തമിഴ്നാട് നിന്നും എത്തിച്ച് വഴിയോരത്ത് വില്പനയ്ക്കായി നിരത്തിയിരിക്കുന്ന പൊങ്ങ്. പനമ്പള്ളി നഗറിൽ നിന്നുള്ള കാഴ്ച
സന്തോഷ ചൂട്...ഇന്നലെ തുടങ്ങിയ ഹയർസെക്കൻഡറി പ്ലസ്ടു ഫിസിക്സ് പരീക്ഷ കഴിഞ്ഞ് ചോദ്യപേപ്പർ വിലയിരുത്തി സന്തോഷിക്കുന്ന വിദ്യാർത്ഥിനികൾ.കോട്ടയം ബേക്കർ മെമ്മോറിയൽ എച്ച് എസ് എസിൽ നിന്നുള്ള കാഴ്ച
സമരാഗ്നിയുടെ ഭാഗമായി ആലപ്പുഴയിൽ സംഘടിപ്പിച്ച ജനകീയ ചർച്ച സദസ്സിലേക്ക് എത്തുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ
അരിയേതായാലും... ആലപ്പുഴ നഗരത്തിൽ റിക്രിയേഷൻ ഗ്രൗണ്ടിന് സമീപത്തെ എഫ്.സി.ഐ ഗോഡൗണിൽ ഇറക്കുവാനായി അരി കയറ്റിവന്ന വാഹനത്തിൽ നിന്ന് നെൽ മണികൾ കൊത്തിപ്പെറുക്കുവാൻ ചുറ്റും കൂടിയ പ്രാവുകൾ
വേലിതന്നെ വിളവുതിന്നുമ്പോൾ... By Line വിഷ്ണു കുമരകം ആലപ്പുഴ നഗരത്തിൽ തിരക്കുള്ള സമയം വാഹനങ്ങൾക്ക് തടസം സൃഷ്ടിക്കും വിധം റോഡിലേക്കിറക്കി ഔദ്യോഗിക ബോർഡ് മറച്ച നിലയിൽ പാർക്ക് ചെയ്തിരിക്കുന്ന സർക്കാർ വാഹനം. വഴിച്ചേരി -ശവക്കോട്ടപ്പാലം റോഡിൽ സെന്റ് ജോസഫ് സ്കൂളിന് സമീപത്ത് നിന്നുള്ള കാഴ്ച.
ആലപ്പുഴ കലവൂരിൽ ദേശീയ പാതയോരത്ത് പുല്ലിനും, റോഡ് നവീകരണത്തിന്റെ ഭാഗമായി വെട്ടിമാറ്റിയ മരങ്ങളുടെ അവശിഷ്ടങ്ങൾക്കും തീപിടിച്ചതിനെത്തുടർന്ന് ഫയർ ഫോഴ്സ് എത്തി അണക്കുന്നു.
ചുവരെഴുത്തിൽ ചടുലമായി... മണ്ഡലത്തിലെ ലോകസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന്റെ ഭാഗമായി വൈക്കം കൈപ്പുഴമട്ട് റോഡിൽ അച്ചിനകത്ത് എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടനായി ചുവരെഴുത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി.
