ഓണറേറിയം വർദ്ധനയുൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നടത്തുന്ന രാപ്പകൽ സമരത്തിന്റെ 50-ാം ദിവസം സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ മുടി മുറിക്കൽ സമരത്തിൽ തല മുണ്ഡനം ചെയ്യുന്ന തിരുവല്ലം പി.എച്ച്.എസിലെ ആശാവർക്കർ പത്മജം വിതുമ്പുന്നു
കനത്ത ചൂടിന് ആശ്വാസമായി ഇന്നലെ സന്ധ്യയ്ക്ക് എറണാകുളം നഗരത്തിൽ പെയ്ത കനത്ത മഴയിലൂടെ കുടചൂടി നടന്ന് നീങ്ങുന്നവർ
ആശാ വർക്കർമാരുടെ സെക്രട്ടേറിയറ്റ് സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ കുലശേഖരപുരം ഗ്രാമപഞ്ചായത്ത് കെ.എസ് പുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശാവർക്കർമാരുടെ ഓണറേറിയം തടഞ്ഞുവച്ചതിൽ പ്രതിഷേധിച്ച് കൊല്ലം എൻ.എച്ച്.എം ഓഫീസിൽ ഉപരോധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശ്രാമം ട്രഷറിക്ക് മുന്നിൽ നടത്തിയ ധർണ കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് വാര്യത്ത് മോഹൻ കുമാർ ഉദ്ഘാടനം ചെയ്യുന്നു
ഡി.വൈ.എഫ്.ഐ മെഗാ രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു രക്തദാനം നടത്തി ഉദ്ഘാടനം ചെയ്യുന്നു.
കനത്ത ചൂടിന് ആശ്വാസമായി ഇന്നലെ സന്ധ്യയ്ക്ക് എറണാകുളം നഗരത്തിൽ പെയ്ത കനത്ത മഴയിലൂടെ കുടചൂടി നടന്ന് നീങ്ങുന്ന പെൺകുട്ടി
ഴക്കൂട്ട്... ഇന്നലെ വൈകുന്നേരം വേനൽ മഴ പെയ്തപ്പോൾ റോഡിൽ കൂടി നനഞ്ഞ് പോകുന്നവർ. കോട്ടയം എം.എൽ റോഡിൽ നിന്നുള്ള കാഴ്ച
ക്യാ... " മറ "....നിയമലംഘനങ്ങൾ പിടികൂടാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അധികാരികൾ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകൾ പലയിടത്തും കേടുപാടുകൾ സംഭവിച്ച് തുടങ്ങിയിരിക്കുകയാണ്. എറണാകുളം പച്ചാളം മേൽപ്പാലത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി ക്യാമറ വള്ളിച്ചെടികളാൽ മറഞ്ഞപ്പോൾ
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കോട്ടയം നാഗമ്പടം സ്റ്റേഡിയത്തിൽ സെൻട്രൽ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം ആശംസ നേരുന്ന കുട്ടികൾ
വിവാദ സീനുകൾ വെട്ടിമാറ്റാത്ത എമ്പുരാൻ സിനിമയുടെ ഉച്ചയ്ക്കത്തെ ഷോ തുടങ്ങുന്നതിന് മുന്നോടിയായി എറണാകുളം കവിത തിയേറ്ററിലേക്ക് ഓടിക്കയറുന്ന പെൺകുട്ടികൾ.
എസ്.എസ്.എൽ.സി യുടെ അവസാന ദിവസ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥികൾ പിരിയുന്ന സങ്കടത്തിൽ. ആലപ്പുഴ എസ്.ഡി.വി ഗേൾസ് ഹൈസ്കൂളിൽ നിന്നുള്ള കാഴ്ച
എസ്.എസ്.എൽ.സി യുടെ അവസാന ദിവസ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥികൾ പരസ്പരം യൂണിഫോമിൽ കുറിപ്പുകൾ എഴുതിയപ്പോൾ. ആലപ്പുഴ എസ്.ഡി.വി ഗേൾസ് ഹൈസ്കൂളിൽ നിന്നുള്ള കാഴ്ച
എസ്.എസ്.എൽ.സി യുടെ അവസാന ദിവസ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥികൾ പരസ്പരം യൂണിഫോമിൽ കുറിപ്പുകൾ എഴുതിയപ്പോൾ. ആലപ്പുഴ എസ്.ഡി.വി ഗേൾസ് ഹൈസ്കൂളിൽ നിന്നുള്ള കാഴ്ച
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം ബലൂണുകളുമായി സ്കൂട്ടറിൽ പോകുന്ന പിതാവും മകനും
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം സ്നേഹം പങ്കുവെക്കുന്ന പിതാവും മകനും.
