സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ നടന്ന മാർച്ച് പാസ്റ്റ്
കേരളകൗമുദി കോട്ടയം യൂണിറ്റ് പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച സ്വാതന്ത്രദിനാഘോഷ പരിപാടിയിൽ ഉപന്യാസ മത്സര വിജയികളായ കുട്ടികൾക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉപഹാരം സമ്മാനിച്ചപ്പോൾ.കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ,യൂണിറ്റ് ചീഫ് ആർ.ബാബുരാജ്,സ്പെഷ്യൽ കറസ്‌പോണ്ടന്റ് വി. ജയകുമാർ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ സമീപം
കേരളകൗമുദി കോട്ടയം യൂണിറ്റ് പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച സ്വാതന്ത്രദിനാഘോഷ പരിപാടി മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കേരളകൗമുദി സ്പെഷ്യൽ കറസ്‌പോണ്ടന്റ് വി. ജയകുമാർ, യൂണിറ്റ് ചീഫ് ആർ.ബാബുരാജ് എന്നിവർ സമീപം
ഒരു കൊടിക്കീഴിൽ... സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക വിൽപ്പന നടത്തിയിരുന്ന വഴിയോര കച്ചവടക്കാർ മഴപെയ്തപ്പോൾ കടത്തിണ്ണയിൽ ഒന്നിച്ചിരുന്ന് പതാക വിക്കുന്നു. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.
സമര പാദങ്ങളിൽ...സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കരയിലെ ഗാന്ധി പ്രതിമ കഴുകി വൃത്തിയാക്കുന്ന നഗരസഭ ജീവനക്കാരൻ
തിളങ്ങട്ടെ മഹാത്മാ...സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കരയിലെ ഗാന്ധി പ്രതിമ കഴുകി വൃത്തിയാക്കുന്ന നഗരസഭ ജീവനക്കാരൻ
എറണാകുളം ശിവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമ തോടനുബന്ധിച്ച് നടന്ന ആനയൂട്ട്
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ നടന്ന മാർച്ച് പാസ്റ്റ്
കാക്കനാട് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിന്റെ ഭാഗമായി മന്ത്രി പി. രാജീവ് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയപ്പോൾ. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് സമീപം
എറണാകുളം കലൂരിലെ നവീകരിച്ച ഖാദി സൗഭാഗ്യ ഷോറൂമും, ജില്ലാതല ഓണം മേളയും മന്ത്രി പി. രാജീവ്‌ ഉദ്ഘാടനം ചെയ്തശേഷം വസ്ത്രങ്ങൾ നോക്കികാണുന്നു. ടി.ജെ. വിനോദ് എം.ൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മനോജ്‌ മുത്തേടൻ, ഖാദി ഗ്രാമ വ്യവസായ ബോർഡ്‌ സെക്രട്ടറി കെ.എ. രതീഷ് തുടങ്ങിയവർ സമീപം
ജനവിരുദ്ധ - തൊഴിലാളി വിരുദ്ധ കേന്ദ്ര ഭരണത്തിനെതിരെ സംയുക്ത ട്രേഡ്‌യൂണിയൻ സംസ്ഥാന സമിതി നടത്തിയ രാജ്ഭവൻ മാർച്ച് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി . പി . രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡിന് മുന്നോടിയായി സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കുന്നതിനോടനുബന്ധിച്ച് സ്റ്റേഡിയത്തിൽ പൊലീസിന്റെ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നു
കുരുക്കിലമർന്ന്...വർഷങ്ങളായി എറണാകുളം സൗത്ത് പാലത്തിലെ ഗതാഗതക്കുരുക്ക് ഒരു ശമനവുമില്ലാതെ തുടരുകയാണ്. ഏകദേശം അ‌ഞ്ച് മുതൽ പത്ത് മിനിറ്റ് വേണം പാലം മറികടക്കാൻ ഇന്നലെ വൈകീട്ട് സൗത്ത് പാലത്തിൽ നിന്നുള്ള പകർത്തിയ കാഴ്ച
എറണാകുളം മെഡിക്കൽ കോളേജിൽ പുല്ല് വെട്ടുന്ന ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി
എറണാകുളം കലൂർ സ്റ്റേഡിയത്തിന് പിറകിലായി സ്ഥിതി ചെയ്യുന്ന സ്വകാര്യ പറമ്പിന്റെ കമ്പിവേലിയിൽ വള്ളിച്ചെടികൾ പടർന്ന് കയറിയ നിലയിൽ
വിരമിച്ച ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥൻ പാപ്പച്ചനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അനിമോൻ, അനൂപ്, മാഹിൻ എന്നിവരെ കൊലപാതകം നടന്ന കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസ് പരിസരത്തെത്തിച്ച് തെളിവെടുപ്പു നടത്തുന്നു.
