കോട്ടയം നഗരസഭയിൽ കോടികളുടെ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥൻ അഖിൽ.സി.വർഗീസിനെ ഇതുവരെ കണ്ടെത്താതിൽ പ്രതിഷേധിച്ച് കേരള ലോക്കൽ സെൽഫ് ഗവ.സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് ഓഫീസിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത ജീവനക്കാർ കടുത്ത ചൂടിനെ തുടർന്ന് ഫ്രൂട്ടി കുടിക്കുന്നു
പ്രദേശവാസികൾ സമീപത്തെ കനാലിൽ തള്ളിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാനെത്തിയ നായ്ക്കളും കാക്കകളും. എറണാകുളം പുതുവൈപ്പിനിൽ നിന്നുള്ള കാഴ്ച
മലപ്പുറം വിദ്യാഭ്യാസ ഓഫീസ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം കോട്ടപ്പടിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി നിർവഹിക്കുന്നു.
ആൾ ഇന്ത്യ ഹാജീസ് ഹെൽപ്പിഗ് ഹാൻഡ്‌സ് മലപ്പുറം ടൌൺ ഹാളിൽ സംഘടിപ്പിച്ച പ്രഖ്യപന കൺവെൻഷനും രൂപരേഖ അവതരണവും പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
താപനില കൂടിയ കാലാവസ്ഥയെ തുടർന്ന് മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസ് റോട്ടിൽ വെള്ളം തങ്ങിനിൽക്കുന്ന പോലെ ദൃശ്യമായ മരീജിക
മലപ്പുറത്ത് എസ് ഡി പി ഐ സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലി
മലപ്പുറം കെ എസ് ആർ ടി സി ഡിപ്പോയുടെ പുതുക്കിപ്പണിയൽ പുരോഗമിക്കുന്നു
പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പിലോരുക്കിയ കഅബയുടെ മാതൃക നിരീക്ഷിക്കുന്ന പാണക്കാട് അബ്ബാസ് അലി തങ്ങളും, അബ്‌ദുസമദ് പൂക്കൂട്ടൂർ, എം എൽ അ ടി വി ഇബ്രാഹിം എന്നിവർ
മഞ്ചേരി മെഡിക്കൽ കോളേജിനെ സംരക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് മഞ്ചേരി മുതൽ മലപ്പുറം വരെ എം എൽ എ പി അബ്‌ദുൾ മജീദ് നയിക്കുന്ന ലോങ് മാർച്ച് മലപ്പുറം കുന്നുമ്മലിൽ എത്തിയപ്പോൾ. പാണക്കാട് അബ്ബാസ് അലി തങ്ങൾ, എം എൽ എ ടി വി ഇബ്രാഹിം, എം എൽ എ യു എ ലത്തീഫ് എന്നിവർ സമീപം
മഞ്ചേരി മെഡിക്കൽ കോളേജിനെ സംരക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് മഞ്ചേരി മുതൽ മലപ്പുറം വരെ എം എൽ എ പി അബ്‌ദുൾ മജീദ് നയിക്കുന്ന ലോങ് മാർച്ച് മലപ്പുറം കുന്നുമ്മലിൽ പാണക്കാട് അബ്ബാസ് അലി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ഉദ്ഘടന പരിപാടിയിൽ പങ്കെടുക്കുന്ന കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ മന്ത്രി പി. രാജീവുമായി സംസാരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സമീപം
കൊച്ചി ഗ്രാൻഡ് ഹയ്യാത്ത് ഹോട്ടലിൽ നടന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുക്കാനെത്തിയ പ്രൊഫ. കെ.വി. തോമസ്, പി.കെ ബഷീർ എം.എൽ.എ, മേയർ അഡ്വ. എം. അനിൽകുമാർ, ടി.പി. രാമകൃഷ്ണൻ, ആർ. ചന്ദ്രശേഖരൻ, എളമരം കരീം തുടങ്ങിയവർ
കൊച്ചി ഗ്രാൻഡ് ഹയ്യാത്ത് ഹോട്ടലിൽ നടന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുക്കാനെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ
ഒന്ന് അടുത്തു നിൽക്കു...ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ഉദ്ഘടന പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ, മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കേന്ദ്ര മന്ത്രി ജയന്ത് ചൗധരി എന്നിവർ
മലപ്പുറം മൈലപ്പുറം മാലിന്യ സംഭരണ കേന്ദ്രത്തിൽ തീപ്പിടിച്ചപ്പോൾ അണയ്ക്കാനായി വാട്ടർ പൈപ്പ് കൊണ്ടുപോകുന്ന അഗ്നിശമന സേന
മലപ്പുറം മൈലപ്പുറം മാലിന്യ സംഭരണ കേന്ദ്രത്തിൽ തീപ്പിടിച്ചപ്പോൾ അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിശമന സേന.
