കേന്ദ്ര ബഡ്‌ജറ്റിനെതിരെ കേരള കോൺഗ്രസ് (എം) കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ ധർണ കേരള കോൺഗ്രസ് എം സംസ്ഥാന ഹൈപവർ കമ്മിറ്റി അംഗം ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്യുന്നു
വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ചാലിയാർ പുഴയിലൂടെ ഒഴുകിവന്ന് മലപ്പുറം മുണ്ടേരി ഇരുട്ടുകുത്തി വനപ്രദേശത്തുനിന്നും കിട്ടി നിലമ്പുർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ച മൃതദ്ദേഹങ്ങൾ വയനാട്ടിലെ മേപ്പടിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നു
വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കടവന്ത്ര റീജിയണൽ സ്പോർട്ട്സ് സെന്ററിൽ ആരംഭിച്ച ശേഖരണ കേന്ദ്രം മന്ത്രി പി. രാജീവ്‌ സന്ദർശിക്കുന്നു. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്‌, സബ് കളക്ടർ കെ. മീര തുടങ്ങിയവർ സമീപം
ആളിയാർ ഡാമിൻ്റെ ഷട്ടറുകൾ തുറന്നവിട്ടത്തിനെ തുടർന്ന് മുലത്തറയുടെ ഷട്ടറുകൾ തുറന്നതിനാൾ ചിറ്റൂർ നറണി പാലത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് കഴിഞ്ഞ ആഴ്ച്ചകളിൽ നാല് മുതിർന്നവരും മൂന്ന് കുട്ടികളം പുഴയിൽ അകപ്പെട്ടു ഇവരെ അഗ്നി രക്ഷാസേനാഗങ്ങൾ രക്ഷിച്ചിരിന്നു ഇവിടെ അപകട മുന്നറിയിപ്പ് ബോർഡ് മറികടന്ന് പുഴയുടെ ചിത്രങ്ങൾ പകർത്താൻ ആളുകൾ ഇറങ്ങാറുണ്ട്.
കുന്നായി മാലിന്യം...പനിയും പകർച്ചവ്യാധിയും പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ സർക്കാരിന്റെ കരങ്ങളിലാണ്. പി.എ.ടി കോളനിക്ക് സമീപത്ത് റോഡിനു സൈഡിലായി മാലിന്യങ്ങൾ കുട്ടിയിടുന്ന കഴ്ച്ച
ശക്തമായ മഴയിൽ പറളി ഓടനൂർ നിലംപതിപ്പാലം കരകവിഞ്ഞ് ഒഴുക്കുന്നു ഇതിലുടെ യാത്ര ഗതാഗതം തടസപ്പെട്ടു പുഴയിൽ പായൽ അടിഞ്ഞ് കൂടിയതിനാൽ.ജെ.സി.ബി ഉപയോഗിച്ച് നിക്കം ചെയ്യുന്ന പണികൾ ആരംഭിച്ചിട്ടുണ്ട്.
ഓർമയിൽ സൂക്ഷിക്കാൻ...എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്നും ബംഗളൂരുവിലേക്ക് സർവീസ് ആരംഭിച്ച വന്ദേഭാരത് ട്രെയിൻ ഇന്നലെ ഉച്ചക്ക് പുറപ്പെടുന്നതിന് മുന്നേ യാത്രക്കാർ സെൽഫിയെടുക്കുന്നു
ഒരു കൈ സഹായം...വയനാട് ദുരന്തമേഖലയിൽ എത്തിക്കാൻ എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ സ്വരൂപിക്കുന്ന സാധനങ്ങൾ വേർതിരിക്കുന്ന ഉദ്യോഗസ്ഥർ
ആലപ്പുഴ പുന്നമട കായലിൽ നടക്കുന്ന നെഹൃ ട്രോഫി വള്ളംകളി മത്സരത്തിൽ പങ്കെടുക്കാൻ കുമരകം ടൗൺ ബോട്ട് ക്ലബ് നടുഭാഗം ചുണ്ടനിൽ  പരിശീലന തുഴച്ചിൽ നടത്തുന്നു
കോട്ടയം ചന്തക്കടവിൽ എം.എൽ റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടിയുണ്ടായ കുഴിയിൽ ചേന നട്ടിരിക്കുന്നു
ക്ളീനാക്കാം...വഴിയോടത്ത് വലിച്ചെറിയുന്ന കുപ്പികുളും മറ്റുംശേഖരിക്കുന്നയാൾ. കടവന്ത്രയ്ക്ക് സമീപത്ത് നിന്നുള്ള കാഴ്ച
വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അവശ്യ സാധനങ്ങൾ ശേഖരിക്കുന്നതിന് കടവന്ത്ര റീജിയണൽ സ്പോർട്ട്സ് സെന്ററിൽ ആരംഭിച്ച സംഭരണകേന്ദ്രത്തിൽ സാധനങ്ങൾ വേർതിരിക്കുന്നവിദ്യാർത്ഥികൾ
