കൊല്ലത്ത് വിജിലൻസ് കോടതി സ്ഥാപിക്കാനുള്ള ഉത്തരവ് അട്ടിമറിച്ച് കൊട്ടാരക്കരയിലേക്ക് മാറ്റുന്നതിനെതിരെ അഭിഭാഷകർ കളക്ടറുടെ ഓഫീസ് ഉപരോധിച്ചപ്പോൾ
കുരീപ്പുഴയിൽ നിർമ്മാണം അവസാന ഘട്ടത്തിലെത്തിയ മലിനജല സംസ്‌കരണ പ്ലാന്റ് കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു. മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു തുടങ്ങിയവർ സമീപം
g കെ.പി.സി.സി മുൻ പ്രസിഡന്റ് സി.വി. പത്മരാജനെ പിറന്നാൾ ദിനത്തിൽ ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ദേഹത്തിന്റെ വീട്ടിലെത്തി പൊന്നാടയണിയിക്കുന്നു
കൊല്ലം കോർപ്പറേഷനിലെ വാർഡുകളിലേക്കു നൽകുന്ന എൽ.ഇ.ഡി ലൈറ്റുകളുടെ കോർപ്പറേഷൻതല വിതരണോദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിക്കുന്നു
ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ആർ.ഡി.ആർ കൺവെൻഷൻ സെന്ററിൽ നടത്തിയ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയ്ക്ക് സംഭാഷണത്തിനിടെ തനിക്ക് ലഭിച്ച റോസാ പൂവ് കൈമാറുന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ,ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ എന്നിവർ സമീപം
മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഭാര്യ ഉഷ നായിഡുവും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം പുറത്തേക്ക് [എത്തിയപ്പോൾ.ക്ഷേത്രം മാനേജർ ബി.ശ്രീകുമാർ,​ എക്സിക്യുട്ടീവ് ഓഫീസർ ബി.മഹേഷ് തുടങ്ങിയവർ സമീപം
സംസ്‌ഥാന സർക്കാരും , റെയിൽവേയും ജോയിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുക എന്നാവശ്യപ്പെട്ട് സി.എം.പി തിരുവനന്തപുരം ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണയുടെ ഉദ്ഘാടനം സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ നിർവഹിക്കുന്നു.സി.എം.പി ജില്ലാ സെക്രട്ടറി എം.ആർ മനോജ്‌ ഉൾപ്പെടെ പ്രമുഖർ സമീപം
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത് സൗത്ത് സോൺ സബ് ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ പുതുച്ചേരി ടീമിന്റെ താരം ഗോൾ പോസ്റ്റിലേക്ക് മുന്നേറിയപ്പോൾ തടയാൻ ശ്രമിച്ച കേരള താരത്തിന്റെ കാലിൽ തട്ടി ഹോക്കി സ്റ്റി​ക്ക് തെറിച്ചപ്പോൾ
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത് സൗത്ത് സോൺ സബ് ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരളം പുതുച്ചേരി ടീമുമായി ഏറ്റുമുട്ടുന്നു. മത്സരത്തിൽ കേരളം (7-0) ന് വിജയിച്ചു ഫോട്ടോ :അക്ഷയ് സഞ്ജീവ്
തങ്കശ്ശേരി ബ്രേക്ക് വാട്ടർ ടൂറിസം പാർക്കിലെ പുലിമുട്ടിലേക്ക് തിര അടിച്ചു കയറി വിനോദസഞ്ചാര സംഘത്തിലെ അഞ്ചുപേർക്ക് പരിക്കേറ്റത്തിനെ തുടർന്ന് പുലിമുട്ടിലേക്കുള്ള പ്രവേശനം നിരോധിച്ച് അധി​കൃതർ കവാടം അടയ്ക്കുന്നു
കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത് സൗത്ത് സോൺ സബ് ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരളം പുതുച്ചേരിക്ക് എതിരെ ഗോൾ അടിക്കാൻ ശ്രമിക്കുന്നു.കേരളം (7-0) ന് വിജയിച്ചു ഫോട്ടോ :അക്ഷയ് സഞ്ജീവ്
വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുന്ന ബി.ജെ.പി പ്രവർത്തക.
വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
ഗുരു ധർമ്മ പ്രചരണ സഭ പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രവാസി സംഗമം ശിവഗിരി മഠം പ്രസിഡണ്ട് സച്ചിനാനന്ദ സ്വമി ഉദ്ഘാടനം ചെയ്യുന്നു .