ഒരു കാൽ സഹായം...എറണാകുളം കതൃക്കടവ് പാലത്തിലെ കയറ്റത്തിലൂടെ പോകുന്ന ആക്രിവണ്ടിയെ കാല് കൊണ്ട് തള്ളി സഹായിക്കുന്ന ഇരുചക്രവാഹന യാത്രക്കാരൻ
റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനായ പാപ്പച്ചനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഹാസിഫ് അലിയെ കൊല്ലം പോളയത്തോട്ടിലെ മൊബൈൽ കടയിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ
തൃശൂർ പൂരം നടത്തിപ്പിന്റെ ചർച്ചകൾക്കായി തേക്കിൻക്കാട് മൈതാനം സന്ദർശിക്കാൻ എത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാണാൻ നിന്നവരോട് വിശേഷങ്ങൾ തിരക്കുന്ന സുരേഷ് ഗോപി
78-ാം മത് സ്വാതന്ത്യ ദിനാഘോഷത്തിെൻ്റെ ഭാഗമായി പാലക്കാട് സിവിൽ സ്റ്റേഷനിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ യെ കഴുക്കി വൃത്തിയാക്കുന്ന ജീവനക്കാർ .
  TRENDING THIS WEEK
മുളങ്കുന്നത്ത്ക്കാവ് മെഡിക്കൽ കോളേജ് കാമ്പസിലെ കാട് വളർന്ന ആളൊഴിഞ്ഞ റോഡുകൾ
സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് തൃശൂർ ദേവമാത സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്യദിനാഘോഷത്തിൽ ദേശീയ പതാകയുടെ മാതൃകയുമായി കുരുന്നുകൾ
ഗുരുവായൂരിൽ തമ്പുരാൻ്റെ വേഷപകർച്ചയിൽ ഓണം ബംമ്പർ ലോട്ടറി ടിക്കറ്റ് വിൽക്കുന്ന മായാദേവി
സ്വാതന്ത്യദിന പരേഡ് സംഘടിപ്പിയ്ക്കുന്ന തൃശൂർ തേക്കിൻക്കാട് മൈതാനത്തിന് സമീപം പൊലീസ് നായ പരിശോധിക്കുന്നു
മഴക്കിടയിൽ...പെട്ടെന്ന് പെയ്ത മഴക്കിടയിൽ ഓടി മാറുന്ന തൊഴിലാളി.കോട്ടയം എം.എൽ റോഡിൽ നിന്നുള്ള കാഴ്ച
ഭാവപകർച്ച... എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന രാജ്യാന്തര ഭരതനാട്യ മത്സരത്തിൽ നിന്ന്.
വയനാട് ദുരന്തമേഖല സന്ദർശിക്കാനായി വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം.ന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം.
വയനാട് ദുരന്തമേഖല സന്ദർശിക്കാനായി വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം.
ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ആവിയിൽ വേവിച്ച ചോളം വിൽക്കുന്ന തമിഴ് നാടോടി സ്ത്രീ
ഡി.വൈ.എഫ്.ഐ വയനാട് ഭവന നിർമ്മാണ പദ്ധതിയിലേക്ക് ധനസമാഹരണത്തിനായി കണ്ണൂർ കാൾടെക്സിൽ ഒരുക്കിയ അതിജീവനത്തിന്റെ ചായക്കട എം. ഷാജർ ഉദ്ഘാടനം ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com