ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശക്കേസിൽ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തതോടെ പിസി ജോർജിനെ പൊലീസ് വൈദ്യ പരിശോധനക്കായി കൊണ്ടു പോകുന്നു
ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശക്കേസിൽ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത ശേഷം പുറത്തേ ക്ക് ഇറങ്ങിയ പിസി ജോർജ് പ്രതികരണം എടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരുടെ മൈക്ക് തട്ടി മാറ്റുന്നു
ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശക്കേസിൽ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തതിനെ തുടർന്ന് പിസി ജോർജ് പൊലീസ് ജീപ്പിലേക്ക് കയറുന്നു
ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശക്കേസിൽ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തതോടെ പിസി ജോർജിനെ പൊലീസ് വൈദ്യ പരിശോധനക്കായി കൊണ്ടു പോകുന്നു
കോട്ടയം കെപിഎസ്‌മേനോൻ ഹാളിൽ നടന്ന കെ.പി.എം.എസിന്റെ പഞ്ചമി സ്വയംസഹായ സംഘത്തിന്റെ സംസ്ഥാന സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു.ചെയർമാൻ പുന്നല ശ്രീകുമാർ,കെ.പി.എം.എസ് പ്രസിഡന്റ് പി.എ.അജയഘോഷ്,ജനറൽ കൺവീനർ അഡ്വ.എ.സനീഷ്‌കുമാർ തുടങ്ങിയവർ സമീപം
യംഗ് ഇന്ത്യൻസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മാനവീയം വീഥിയിൽ സംഘടിപ്പിച്ച ഹാപ്പി ട്രിവാൻഡ്രം പരിപാടിയിലൊരുക്കിയ ബോർഡ് ഗെയിംസ് കളിക്കുന്ന കുരുന്ന്
തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ റവന്യൂ ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്ന് സംസ്ഥാനത്തെ മികച്ച കളക്ടർക്കുള്ള പുരസ്‌കാരം നേടിയ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ഡിജിറ്റൽ സർവ്വേ വിഭാഗത്തിൽ മികച്ച കലക്ടറായ കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, മികച്ച കളക്റ്ററേറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട തൃശൂർ ജില്ലയുടെ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ, മികച്ച സബ് കളക്ടറായ ഫോർട്ട് കൊച്ചി സബ് കളക്ടർ മീര കെ എന്നിവർ സെല്ഫിയെടുക്കുന്നു
തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ റവന്യൂ ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്ന് സംസ്ഥാനത്തെ മികച്ച കളക്ടർക്കുള്ള പുരസ്‌കാരം നേടിയ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ഡിജിറ്റൽ സർവ്വേ വിഭാഗത്തിൽ മികച്ച കലക്ടറായ കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, മികച്ച കളക്റ്ററേറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട തൃശൂർ ജില്ലയുടെ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ എന്നിവരുടെ ചിത്രം മൊബൈലിൽ പകർത്തുന്ന തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി.
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചെത്തിയ നടി രഞ്ജിനിയോടൊപ്പം സെല്ഫിയെടുക്കുന്ന ആശമാർ
യംഗ് ഇന്ത്യൻസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മാനവീയം വീഥിയിൽ ഹാപ്പി ട്രിവാൻഡ്രം പരിപാടിയിൽ ഒരുക്കിയ ബോർഡ് ഗെയിംസ് കളിക്കുന്നവർ. സ്‌ക്രീൻ ടൈം കുറച്ച് ഒരുമിച്ച് കൂടി നല്ല സമയം ചിലവഴിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചത്
സ്ത്രീ സംരംഭകർക്കായി കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സംഘടിപ്പിക്കുന്ന പ്രദർശന- വിപണന മേള എസ്കലേറ-2025ൻ്റെ പ്രചരണാർത്ഥം നഗരത്തിൽ നടന്ന ബൈക്ക് റാലി ഐ.ബി. സതീഷ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു. കെ.എസ്.ഡബ്ല്യു.ഡി.സി ചെയർപ്പേഴ്സൺ കെ.സി റോസക്കുട്ടി, മാനേജിംഗ് ഡയറക്ടർ ബിന്ദു വി.സി എന്നിവർ സമീപം
