വിശാഖപട്ടണത്ത് നിന്ന് ശബരിമല ദർശനത്തിനായി ശാരീരിക വൈകല്യം നേരിടുന്ന സഹോദരനെ എടുത്തു കൊണ്ട് മല ചവിട്ടിയെത്തുന്ന സഹോദരനും സുഹൃത്തും. നടപ്പന്തലിൽ നിന്നുള്ള കാഴ്ച
സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഏറെ ജോലി ഭാരം നേരിടുന്ന പതിനെട്ടാം പടിയിൽ തിരക്കൊഴിഞ്ഞപ്പോൾ
ശബരിമല പതിനെട്ടാം പടി വൃത്തിയാക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ
ശബരിമല സന്നിധാനത്ത് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കാർത്തിക ദീപം തെളിക്കുന്നു
ശബരിമല സന്നിധാനത്ത് നടന്ന തൃക്കാർത്തികയിൽ ദീപം തെളിച്ചു പങ്കെടുക്കുന്ന ഭക്തർ
മഴ നനയാതിരിക്കാൻ കോട്ട് ധരിച്ചെത്തിയ അയ്യപ്പൻമാർ ദർശനത്തിനായി പതിനെട്ടാംപടി കയറിയെത്തുന്നു
ചാറ്റൽ മഴയിൽ രക്ഷാകർത്താവിനോപ്പം മലചവിട്ടിയെത്തിയ കൊച്ചയ്യപ്പൻ പതിനെട്ടാംപടികയറി ദർശനത്തിനായി മുന്നോട്ട് കുതിച്ചപ്പോൾ
സന്നിധാനത്ത് ഫ്ലൈ ഓവറിൽ കുഴഞ്ഞുവീണ തീർത്ഥാടകനെ എൻ.ഡി.ആർ.എഫ് സേനാംഗങ്ങൾ സ്ട്രെച്ചറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു.
സന്നിധാനത്ത് ശ്രീകോവിലിന് മുന്നിൽ ദീപരധാന തൊഴുന്ന ഭക്തർ
സന്നിധാനത്ത് ശ്രീകോവിലിന് മുന്നിൽ രക്ഷകർത്താവിനോപ്പം എത്തിയ കുഞ്ഞുമാളികപ്പുറത്തെ എടുത്തുയർത്തി ദർശനം സാധ്യമാക്കുന്ന ദേവസ്വം ജീവനക്കാർ
ശബരിമല ദർശനത്തിനായി പതിനെട്ടാം പടിക്ക് സമീപമെത്തിയ കലാകരൻ ശിവമണി ശരണം വിളിച്ച് ആഴി തൊഴുതു വണങ്ങുന്നു. കലാകാരനും സുഹൃത്തുമായ പ്രകാശ് ഉള്ളേരി സമീപം.
ശബരിമലയിൽ ദർശനത്തിനെത്തിയ പ്രശസ്ത കലാകരൻ ശിവമണിയും കലാകാരനും സുഹൃത്തുമായ പ്രകാശ് ഉള്ള്യേരിയും ശ്രീകോവിലിന് മുന്നിൽ പ്രാർത്ഥിക്കുന്നു.
ശബരിമലയിലേക്കുള്ള കെ. എസ്. ഇ . ബി യുടെ വൈദ്യുതി ലൈനിൽ കയറി ഇരിക്കുന്ന സിംഹവാലൻ കുരങ്ങുകൾ. മരക്കൂട്ടത്തു നിന്നുള്ള കാഴ്ച.
കേദാർനാഥിൽ നിന്ന് കാശി, രാമേശ്വരം, ആര്യങ്കാവ്, പന്തളം, എരുമേലി തുടങ്ങി 4000 കിലോമീറ്ററോളം കാൽനടയായി ശബരിമലയിലേക്കെത്തുന്ന കർണ്ണാടക സ്വദേശികളായ തീർത്ഥാടകർ
ശബരിമല സന്നിധാനത്ത് ശ്രീകോവിലിന് മുന്നിൽ പ്രാർത്ഥനാനിർഭരമായി നിൽക്കുന്ന മുതിർന്ന മാളികപ്പുറം.
ശബരിമല സന്നിധാനത്ത് ശ്രീകോവിലിന് മുന്നിൽ പ്രാർത്ഥനാനിർഭരമായി നിൽക്കുന്ന മുതിർന്ന മാളികപ്പുറം.
