ബഹ്റൈൻ സർക്കാരിന്റെ പരമോന്നത ബഹുമതി നേടിയ ഡോ ബി. രവിപിള്ളയ്ക്ക് തിരുവനന്തപുരം ടാഗോർ സെന്റിനറി ഹാളിൽ നൽകിയ സ്വീകരണ ചടങ്ങിൽ സ്വാഗത പ്രസംഗത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയായി അതിസംബോധന ചെയ്ത സംഘാടക സമിതി ജനറൽ കൺവീനർ ഡോ. ജി രാജ്മോഹന് തമാശയുടെ മറുപടി നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ സദസ്സിൽ ചിരി പടർത്തിയപ്പോൾ. ഡോ. ബി. രവിപിള്ള, മോഹൻലാൽ, രമേശ് ചെന്നിത്തല, മന്ത്രി ജി.ആർ അനിൽ, എൻ.കെ പ്രേമചന്ദ്രൻ എം.പി, ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ, എം.വി ശ്രേയാംസ്കുമാർ , നോർക്ക സെക്രട്ടറി ഡോ.കെ വാസുകി, ഗോകുലം ഗോപാലൻ എന്നിവർ സമീപം. പിന്നിലെ സ്ക്രീനിൽ ജി രാജ്മോഹനെയും കാണാം