നെഹ്റുട്രോഫി ജലമേളയുടെ തീയതി പ്രഖ്യാപിക്കാത്തതിൽ ആലപ്പുഴ കൈനകരിയിൽ നടന്ന പ്രതിഷേധത്തിൽ കായലിൽ ചാടി പ്രതിഷേധിക്കുന്ന വള്ളംകളി സംരക്ഷണ സമതി അംഗങ്ങൾ.
നെഹ്റുട്രോഫി ജലമേളയുടെ തീയതി പ്രഖ്യാപിക്കാത്തതിൽ കൈനകരിയിൽ നടന്ന പ്രതിഷേധത്തിൽ കായലിൽ ചാടി പ്രതിഷേധിക്കുന്ന വള്ളംകളി സംരക്ഷണ സമതി അംഗങ്ങൾ.
തണലിടം... ഉച്ച സമയത്ത് ആലപ്പുഴ നഗരത്തിൽ വാണിജ്യ കനാലിന് സമീപത്തെ തണൽ മരച്ചുവട്ടിൽ വള്ളം കരയോട് ചേർത്ത് സുരക്ഷിതമായി കെട്ടിയിട്ട ശേഷം തണൽപ്പറ്റി വള്ളത്തിൽ തന്നെ കിടന്നുറങ്ങുന്ന തൊഴിലാളിയും. അതേമരച്ചുവട്ടിൽ കരയിൽ സമീപത്തായി തണൽതേടി ഇരുചക്രവാഹനത്തിൽ വിശ്രമിക്കുന്ന യാത്രികനും.
ആലപ്പുഴ നഗരസഭ കൗൺസിൽ തുടങ്ങുന്നതിന് മുന്നോടിയായി ചോർച്ചയെത്തുടർന്ന് ഹാളിൽ കെട്ടികിടക്കുന്ന വെള്ളം തുടച്ചു നീക്കുന്ന ജീവനക്കാരി.
വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ആലപ്പുഴയിലെ സ്വകാര്യ ബസ് സർവ്വീസ് അനിഴം ഹോളി ഡെയിസിൻ്റെ ഒരു ദിവസത്തെ സർവ്വീസ് കളക്ഷനായ ഒരു ലക്ഷത്തി നാനൂറ്റി ഇരുപത്തൊൻപത് രൂപയുടെ ഡി.ഡി മാനേജിംഗ് ഡയറക്ടർ ഗിരീഷ് മോഹൻ എ.ഡി.എം ആശ. സി എബ്രഹാമിന് കൈമാറുന്നു. എ.എം.വി മാരായ രഞ്ജിത്ത് .കെ, ബിജോയ് എസ്, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസർ എ.ഒ. അബിൻതുടങ്ങിയവർ സമീപം.
ആലപ്പുഴ നഗരസഭാ കൗൺസിൽ യോഗം നടക്കുമ്പോൾ മാലമോഷണ വിവാദത്തിൽ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധിക്കുന്ന ബി.ജെ.പി കൗൺസിൽ അംഗങ്ങൾ.
ആലപ്പുഴ നഗരസഭാ കൗൺസിൽ നടക്കുമ്പോൾ കൊറ്റൻ കുളങ്ങര വാർഡിൽ പൊളിച്ചിട്ടിരിക്കുന്ന റോഡ് നന്നാക്കണമെന്ന് ആവശ്യവുമായി നടുത്തളത്തിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്ന ബി.ജെ.പി കൗൺസിൽ അംഗം.
നീയില്ലെങ്കിൽ ഞാനങ്ങെനെ മരമാകും... ചെടിയായിരുന്നപ്പോൾ വേരുകൾക്ക് ബലമായി വളരാൻ ടയറുകളിൽ മണ്ണുനിറച്ച് നട്ടതാണ്. വളർന്നു പന്തലിച്ചു മരമായപ്പോഴും ചുവട്ടിലെ മണ്ണിനെ പിടിച്ചു നിർത്തിയ ടയറുകളെ മൂടാതെ വളർന്നു നിൽക്കുന്ന വേരുകൾ. ആലപ്പുഴ നഗരത്തിൽ വഴിച്ചേരി പാലത്തിന് സമീപത്തെ ഓട്ടോ സ്റ്റാന്റിന് സമീപത്ത് നിന്നുള്ള കാഴ്ച.
വഴിയടച്ച് വാതിലടച്ച്... ആലപ്പുഴ നഗരത്തിൽ വാടക്കനാലിൽ വഴിച്ചേരി പാലത്തിന് അടിയിലെ ജലപാതയിൽ തടസം സൃഷ്ടിച്ച് അലഷ്യമായി ഉപേക്ഷിച്ചിട്ടിരിക്കുന്ന വള്ളം.
