്തേക്ക് കൊണ്ട് വന്നപ്പോൾ.
സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ആധുനിക വ്യവസായത്തിൽ കരിമണലിന്റെ പ്രസക്തി എന്ന വിഷയത്തിൽ ചവറ ടൈറ്റാനിയം ജംഗ്ഷനിൽ സംഘടിപ്പിച്ച സെമിനാർ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു
മൺപത്ര കച്ചവടത്തിനായി മൺപത്രങ്ങളുമായി സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ഭാര്യയും ഭർത്താവും
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ ട്രംപോളിൻ ജിംനാസ്റ്റിക്സിൽ വെള്ളി മെഡൽ നേടുന്ന കേരളത്തിൻ്റെ മനു മുരളി
  TRENDING THIS WEEK
മലപ്പുറം മൂത്തേടം ഉച്ചക്കുളം ഉന്നതിയിൽ ആനയുടെ ആക്രമണത്തിൽ മരിച്ച സരോചിനിയുടെ വീട് പ്രിയങ്ക ഗാന്ധി സന്ദർശിച്ചപ്പോൾ
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മലപ്പുറം മൂത്തേടം ഉച്ചക്കുളം ഉന്നതിയിൽ സരോജിനിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയോട് കാട്ടന ശല്യത്തെപ്പറ്റി പറയുന്ന അയൽവാസി
നിർമിത ചിത്രശലഭങ്ങൾക്കും പൂക്കൾക്കുമിടയിൽ നിന്ന് ഫോട്ടോ എടുക്കുന്ന കുടുംബം
നെറ്റ്ബാൾ മത്സരത്തിലെ പിഴവുകൾക്കെതിരെ കേരളത്തിന്റെ ചെഫ് ഡി മിഷൻ സെബാസ്റ്റ്യൻ സേവ്യറും കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാറും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയോട് പരാതി പറയുന്നു
കൊല്ലം ആശ്രാമം ശ്രീനാരായണപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപൂയ മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന പാൽ കാവടി എഴുന്നള്ളിപ്പ്
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം ഡെക്കാത്തലണിൽ സ്വർണം നേടിയ തൗഫീക്ക്. എൻ ന്നന്തോഷപ്രകടനം നടത്തുന്നു
ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ ഡെക്കാത്ത്ലണിൽ (338)സ്വർണം നേടിയ തൗഫീക്ക്. എൻ 1500 മീറ്ററിൽ മത്സരിക്കുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ലോംഗ് ജമ്പിൽ കേരളത്തിൻ്റെ സാന്ദ്രാ ബാബു വെള്ളി നേടുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസിൻ കേരളത്തിൻ്റെ മുഹമ്മദ് ലസാൻ വെങ്കലം നേടുന്നു.
റിലേ വനിത ടീം... ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം 4x100 റിലേയിൽ വെള്ളി മെഡൽ നേടിയ കേരള ടീമിലെ മേഘ എസ്, മഹിതാ മോൾ എഎൽ, ഭവിക വി എസ്, ശ്രീന നാരായണൻ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com