ആലപ്പുഴ കോട്ടയം അതിർത്തിയായ തണ്ണീർമുക്കം ബണ്ടിന് സമീപം മത്സ്യബന്ധനത്തിനായി സ്ഥാപിച്ചിരിക്കുന്ന ചീനവലകൾ
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ കുച്ചിപ്പുടി മത്സരത്തിൽ പങ്കെടുത്തശേഷം പത്തനംതിട്ട സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസ് കോളേജിലെ ആർ.അരുണും മണർകാട് സെൻ്റ് മേരീസ് കോളേജിലെ സ്മൃതി ലാലും ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ
ആരും ഒന്നും പറയുന്നില്ലല്ലോ...വേനൽ കടുത്തതുകാരണം വെള്ളത്തിനായി പക്ഷിയും മൃഗങ്ങളും അലയുകയാണ്. പ്രസ് ക്ലബ് റോഡിലെ കടക്ക് മുന്നിൽ വെച്ചിരിക്കുന്ന ബക്കറ്റിലെ വെള്ളം കുടിക്കുന്ന തെരുവ് നായ
നിറചിരിയോടെ...കൊച്ചി കോർപ്പറേഷൻ അതിദാരിദ്ര നിർമ്മാർജന പദ്ധതി ജനകിയാസൂത്രണം 2023 - 24ലിന്റെ ഭാഗമായി സൗജന്യമായി പാകം ചെയ്ത ഭക്ഷണ വിതരണം സമൃദ്ധിയിൽ നടന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്യാനെത്തിയ മേയർ അഡ്വ. എം. അനിൽകുമാർ ഭക്ഷണം കഴിക്കാനെത്തിയ വൃദ്ധനുമായി സൗഹൃദം പങ്കിടുന്നു
136 -മത് അരുവിപ്പുറം പ്രതിഷ്‌ഠാവാർഷികത്തിന്റെയും മഹാ ശിവരാത്രി ആഘോഷത്തിന്റേയും ഉദ്ഘാടനത്തിന് അരുവിപ്പുറത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ,ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവരുമായി സംഭാഷണത്തിൽ .കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി സമീപം
136 -മത് അരുവിപ്പുറം പ്രതിഷ്‌ഠാവാർഷികത്തിന്റെയും മഹാ ശിവരാത്രി ആഘോഷത്തിന്റേയും ഉദ്ഘാടനത്തിന് അരുവിപ്പുറത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിൽ സ്വീകരിക്കുന്ന കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സമീപം.
136 -മത് അരുവിപ്പുറം പ്രതിഷ്‌ഠാവാർഷികത്തിന്റെയും മഹാ ശിവരാത്രി ആഘോഷത്തിന്റേയും ഉദ്ഘാടനത്തിന് അരുവിപ്പുറത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക് .കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി ,ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ,സി .കെ ഹരീന്ദ്രൻ എം .എൽ .എ ,അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവർ സമീപം
136 -മത് അരുവിപ്പുറം പ്രതിഷ്‌ഠാവാർഷികം മഹാ ശിവരാത്രി ആഘോഷത്തിന്റേയും ഉദ്ഘാടന ചടങ്ങിനെത്തിയ ഭക്തർ
136 -ാമത് അരുവിപ്പുറം പ്രതിഷ്‌ഠാവാർഷികന്റെയും മഹാ ശിവരാത്രി ആഘോഷത്തിന്റെയും തൃക്കൊടിയേറ്റിന് ശേഷം ദീപാരാധന തൊഴുന്ന ഭക്തർ
136 -ാമത് അരുവിപ്പുറം പ്രതിഷ്‌ഠാവാർഷികന്റെയും മഹാശിവരാത്രി ആഘോഷത്തിന്റേയും തൃക്കൊടിയേറ്റ് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നിർവഹിച്ചപ്പോൾ .അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ,ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,സ്വാമി ശിവനാരായാണ തീർത്ഥ തുടങ്ങിയവർ സമീപം
136 -മത് അരുവിപ്പുറം പ്രതിഷ്‌ഠാവാർഷികത്തിന്റെയും മഹാ ശിവരാത്രി ആഘോഷത്തിന്റേയും ഉദ്‌ഘാടനം അരുവിപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. സ്വാമി ശിവനാരായണ തീർത്ഥ, കെ.ബി മോഹൻദാസ്, സി.കെ.ഹരീന്ദ്രൻ എം.എൽ.എ, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, എൻ .ഡി .എ സംസ്‌ഥാന വൈസ് ചെയർമാൻ പി .കെ കൃഷ്ണദാസ് എന്നിവർ സമീപം
136 -മത് അരുവിപ്പുറം പ്രതിഷ്‌ഠാവാർഷികം മഹാ ശിവരാത്രി ആഘോഷത്തിന്റേയും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ എൻ .ഡി .എ സംസ്‌ഥാന വൈസ് ചെയർമാൻ പി .കെ കൃഷ്ണദാസിനെ വേദിയിൽ സ്വീകരിക്കുന്ന ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ. മുഖ്യമന്ത്രി പിണറായി വിജയൻ, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ എന്നിവർ സമീപം
പാലക്കാട് മണപ്പുള്ളികാവ് വേലയോടനുബന്ധിച്ച് കിഴക്കേ യാക്കര ദേശത്തിൻ്റെ ഗജവീരൻമാർ കോട്ട മൈതാനിയിൽ അണിനിരന്നപ്പോൾ . ഫോട്ടോ : പി. എസ്. മനോജ്പാലക്കാട് മണപ്പുള്ളികാവ് വേലയോടനുബന്ധിച്ച് കിഴക്കേ യാക്കര ദേശത്തിൻ്റെ ഗജവീരൻമാർ കോട്ട മൈതാനിയിൽ അണിനിരന്നപ്പോൾ .
