ആലപ്പുഴ കളക്ടറേറ്റ് വളപ്പിൽ മാസ്‌കും ബോട്ടിലും നിക്ഷേപിക്കുവാൻ സ്ഥാപിച്ചിരിക്കുന്ന ബൂത്തിനുള്ളിൽ മറ്റു വിവിധങ്ങളായ മാലിന്യങ്ങൾ നിക്ഷേപിച്ച നിലയിൽ.
വിവിധങ്ങളായ ചായംകൊണ്ട് കളർഫുള്ളാക്കി വഴിയോരത്ത് വിൽപ്പനക്ക് കൊണ്ടുവന്ന കോഴിക്കുഞ്ഞുങ്ങളെ കൗതുകത്തോടെ നോക്കി നിൽക്കുന്നവരും, മൊബൈലിൽ ചിത്രം പകർത്തുന്ന വഴിയാത്രികരും. കളക്ടറേറ്റ് റോഡിന് സമീപത്ത് നിന്നുള്ള കാഴ്ച.
കുഞ്ഞിക്കിളിയുടെ അമ്മക്കിളികൾ... ഏറെ ശാരീരികവിഷമതകളിൽ വിശ്രമത്തിലിരിക്കെ ജപ്തിനടപടികൾ നേരിടുന്നതിന് പരിഹാരം തേടി ആലപ്പുഴ ജില്ലാ തദ്ദേശ അദാലത്തിൽ പങ്കെടുക്കുവാനെത്തിയ ഹരിതകർമ്മസേനംഗമായ സൗമ്യയുടെ മൂന്ന് മാസം പ്രായമായ കൈക്കുഞ്ഞിനെ ലാളിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾ. കൈക്കുഞ്ഞുമായി എത്തിയെങ്കിലും ഏറെനേരം എടുത്തുകൊണ്ട് ഇരിക്കുവാൻ കഴിയാത്തത്തിനാൽ മുഴുനീളെ മറ്റ് ഹരിത കർമ്മ സേനാംഗങ്ങളാണ് കുട്ടിയെ പരിപാലിച്ചത്.
ഇതിൽ കൊരുക്കുമോ... നഗരത്തിൽ കനാലിന് കുറുകെയുള്ള ഇരുമ്പുപാലത്തിൽ നിന്ന് ചൂണ്ടയിട്ട് മീൻ പിടിക്കുന്ന കുട്ടികൾ. പോപ്പി പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.
ഒളിമ്പ്യനും ചാമ്പ്യനും.... അവധി ദിനമായ ഇന്നലെ ഫോർട്ട്കൊച്ചി സാന്റാക്രൂസ് ഗ്രൗണ്ടിന് സമീപം ക്രിക്കറ്റ് കളിക്കുന്ന യുവാക്കൾ. ഒളിമ്പ്യനും മുൻ ഇന്ത്യൻ ഹോക്കി താരവുമായ ശ്രീജേഷിന്റെ ചിത്രം മതിലിന്റെ പശ്ചാത്തലത്തിൽ കാണാം
സംസ്ഥാന വനിത കമ്മിഷൻ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച 'തൊഴിലിടത്തിലെ സ്ത്രീ' സെമിനാർ വനിത കമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി ഉദ്ഘാടനം ചെയ്യുന്നു
സ്ത്രീത്വത്തെ അപമാനിച്ച ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിക്കുന്ന ധിക്കാരപരമായ നിലപാട് സ്വീകരിച്ച മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്ന് പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചപ്പോൾ
സ്ത്രീത്വത്തെ അപമാനിച്ച ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിക്കുന്ന ധിക്കാരപരമായ നിലപാട് സ്വീകരിച്ച മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ കോലവുമായി നടത്തിയ പ്രതിഷേധ ധർണ
കേരള ബാങ്ക് അപ്രൈസേഴ്സ് യൂണിയൻ പാലക്കാട് ജില്ലാ സമ്മേളനം സി .ഐ. ടി. യു സംസ്ഥാന കമ്മിറ്റി അംഗം എസ്. ബി .രാജു ഉദ്ഘാടനം ചെയ്യുന്നു .
സ്ത്രീത്വത്തെ അപമാനിച്ച ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിക്കുന്ന ധിക്കാരപരമായ നിലപാട് സ്വീകരിച്ച മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ കോലവുമായി നടത്തിയ പ്രതിഷേധ മാർച്ച്
പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനായി അമ്പലമുക്ക് മുട്ടട റോഡിലെ സാന്ത്വന ആശുപത്രിക്ക് മുന്നിൽ ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചപ്പോൾ
കേരളകൗമുദിയുടെ 113-ാം വാർഷികത്തോടനുബന്ധിച്ച്‌ വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുവാൻ തിരുവനന്തപുരം ഹോട്ടൽ അപ്പോളോ ഡിമോറയിൽ സംഘടിപ്പിച്ച 'ഫ്രണ്ട് റണ്ണേഴ്‌സ്' ചടങ്ങ് പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു.കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ്,ചീഫ് എഡിറ്റർ ദീപു രവി,ചീഫ് മാനേജർ മാർക്കറ്റിംഗ് എസ്.വിമൽകുമാർ തുടങ്ങിയവർ സമീപം
വയനാടിൻ്റെ പുനർജീവനവുമായി ബന്ധപ്പെട്ട് എൻ.എസ്.എസ് വിക്ടോറിയ കോളേജ് വിദ്യാർത്ഥികൾ പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിൽ അവതരിപ്പിച്ച കാലികം എന്ന നാടകത്തിൽ നിന്ന് .