സന്നിധാനത്തെ ഫ്ലൈ ഓവറിലെ തിക്കിലും തിരക്കിലും പെട്ട് ക്ഷീണിച്ചവശയായെത്തിയ കുഞ്ഞു മാളികപ്പുറത്തിന് ചുക്കുവെള്ളം നൽകുന്ന ദേവസ്വം ബോർഡ് ജീവനക്കാരൻ.
കാലിന് സ്വാധീനമില്ലാത്ത തീർത്ഥാടകനെ ദർശനത്തിനായി എടുത്തുകൊണ്ടുവരുന്ന എൻ.ഡി.ആർ.എഫ് ഉദ്യോഗസ്ഥർ
കവടിയാർ കൊട്ടാരത്തിൽ ക്രിസ്മസ് ആശംസകളുമായെത്തിയ കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി ,അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി എന്നിവർക്ക് ക്രിസ്മസ് കേക്ക് സമ്മാനിക്കുന്നു.ലക്ഷ്‌മി വർമ്മ ,ഗൗരിവർമ്മ ,മാർത്താണ്ഡവർമ്മ,പ്രഭാവർമ്മ ,ആദിത്യ വർമ്മ എന്നിവർ സമീപം
കവടിയാർ കൊട്ടാരത്തിൽ ക്രിസ്മസ് കരോൾ സംഘത്തോടൊപ്പം ക്രിസ്മസ് ആശംസകളുമായെത്തിയ കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി,പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി കൊച്ചുമക്കളായ ഗൗരി വർമ്മ ,പ്രഭാവർമ്മ എന്നിവരോടൊപ്പം .കരോൾ സംഘം ഗാനമാലപിക്കുന്ന വേളയിൽ അത് മൊബൈലിൽ പകർത്തുന്ന ലക്ഷ്‌മി വർമ്മ ,ആദിത്യ വർമ്മ, മാർത്താണ്ഡവർമ്മ എന്നിവരേയും കാണാം
  TRENDING THIS WEEK
ചങ്ങനാശ്ശേരി താലൂക്ക്തല അദാലത്ത് കരുതലും കൈത്താങ്ങും മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി റോഷി അഗസ്റ്റിൻ, ഗവചീഫ് വിപ്പ്. ഡോ എൻ ജയരാജ്, അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, തുടങ്ങിയവർ സമീപം
കാഞ്ഞിരപ്പള്ളിയിൽ സ്വത്തുതർക്കത്തെത്തുടർന്ന് സഹോദരനെയും, മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി ജോർജ് കുര്യനെ തിരികെ ജയിലിലേയ്ക്ക് കൊണ്ടുപോകുന്നു
29 മത് രാജ്യാന്തര ചലിച്ചിത്ര മേളയുടെ ഭാഗമായി ഇന്ന് നടക്കുന്ന ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയ പഴയകാല നടിമാരായ ഭവാനി, ശോഭ ചെമ്പരതി, കെ.ആർ.വിജയ, ഹേമചൗധരി, റീന, സച്ചു, ഉഷാകുമാരി, രാജശ്രീ, വഞ്ചിയൂർ രാധ തുടങ്ങിയവർ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയോടൊപ്പം നടൻ മധുവിന്റെ കണ്ണമ്മൂലയിലെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ
സന്തോഷത്തിൽ സാന്താ...കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ വിദ്യാർത്ഥികൾക്കൊപ്പം ചുവടുവെക്കുന്ന ക്രിസ്മസ് പാപ്പ.
സൗന്ദര്യ റാണിക്കായ്...എറണാകുളത്ത് നടക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2024ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. ബൊൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വച്ച് 20നാണ് ഫൈനൽ മത്സരം നടക്കുന്നത് ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്
ക്രിസ്മസ് പാപ്പാ വന്നേ... കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ സാന്താക്ലോസ് മത്സരത്തിൽ ചുവടുവെക്കുന്ന സാന്താ വേഷധാരി.
സൗന്ദര്യ റാണിക്കായ്...എറണാകുളത്ത് നടക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2024ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. ബൊൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വച്ച് 20നാണ് ഫൈനൽ മത്സരം നടക്കുന്നത് ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്
തൃക്കാർത്തിക നാളിൽ കിഴക്കേക്കോട്ട അയ്യാവദ്യാർ തെരുവിലെ വീടുകളിൽ ദീപം തെളിയിച്ചപ്പോൾ
എടപ്പഴിഞ്ഞി ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് താഴേക്ക് വീണ നിലയിൽ
പ്രസിഡന്റ്സ് ട്രോഫി വള്ളം കളിയോടനുബന്ധിച്ച് കൊല്ലം ബീച്ചിൽ സംഘടിപ്പിച്ച കബടി മത്സരം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com