  TRENDING THIS WEEK
തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിൻ്റെ ബ്രോഷർ പ്രകാശനം ദേവസ്വം  പ്രസിഡൻ്റ് സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരിഷ്കുമാർ എന്നിവർ ചേർന്ന് സ്വാമി സദ്ഭവാനന്ദക്ക് നൽകി നിർവഹിക്കുന്നു
പ്രഖ്യാപനംകാത്ത്... ആലപ്പുഴമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അണികൾ ആവേശത്തിലാണ്. പഴവീട് ഗാന്ധിവിലാസം പാലത്തിന് സമീപം സ്ഥാനാർത്ഥിയുടെ പേര് ചേർക്കാതെ ചുവരെഴുതുന്നയാൾ
ആലപ്പുഴ എസ്. ഡി കോളേജിൽ നടന്ന കേരള സർവകലാശാല യൂണിയന്റെ " സെക്കുലർ" നാടകോത്സവത്തിൽ നിന്ന്
ആവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി സപ്ളൈകോയ്ക്ക് മുന്നിൽ കലം പൊട്ടിച്ച് നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
അന്തരിച്ച പദ്മശ്രീ ജേതാവ് ഡോ. എൻ. കൊച്ചുപിള്ളയുടെ മൃതദേഹത്തിന് പൊലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതി നൽകിയപ്പോൾ.
സാംസ്‌കാരിവകുപ്പും ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവവും കൊല്ലത്ത് സംഘടിപ്പിച്ച ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷം ശ്രീനാരയാണ ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു.
സാംസ്‌കാരിക വകുപ്പും ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവും കൊല്ലത്ത് സംഘടിപ്പിച്ച ആലുവ സർവ്വമത സമ്മേളനത്തിന്റെ സദസ്
ജില്ലാ ബോഡി ബിൽഡിംഗ് ഫിറ്റ്നസ് അസോസിയേഷന്റെയും ജില്ലാ സ്പോർട്ട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ കൊല്ലത്ത് നടന്ന മിസ്റ്റർ ആൻഡ് മിസ് കൊല്ലം മത്സരത്തിൽ നിന്ന്
കലക്കൂട്ടമൊരുങ്ങി...എം.ജി സർവകലാശാല കലോത്സവത്തിന് മുന്നോടിയായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച വിളംബര ജാഥയിൽ വിവിധ കലാവേഷങ്ങളണിഞ്ഞെത്തിയ വിദ്യാർത്ഥികൾ
കലയാട്ടം...കോട്ടയത്ത് ആരംഭിച്ച എം.ജി സർവകലാശാല കലോത്സവത്തിന് മുന്നോടിയായി നടന്ന വിളംബര ജാഥ പ്രധാന വേദിയായ തിരുനക്കര മൈതാനിയിൽ എത്തിച്ചേർന്നപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com