കൊച്ചി നഗരത്തിലെ വീടുകളിലും ഫ്ളാറ്റുകളിലും നിന്നും മാലിന്യം ശേഖരിക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ പി ആൻഡ് ടി കോളനിക്ക് സമീപത്തെ റോഡിൽ അപകടകരമായ രീതിയിൽ ഇട്ടിരിക്കുന്ന കാഴ്ച്ച
പ്രായം വെറും അക്കങ്ങൾ...മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ ഹെൽത്തി ഏജിങ് ക്ലബ്ബ് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഓണഘോഷത്തിൽ തിരുവാതിര കളിക്കുന്ന വയോധികർ
പ്രായം വെറും അക്കങ്ങൾ...മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ ഹെൽത്തി ഏജിങ് ക്ലബ്ബ് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഓണഘോഷത്തിൽ നൃത്തം ചെയ്യുന്ന വയോധികർ
കാറ്റൊന്ന് വീശിയാൽ...മേനകയിലെ ഡിവൈഡറിൽ ഉണങ്ങി ഇലകൾ പൊഴിഞ്ഞ് നിൽക്കുന്ന മരം. നിരവധി വാഹനങ്ങളും കാൽനട യാത്രക്കാരും കടന്നുപോകുന്ന ഇവിടെ പതിയിരിക്കുന്ന അപകടമാണ്.
കോട്ടയം ഡി.സി.സി ഓഫീസിൽ നടന്ന നേതൃയോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി പ്രസിഡന്റ്‌ സണ്ണി ജോസഫ് എം.എൽ.എ കസേരയിൽ പിടിച്ച് വേദിയിലേക്ക് കയറുന്നു.സെക്രട്ടറി അഡ്വ.ടോമി കല്ലാനി,ജില്ലാ യു.ഡി.എഫ് ചെയർമാൻ അഡ്വ.ഫിൽസൺ മാത്യൂസ് എന്നിവർ സമീപം
ജില്ലയിലെ പോലീസ് അതിക്രമത്തിനെതിരെ ഐ.ജി ഓഫീസിനുമുന്നിൽ ഡി.സി.സി പ്രസിഡൻറ് കെ.പ്രവീൺ കുമാർ നടത്തിയ ഏകദിനഉപവാസ വേദിയിൽ എം.പി.മാരായ എം.കെ .രാഘവൻ ,ഷാഫിപറമ്പിൽ ,കെ .ജയന്ത് തുടങ്ങിയവർ
തിളങ്ങട്ടെ കൊച്ചി... നിർമ്മാണം പൂർത്തിയായി വരുന്ന കൊച്ചി കോർപ്പറേഷൻ ഓഫീസ് മന്ദിരത്തിന്റെ മുന്നിലെ ഗ്ളാസിൽ എതിർവശത്തെ ഫ്ലാറ്റിന്റെ പ്രതിബിംബം തെളിഞ്ഞപ്പോൾ
കനത്ത മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ. എറണാകുളം പുല്ലേപ്പടിയിൽ നിന്നുള്ള കാഴ്ച
യു.ഡി.എഫ് കൊല്ലം ജില്ലാ നേതൃയോഗം കൊല്ലം ഡി.സി.സിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു
അന്നം തേടി ... കുളക്കോഴിയും രണ്ട് കൂഞ്ഞൂങ്ങും കൊറ്റിയും പായൽ നിറഞ്ഞ കുളത്തിൽ ചെറിയ പ്രാണികളെയും മത്സ്യങ്ങളെ പിടിക്കാനായി പായൽ നിറഞ്ഞ കുളത്തിൽ നടന്ന് നിങ്ങുന്നു പാലക്കാട് കൊടുമ്പ് ഭാഗത്ത് നിന്നു.
വിശ്വകർമ്മ ദിനത്തോടനുബന്ധിച്ച് വിശ്വകർമ്മ സർവീസ് സൊസൈറ്റി കോട്ടയം താലൂക്ക് യൂണിയൻ്റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ മഹാശോഭായാത്ര
പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പാലക്കാട് എസ്.പി. ഓഫീസിലേക്ക് കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിൽ പൊലീസ് ജല പീരങ്കി പ്രയോഗിച്ചപ്പോൾ .
വിശ്വകർമ്മ ചാരിറ്റബിൾ സൊസൈറ്റി പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ വിശ്വകർമ്മ ദിനാഘോഷം സാന്ദീപനി സാധനാലയ ചാരിറ്റബിൾ ആന്റ് വെൽഫെയർ ട്രസ്റ്റ് ചെയർമാൻ ഡോ.ശ്യാം ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു .
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിന ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് മേലാമുറി ജംഗ്ഷനിൽ ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്റെ നേതൃത്വത്തിൽ മധുര വിതരണം ചെയ്യുന്നു.
