ഗജാഭിവാദ്യം... തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്തിൽ ആനയൂട്ടിനായി നിരന്നു നിൽക്കുന്ന ഗജവീരന്മാരെ നോക്കി അഭിവാദ്യം ചെയ്യുന്ന ആന
ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കം ചെയ്യവേ ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവമറിഞ്ഞു സ്ഥലത്തെത്തിയ മേയർ ആര്യ രാജേന്ദ്രൻ
ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽപെട്ട ആളെ കണ്ടുപിടിക്കാനായി റെയിൽവേ സ്റ്റേഷന്റെ ഉള്ളിലൂടെ പോകുന്ന ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ടി മാൻഹോൾ ക്ലീനിംഗ് റോബോട്ടിനെ എത്തിച്ചപ്പോൾ
നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന കുട്ടികൾ
എറണാകുളം എം.ജി. റോഡിൽ മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് മുന്നിലെ തകർന്ന റോഡിൽ താത്കാലികമായി കുഴിയടക്കാനായി മുന്നറിയിപ്പ് ബോർഡ് വെച്ചപ്പോൾ
ഇതെന്തൊരു മഴ...കനത്ത മഴ ശമിച്ചപ്പോൾ എറണാകുളം എം.ജി. റോഡിലെ സിഗ്നൽ കാത്ത് താടിയിൽ കൈവച്ച് നിൽക്കുന്ന കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർ
ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിക്കായി മാലിന്യകൂമ്പാരത്തിലിറങ്ങി തിരച്ചിൽ നടത്തുന്ന സ്‌കൂബാ ടീം അംഗങ്ങൾ
ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിക്കായി മാലിന്യകൂമ്പാരത്തിലിറങ്ങി തിരച്ചിൽ നടത്തുന്ന സ്‌കൂബാ ടീം അംഗത്തിന്റെ മുഖം ശുദ്ധജലമൊഴിച്ച് സഹപ്രവർത്തകർ വൃത്തിയാക്കുന്നു
കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിൽ കാഞ്ഞിര മരം വീണ് തകർന്ന നടപ്പന്തൽ മന്ത്രി വി.എൻ.വാസവൻ സന്ദർശിക്കുന്നു
ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിക്കായി മാലിന്യകൂമ്പാരത്തിലിറങ്ങി തിരച്ചിൽ നടത്തുന്ന സ്‌കൂബാ ടീം അംഗം മുഖത്ത് ശുദ്ധജലമൊഴിച്ച് വൃത്തിയാക്കുന്നു
പാലക്കാട് കണ്ണമ്പ്ര കൊട്ടേക്കാട് വീടിൻ്റെ ചുമർ ഇടിഞ്ഞു അമ്മയും മകനും മരിച്ചു
പാക്കിൽ ധർമശാസ്താ ക്ഷേത്ര മൈതാനിയിൽ ഇന്നലെ ആരംഭിച്ച പാക്കിൽ സംക്രമ വാണിഭത്തിൽ നിന്ന് കറി കത്തികൾ വാങ്ങുന്നവർ
പാലക്കാട് ചിറ്റൂർ പുഴയിൽ കുടുങ്ങിയവരെ അഗ്നിഅഗ്നിസേനാംഗങ്ങൾ വടം ഉപയോഗിച്ച് ആളുകളെ രക്ഷപെടുത്തുന്നു.
ആശ്രമം മൈതാനത്ത് ആരംഭിച്ച സീ വേൾഡ് എക്സ്പോയുടെ ഉദ്ഘാടനം സോഷ്യൽ മീഡിയ താരം വിഷ്‌ണു അഴീക്കൽ (കടൽ മച്ചാൻ) നിർവഹിക്കുന്നു
പാലക്കാട് ആലത്തൂർ കാവശ്ശേരി വടക്കേ നട വാതക ശ്മശാനം കനത്ത മഴയിൽ പൂർണമായും വെള്ളത്തിൽ മുങ്ങിയപ്പോൾ.
