TRENDING THIS WEEK
പുന്നത്തുറ പഴയ പള്ളിയുടെ ചതുർശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ലഹരിക്കെതിരെയുള്ള മാരത്തൻ ഓട്ടത്തിന്റെ സമാപന പരിപാടി കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയപ്പോൾ മന്ത്രി വി.എൻ വാസവൻ സന്ദേശം നൽകുന്നു .തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,ഫാദർ മൈക്കിൾ വെട്ടിക്കാട്ട് തുടങ്ങിയവർ സമീപം
പിങ്ക് ലൈവാണ്... കോട്ടയം തിരുക്കരയിൽ പട്രോൾ നടത്തുന്ന പിങ്ക് പൊലീസ്.
കനത്ത മഴയിൽ എം.ജി. റോഡിലൂടെ നടന്ന് നീങ്ങുന്ന വഴിയാത്രികർ.
മാറ്റാത്ത ദുരിതം..... കോട്ടയം ചന്തക്കടവ്-ടിബി റോഡിലേക്കുള്ള റോഡ് തകർന്ന് രൂപപ്പെട്ട കുഴിയും വെള്ളക്കെട്ടും. റോഡിൻ്റെ വളവിലെ കുഴിയിൽ ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്
മേഴ്സി കോപ്സ് സംഘടനയുടെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ടി.കെ ചാത്തുണ്ണി അനുസ്മരണ ചടങ്ങിൽ ചാത്തുണ്ണിയുടെ ഭാര്യ സ്വർണ്ണലത ദീപം തെളിയിക്കുന്നുചെയർമാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി. കെ. അബ്ദുൽ റഹീം തുടങ്ങിയവർ സമീപം
കാക്ക കൊത്തി പോയല്ലോ... വിളഞ്ഞ് നിൽക്കുന്ന റംബൂട്ടാൻ കൊത്തിയെടുക്കാൻ ശ്രമിക്കുന്ന കാക്ക. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.
പ്രാർത്ഥന ചടങ്ങിൽ നിന്ന്... ബ്രക്രീദിനോടനുബന്ധിച്ച് തൃശൂർ സിറ്റി സെൻ്ററിൽ സംഘടിപ്പിച്ച പ്രാർത്ഥന ചടങ്ങിൽ നിന്ന്.
ഓർമ്മപൂക്കൾ... തമിഴ്നാട്ടിലെ ധർമപുരിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ചലച്ചിത്ര നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ മൃതദ്ദേഹം തൃശൂർ മുണ്ടുരിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ.
കെ .പി .സി .സി ഗാന്ധി ദർശൻ സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കേസരി സ്മാരക ഹാളിൽ നടന്ന "തെന്നല ബാലകൃഷ്ണപിള്ള രാഷ്ട്രീയ വിശുദ്ധിയുടെ ആൾരൂപം" അനുസ്മരണത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ വേദിയിലേക്കെത്തുന്ന മുൻ മന്ത്രി സി .ദിവാകരൻ .ഉദ്ഘാടകൻ മുൻ കെ .പി.സി.സി പ്രസിഡന്റ് എം .എം ഹസ്സൻ സമീപം
കോട്ടയം സോഷ്യൽ ഫേറസ്ട്രിയുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാഘോഷം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു