മലയാളികൾക്ക് നൊസ്റ്റാൾജിയ ഉണർത്തുന്ന ഒരു പഴവർഗ്ഗമാണ് ആഞ്ഞിലിച്ചക്ക. ഒരു കാലത്ത് മധുരത്തിന്റെ തേൻ കനി ഒരുക്കിയ ആഞ്ഞിലിപ്പഴത്തെ പുതു തലമുറയും ഏറ്റെടുക്കുകയാണ്. കിലോയ്ക്ക് നൂറ്റിയറുപത് രൂപ മുതൽ ഇരുനൂറ് രൂപവരെയാണ് വില. എ. സി റോഡിൽ ആലപ്പുഴ പള്ളാത്തുരുത്തിക്ക് സമീപം വഴിയരികിൽ ആഞ്ഞിലിച്ചക്ക വില്പനയ്ക്കായി വച്ചപ്പോൾ
ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നടക്കുന്ന സമാന്തര ആലപ്പുഴ ബൈപ്പാസ് നിർമ്മാണം
പുതിയ അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണത്തിന്റെ ഭാഗമായി ജില്ലാ ഹബ്ബായ ആലപ്പുഴ ഗവ. ഗേൾസ് എച്ച്. എസ്. എസ്സിൽ തരം തിരിക്കൽ ജോലിയിലേർപ്പെട്ടിരിക്കുന്ന കുടുംബശ്രീ അംഗങ്ങൾ
ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ആലപ്പുഴ തോണ്ടൻകുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്ന വെടിക്കെട്ട്
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) ആലപ്പുഴ ജില്ലാ കമ്മറ്റി പാസ്പോർട്ട് ഓഫീസിന് മുന്നിൽ നടത്തിയ ധർണയിൽ പങ്കെടുത്ത പ്രവർത്തകർക്ക് കഴിക്കാനായി തണ്ണിമത്തൻ നൽകിയപ്പോൾ.
ആശാ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) ആലപ്പുഴ ജില്ലാ കമ്മറ്റി പാസ്പോർട്ട് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണയ്ക്കിടെ ചുവന്ന കളർ വസ്ത്രവും തൊപ്പിയും ധരിച്ച് അനവധി സ്ത്രീകൾ കൂട്ടം കൂടി നിൽക്കുന്നു. ഓട്ടോയിൽ പോകുന്ന വഴിയിൽ കൗതുകം കണ്ട് നിർത്തി ഇറങ്ങിയതാണ് യു.കെ യിൽ നിന്നുള്ള വിനോദ സഞ്ചാരികളായ ഹെലനും പീറ്ററും. കാര്യം തിരക്കിയപ്പോൾ ആശാ വർക്കർമാരുടെ സമരം എന്നാൽ ഒരു ചിത്രം പകർത്തിയിട്ടാവാം ഇനിയുള്ള യാത്രയെന്ന് തീരുമാനിച്ച് ചിത്രങ്ങൾ പകർത്തിയപ്പോൾ
ആലപ്പുഴ നെഹ്റു ട്രോഫി സ്റ്റാർട്ടിങ് പോയിന്റിൽ നടപ്പാലം സ്ഥാപിക്കുന്ന പ്രവർത്തികൾ ആരംഭിച്ചപ്പോൾ. സ്റ്റീൽ ഫാബ്രിക്കേഷനിൽ നിർമ്മിക്കുന്ന പാലം വരുന്നതോടെ കടത്തുവള്ളത്തെ ആശ്രയിക്കാതെ യാത്ര ചെയ്യാനാവും
കൊല്ലത്ത് ഒരുക്കിയ സംസ്ഥാനത്തെ ആദ്യ വി - പാർക്ക് ഉദ്‌ഘാടനത്തിനെത്തിയ മന്ത്രി മുഹമ്മദ് റിയാസ് ഓപ്പൺ ജിമ്മിൽ വ്യായാമത്തിനായി കയറിയപ്പോൾ. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ചിഞ്ചു റാണി, എം.നൗഷാദ് എം.എൽ.എ തുടങ്ങിയവർ സമീപം ഫോട്ടോ: ശ്രീധർലാൽ.എം.എസ്
തിങ്കളാഴ്ച ആരംഭിക്കുന്ന എസ്. എസ്. എൽ. സി പരീക്ഷയ്ക്ക് മുന്നോടിയായി ആലപ്പുഴ ടി.ഡി ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷ ഹാളിലെ ഡെസ്കിൽ കുട്ടികളുടെ രജിസ്റ്റർ നമ്പർ രേഖപ്പെടുത്തുന്ന അധ്യാപകർ
പാലക്കാട് നഗരത്തിൽ ഓട്ടോറിക്ഷകളിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ മീറ്റർ പരിശോധന നടത്തുന്നു .
ജനതാദൾ .എസ് പാലക്കാട് മേഖല നേതൃയോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ: മാത്യൂ ടി. തോമസ് ഉദ്ഘാടനം ചെയുന്നു.
കേരള മദ്യവർജന ബോധവത്കരണസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട സിവിൽ സ്റ്റേഷനുമുന്നിൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് ഉദ്ഘാടനം ചെയ്യുന്നു.
ജനതാദൾ   (യുണൈറ്റഡ്) പത്തനംതിട്ട   ജില്ലാ   കമ്മറ്റിയുടെ   നേതൃത്വത്തിൽ   കളക്ട്രേറ്റ്   ധർണ്ണ   സംസ്ഥാന   സംഘടന   ചുമതലയുള്ള   ജനറൽ   സെക്രട്ടറി   കരിക്കകം   വി.ചക്രപാണി   ഉദ്ഘാടനം   ചെയ്യുന്നു.
നിർമ്മാണ തൊഴിലാളികളുടെ സംയുക്തസംഘടന വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കളക്ട്രേറ്റ് പടിക്കലേക്ക് നടത്തിയ മാർച്ചും ധർണ്ണയും സി.ഐ.ടി.യു സംസ്ഥാന വൈ.പ്രസിഡന്റ് പി. ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്യും.
മൂലൂർ പുരസ്കാരം ഗുരുദേവഗീത എന്ന കാവ്യസമാഹാരം രചിച്ച ഷാജി നായരമ്പലത്തിന് മന്ത്രി വീണാ ജോജ്ജ് സമ്മാനിക്കുന്നു.
സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രറ്റിലേക്ക് നടത്തിയ മാർച്ച് എഐറ്റിയുസി സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി.ബിനു ഉദ്ഘാടനം ചെയ്യുന്നു
ചങ്ങനാശ്ശേരി പുതിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സിൻ്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി കെ ബി ഗണേഷ് കുമാർ നിർവ്വഹിക്കുന്നു. ജോബ് മൈക്കിൾ എം.എൽ.എ നഗരസഭാദ്ധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ, കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പി.എസ്. പ്രമോദ് ശങ്കർ തുടങ്ങിയവർ സമീപം
സ്കീം വർക്കേഴ്സിനെ തൊഴിലാളികളായി പരിഗണിക്കാനും അവർക്ക് മതിയായ വേതന ഘടന നിശ്ചയിക്കാനും കേന്ദ്രസർക്കാർ തയ്യാറാവുക, 10 വർഷത്തിൽ കൂടുതലായി ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആശ, അങ്കണവാടി തുടങ്ങി കേന്ദ്രാവിഷ്‌ക്രിത സ്കീമുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ പാലക്കാട്‌ അഞ്ചുവിളക്കിന് മുന്നിൽ നടത്തിയ ധർണ്ണ സി.ഐ.ടി.യു സംസ്ഥാന അംഗം എസ്.ബി.രാജു ഉദ്ഘാടനം ചെയ്യുന്നു .
ലഹരി മാഫിയയുടെ അഴിഞ്ഞാട്ടത്തിൽ നോക്കു കുത്തിയായ ആഭ്യന്തര വാകുപ്പിനെതിരെയും മന്ത്രി കെ. കൃഷ്ണൻ കുട്ടി രാജിവയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചു യൂത്ത് കോൺഗ്രസ് പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ പൊലീസ് വാഹനത്തിൽ കയറി മുദ്രാവാക്യം വിളിക്കുന്നു.
ലഹരി മാഫിയയുടെ അഴിഞ്ഞാട്ടത്തിൽ നോക്കു കുത്തിയായ ആഭ്യന്തര വാകുപ്പിനെനെതിരെയും മന്ത്രി കെ. കൃഷ്ണൻ കുട്ടി രാജിവെക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു യൂത്ത് കോൺഗ്രസ് പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും ഏറ്റു മുട്ടിയപ്പോൾ .
  TRENDING THIS WEEK
ജനതാദൾ .എസ് പാലക്കാട് മേഖല നേതൃയോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ: മാത്യൂ ടി. തോമസ് ഉദ്ഘാടനം ചെയുന്നു.
എറണാകുളം ആർട്ട്‌ ഗാലറിയിൽ ഏക്യാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പെയിന്റിംഗ് ചിത്രങ്ങളുടെ പ്രദർശന ഉദ്ഘാടന ചടങ്ങിൽ തന്റെ പെയിന്റിംഗ് ചിത്രം സമ്മാനിച്ചപ്പോൾ കൗതുകത്തോടെ സ്വികരിക്കുന്ന നടൻ ബാലചന്ദ്രൻ മേനോൻ
എറണാകുളം ആർട്ട്‌ ഗാലറിയിൽ ഏക്യാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പെയിന്റിംഗ് ചിത്രങ്ങളുടെ പ്രദർശനം ഉദ്ഘാടനം നിർവഹിച്ച ശേഷം ചിത്രങ്ങൾ നോക്കിക്കാണുന്ന നടൻ ബാലചന്ദ്രൻ മേനോൻ
പിതൃസ്മരണയിൽ.....ശിവരാത്രി ദിനത്തിൽ ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തുന്ന ഓസ്ട്രേലിയ, യു.കെ, യു.എസ് സ്വദേശികൾ
അന്താരാഷ്ട്ര നാടകോത്സവത്തോടനുബന്ധിച്ച് അരങ്ങേറിയ ബോഡി ടീത്ത് അൻ്റ് വിംഗ് എന്ന ഈജിപ്ത് നാടകത്തിൽ നിന്ന്
നടപ്പാതയിലെ മരത്തിൽ പൂത്തുകിടക്കുന്ന കണിക്കൊന്ന മരത്തിനു ചുവട്ടിൽ നിന്നും സെൽഫിയെടുക്കുന്ന യുവതികൾ. എറണാകുളത്തപ്പൻ ഗ്രൗണ്ടിന് സമീപത്തു നിന്നുള്ള കഴ്ച
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഫർസാനയുടെ മൃതദേഹം വെഞ്ഞാറമൂട് മുക്കുന്നൂരിലെ വസതിയിൽ എത്തിച്ചപ്പോൾ സങ്കടത്തിലാഴ്ന്ന സഹപാഠികൾ
വെഞ്ഞാറമൂട് പേരുമല എൽ.പി.സ്‌കൂളിന് മുന്നിൽ പൊതുദർശനത്തിന് വെച്ച അഫ്സാന്റെ മൃതദേഹത്തിൽ അന്ത്യോപചാരം ആർപ്പിക്കാനെത്തിയ സമീപവാസി പൊട്ടിക്കരയുന്നു
മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ നടന്ന ലക്ഷദീപം
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിൽ പൊലീസിന്റെ ഷീൽഡിൽ ചവിട്ടുന്ന പ്രവർത്തകൻ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com