ശക്തമായ മഴയിൽ പറളി ഓടനൂർ നിലംപതിപ്പാലം കരകവിഞ്ഞ് ഒഴുകിയപ്പോൾ ഈവഴിയുള്ള യാത്രയും വാഹന ഗതാഗതവും തടസപ്പെട്ടു പായൽ അടിഞ്ഞ് കൂടിയത് മൂലംവെള്ളത്തിൻ്റെ ഒഴുക്കിനെയും ബാധിച്ചു .
വള്ളം നിറയെ വെള്ളം...കൊച്ചിയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയ അവസ്ഥയാണ്. ശക്തമായ കാറ്റുള്ളതിനാൽ ചെറുവള്ളങ്ങളിൽപോയി മീൻ പിടിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. വീടിനു മുന്നിൽ കെട്ടിയിട്ടിരിക്കുന്ന വള്ളത്തിൽ വെള്ളം നിറഞ്ഞപ്പോൾ കോരികളയുന്നയാൾ. പനമ്പുകാടു നിന്നുള്ള കാഴ്ച്ച
ആറാടി...ശക്തമായ മഴയിൽ ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിൽ മുങ്ങിയപ്പോൾ കാണാനെത്തിയവർ
ആറാടി...ശക്തമായ മഴയിൽ ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിൽ മുങ്ങിയപ്പോൾ
മഴയെത്തും മുന്നേ...ഇന്നലെ കൊച്ചി നഗരത്തിൽ കനത്ത മഴ പെയ്യുന്നതിനു മുന്നേ ആകാശത്ത് ഇരുണ്ടു കൂടിയ കാർമേഘം. ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച്ച
  TRENDING THIS WEEK
കൊല്ലം പ്രസ്‌ ക്ലബും ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ ഡോ. എ. യൂനുസ് കുഞ്ഞ് സ്മാരക പ്രഥമ പത്ര, ദൃശ്യ മാദ്ധ്യമ അവാർഡ് സമ്മേളനം റവന്യു, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യം ഉദ്‌ഘാടനം ചെയ്യുന്നു
കേരള കൗമുദിയുടെ ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരി കാറൽമണ്ണ സി.സി.എസ്.ടി. കോളേജിൽ നടന്ന ലഹരി വിമുക്ത കാമ്പെയിൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയുന്നു.
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൊല്ലം പ്രസ്ക്ലബിന് സമീപത്തെ മതിലിൽ വരച്ച ചിത്രങ്ങളുടെ അവസാനഘട്ട മിനുക്ക് പണി നടത്തുന്ന ചിത്രകാരൻ മനു. ജൻമനാ വലത് കൈ ഇല്ലാത്ത മനു ചി​ത്രരചനയി​ൽ അസാധാരണ വൈഭവമാണ് കാട്ടുന്നത്
ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇ.എസ്.ഐ ഹാർട്ട് സെന്ററിന് മുന്നിൽ നടത്തിയ ഉപരോധം
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സ്പോട്സ് യോഗ മത്സരത്തിൽ നിന്ന്
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അഖിലേന്ത്യ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ യോഗം സി.ഐ ടി യുദേശീയ വൈസ് പ്രസിഡൻ്റ് ജെ. മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു
മഴ കാത്ത് വല..... കനത്ത മഴയിൽ മീൻപിടുത്തക്കാരെ കാത്ത് കിടക്കുന്ന വലകൾ. തൊടുപുഴയിൽ നിന്നൊരു കാഴ്ച
സർവീസ് പെൻഷൻകാരുടെ പെൻഷൻ തുക പോസ്റ്റ് ഓഫീസ് വഴി​ മണിയോർഡറായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും പെൻഷണേഴ്‌സ് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ആശ്രാമത്തെ എ. തങ്ങൾ കുഞ്ഞ് മുസലിയാർ സ്ത്രി സൗഹ്യദ പാർക്കിലെ സന്ദർശകർക്കുള്ള ഇരിപ്പിടമുൾപ്പെടെ കാട് മൂടിയ നിലയിൽ
വട്ടവട പഴന്തോട്ടത്ത് വനം വകുപ്പ് പ്രകൃതിദത്തമായി നിർമ്മിച്ച പുൽമേട്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com