ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തിൻ്റെ താരങൾ പരിശീലനം നടത്തുന്നു......
എ.പി.ജെ അബ്ദുൾ  കലാം സാങ്കേതിക ശാസ്ത്ര സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ മാർ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജിൽ നടക്കുന്ന എമേർജിംഗ് ടെക്നോളജീസ് ഫോർ ഇന്റ്റലിജന്റ്സ് സിസ്റ്റംസ് പ്രഥമ  അന്താരാഷ്ട്ര സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയപ്പോൾ. എം.എൽ.എമാരായ ഐ.ബി സതീഷ്, കടകംപള്ളി സുരേന്ദ്രൻ, വൈസ് ചാൻസിലർ ഡോ.കെ ശിവപ്രസാദ്, സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ. ജി. സഞ്ജീവ് എന്നിവർ സമീപം
എറണാകുളം ഫോർട്ട്കൊച്ചിയിൽ നിന്നുള്ള പ്രകൃതി കാഴ്ച
മനുഷത്വ വിരുദ്ധമായി ഇന്ത്യൻ പൗരൻമാരെ വിലങ്ങണിയിച്ച സംഭവത്തിനെതിരെ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് ട്രoപിനെ പ്രതിതാത്മാകമായി വിലങ്ങണിയിച്ച് പാലക്കാട് നഗരത്തിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിക്ഷേധ പ്രകടനം.
നിയമസഭയിലെത്തിയ ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് അവതരണത്തിന് മുന്നോടിയായി വെള്ളം കുടിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സമീപം
ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ.രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, പി.എ മുഹമ്മദ് റിയാസ്, ശിവൻകുട്ടി, ആർ.ബിന്ദു, സജി ചെറിയാൻ, വി.എൻ വാസവൻ എന്നിവർ സമീപം
മനുഷ്യ രഹിതമായ അമേരിക്കയുടെ പ്രവർത്തിയിൽ ഇന്ത്യൻ പൗരന്മാരുടെ അന്തസ്സ് സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട ബി ജെ പി സർക്കാരിനെതിരെ കുന്നുമ്മലിൽ മലപ്പുറം ഡി സി സി നടത്തിയ പ്രതിഷേധ പ്രകടനം ഡി സി സി പ്രസിഡന്റ്‌ വി എസ് ജോയ് ഉദ്ഘാടനം ചെയ്യുന്നു
ഓടിക്കൊണ്ടിരിക്കുന്ന മീൻ വണ്ടിയിൽ നിന്നും മീൻ കൊത്തിയെടുത്ത് നിൽക്കുന്നതും പറക്കുന്നതുമായ കാക്കകൾ
ബജറ്റ് അവതരണത്തിനായി നിയമസഭയിലെത്തിയ ധനമന്ത്രി കെ.എൻ ബാലഗോപാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു. മന്ത്രിമാരായ കെ.രാജൻ, എം.ബി രാജേഷ്, പി.രാജീവ്, റോഷി അഗസ്റ്റിൻ, സജി ചെറിയാൻ, വി.എൻ വാസവൻ, എ.കെ.ശശീന്ദ്രൻ, ടി.പി രാമകൃഷ്ണൻ എം.എൽ.എ എന്നിവർ സമീപം
പാലക്കാട് കുന്നത്തൂർമേട് പുളിയൻ ചുവട് മാരിയമ്മൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിൽ നടന്ന വിളക്കുപൂജ .