സ്ത്രീ ക്ലിനിക്കുകളുടെ സംസ്‌ഥാന തല ഉദ്‌ഘാടനം തിരുവനന്തപുരം പള്ളിത്തുറയിലെ ജനകീയ ആരോഗ്യകേന്ദ്രത്തിൽ നിർവഹിച്ച ശേഷം മടങ്ങാനിറങ്ങിയ മന്ത്രി വീണാ ജോർജ് ചാനൽ മൈക്കുകൾക്ക് മുന്നിൽ
സ്ത്രീ ക്ലിനിക്കുകളുടെ സംസ്‌ഥാന തല ഉദ്‌ഘാടനത്തിന് തിരുവനന്തപുരം പള്ളിത്തുറയിലെ ജനകീയ ആരോഗ്യകേന്ദ്രത്തിലെത്തിയ മന്ത്രി വീണാ ജോർജിനെ വനിതാ ചെണ്ടമേളക്കാരുടെ അകമ്പടിയോടെ വേദിയിലേക്ക് സ്വീകരിച്ചപ്പോൾ.
കോട്ടയം ഡി.സി.സി ഓഫീസിൽ നടന്ന ജില്ലാ നേതൃയോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി പ്രസിഡന്റ്‌ സണ്ണി ജോസഫിനെ വേദിയിലേക്ക് സ്വീകരിക്കുന്നു
ഞങ്ങൾ വിദ്യാർത്ഥികളാണ് തീവ്രവാദികളല്ല, കേരളത്തിലെ പൊലീസ് ഗുണ്ടായിസം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.എസ്‌.യു പ്രവർത്തകർ നടത്തിയ എറണാകുളം കമ്മിഷണർ ഓഫീസ് മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
ഞങ്ങൾ വിദ്യാർത്ഥികളാണ് തീവ്രവാദികളല്ല, കേരളത്തിലെ പൊലീസ് ഗുണ്ടായിസം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.എസ്‌.യു പ്രവർത്തകർ നടത്തിയ എറണാകുളം കമ്മിഷണർ ഓഫീസ് മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രോഗിച്ചപ്പോൾ
ഞങ്ങൾ വിദ്യാർത്ഥികളാണ് തീവ്രവാദികളല്ല, കേരളത്തിലെ പൊലീസ് ഗുണ്ടായിസം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.എസ്‌.യു പ്രവർത്തകർ നടത്തിയ എറണാകുളം കമ്മിഷണർ ഓഫീസ് മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രോഗിച്ചപ്പോൾ
  TRENDING THIS WEEK
എറണാകുളം ഫോർട്ട്കൊച്ചി വാട്ടർ മെട്രോ സർവ്വീസ്. ജങ്കാറിൽ നിന്ന് പകർ‌ത്തിയ കാഴ്ച
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ വിപ്ലവ ഗായിക പി.കെ മേദിനിയെ കണ്ടപ്പോൾ
എറണാകുളം വൈപ്പിൻ ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച.
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിന് ഹസ്തദാനം നൽകിയപ്പോൾ. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ, കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം ഡോ.കെ. നാരായണ മന്ത്രിമാരായ കെ രാജൻ, പി.പ്രസാദ് തുടങ്ങിയവർ സമീപം
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജും സൗഹൃദ സംഭാഷണത്തിൽ. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ സമീപം
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനെത്തിയ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിന് കഴിക്കാനായി ഇലയട നൽകിയപ്പോൾ കഴിച്ച ശേഷം സ്വാദുള്ളതാണെന് ആംഗ്യം കാണിക്കുന്നു. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ സമീപം
തലയ്ക്ക് മീതെ...കോട്ടയം സീസർ പാലസ് ഹോട്ടൽ ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് സംസാരിക്കുന്നു.ബി.ജെ.പി കോട്ടയം വെസ്റ്റ് അദ്ധ്യക്ഷൻ ലിജിൻ ലാൽ, സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി എന്നിവർ സമീപം
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം നടക്കുന്ന കളർകോട് എസ്. കെ കൺവൻഷൻ സെൻറർ (കാനം രാജേന്ദ്രൻ നഗർ) ചുവപ്പണിഞ്ഞപ്പോൾ
ബി ലേറ്റഡ് ഓണം...തൃശൂർ എലൈറ്റ് ഇൻറർനാഷണൽ ഹോട്ടലിൽ സംഘടിപ്പിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓണാഘോഷ പരിപാടിയിൽ പുലി വേഷം കെട്ടിയ ആൾ പൂക്കൾ നൽകി സ്വീകരിക്കുന്നു.കേന്ദ്ര ടൂറിസം വകുപ്പിൽ നിന്നും സുരേഷ് ഗോപി പുലികളി സംഘത്തിന് 3 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു.
അയ്മനം പുത്തൂക്കരിയിൽ ആരംഭിച്ച ആമ്പൽവസന്തം കനാൽ ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി കുട്ടവഞ്ചിയിൽ യാത്ര ചെയ്യുന്നവരും കയാക്കിങ് നടത്തുന്നവരും.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com