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിൽ പ്രധാനമന്ത്രി സ്വസ്ത്യ സുരക്ഷാ യോജന പദ്ധതിപ്രകാരം നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ശശി തരൂർ എം.പിക്ക് കണ്ണിന് അസ്വസ്ഥ അനുഭവപ്പെട്ടപ്പോൾ പ്രൈവറ്റ് സെക്രട്ടറി വേദിയിലെത്തിച്ച മരുന്ന് മാറിപ്പോയപ്പോൾ. കേന്ദ്രമന്ത്രി സുരേഷ് ഗോപി സംഘാടകരോട് ശരിയായ മരുന്ന് കൊണ്ടുവരാൻ നിർദ്ദേശിക്കുന്നു. അല്പസമയത്തിനകം വേദിയിലെത്തിച്ച മരുന്ന് കണ്ണിലൊഴിക്കുന്ന ശശി തരൂർ. കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് സമീപം
അ ആന...കഴിഞ്ഞ ദിവസം മസ്തകത്തിൽ മുറിവേറ്റ് അതിരപ്പള്ളി വനമേഖലയിൽ നിന്നും പിടികൂടിയ കുട്ടിക്കൊമ്പനെ കാണാൻ വലിയ തിരക്കാണ് കോടനാട് ആന പരിപാലന കേന്ദ്രത്തിൽ. എന്നാൽ ചികിത്സയുടെ ഭാഗമായി പരിപാലിക്കുന്ന സ്ഥലത്തേക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അഭയാരണ്യത്തിലെ സ്ഥിരം താമസക്കാരിയായ ആശ എന്ന ആനയെ കണ്ടു നിൽക്കുന്ന അച്ഛനും മകളും
വന്യമൃഗ ആക്രമങ്ങൾക്കെതിരെ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കർഷക യൂണിയൻ (എം) സംസ്ഥാന പ്രസിഡന്റ് രജി കുന്നംകോടിന്റെ നേതൃത്വത്തിൽ നടന്ന ഏജീസ് ഓഫിസ് മാർച്ചിൽ ശവമഞ്ചം തോളിലേറ്റി വരുന്ന പ്രവർത്തകർ
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽ സമരത്തിൽ ധനകാര്യ മന്ത്രിയുടെ കോലമേന്തി ജനകീയ വിചാരണയ്ക്കിടെയുണ്ടായ ട്രാഫിക്ക് ബ്ലോക്കിൽ സമരം ചെയ്യുന്ന ആശമാരെ കൗതുകത്തോടെ വീക്ഷിക്കുന്ന വിദേശ വനിത
  TRENDING THIS WEEK
പാലക്കാട് കോട്ടമൈതാനത്തിന് സമീപം വിപണിയിലേക്ക്എത്തിയ തണ്ണിമത്തൻ .
വളഞ്ഞമ്പലം ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഉദയനാപുരം സി.എസ്. ഉദയകുമാറിന്റെ നേതൃത്വത്തിൽ നടന്ന നാദസ്വരം ഇടയ്ക്ക സമന്വയത്തിൽ നിന്ന്
മാതൃഭാഷ ദിനത്തിൻ്റെ ഭാഗമായി മുക്കാട്ടുക്കര ഗവഎൽ.പി.സ്കൂളിൽ കരുണം ഫൗണ്ടേഷൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ അക്ഷരങ്ങൾ എഴുതിയ പ്ലകാർഡുമായി കുരുന്നുകൾ
പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വി.കെ.ശ്രീകണ്ഠൻ എം.പി യുടെ പിറന്നാൾ ആഘോഷത്തിൽ രമേഷ് ചെന്നിത്തല കേക്ക് നൽകുന്നു .
കുങ്കിയാനകൾ... അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കാട്ടുകൊമ്പനാനയെ അനുനയിച്ച് കൊണ്ട് വരുന്ന കുങ്കിയാനകൾ.
മയക്കുവെടിയേറ്റ മസ്തകത്തിന് പരിക്കേറ്റ കാട്ടുകൊമ്പനെ ഉണർത്താൻ ശ്രമിക്കുന്ന കുങ്കിയാനകൾ
പോയിവരു... ലോറിയിൽ കയറിയ മസ്തകത്തിന് പരിക്കേറ്റ കാട്ടുകൊമ്പന് സല്യൂട്ട് നൽകുന്ന കുങ്കിയാനകൾ.
എസ്.എഫ്.ഐ 35ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എസ്.എഫ്.ഐ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസിന് ഹസ്തദാനം നൽകുന്നു. അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് നിതീഷ് നാരായണൻ,അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിമാരായ ദിനിത് ദണ്ഡ, ആദർശ് എം.സജി, സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ, സംസ്ഥാന സെക്രട്ടറി പി.എം ആർഷോ എന്നിവർ സമീപം
പൊതിച്ചോർ ജോർ... എസ്.എഫ്.ഐ 35ആമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കവേ വേദിക്ക് മുന്നിൽ മദ്യപിച്ചെത്തിയ ആനാട് സ്വദേശി യേശുദാസ് പൊതിച്ചോറിനെ പറ്റി പറയാൻ ആവശ്യപ്പെടുന്നു. ഇയാളെ മുഖ്യമന്ത്രി വേദി വിട്ട ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം. വിജയകുമാർ, എസ്.എഫ്.ഐ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, അഖിലേന്ത്യാ പ്രസിഡന്റ് വി. പി.സാനു, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആദർശ് എം.സജി, സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ, സംസ്ഥാന സെക്രട്ടറി പി. ആർഷോ എന്നിവർ വേദിയിൽ
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽ സമരത്തിൽ ധനകാര്യ മന്ത്രിയുടെ കോലമേന്തി ജനകീയ വിചാരണയ്ക്കിടെയുണ്ടായ ട്രാഫിക്ക് ബ്ലോക്കിൽ സമരം ചെയ്യുന്ന ആശമാരെ കൗതുകത്തോടെ വീക്ഷിക്കുന്ന വിദേശ വനിത
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com