കേരള ബജറ്റിൽ കെ.എസ്.ആർ,ടി.സിയെ തഴഞ്ഞതിനെതിരെ കെ.എസ്.. ടി എംപ്ലോയീസ് സംഘ് ബി.എം എസ് പാലക്കാട് ഡിപ്പോയിൽ പ്രതിക്ഷധിക്കുന്നു
ശീഘ്രപ്രദക്ഷണം...എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ശീഘ്രപ്രദക്ഷിണ ബലിയിൽ പങ്കെടുക്കുന്ന ഭക്തർ
ഭക്തിയുടെ കൺമിഴികൾ...എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ദർശനത്തിനെത്തിയ ഭക്ത കൊടിമരച്ചുവട്ടിൽ തൊഴുത് പ്രാർത്ഥിക്കുന്നു
തട്ടിപ്പ് കേസുകളിൽ പങ്കാളിയായ എം എൽ എ നജീബ് കാന്തപുരം രാജി വെക്കുക എന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ പെരിന്തൽമണ്ണ ബ്ലോക്ക്‌ കമ്മറ്റി നടത്തിയ ധർണ്ണ
നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന എറണാകുളം മഹാരാജാസ് കോളേജ് ഹോക്കി ഗ്രൗണ്ട്
കനത്ത ചൂടിൽ വെയിലിൽ നിന്നും രക്ഷനേടാനായി ഷാൾ തലയിലിട്ട് കടന്ന് പോകുന്ന ഉദ്യോഗസ്ഥ
ബൌദ്ധിക വെല്ലുവിളി നേരിടുന്നവർ അനുഭവിക്കുന്ന നീതി നിഷേധത്തിനെതിരെ മലപ്പുറം പരിവാർ മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
ന്യൂനപക്ഷ സ്ക്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടി സർക്കാർ പിൻവലിക്കുക വിദ്യാർഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനുള്ള തീരുമാനം പിൻവലിക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മലപ്പുറം കളക്ടറേറ്റിലേക്ക് കെ എസ് യു മലപ്പുറം ജില്ലാ കമ്മറ്റി നടത്തിയ മാർച്ചിൽ പോലീസും കെ എസ് യു പ്രവർത്തകനും തമ്മിൽ സംഘർഷം ഉണ്ടായപ്പോൾ
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്ന ശേഷി വിഭാഗകാർക്ക് ജോയ് സ്റ്റിക് ഓപ്പറേറ്റഡ് വീൽ ചെയർ നൽകുന്ന പദ്ധതിയുടെ വിതരണ ഉദ്‌ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കുന്നു ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കൊല്ലം അയത്തിൽ രണ്ടാം നമ്പർ ജംഗ്‌ഷനിൽ ഇലക്ട്രോണിക്സ് റിപ്പയറിംഗ് കടയ്ക്കു തീ പിടിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തീ അണയ്ക്കുന്നു
  TRENDING THIS WEEK
എസ്.സി. എഫ് .ഡബ്ലു.എയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ബഡ്ജറ്റിൽ വയോജനങ്ങളെ ഒഴിവാക്കി എന്ന് ആരോപ്പിച്ച് സംഘടിപ്പിച്ച തൃശൂർ ഏജീസ് ഓഫീസ് മാർച്ച്
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ശീവേലിയിൽ ഗജവീരൻമാർ നിരന്നപ്പോൾ
കണ്ണൂർ അഴീക്കോട് ആലിങ്കിഴിൽ തറവാട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ കണ്ടനാർ കേളൻ തെയ്യത്തിന്റെ അഗ്നി പ്രവേശം.
സ്‌മൈൽ പ്ലീസ്... ടാഗോർ തിയേറ്ററിൽ ' ആരോഗ്യം ആനന്ദം,അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യരുമായി പരിചയം പുതുക്കാനെത്തിയ രാജാജി നഗറിലെ ഹരിതകർമ്മ സേനാംഗങ്ങളായ ശാന്തി,ശ്രീകല എന്നിവർക്ക് മന്ത്രി വീണാ ജോർജ്ജ് മൊബൈലിൽ ചിത്രം പകർത്തി നൽകുന്നു. മഞ്ജുവിന്റെ ഉദാഹരണം സുജാത സിനിമ ചിത്രീകരിച്ചത് രാജാജി നഗറിലായിരുന്നു.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ 'ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യർക്കും മന്ത്രി വീണാ ജോർജിനുമൊപ്പം സെൽഫിയെടുക്കുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാർ.
കളമശ്ശേരി ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുസജ്ജമായ അത്യാധുനിക മൊബൈൽ ലാബ് ഡയാലിസിസ് സെന്റർ ആൻഡ് ലബോറട്ടറിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്തി പി. രാജീവുമായി സൗഹൃദ സംഭാഷണത്തിൽ
തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന സ്‌കൂളിന്റെയും പൊലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ അക്രമാസക്തമായതിനെത്തുടർന്ന് കെ.എസ്.യു പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നു
തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന സ്‌കൂളിന്റെയും പൊലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ അക്രമാസക്തമായതിനെത്തുടർന്ന് കെ.എസ്.യു പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നു
തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന സ്‌കൂളിന്റെയും പൊലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ അക്രമാസക്തമായതിനെത്തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
കളമശ്ശേരി ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുസജ്ജമായ അത്യാധുനിക മൊബൈൽ ലാബ്  ഡയാലിസിസ് സെന്റർ ആൻഡ് ലബോറട്ടറിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്തി പി. രാജീവുമായി സൗഹൃദ സംഭാഷണത്തിൽ. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്  സാദിഖ് അലി ശിഹാബ് തങ്ങൾ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com