വയനാട് മുണ്ടക്കയത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ ചാലിയാർ പുഴയിലൂടെ ഒഴുകിവന്ന് മലപ്പുറം മുണ്ടേരി ഇരുട്ടുകുത്തി വനപ്രദേശത്തെത്തിയ മൃതദേഹങ്ങൾ ശേഖരിക്കുന്ന രക്ഷാപ്രവർത്തകർ
മഞ്ചേരി മേലാക്കം ജസീല ജംഗ്ഷനിലെ ക്വാട്ടേഴ്‌സുകളിൽ വെള്ളം കയറിയപ്പോൾ
മലപ്പുറത്ത് കോഴിക്കോട് പാലക്കാട് ഹൈവേയിൽ ശക്തമായ മഴയിലുണ്ടായ വെള്ളക്കെട്ടിലൂടെ റോഡ് മുറിഞ്ഞു കിടക്കുന്ന കുട്ടിയും പിതാവും
ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിനെ കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം പുറത്തേക്ക് കൊണ്ടുപോകുന്നു
തൃശൂർ ചേറൂർ പെരിങ്ങാവ് ഭാഗത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഹോളി ഫാമിലി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ നിന്നും .
ശക്തമായ മഴയിൽ പാലക്കാട് മലമ്പുഴ മുകൈപുഴ കര കവിഞ്ഞ് ഒഴിക്കുന്നു ഇതിലൂടെ ഗതാഗതം തടസപ്പെട്ടു
പാലക്കാട് പൊള്ളാച്ചി റെയിൽവേ ട്രാക്കിൽ പാലക്കാട് ജംഗ്ഷനിൽ സമീപം സ്വകാര്യ വെക്തിയുടെ മതിൽ ഇടിഞ്ഞ് വീണ നിലയിൽ ഇതിലൂടെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
ശക്തമായ മഴയിൽ പാലക്കാട് ശംഖ് വാരത്തോട് ഭാഗത്ത് വീടുകൾ വെള്ളത്തിൽ മുങ്ങിയ നിലയിൽ.
  TRENDING THIS WEEK
വയനാട് മേപ്പാടിയിലെ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല സ്കൂൾ. ഫോട്ടോ : എ.ആർ.സി. അരുൺ
ശിവ പാർവതീ ശില്പം...ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകാളഹസ്തി ക്ഷേത്ര സന്നിധിയിലെ മലയിലെ ശിവ പാർവതീ ശില്പം
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇതര സംസ്‌ഥാനക്കാർക്ക് തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനും മലയാളി ഡ്രൈവർ അർജ്ജുനെ രക്ഷിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിനുമെതിരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൻ.ഡി.എ നടത്തിയ പ്രതിഷേധ ധർണയിൽ പങ്കെടുക്കാനെത്തിയ എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവർ സംഭാഷണത്തിൽ
കേരള ഗ്രാമീൺ ബാങ്ക് ജ്യൂവൽ അപ്രൈയ്സേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ കുടുംബസംഗമം കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
സാഹസികം...പത്തനംതിട്ടയിലെ പുതിയ പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിന്റെ മുകളിലെത്തെ നിലയിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ.
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പുതിയകെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി പൈലിംഗ് ജോലികൾ പുരോഗമിക്കുന്നു
റോമിൽനിന്നുള്ള മാർപ്പാപ്പയുടെ  സഭൈക്യ പ്രതിനിധിസംഘം പത്തനംതിട്ട മാക്കാംകുന്ന്  സെയ്ന്റ്  സ്റ്റീഫൻസ്    ഓർത്തഡോക്സ്   കത്തീഡ്രൽ   സന്ദർശിക്കുന്നു.
നാടൻ മോഡൽ... കോട്ടയം കൊല്ലാട് കിഴക്കുംപുറത്തെ ആമ്പൽപാടത്ത് ഫോട്ടോഷൂട്ടിനെത്തിയ മോഡലിന് ആമ്പൽ പൂക്കൾ പറിച്ചു നൽകി പോസ് ചെയ്യാൻ കാട്ടിക്കൊടുക്കുന്ന പരിസരവാസിയായ വഞ്ചിക്കാരൻ അനിൽ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com