ചരിഞ്ഞ ഈരാറ്റുപേട്ട അയ്യപ്പനെ വെള്ളൂക്കുന്നേൽ പരവംപറമ്പിൽ വീട്ടുവളപ്പിൽ പൊതുദർശനത്തിന് വെച്ചപ്പോൾ.
മികച്ച സഹ നടനുള്ള ദേശീയ പുരസ്കാര ജേതാവ് വിജയരാഘവന് ഒളശ്ശ ഹെൻട്രി ബേക്കർ ഹാളിൽ നൽകിയ ജന്മനാടിൻ്റെ അദരവ് വേദിയിലേക്ക് മന്ത്രി വി.എൻ വാസവനും വിജയരാഘവനും കടന്ന് വരുന്നു.
മികച്ച സഹ നടനുള്ള ദേശീയ പുരസ്കാര ജേതാവ് വിജയരാഘവന് ഒളശ്ശ ഹെൻട്രി ബേക്കർ ഹാളിൽ നൽകിയ ജന്മനാടിൻ്റെ അദരവിൽ മന്ത്രി വി.എൻ വാസവൻ വിജയരാഘവന് ഉപഹാരം നൽകുന്നു.
സന്തോഷപ്പൂക്കാലം...മികച്ച സഹ നടനുള്ള ദേശീയ പുരസ്കാര ജേതാവ് വിജയരാഘവന് ഒളശ്ശ ഹെൻട്രി ബേക്കർ ഹാളിൽ നൽകിയ ജന്മനാടിൻ്റെ അദരവിൽ മന്ത്രി വി.എൻ വാസവൻ നടൻ ജോണി ആൻ്റണിയും വിജയരാഘവനുമായി നർമ്മസംഭാഷണത്തിൽ
എ.സി കനാലിൽ വെള്ളം വറ്റിയപ്പോൾ ചെറുമീനുകളെ ഭക്ഷിക്കാനെത്തിയ കൊക്കുകൾ. ആലപ്പുഴ പണ്ടാരക്കുളത്തുനിന്നുള്ള നിന്നുള്ള ദൃശ്യം
പഞ്ഞ കർക്കടകവും പെരുമഴയും പെയ്തൊഴിഞ്ഞ് ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിക്കും. മണ്ണിൽ പൊന്നു വിളിയിക്കുന്ന കർഷകരെ ഓർമ്മപ്പെടുത്തി ഒരു കർഷക ദിനംകൂടി. ആലപ്പുഴ കൈനകരി കാട്കയ്യാർ പാടശേഖരത്തിൽ ഞാറു നടുന്ന കർഷക
ഇന്ന് ചിങ്ങം ഒന്ന് കർഷകദിനം. കർക്കിടകത്തിന്റെ വറുതിയിൽ നിന്ന് സമ്പൽ സമൃദ്ധിയുടെ ദിവസങ്ങളിലേക്ക് കടക്കുന്ന പുതുവർഷ ആരംഭത്തിന് നാന്ദി കുറിക്കുന്ന ദിനം. ആലപ്പുഴ കൈനകരി കാട്കയ്യാറ് പാടശേഖരത്തിൽ നിന്നുള്ള ദൃശ്യം
നെഹ്റു ട്രോഫി വള്ളംകളിയുടെ പരിശീലനത്തിൻ്റെ ഭാഗമായി കാരിച്ചാൽ ചുണ്ടനിൽ കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ് പുന്നമട ഫിനിഷിങ് പോയിൻ്റിൽ നടത്തിയ ട്രാക്ക് എൻട്രി.
നെഹ്റു ട്രോഫി വള്ളംകളിയുടെ പരിശീലനത്തിൻ്റെ ഭാഗമായി വീയപുരം ചുണ്ടനിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് പുന്നമട ഫിനിഷിങ് പോയിൻ്റിൽ നടത്തിയ ട്രാക്ക് എൻട്രി.
