സല്യൂട്ടില്ല.. ഉമ്മയാണ്.. മലപ്പുറം എം എസ്‌ പി പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ആർമി മേളയിൽ മുഖ്യാഥിതിയായെത്തിയ മേജർ രവിക്ക് ഉമ്മ നൽകുന്ന പെൺകുട്ടി.
കൊല്ലം സാരഥി ജംഗ്ഷനിൽ നൗഷാദിനെ വീട്ടിൽ നിന്നും പാമ്പു മുരുകൻ പിടിച്ച രണ്ട് മൂർഖൻ പാമ്പ്
പൾസ്‌ പോളിയോ ദിനത്തിൽ ഒരുക്കിയ തുള്ളിമരുന്ന് വിതരണ കേന്ദ്രത്തിലെത്തിയ രണ്ട് വയസ്സുകാരി നീലാംബരിയുടെ ഭാവഭേദങ്ങൾ, വയനാട് യൂക്കാലിക്കവല അംഗണവാടിയിൽ നിന്ന്
തിരുവനന്തപുരം തമ്പാനൂർ റയിൽവേ സ്റ്റേഷനിലെ പൾസ് പോളിയോ ബൂത്തിലെത്തിയ കുട്ടിക്ക് തുളളിമരുന്ന് നൽകുന്നു.
മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ആർമി മേളയോട് അനുബന്ധിച്ച് സേന ഒരുക്കിയ അഭ്യാസ പ്രകടനങ്ങൾ.
കോട്ടയം കെ.എസ്.ആർ.ടി.സി. ബസ്സ് സ്റ്റാൻഡിലെ ബൂത്തിൽ കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യുന്നു.
കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ബൂത്തിൽ കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യുന്നു.
പൗരത്വ നിയമ ബേദഗതിക്കെതിരെ ഡി.സി.സി.യുടെ നേതൃത്വത്തിൽ നടന്ന ലോംഗ് മാർച്ച്.
ശാഖകൾ അടച്ചുപൂട്ടരുത്, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പൂജപ്പുര സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോക്കൽ ഹെഡ് ഓഫീസിലേക്ക് നടത്തിയ മാർച്ച്.
ശബരിമലയിൽ പുലർച്ചെ പെട്ടെന്നുണ്ടായ മഴയിൽ പുതപ്പിൻ മറയിൽ അഭയംപ്രാപിച്ച അയ്യപ്പന്മാർ.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ വിചാരണ സദസ്.
ശബരിമല വലിയനടപ്പന്തലിൽ നടചവിട്ടുവാൻ കാത്തുനിൽക്കുന്ന അയ്യപ്പന്മാരുടെ തിരക്ക്.
സാക്ഷരതാ മിഷനും നഗരസഭയും ചേർന്ന് നടത്തുന്ന അക്ഷരശ്രീ പദ്ധതിയുടെ ഭാഗമായി നടന്ന ഏഴാംതരം പരീക്ഷ തൃക്കണ്ണാപുരം എബ്രഹാം മെമ്മോറിയൽ യൂണിയൻ ലൈബ്രറിയിൽ പരീക്ഷയെഴുതുന്ന ഏറ്റവും പ്രായം കൂടിയ പഠിതാവ് 83കാരി സുഭദ്ര. പത്താംതരം പരീക്ഷയും എഴുതി വിജയിക്കണമെന്നാണ് സുഭദ്രയുടെ ആഗ്രഹം
കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ നടന്ന കെ.എസ്.ഇ.ബി വൈദ്യുതി അദാലത്ത് ചടങ്ങിൽ മന്ത്രി എം.എം. മണി കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ പ്രവർത്തകർ നിർമ്മിച്ച തുണിസഞ്ചി സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ. വാസവന് നൽകി വിതരണോദ്‌ഘാടനം നിർവഹിക്കുന്നു. തോമസ് ചാഴികാടൻ എം.പി സമീപം.
കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ നടക്കുന്ന കെ.എസ്.ഇ.ബി വൈദ്യുതി അദാലത്ത് ഉദ്ഘാടനം ചെയ്ത മന്ത്രി എം.എം. മണി പരാതികൾ വായിച്ചു നോക്കുന്നു.
