കോഴിക്കോട് മേത്തോട്ട്താഴത്ത് ഇന്ന് പുലർച്ചെയുണ്ടായ ചുഴലികാറ്റിൽ വീടിന് മുകളിൽ മരം വീണപ്പോൾ.
ദേശീയപാതയ്ക്കായി നെടുകെ കീറിയ കൊയിലാണ്ടി കുന്ന്യോറ മല.
ഒന്നാംഘട്ട നിർമ്മാണം പൂർത്തിയാക്കിയ നഗരസഭാ ബസ്സ്റ്റാൻഡിൽ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ സന്ദർശനം നടത്തുന്നു.
ജീവന്റെ മൂർച്ച... മരമില്ലുകളിൽ മരം മുറിക്കാനുപയോഗിക്കുന്ന വാൾ മൂച്ചയാക്കുന്ന വയോധികൻ. കോഴിക്കോട് കല്ലായിക്ക് സമീപത്തെ മരമില്ലിൽ നിന്നുള്ള കാഴ്ച.
കനത്ത മഴയിൽ പുതിയപാലത്ത് വെള്ളം കയറിയപ്പോൾ.
മലയാലപ്പുഴ - കുമ്പഴ  റോ‌‌‌‌ഡിൽ   ചെന്നമ്പള്ളിപ്പടി   വളവിൽ   കാറ്   ഇലക്ട്രിക്ക്  പോസ്റ്റിലിടിച്ചുണ്ടായ   അപകടം.
കൊല്ലം ബീച്ചിൽ മാലിന്യങ്ങൾ തള്ളിയ നിലയിൽ
കൊല്ലം ബീച്ചിൽ മാലിന്യങ്ങൾ തള്ളിയ നിലയിൽ
കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇതര സംസ്‌ഥാനക്കാർക്ക് തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനും മലയാളി ഡ്രൈവർ അർജ്ജുനെ രക്ഷിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിനുമെതിരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൻ.ഡി.എ നടത്തിയ പ്രതിഷേധ ധർണയുടെ ഉദ്ഘാടനത്തിനെത്തിയ ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മുൻ കേന്ദ്രമന്ത്രി വി.മുരളീധരനും സംഭാഷണത്തിൽ
മലയാളം ന്യൂസ് തിരുവനന്തപുരം പ്രസ് ക്ലബിൽ സംഘടിപ്പിച്ച കാർഗിൽ വിജയദിനാഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ കർമ്മരത്‌ന പുരസ്‌കാരം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മോഹൻദാസ് എൻജിനിയറിംഗ് കോളേജ് സെക്രട്ടറിയും ,ശ്രീരാമ ധർമ്മ സമിതി ചെയർപേഴ്സനുമായ റാണി മോഹൻദാസിന് സമ്മാനിക്കുന്നു.മുൻ മന്ത്രിയും സ്‌പീക്കറുമായ എം.വിജയകുമാർ സമീപം
കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇതര സംസ്‌ഥാനക്കാർക്ക് തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനും മലയാളി ഡ്രൈവർ അർജ്ജുനെ രക്ഷിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിനുമെതിരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൻ.ഡി.എ നടത്തിയ പ്രതിഷേധ ധർണയുടെ ഉദ്ഘാടനത്തിനെത്തിയ ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി എന്നിവരുമായി സംഭാഷണത്തിൽ
കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇതര സംസ്‌ഥാനക്കാർക്ക് തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനും മലയാളി ഡ്രൈവർ അർജ്ജുനെ രക്ഷിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിനുമെതിരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൻ.ഡി.എ നടത്തിയ പ്രതിഷേധ ധർണയിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുന്ന എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി .കെ.പദ്മകുമാർ,ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ്,ഉദ്ഘാടകൻ ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ,മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ തുടങ്ങി പ്രമുഖർ സമീപം
കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇതര സംസ്‌ഥാനക്കാർക്ക് തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനും മലയാളി ഡ്രൈവർ അർജ്ജുനെ രക്ഷിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിനുമെതിരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൻ.ഡി.എ നടത്തിയ പ്രതിഷേധ ധർണയുടെ ഉദ്ഘാടനം ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നിർവഹിക്കുന്നു.ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്,കെ.പദ്മകുമാർ,എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി,ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ്,മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ തുടങ്ങി പ്രമുഖർ സമീപം
കേന്ദ്ര ബഡ്ജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് CPI കൊല്ലം ഹെഡ് പോസ്റ്റ് ഓഫിസ് പടിക്കൽ നടത്തിയ ധർണ്ണ സംസ്ഥാന കൗൺസിൽ അംഗം ആർ. വിജയകുമാർ ഉൽഘാടനം ചെയ്യുന്നു
മലപ്പുറം കുടുംബ കോടതി പരിസരത്ത് ഭാര്യ മാതാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ഭാര്യാമാതാവിൻ്റെ മണ്ണിൽ വീണ രക്തത്തെ ചൂണ്ടി കാര്യങ്ങൾ ജില്ലാ ജഡ്ജി സനിൽ കുമാറിന് വിശധികരിച്ച് കൊടുക്കുന്ന മലപ്പുറം കുടുംബകോടതി ജഡ്‌ജി കെ പി സുനിത . മലപ്പുറം എസ് പി എസ് ശശിധരൻ ,സി ഐ പി വിഷ്ണു എന്നിവർ സമീപം.
മലപ്പുറം സിവിൽസ്റ്റേഷൻറെ ഉള്ളിൽ കാറിന് മുകളിലൂടെ മരം വീണപ്പോൾ
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജോ. സെക്രട്ടറി ജോർജ് മാത്യു ഉദ്ഘാടനം ചെയ്യുന്നു
കെ.എസ്.കെ.ടി.യു കൊല്ലം ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കരുത് എന്ന് ആവിശ്യപ്പെട്ട് സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുട നേതൃത്വത്തിൽ നടത്തിയ മാർച്ച് .
സി .ഐ.ടി.യു പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റെയിൽവേ കുറ്റവിചാരണ സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലൻ ഉദ്‌ഘാടനം ചെയ്യുന്നു .
  TRENDING THIS WEEK
തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക നഗരത്തിലെ ഓടകളും അഴുക്കുചാലുകളും എത്രയും വേഗം ശുചീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
തിരുവനന്തപുരത്തെ മാലിന്യ കയമാക്കി ,മാറ്റിയ മേയർ രാജിവയ്‌ക്കുക ,ജോയിയുടെ മരണത്തിന് ഉത്തരവാദികൾ തിരുവനന്തപുരത്തെ കോർപ്പറേഷൻ എൽ.ഡി.എഫ് ഭരണാധികാരികൾ എന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ കോർപ്പറേഷൻ മതിൽ ചാടി കടക്കാൻ ശ്രമിക്കുമ്പോൾ തടയുന്ന പൊലീസ്
ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി ലീഡർഷിപ്പ് സമ്മിറ്റിന്റെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ചാണ്ടി ഉമ്മൻ എം.എൽ.എ സ്വീകരിക്കുന്നു
ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ആലപ്പുഴ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ഉദ്ഘാടനവും മറിയാമ്മ ഉമ്മൻ നിർവഹിക്കുന്നു. മുൻമന്ത്രി ജി.സുധാകരൻ സമീപം
കെ.എസ്.കെ.ടി.യു കൊല്ലം ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുന്ന ബി.ജെ.പി പ്രവർത്തക.
ആലപ്പുഴ വൈ എം സി എ യിൽ ആരംഭിച്ച ആൾ കേരള ഇൻവിറ്റേഷൻ ഇൻറർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീമിലെ വിഷ്ണുവിന്റെ ബാസ്കറ്റിൽ ഇടാനുള്ള ശ്രമം തടയുന്ന കോഴിക്കോട് സിൽവർ ഹിൽസ് സ്കൂൾ ടീമിന്റെ വിശാൽ. മത്സരത്തിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീം വിജയിച്ചു.
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജോ. സെക്രട്ടറി ജോർജ് മാത്യു ഉദ്ഘാടനം ചെയ്യുന്നു
എറണാകുളം കുണ്ടന്നൂർ പാലത്തിലെ കുഴികൾ ടാറ് ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com