ഒന്നാകെ കൈകോർത്ത്...വയനാട് ദുരന്തത്തിനിരയായവർക്കു സഹായം എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കോട്ടയം ബസേലിയസ് കോളജിൽ ആരംഭിച്ച സ്വീകരണകേന്ദ്രത്തിലേക്ക് സാധനങ്ങൾ എത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ.
പി.ടി ചാക്കോ അനുസ്മരണ ദിനത്തോടനുബന്ധിച്ച് നഗരസഭയ്ക്ക് സമീപത്തെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ്.
തന്നാലായ വിധം... വയനാട് ദുരന്തത്തിനിരയായവർക്കു സഹായം എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കോട്ടയം ബസേലിയസ് കോളജിൽ ആരംഭിച്ച സ്വീകരണകേന്ദ്രത്തിലേക്ക് സാധനങ്ങൾ എത്തിക്കുന്ന ഏറ്റുമാനൂർ സി.എസ്.ഐ ലോ കോളേജിലെ വിദ്യാർത്ഥികൾ
വയനാട്ടിലേക്ക് യാത്ര പുറപ്പെടാൻ കോഴിക്കോട് വിക്രം മൈതാനിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്റ്ററിന് അരികിലേക്ക് നടന്നുപോകുന്നു
വെള്ളം വെള്ളം സർവത്ര… കോഴിക്കോട് കണ്ണാടിക്കൽ കക്കോടി റോഡിൽ വെള്ളം കയറിയപ്പോൾ.
വെള്ളം കയറിയ കോഴിക്കോട് കൂറ്റഞ്ചേരി ക്ഷേത്ര പരിസരത്ത് അപകടത്തിൽ പെട്ട കാറ് റോഡിലേക്ക് വലിച്ചു കേറ്റുന്നു.
കനത്ത മഴയിൽ കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷനിൽ വെള്ളം പൊങ്ങിയപ്പോൾ.
ചൂരൽമലയിലെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്കുള്ള അവശ്യസാധനങ്ങൾ സി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം മെയിൻ റോഡിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് പി.എസ്.സുപാൽ എം.എൽ.എ ഏറ്റുവാങ്ങുന്നു
നെല്ലിയാമ്പതി ചുരംപാതയിൽ ഉരുൾ പൊട്ടി റോഡിലേക്ക് വീണ പാറകൾ യന്ത്ര സാമഗ്രികൾ ഉപയോഗിച്ച് തുരന്ന് പൊളിച്ചുനിക്കുന്നു .
നെല്ലിയാമ്പതി ചെറു നെല്ലിക്ക് താഴെയുണ്ടായ ഉരുൾപൊട്ടലിൽ റോഡിലേക്ക് പതിച്ച കൂറ്റൻ പാറകളും മണ്ണും മരങ്ങളും .
വയനാട് ദുരന്തമേഖലയിലേക്ക് എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ സ്വരൂപിച്ച സാധനങ്ങളടങ്ങിയ വാഹനം നടൻ മമ്മൂട്ടി ഫ്ളാഗ് ഓഫ് ചെയ്യുന്നു. മന്ത്രി പി. രാജീവ്, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് തുടങ്ങിയവർ സമീപം
നെല്ലിയാമ്പതി ചുരം റോഡിൽ കുണ്ടറച്ചോലയ്ക്ക് സമീപം ഉരുൾ പൊട്ടലിൽ റോഡിലേക്ക് വീണ കല്ലും മണ്ണും ജെ.സി.ബി. ഉപയോഗിച്ച് നിക്കം ചെയുന്നു ഇതിലൂടെ യാത്ര ഗതാഗതം പൂർണമായും തടസപ്പെട്ടും.
പാലക്കാട് കുമരപുരം സ്കൂളിലെ ദുതിതാശ്വാസ ക്യാംപിൽ മന്ത്രി എം.ബി. രാജേഷ് സന്ദർശിക്കുന്നു .
പട്ടികജാതി വിഭാഗ വിഷയങ്ങളുമായി ബന്ധപ്പെട്ട് കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണണൻ കമ്മിഷന്റെ അദ്ധ്യക്ഷതയിൽ നടത്തിയ പൊതു തെളിവെടുപ്പ്. കമ്മിഷൻ അംഗങ്ങളായ രവീന്ദർ കുമാർ ജെയ്ൻ, പ്രൊഫ. സുഷമ യാദവ്, ജോയിന്റ് സെക്രട്ടറി ശൈലേഷ് കുമാർ, പി.വി. ശ്രീനിജിൻ എം.എൽ.എ, സബ് കളക്ടർ കെ. മീര, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ സി. എബ്രഹാം തുടങ്ങിയവർ സമീപം
ഉയർന്ന വികസനം...കൊച്ചി കപ്പൽ ശാലയിൽ രാജ്യത്തെ ഏറ്റവും വലിയ ഗാൻട്രി ക്രയിൻ ഡ്രൈ ഡോക്കിൽ ഉയരുന്ന ദൃശ്യം. സൗത്ത് കൊറിയയിൽ നിന്നും എത്തിച്ചിട്ടുള്ള ഈ കൂറ്റൻ ക്രയിനിന് 600 ടൺ ശേഷിയും 310 മീറ്റർ നീളവും 75 മീറ്റർ വീതിയുമാണുള്ളത്
കുളവും കുഴിയും...ഇന്നലെ പെയ്‌ത കനത്ത മഴയിൽ തകർന്നു കിടക്കുന്ന എ.കെ ശേഷാർദ്രി റോഡിലെ വെള്ളക്കെട്ടിലൂടെ സാഹസികമായി ബൈക്കോടിച്ചു പോകുന്നയാൾ
കനത്ത മഴയെത്തുടർന്ന് എറണാകുളം സുഭാഷ് പാർക്ക് വിജനമായ നിലയിൽ
52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ച ചെമ്മീൻ ബോട്ടുകളിൽ നിന്ന് കുട്ടകളിലേക്ക് മാറ്റുന്നു ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ:അക്ഷയ് സഞ്ജീവ്
52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം കടലിൽ പോയ ബോട്ടുകളിൽ ലഭിച്ച മത്സ്യം കുട്ടകളിൽ ഹാർബറിലേക്ക് കൊണ്ട് വരുന്ന മത്സ്യത്തൊഴിലാളികൾ.ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള ദൃശ്യം ഫോട്ടോ:അക്ഷയ് സഞ്ജീവ്
52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ച ചെമ്മീൻ കുട്ടകളിലേക്ക് മാറ്റുന്നു ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ:അക്ഷയ് സഞ്ജീവ്
  TRENDING THIS WEEK
വയനാട് മേപ്പാടിയിലെ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല സ്കൂൾ. ഫോട്ടോ : എ.ആർ.സി. അരുൺ
ശിവ പാർവതീ ശില്പം...ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകാളഹസ്തി ക്ഷേത്ര സന്നിധിയിലെ മലയിലെ ശിവ പാർവതീ ശില്പം
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിൽ ഐസ് നിറയ്ക്കുന്ന തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
തൃശൂർ ചേറൂർ പെരിങ്ങാവ് ഭാഗത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഹോളി ഫാമിലി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ നിന്നും .
കനത്ത മഴയെ തുടർന്ന് തൃശൂർ പുഴയ്ക്കൽ എം.എൽ.എ റോഡ് പാൽക്കുഴി പാലത്തിനു സമീപം റോഡിൽ വെള്ളം കയറിയപ്പോൾ
കണ്ണൂർ പടന്നപ്പാലം പാസ്പോർട്ട് ഓഫിസിനു സമീപത്തെ വീരസ്വാമിയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ
കേരള ഗ്രാമീൺ ബാങ്ക് ജ്യൂവൽ അപ്രൈയ്സേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ കുടുംബസംഗമം കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
തിരുനക്കരക്കുഴികൾ... കോട്ടയം തിരനക്കര ബസ് സ്റ്റാൻഡ് റോഡ് പൊളിഞ്ഞുണ്ടായ കുഴികൾ. ഇരു ചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്
കണ്ണൂർ പഴയ ബസ് സ്റ്റാന്റ് റെയിൽവേ പാലത്തിന് താഴെ റോഡിൽ വെള്ളം കയറിയപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com