എം.അശോകന്റെ ഛായാചിത്രം അനാഛാദനം
ഓണവിപണി സജ്ജീവമായതോടെ മിഠായിത്തെരുവിൽ ഇന്നലെ അനുഭവപ്പെട്ട തിരക്ക്.
വെങ്ങേരിയിലെ ഓവർ പാസ് തുറന്നുകൊടുത്തപ്പോൾ
ബേപ്പൂർ മുരളീധര പണിക്കർ എഴുതിയ 'ബാങ്കർ ടു ബങ്കർ 'പുസ്തകം അളകാപുരിയിൽ ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അർഷാദ് ബത്തേരിയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു.
ദ്രാവിഡ കലാ സംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തൃശൂർ സാഹിത്യ അക്കാഡമിയിൽ നടന്ന മഹാത്മാ അയ്യങ്കാളി കരമശ്രേഷ്ഠ പുരസ്ക്കാരം തേറമ്പിൽ രാമകൃഷ്ണൻ പ്രതിപക്ഷ നേതാവ് വി. ഡി സതീശന് നൽകുന്നു
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർപ്രൈസസ് എംപ്ലോയിസ് അസോസിയേഷൻ തൃശൂർ ടൗൺഹാളിൽ സംഘടിപ്പിച്ച സുവർണ്ണ ജൂബിലി സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു
മണർകാട് സെന്റ്. മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന കൊടിമരഘോഷയാത്രക്കിടയിൽ വിശ്വാസികൾ ആവേശത്തോടെ കൊടിമരം ഉയർത്തിയിട്ട് പിടിക്കുന്നു
കോട്ടയത്ത് നടക്കുന്ന കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള നേതൃസംഗമം മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യുന്നു
അരുതേ വലിച്ചെറിയരുതേ...യാത്രക്കാരൻ റോഡിലേക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞ ചൂയിംഗ് ഗം കയ്യിലെടുത്ത് കഴിക്കാൻ ശ്രമിക്കുന്നതിനിടയിൽ കുരങ്ങന്റെ വായിൽ ഒട്ടി പിടിച്ചപ്പോൾ.
കോട്ടയം മണർകാട് സെന്റ്. മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിമരം ഉയർത്തുന്നു
മഴവർണ്ണച്ചില്ലിൽ...എറണാകുളം ഡർബാർഹാൾ ഗാലറിയിൽ ധ്യാന ചിത്ര എ. രാമചന്ദ്രൻ വിഷ്വൽ കൾച്ചറൽ ലാബ് ഉദ്ഘാടനം ചെയ്തശേഷം മഴയത്ത് കാറിൽ മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
  TRENDING THIS WEEK
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് കേരള ഫുട്ബാൾ ടൂർണമെൻ്റിലെ തൃശൂർ മാജിക്‌ എഫ്സിയുടെ ജേഴ്സി ലോഞ്ചിഗിന് ജോഴ്സി അണിഞ്ഞ ടീമിനൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ടീം അംബാസഡർ നിവിൻ പോളി , ടീം ഉടമ ലിസ്റ്റിൻ ജോസഫ് തുടങ്ങിയവർ സമീപം
ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തി വീശിയപ്പോൾ
ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ പാളയത്ത് നിന്നാരംഭിച്ച മഹാശോഭയാത്രയിൽ നിന്ന്
ആമ്പൽക്കടൽപുറം... കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ തിരുവായ്ക്കരി ടർക്കി പാടശേഖരത്ത് ആമ്പൽ പൂത്തത് കാണാനെത്തിയവർ.
കേരള റിസോഴ്‌സ് ടീച്ചേഴ്സ് അസോസിയേഷൻ എസ്.എസ്.കെ ഓഫീസ് മാർച്ചും ധർണയും പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പസ് യൂണിറ്റ് ഭാരവാഹികളുടെ ശില്പശാല സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ ഉദ്‌ഘാടനം ചെയ്യുന്നു
മഴയെ തുടർന്ന് വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിന് മുൻപിലെ പാടങ്ങിൽ വെള്ളം നിറഞ്ഞപ്പോൾ
മുസ്‌ലിം ലീഗ് സൗത്ത് സോൺ ലീഡേഴ്‌സ് മീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്‌ഘാടനം ചെയ്യുന്നു.
ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ പാളയത്ത് നിന്നാരംഭിച്ച മഹാശോഭയാത്രയിൽ നിന്ന്
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com