അങ്കോളയിൽ മണ്ണിടിഞ്ഞ് കാണാതായ ലോറി ഡ്രൈവർ അരുണിനെ കണ്ടുപിടിക്കുന്നതിലെ അനാസ്ഥയ്ക്കെതിരെ ലോജിസ്റ്റിക് വർക്കേഴ്സ് യൂണിയനും ഹെവി വെഹിക്കിൾ വർക്കേഴ്സ് യൂണിയനും ചേർന്ന് സംഘടിപ്പിച്ച പ്രതിഷേധം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എസ്‌ ബി രാജു ഉദ്‌ഘാടനം ചെയ്യുന്നു .
നിപ പ്രതിരോധത്തിന്റെ ഭാഗമായി വാളയാർ അതിർത്തിയിൽ തമിഴ്നാട് ആരോഗ്യവിഭാഗം പരിശോധന നടത്തുന്നു .
ഞ്ചേരി മെഡിക്കൽ കോളേജിൽ മൊബൈൽ ലബോറട്ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വിദഗ്ധർ സന്ദർശനം നടത്തുന്നു Image Filename Caption
കുണ്ടന്നൂർ പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചതിനെതുടർന്ന് തേവര മുതൽ തോപ്പുംപടി വരെ ഗതാഗതക്കുരുക്കിലായപ്പോൾ. വാത്തുരുത്തിയിൽ നിന്നുള്ള കാഴ്ച
മലപ്പുറം ജില്ലയിൽ നിപ സ്ഥിതികരിച്ച സാഹചര്യത്തിൽ മലപ്പുറം പാസ്പോർട്ട് ഓഫീസിലേക്ക് വരുന്നവരെ ഡിജിറ്റൽ ഗൺ തെർമോമീറ്റർ ഉപയോഗിച്ഛ് ശരീര താപനില പരിശോധിക്കുന്ന സെക്യൂരിറ്റി
കോട്ടപ്പാടിയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച താലൂക്ക് ആശുപത്രിയുടെ വികസനത്തിന് മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന ഭീമഹർജി ഒപ്പിട്ട് ഉദ്‌ഘാടനം ചെയ്യുന്ന എ പി അനിൽകുമാർ എം എൽ എ
  TRENDING THIS WEEK
തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക നഗരത്തിലെ ഓടകളും അഴുക്കുചാലുകളും എത്രയും വേഗം ശുചീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
തിരുവനന്തപുരത്തെ മാലിന്യ കയമാക്കി ,മാറ്റിയ മേയർ രാജിവയ്‌ക്കുക ,ജോയിയുടെ മരണത്തിന് ഉത്തരവാദികൾ തിരുവനന്തപുരത്തെ കോർപ്പറേഷൻ എൽ.ഡി.എഫ് ഭരണാധികാരികൾ എന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ കോർപ്പറേഷൻ മതിൽ ചാടി കടക്കാൻ ശ്രമിക്കുമ്പോൾ തടയുന്ന പൊലീസ്
ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി ലീഡർഷിപ്പ് സമ്മിറ്റിന്റെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ചാണ്ടി ഉമ്മൻ എം.എൽ.എ സ്വീകരിക്കുന്നു
ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ആലപ്പുഴ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ഉദ്ഘാടനവും മറിയാമ്മ ഉമ്മൻ നിർവഹിക്കുന്നു. മുൻമന്ത്രി ജി.സുധാകരൻ സമീപം
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുന്ന ബി.ജെ.പി പ്രവർത്തക.
ആലപ്പുഴ വൈ എം സി എ യിൽ ആരംഭിച്ച ആൾ കേരള ഇൻവിറ്റേഷൻ ഇൻറർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീമിലെ വിഷ്ണുവിന്റെ ബാസ്കറ്റിൽ ഇടാനുള്ള ശ്രമം തടയുന്ന കോഴിക്കോട് സിൽവർ ഹിൽസ് സ്കൂൾ ടീമിന്റെ വിശാൽ. മത്സരത്തിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീം വിജയിച്ചു.
മാലിന്യം നീക്കം ചെയ്യുന്നതിനിടെ ആമയിഴഞ്ചാൻ തോട്ടിൽ ജോയി മുങ്ങി മരിച്ചതിന്റെ ഉത്തരവാദികൾ നഗരസഭയെന്നാരോപിച്ച് കോർപ്പറേഷനിലേക്ക് തള്ളിക്കയറാനെത്തിയ മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
നിറമഴ...നാഗമ്പടം വട്ടമൂട് പാലത്തിൽ നിന്നുള്ള മഴക്കാഴ്ച.
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത് ഹോക്കി ഇന്ത്യ സബ് ജൂനിയർ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ കേരളവും കർണ്ണാടകയുമായുള്ള മത്സരത്തിൽ കേരളാ തരാം മത്സരത്തിനിടയിൽ വീണപ്പോൾ. മത്സത്തിൽ കേരളം വിജയിച്ചു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com