മൊട്ട ഗ്ലോബലിന്റെ പ്രഥമ മീറ്റപ്പ് കനകക്കുന്ന് കൊട്ടാരത്തിൽ ഉദ്‌ഘാടനം ചെയ്യാനെത്തിയ മ്യൂസിയം പൊലീസ് സ്റ്റേഷൻ എസ്.ഐ വിപിൻ.ജി.സി മൊട്ടത്തലയന്മാർക്കൊപ്പം
എറണാകുളം ഗോശ്രീ കായലിലൂടെ കെട്ടുവള്ളത്തിൽ കായൽക്കാഴ്ചകൾ ആസ്വദിക്കുന്ന വിദേശികൾ
കൊച്ചിയിലെ പ്രധാന ആകർഷണവും വിനോദസഞ്ചാരകേന്ദ്രവുമാണ് മറൈൻഡ്രൈവ്. നിരവധി സന്ദർശകരാണ് ദിവസവും ഇവിടെ എത്തുന്നത്. മറൈൻഡ്രൈവിൽ നിന്നൊരു സായാഹ്നകാഴ്ച
കണ്ണീർത്തടം... ജലസമൃദ്ധമായിരുന്ന എറണാകുളം പുതുവൈപ്പിലെ തണ്ണീർത്തടം കടുത്ത വേനൽച്ചൂടിൽ വരണ്ടുണങ്ങിയപ്പോൾ
കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് നാലുകിലോ കഞ്ചാവുമായി പിടിയിലായ സാരംഗ് ഈസ്റ്റ് എസ്.ഐ ടി.സുമേഷിനൊപ്പം
കോട്ടയം ജില്ലയിൽ നേരത്തെ തന്നെ അനുഭവപെട്ട കനത്ത ചൂടിനെ തുടർന്ന് നീരൊഴുക്ക് കുറഞ്ഞ മണിമലയാറ്. മുണ്ടക്കയത്ത് നിന്നുള്ള കാഴ്ച
പാലാ വലവൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിലെ ആറാമത് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമനെ വേദിയിലേക്ക് സ്വീകരിക്കുന്നു
.ഇദ്ദേഹം മ്മടെ മന്ത്രി യാട്ടാ..സംഗീത നാടക അക്കാഡമിയുടെ അന്താരാഷ്ട്ര നാടകോത്സവം ഇറ്റ് ഫോക്കിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ എത്തിയ നടനും സംവിധായകരുമായ നാസറി്ന് മന്ത്രി കെ രാജനെ പരിചയപ്പെടുത്തി കൊടുക്കുന്ന അക്കാഡമി സെക്രട്ടറി കരിവള്ളൂർ മുരളി. കലക്ടർ അർജുൻ പണ്ഡ്യൻ,മന്ത്രി ആർ ബിന്ദു എന്നിവർ സമീപം
പത്ത് കിലോ കഞ്ചാവുമായി കോട്ടയം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാൾ സ്വദേശി ബഡാൽ മണ്ഡൽ
  TRENDING THIS WEEK
പാലക്കാട് കോട്ടമൈതാനത്തിന് സമീപം വിപണിയിലേക്ക്എത്തിയ തണ്ണിമത്തൻ .
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നടന്ന 60-ാമത് മാർ ഇവാനിയോസ് ട്രോഫി ഇന്റർ കൊളീജിയറ്റ് ബാസ്‌ക്കറ്റ്ബോൾ ടൂർണമെന്റിൽ വനിതകളുടെ ഫൈനലിൽ പാലാ അൽഫോൻസാ കോളേജും (നീല ജഴ്സി)കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജും (വെള്ള ജഴ്സി) തമ്മിൽ നടന്ന മത്സരം.മത്സരത്തിൽ പാലാ അൽഫോൻസാ കോളേജ് 40-30ന് വിജയിച്ചു.
സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ മന്ത്രി വീണാ ജോർജ്ജിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
പന്ത്രണ്ട് ദിവസമായി സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ മന്ത്രി വീണാ ജോർജ്ജിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് ചാടി കടന്ന പ്രവർത്തകരെ തടയുന്ന പൊലീസുകാർ
മാതൃഭാഷ ദിനത്തിൻ്റെ ഭാഗമായി മുക്കാട്ടുക്കര ഗവഎൽ.പി.സ്കൂളിൽ കരുണം ഫൗണ്ടേഷൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ അക്ഷരങ്ങൾ എഴുതിയ പ്ലകാർഡുമായി കുരുന്നുകൾ
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചെത്തിയ യു.ഡി.എഫ് കൺവീനർ എം.എം ഹസൻ കഞ്ഞി വെക്കാൻ കൂടിയപ്പോൾ മുണ്ടിൽ തീ പടരാതിരിക്കാൻ ശ്രമിക്കുന്ന ആശമാർ.
പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വി.കെ.ശ്രീകണ്ഠൻ എം.പി യുടെ പിറന്നാൾ ആഘോഷത്തിൽ രമേഷ് ചെന്നിത്തല കേക്ക് നൽകുന്നു .
ഓഫിസർ ഓൺ ഡ്യൂട്ടി സിനിമയുടെ പ്രചാരണാർദ്ധം ഗവഃ വിമെൻസ് കോളേജിലെത്തിയ നടൻ കുഞ്ചാക്കോ ബോബൻ വിദ്യാർത്ഥിനികൾക്കൊപ്പം
കുങ്കിയാനകൾ... അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കാട്ടുകൊമ്പനാനയെ അനുനയിച്ച് കൊണ്ട് വരുന്ന കുങ്കിയാനകൾ.
പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വൻതോതിൽ വർദ്ധിപ്പിച്ച നടപടി റദ്ദാക്കണമെന്ന് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പി.എസ്.സി ആസ്ഥാനത്തേക്ക് നടന്ന മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com