വികസനത്തിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന നഗരമാണ് കൊച്ചി. എന്നാലും പാലങ്ങൾ ഇല്ലാത്ത ചെറുതുരുത്തുകൾ ഇപ്പോഴും കൊച്ചിയിലുണ്ട്. പിഴലയിൽ നിന്നും ഏലൂരിലേക്ക് ചങ്ങാടത്തിൽ കാറ് കയറ്റി പോകുന്ന കാഴ്ച
കട പൊളിക്കുമോ...ഓണം ആഘോഷിക്കാൻ മലയാളികൾ തയ്യാറെടുക്കുമ്പോൾ എറണാകുളം എം.ജി റോഡിലെ തുണിക്കടയിൽ 90 ശതമാനം കിഴിവ് നൽകിയപ്പോൾ കട തുറക്കുന്നതിനു മുന്നേ എത്തിയ ആളുകൾ
എറണാകുളം ബൊൾഗാട്ടിയിൽ നടന്ന ചടങ്ങിൽ മന്ത്രി ജി. ആർ. അനിൽ സപ്ളൈകോ ശബരി പുതി ഉത്പന്നങ്ങൾ പുറത്തിറക്കുന്നു. നടി റിമ കല്ലിങ്കൽ, സപ്ളൈകോ മനേജിംഗ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ്, ജനറൽ മാനേജർ വി.എം. ജയകൃഷ്ണൻ, അഡീഷണൽ ജി.എം. അബ്ദുൾ ഖാദർ തുടങ്ങിയവർ സമീപം
എറണാകുളം ബൊൾഗാട്ടിയിൽ നടന്ന ചടങ്ങിൽ സപ്ളൈകോ ശബരി പുതി ഉത്പന്നങ്ങൾ മന്ത്രി ജി. ആർ. അനിൽ നടി റിമ കല്ലിങ്കലിന് നൽകി പ്രകാശനം ചെയ്യുന്നു. സപ്ളൈകോ മനേജിംഗ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ്, ജനറൽ മാനേജർ വി.എം. ജയകൃഷ്ണൻ, അഡീഷണൽ ജി.എം. അബ്ദുൾ ഖാദർ തുടങ്ങിയവർ സമീപം
പാണാവള്ളി തളിയാപറമ്പ് ഭഗവതി ക്ഷേത്രത്തിൽ നവംബർ 16ന് നടക്കുന്ന ലക്ഷാർച്ചനയുടെ ആദ്യ കൂപ്പൺ ദേവസ്വം പ്രസിഡന്റ് എസ്. ഷോബിമോനിൽ നിന്ന് കെ.എം. പുരുഷൻ കൊറ്റിനാട്ട് ഏറ്റുവാങ്ങി പ്രകാശനം ചെയ്യുന്നു. മേൽശാന്തി ഷാജി സഹദേവൻ, യു.ഡി. ജനീഷ്, രാജേന്ദ്രൻ തുടങ്ങിയവർ സമീപം
തിരുവഞ്ചൂർ രാധാകൃഷ്ണൻ എസ്.ഐയോട് കോടതി ഉത്തരവ് കാണിക്കാമോന്ന് ചോദിക്കുന്നു... ഡിമാന്റുകൾ അംഗീകരിച്ച് ആശാ സമരം ഒത്ത് തീർപ്പാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കളക്ട്രേറ്റിന് മുൻപിൻ ആശാസമര സഹായ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമത്തിനിടയിൽ പൊലീസ് നിർദ്ദേശത്തെ തുടർന്ന് പന്തൽ അഴിച്ചുമാറ്റൻ തുടങ്ങിയപ്പോൾ ഉദ്ഘാടകൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എസ്.ഐ ജി.പ്രീതിയോട് കോടതി ഉത്തരവ് കാണിക്കാമോന്ന് ചോദിക്കുന്നു.
ഡിമാന്റുകൾ അംഗീകരിച്ച് ആശാ സമരം ഒത്ത് തീർപ്പാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കളക്ട്രേറ്റിന് മുൻപിൻ ആശാ സമരസഹായ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുമ്പോൾ പൊലീസ് നിർദ്ദേശത്തെ തുടർന്ന് പന്തൽ അഴിച്ചുമാറ്റുന്നവരോട് പന്തൽ അഴിച്ച് മാറ്റണ്ടന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശിക്കുന്നു. കളക്ട്രേറ്റിന് മുൻപിൽ പന്തൽക്കെട്ടി സമരം പാടില്ലന്ന് കോടതി വിധിയുണ്ടന്ന് പൊലീസ് പറഞ്ഞു 2
ഡിമാന്റുകൾ അംഗീകരിച്ച് ആശാ സമരം ഒത്ത് തീർപ്പാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കളക്ട്രേറ്റിന് മുൻപിൻ ആശാ സമരസഹായ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമത്തിന് വേണ്ടി തയാറാക്കിയ പന്തൽ പൊലീസ് നിർദ്ദേശത്തെ തുടർന്ന് അഴിച്ച് മാറ്റുന്നു. കളക്ട്രേറ്റിന് മുൻപിൽ പന്തൽക്കെട്ടി സമരം പാടില്ലന്ന് കോടതി വിധിയുണ്ടന്ന് പൊലീസ് പറഞ്ഞു.