കേരളകൗമുദിയുടെ 113-ാം വാർഷികത്തോടനുബന്ധിച്ച്‌ വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുവാൻ തിരുവനന്തപുരം ഹോട്ടൽ അപ്പോളോ ഡിമോറയിൽ സംഘടിപ്പിച്ച 'ഫ്രണ്ട് റണ്ണേഴ്‌സ്' ചടങ്ങിൽ കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസിന് സ്നേഹോപഹാരം സമ്മാനിക്കുന്നു.കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ്,വി.കെ.പ്രശാന്ത് എം.എൽ.എ,ചീഫ് മാനേജർ മാർക്കറ്റിംഗ് എസ്.വിമൽകുമാർ എന്നിവർ സമീപം
കഴിഞ്ഞ ദിവസങ്ങളിൽ തലസ്‌ഥാനത്ത് പെയ്ത മഴയെത്തുടർന്ന് സെക്രട്ടേറിയേറ്റിന് മുന്നിൽ വെള്ളക്കെട്ടുണ്ടായപ്പോൾ.ഫോട്ടോ:അരവിന്ദ് ലെനിൻ
കഴിഞ്ഞ ദിവസങ്ങളിൽ തലസ്‌ഥാനത്ത് പെയ്ത മഴയെത്തുടർന്ന് സെക്രട്ടേറിയേറ്റിന് മുന്നിൽ വെള്ളക്കെട്ടുണ്ടായപ്പോൾ.ഫോട്ടോ:അരവിന്ദ് ലെനിൻ
കൽപ്പാത്തി ഗവ.എൽപി സ്കൂളിൽ ഏഴാംക്ലാസ് തുല്യത പരീക്ഷയെഴുതുന്നവർ .
ഗോപൂജ...ശ്രീകൃഷ്ണജന്മഷ്ടമിയോടനുബന്ധിച്ച് എറണാകുളം ശിവക്ഷേത്രത്തിൽ മേൽശാന്തി തൃക്കത്ര ശ്രീധരൻ എമ്പ്രാന്തിരിയുടെ കാർമികത്വത്തിൽ നടന്ന ഗോപൂജ. ജി. സതീഷ്കുമാർ, പി. സോമനാഥൻ, മേലേത്ത് രാധാകൃഷ്ണൻ, എസ്.വി. ഗോപകുമാർ, സി.ജി. രാജഗോപാൽ, പി.വി. അതികായൻ, ടി.എൻ. ഹേമചന്ദ്ര വർമ്മ, ലക്ഷ്മി നാരായണൻ, കെ. മോഹനൻ പിള്ള തുടങ്ങിയവർ സമീപം
സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്കെതിരെ പള്ളിക്കൂടം സ്കൂൾ വിദ്യാർത്ഥികൾ തിരുനക്കരയിൽ നടത്തിയ തെരുവുനാടകത്തിൽ നിന്ന്.
കൽക്കട്ടയിലെ യുവ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എ.കെ.പി.സി.ടി.എ കോട്ടയം, ഇടുക്കി ജില്ലാ വനിതാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല
  TRENDING THIS WEEK
ആലപ്പുഴ ജില്ലാക്കോടതിപാലത്തിന്റെ പുനർ നിർമ്മാണത്തിനായി കനാൽ കരയിലെ വ്യാപാര സ്ഥാപങ്ങങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സാധനങ്ങൾ എടുത്ത് മാറ്റുന്നവർ
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
ആകാശക്കാഴ്ച...നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവ് മഴവിൽ പാലത്തിന്റെ പശ്ചാത്തലത്തിലുള്ള കാഴ്ച
ആലപ്പുഴ ഐക്യഭാരതം ശ്രീനാരായണ പ്രാർത്ഥന സമിതിയുടെ നവീകരിച്ച ഗുരുമന്ദിരവും ചതയദിന ആഘോഷ സമ്മേളനവും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, പി.പി.ചിത്തരഞ്ജൻ എം.എൽ.എ തുടങ്ങിയവർ സമീപം
കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ കാറ്റി​ൽ കൊല്ലം ചിന്നക്കട മുസലിയാർ ബിൽഡിംഗി​ലെ പരസ്യബോർഡ് വീണപ്പോൾ
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിനെ തുടർന്ന് കൊല്ലം വെള്ളയിട്ടമ്പലത്ത് വീണ വലിയ മാവിന്റെ കൊമ്പ് മുറിച്ച് മാറ്റാനുള്ള ശ്രമം
കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ കാറ്റി​ൽ കൊല്ലം ചിന്നക്കട മുസലിയാർ ബിൽഡിംഗി​ലെ പരസ്യബോർഡ് വീണപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com