മൈലാഞ്ചി മൊഞ്ചിൽ റമദാൻ വ്രതാനുഷ്ഠാന രാവുകളുടെ പുണ്യങ്ങൾക്കൊടുവിൽ ഹൃദയത്തിലേക്ക് തേനൂറുന്ന തക്ബീർ മന്ത്രവുമായെത്തുന്ന പെരുന്നാളിനെ മൈലാഞ്ചി മൊഞ്ചുമായി വരവേൽക്കാനൊരുങ്ങി വീടുകൾ. മലപ്പുറം അരിപ്രയിൽ മൈലാഞ്ചി ഇടുന്ന സഹോദരിമാർ
നെഞ്ചിൽ സങ്കടക്കൊയ്ത്ത്...കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ കോട്ടയം പാറേച്ചാൽ ഗ്രാവ് പാടശേഖരത്ത് ദിവസങ്ങളായി കൊയ്തിട്ടുരുന്ന നെല്ല് മില്ലുകാർ സംഭരിക്കാത്തതിനെത്തുടർന്ന് വെള്ളം കയറി നനഞ്ഞപ്പോൾ ഉണങ്ങിയെടുക്കുവാനായി കോരിയെടുക്കുന്ന കർഷകൻ സാബു സൈമൺ
വെള്ളത്തിലാകുമോ പ്രതീക്ഷകൾ...കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ കോട്ടയം പാറേച്ചാൽ പെരുനിലം പാടശേഖരത്ത് ദിവസങ്ങളായി കൊയ്തിട്ടുരുന്ന നെല്ല് മില്ലുകാർ സംഭരിക്കാത്തതിനെത്തുടർന്ന് വെള്ളം കയറി നനഞ്ഞപ്പോൾ ഉണങ്ങിയെടുക്കുവാനായി ചുമന്ന് മാറ്റുന്ന തൊഴിലാളികൾ
ഒഴിവ് ദിവസമായ ‌‌ഞായറാഴ്ച എറണാകുളം ബ്രോഡ്‌വേയിൽ അനുഭവപ്പെട്ട ജനത്തിരക്ക്
വൈക്കം സത്യഗ്രഹ സ്മാരക സമിതി എറണാകുളം ബി.ടി.എച്ചിൽ സംഘടിപ്പിച്ച 101-ാം സത്യഗ്രഹ ദിനവും പുസ്തകപ്രകാശനവും ചടങ്ങിൽ പങ്കെടുക്കാനെത്തിയ എഴുത്തുകാരൻ കെ.എൽ. മോഹന വർമ്മയും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷും സൗഹൃദ സംഭാഷണത്തിൽ.
  TRENDING THIS WEEK
നിരനിരയായ്... 11 കെ.വി വൈദ്യുത ലൈനിൽ നിരനിരയായി വന്നിരിക്കുന്ന പ്രാവുകൾ. എറണാകുളം കാലടിയിൽ നിന്നുള്ള കാഴ്ച.
കനത്ത ചൂട് കാരണം ഇരുചക്രവാഹനയാത്രക്കാർ പ്രയാസപ്പെടുമ്പോഴാണ് പൊടിയുടെ ശല്യവും. തമ്മനം പുല്ലേപ്പടി റോഡിൽ പൈപ്പ് ഇടുന്നതിനുവേണ്ടി എടുത്ത കുഴി മൂടിയപ്പോൾ ടാർ ഇടാത്തതിനാൽ പൊടി പറക്കുന്നതുകൊണ്ട് സമീപത്തെ കടക്കാരൻ റോഡിൽ വെള്ളം തളിക്കുന്നു
കുഴൽപ്പണ കേസ് അട്ടിമറിച്ച് ബി.ജെ.പി നേതാക്കളെ സംരക്ഷിക്കാനുള്ള ഇ.ഡിയുടെ രാഷ്ട്രീയപ്രേരിത നീക്കങ്ങൾക്കെതിരെ കൊച്ചി ഇ.ഡി ഓഫീസിലേക്ക് സി.പി.എം നടത്തിയ പ്രതിഷേധ മാർച്ചിന്റെ ഭാഗമായി ബാരിക്കേഡ് ഉപയോഗിച്ച് പി.ടി ഉഷ റോഡ് അടച്ചപ്പോൾ കയറുകൾക്ക് ഇടയിലൂടെ കടക്കാൻ ശ്രമിക്കുന്ന യുവതി
വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂളിലെ ഗുരുദേവ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്കൂൾ അങ്കണത്തിലെ ഗുരു മന്ദിരത്തിൽ പുഷ്പാർച്ചന നടത്തുന്നു. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ.ശശികുമാർ തുടങ്ങിയവർ സമീപം.
കലയും കളിയും... ഒഴിവ് ദിവസം എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികൾ.
ചെമ്മാപ്പിള്ളി ശ്രീരാമൻചിറ പാടശേഖരത്ത് വിളഞ്ഞ സൂര്യകാന്തി പൂക്കൾ
കോൺക്രീറ്റ് റോഡാക്കി മാറ്റിയ കുറുപ്പം റോഡിൽ നിന്നും താഴെക്കിറങ്ങാൻ സംവിധാനങ്ങൾ ഒരുക്കാതാതു മൂലം താഴെക്കിറങ്ങാൻ കഷ്ടപ്പെടുന്നവർ
ഗുരുദേവ ഇൻഡോർ സ്റ്റേഡിയത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ.അനിധരൻ, സെക്രട്ടറി പ്രൊഫ. കെ.ശശികുമാർ, ട്രഷറർ കെ.ബാലചന്ദ്രൻ, ജോ. സെക്രട്ടറി എസ്.അജയ്, സ്കൂൾ പ്രിൻസിപ്പൽ എം.എസ്.സുഭാഷ് തുടങ്ങിയവർ സമീപം.
ഗുരുദേവ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നാട മുറിക്കുന്നു. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ.അനിധരൻ, സെക്രട്ടറി പ്രൊഫ. കെ.ശശികുമാർ, ട്രഷറർ കെ.ബാലചന്ദ്രൻ, ജോ. സെക്രട്ടറി എസ്.അജയ്, ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി കൺസ്ട്രക്ഷൻ കമ്മിറ്റി അംഗം എസ്.കെ.യശോധരൻ, സ്കൂൾ പ്രിൻസിപ്പൽ എം.എസ്.സുഭാഷ്, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ തുടങ്ങിയവർ സമീപം.
പൂത്തുലഞ്ഞ്.. മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തിൽ കണ്ണിനുകുളിർമയായി പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്ന പൊട്ടിച്ച് നടന്നു വരുന്ന കുട്ടികൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com