ഡിമാന്റുകൾ അംഗീകരിച്ച് ആശാ സമരം ഒത്ത് തീർപ്പാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കളക്ട്രേറ്റിന് മുൻപിൻ ആശാ സമരസഹായ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമത്തിന് വേണ്ടി തയാറാക്കിയ പന്തൽ പൊലീസ് നിർദ്ദേശത്തെ തുടർന്ന് അഴിച്ച് മാറ്റുന്നു. കളക്ട്രേറ്റിന് മുൻപിൽ പന്തൽക്കെട്ടി സമരം പാടില്ലന്ന് കോടതി വിധിയുണ്ടന്ന് പൊലീസ് പറഞ്ഞു
രാമപുരം മൈക്കിൾ പ്ലാസാ ഓഡിറ്റോറിയത്തിൽ നടന്ന എസ്.എൻ.ഡി.പി യോഗം മീനച്ചിൽ -കടുത്തുരുത്തി യൂണിയനുകളുടെ ശാഖാ നേതൃത്വ സംഗമത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഭദ്രദീപ പ്രകാശനം നടത്തുന്നു. കടുത്തുരുത്തി യൂണിയൻ പ്രസിഡൻ്റ് എ.ഡി പ്രസാദ് ആരിശ്ശേരിയിൽ,യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്,മീനച്ചിൽ യൂണിയൻ വൈസ് ചെയർമാൻ സജീവ് വയലാ,ചെയർമാൻ ഒ.എം.സുരേഷ് ഇട്ടിക്കുന്നേൽ,കൺവീനർഎം.ആർ.ഉല്ലാസ് മതിയത്ത് കടുത്തുരുത്തി യൂണിയൻ സെക്രട്ടറി സി.എം.ബാബു, യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്.കിഷോർ കുമാർ തുടങ്ങിയവർ സമീപം
എറണാകുളത്തപ്പൻ ശിവക്ഷേത്രത്തിൽ നിറമാല മഹോത്സവത്തോട്ടനുബന്ധിച്ചു നടന്ന മേജർ സെറ്റ് പഞ്ചാവാദ്യം
  TRENDING THIS WEEK
താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന ഭീമൻ രഘു
തൃശൂർ സ്വരാജ് റൗഡിൽ സംഘടിപ്പിക്കുന്ന പുലിക്കളിയുടെ പ്രമോഷൻ്റെ ഭാഗമായി അയ്യന്തോൾ ദേശം പുലിക്കളി സംഘത്തിലെ പുലികൾ സ്പെഷൽ ചായയുമായി
നാലോണനാളിൽ തൃശൂർ സ്വരാജ് റൗഡിൽ സംഘടിപ്പിക്കുന്ന പുലിക്കളിയുടെ പ്രമോഷൻ്റെ ഭാഗമായി അയ്യന്തോൾ ദേശം പുലിക്കളി സംഘത്തിലെ പുലികൾ പെട്ടി ഓട്ടോയിൽ കസേരയുടെ സഹായത്താൽ പെട്ടി ഓട്ടോയിൽ കയറുന്നു
ഒന്നാം കൃഷിയിറക്കിയ ആലപ്പുഴ തിരുമല കൊമ്പൻകുഴി പാടശേഖരത്ത് നെൽച്ചെടികൾക്കുള്ള വളം വിതറുന്ന കർഷകത്തൊഴിലാളി.
സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെകേരളഫാൻസിയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന പതാകയുടെ മാത്യകകളും
മരമടി വാട്സാപ്പ് കൂട്ടായ്മായുടെ നേതൃത്വത്തിൽ പനപ്പള്ളി ഏലായിൽ വച്ച് നടന്ന മരമടി മത്സരത്തിൽ നിന്ന്.
മരമടി വാട്സാപ്പ് കൂട്ടായ്മായുടെ നേതൃത്വത്തിൽ കൊല്ലം പള്ളിക്കൽ പനപ്പള്ളി ഏലായിൽ വച്ച് നടന്ന മരമടി മത്സരത്തിൽ നിന്ന്.
മരമടി വാട്സാപ്പ് കൂട്ടായ്മായുടെ നേതൃത്വത്തിൽ കൊല്ലം പള്ളിക്കൽ പനപ്പള്ളി ഏലായിൽ വച്ച് നടന്ന മരമടി മത്സരത്തിൽ നിന്ന്.
അപകടകരമാംവിധം സ്‌കൂൾ കുട്ടികളുമായി ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ച് നീങ്ങുന്ന ഓട്ടോറിക്ഷക്കാരൻ. ഹെൽമെറ്റ് ധരിപ്പിക്കാതെ സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ച് ഇരുചക്രവാഹനത്തിൽ കുട്ടികളുമായി പോകുന്ന രക്ഷിതാവിനെയും കാണാം. തിരുവനന്തപുരം എയർപോർട്ട് റോഡിൽ നിന്നുള്ള കാഴ്ച.
സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി സെൻട്രൽ സ്റ്റേഡിയത്തിൽ ഡോഗ് സ്‌ക്വാഡിന്റെയും ബോംബ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ നടന്ന സുരക്ഷാ പരിശോധന
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com