തൃശൂർ അശ്വനി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിചിരിക്കുന്ന അന്തരിച്ച മുൻ എം.എൽ.എ അഡ്വ. വി. ബലറാമിന് ആദരാജ്ഞലികൾ അർപ്പിക്കുന്ന ടി.എൻ. പ്രതാപൻ എം.പി, മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ തുടങ്ങിയവർ.
ശരണമയ്യപ്പാ... ശബരിമലയിൽ പുലർച്ചെ പെയ്ത ശക്തമായ മഴയിൽ പതിനെട്ടാംപടി കയറുന്ന അയപ്പന്മാരുടെ തിരക്ക്.
കോട്ടയം സി.എം.എസ് കോളേജിലുണ്ടായ സംഘർഷത്തെ തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകയെ പറഞ്ഞു വിടുന്ന വനിതാ പൊലീസ്.
തല്ലരുതേ പെയിന്ററാണെ... കോട്ടയം സി.എം.എസ് കോളേജിലുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് വിദ്യാർത്ഥികളെ അടിച്ചോടിക്കുന്നതിനിടയിൽ മതിലിൽ പെയിന്റ് ചെയ്യാനെത്തിയ ആളെയും ഓടിക്കുന്നു.
സൂര്യാസ്തമയവേളയിൽ ശബരിമല സന്നിധാനത്തിനുമേൽ മഴമേഘങ്ങൾ മൂടിയപ്പോൾ.
  TRENDING THIS WEEK
നീണ്ട നാളുകൾക്കു ശേഷം ഗോകുലം ഗോപാലനുമൊത്തു പരസ്യചിത്രത്തിൽ അഭിനയിക്കാനെത്തിയ നടൻ ജഗതി ശ്രീകുമാർ.
തൃശൂർ അശ്വനി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിചിരിക്കുന്ന അന്തരിച്ച മുൻ എം.എൽ.എ അഡ്വ. വി. ബലറാമിന് ആദരാജ്ഞലികൾ അർപ്പിക്കുന്ന ടി.എൻ. പ്രതാപൻ എം.പി, മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ തുടങ്ങിയവർ.
കോട്ടയം സി.എം.എസ് കോളേജിലുണ്ടായ സംഘർഷത്തെ തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകയെ പറഞ്ഞു വിടുന്ന വനിതാ പൊലീസ്.
എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ മകന്റെ വിവാഹത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ മന്ത്രി ഷിബു ബേബി ജോൺ, കളക്ടർ ബി. അബ്ദുൾ നാസർ എന്നിവർ സമീപം.
തല്ലരുതേ പെയിന്ററാണെ... കോട്ടയം സി.എം.എസ് കോളേജിലുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് വിദ്യാർത്ഥികളെ അടിച്ചോടിക്കുന്നതിനിടയിൽ മതിലിൽ പെയിന്റ് ചെയ്യാനെത്തിയ ആളെയും ഓടിക്കുന്നു.
ഏഴു വർഷങ്ങൾ നീളുന്ന ഒരപൂർവ്വ സ്നേഹബന്ധത്തിലെ രണ്ട് കണ്ണികളാണ്... വയനാട് മാരമല കാട്ടുനായ്ക്ക കോളനിയിലെ കല്യാണിയും അവർ സ്നേഹമൂട്ടി വളർത്തുന്ന കിങ്ങിണിയെന്ന കാട്ടുപന്നിയും.
കായൽ സൗന്ദര്യം ആസ്വദിച്ച് സ്പീഡ് ബോട്ടിൽ യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികൾ. എറണാകുളം മരടിൽ നിന്നുള്ള കാഴ്ച.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത അലനെയും താഹയെയും എറണാകുളം കലൂർ എൻ.ഐ.എ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്നപ്പോൾ.
മലമ്പുഴ ഡാമിൽ കെറിയുടെ നേതൃത്വത്തിൽ മണ്ണ് പരിശോധിക്കുന്നു
ദേശീയ പാതയിലെ ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് സംവിധാനം നടപ്പാക്കിയതോടെ ഫാസ്ടാഗുള്ള വാഹനങ്ങൾ മാത്രം കടന്ന് പോകണമെന്ന് ബോർഡുമായി നിന്ന് തിരിച്ച് വിടുന്ന ജീവനക്കാർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com