കരുതലോടെ സാധനങ്ങൾ വാങ്ങി...സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ആയതോടെ എറണാകുളം കടവന്ത്രയിൽ നിന്ന് പച്ചക്കറികൾ വാങ്ങി വൈറ്റിലയിലെ വീട്ടിലേക്ക് നടന്ന് നീങ്ങുന്ന മാരിയമ്മ. ഇടയ്ക്ക് ക്ഷീണം അകറ്റാനായി ഡിവൈഡറിൽ ഇരുന്ന് കുപ്പി വെള്ളം കുടിച്ച് വിശ്രമിച്ച ശേഷമാണ് യാത്രതുടർന്നത്. നോർത്തിൽ പൂക്കച്ചവടം നടത്തിയാണ് മാരിയമ്മയുടെ ജീവിതം
, മുൻകരുതൽ ..., ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ ശക്തൻ മാർക്കറ്റിൽ നിന്നും ഒരു മാസത്തേക്കുള്ള കോഴി മുട്ടകൾ വാങ്ങി പോകുന്ന യുവാവ്
കരുതൽ ജാഗ്രത..., കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് മാർക്കറ്റിൽ നിന്ന് ആവശ്യസാധനങ്ങളുമായി വള്ളത്തിൽ പോകുന്നവർ. ആലപ്പുഴ ചുങ്കത്ത് നിന്നുള്ള കാഴ്ച.
പ്രതിരോധം : നഗരത്തിൽ ഇന്നലെ അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയിൽ ബാരിക്കേഡ് ഉപയോഗിച്ച് മഴ നനയാതെ ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്ന വനിതാ സിവിൽ പൊലീസ്. നന്ദൻകോഡ് നിന്നുള്ള കാഴ്ച്ച
കൊല്ലത്തിന്റെ കൊറോണ കരുതൽ.... കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയ വിദേശ വനിതയെ ആരോഗ്യ പ്രവർത്തകർ കൊറോണ പശ്ചാത്തലത്തിൽ പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കുന്നു. 2.ശരീര ഊഷ്മാവ് വനിതയെ ബോധ്യപ്പെടുത്തുന്നു. 3.മാസ്ക് ധരിച്ചിട്ടില്ലാത്തതിനാൽ ആരോഗ്യ പ്രവർത്തകർ മാസ്ക് നൽകുന്നു. 4.നിർദേശം അനുസരിച്ചു മാസ്ക് ധരിക്കുന്നു
കോട്ടയം നഗരത്തിലെ വഴിയോരങ്ങളിൽ അനധികൃതമായി നടത്തുന്ന കടകൾ നഗരസഭയുടെ നേതൃത്വത്തിൽ ഒഴിപ്പിക്കുന്നതിനിടയിൽ കരകൗശല കച്ചവടക്കാരൻറെ കട പൊളിച്ചപ്പോൾ അവശേഷിച്ച മാവേലിയുടെ പ്രതിമ.
കൊറോണ ഭീതിയെ തുടർന്ന് അടച്ച മൃഗശാലയിൽ വേനലിലെ കടുത്ത ചൂടിനെ തുടർന്ന് വെളളത്തിൽ നീരാട്ടിനിറങ്ങിയ കടുവ.
കൊറോണ ഭീതിയെ തുടർന്ന് തിരക്കൊഴിഞ്ഞ തമ്പാനൂർ ബസ് സ്റ്റാന്റ്.
വഴിയാത്രികര്‍ സമ്മാനിച്ച ആപ്പിള്‍ പാതി ഭക്ഷിച്ച കുരങ്ങന്‍ ആലോചനയില്‍ മുഴുകിയപ്പോള്‍. വയനാട് മുത്തങ്ങയില്‍ നിന്നുള്ള കാഴ്ച.
കൊറോണ ഭീതിയെത്തുടർന്ന് തിരക്കൊഴിഞ്ഞ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടുക്കിയിട്ടിരിക്കുന്ന ട്രോളിയിൽ കുഞ്ഞിനെ കളിപ്പിക്കുന്ന അമ്മ.
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ച മരടിലെ ഫ്ളാറ്റ് അവശിഷ്ടങ്ങൾ നീക്കിതീരാറായപ്പോഴുള്ള കാഴ്ച.
വെള്ളായണിയിൽ വിരുന്നെത്തിയ ദേശാടനപക്ഷികൾ
ഫ്രണ്ട്ഷിപ്പ് ഫ്ലാറ്റ്... കഴിഞ്ഞ ദിവസം ആരംഭിച്ച എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞു തോളിൽ കൈകോർത്ത് മടങ്ങുന്ന വിദ്യാർത്ഥിനികൾ. ചിരിയും കളിയുമായി കോർത്തെടുത്ത സ്കൂൾ വിദ്യാഭ്യാസ സൗഹൃദത്തിന് ഒരു പരീക്ഷാകാലംകൂടി മാത്രം ബാക്കി.
തൃശൂർ ഒളരിക്കര ഭഗവതി ക്ഷേത്രത്തിൽ ഇടഞ്ഞ കാളിദാസൻ എന്ന ആനയെ തളക്കാനുള്ള ശ്രമം.
'ചൂടൻ' രംഗം..., കനത്ത വേനൽ ചൂടിൽ നിന്ന് രക്ഷനേടാൻ തലയിൽ തൂവാല ഇട്ട് തൃശുർ കളക്ട്രേറ്റിന് മുന്നിലെ ധർണ കവർ ചെയ്യുന്ന ചാനൽ കാമറമാൻ
പറക്കാൻ പോവാ... ഞാനും അപ്പൂപ്പൻതാടീം... അപ്പൂപ്പൻതാടിക്കൊപ്പം പറന്നുയരാൻ തുടങ്ങുകയാണ് കുഞ്ഞുമനസ്സിലെ സ്വപ്നങ്ങളും. കൈയിൽ കിട്ടിയ അപ്പൂപ്പൻ താടികൾ ഊതിപ്പറത്തി കളിക്കുന്ന കുട്ടി. മലപ്പുറം കോട്ടക്കുന്നിൽ നിന്നുള്ള കാഴ്ച
ജലക്ഷാമം രൂക്ഷമാണെങ്കിലും ഉള്ള വെള്ളത്തിലൊരു ഉള്ളം കുളിരുന്ന കുളി. കോഴിക്കോട് ബീച്ചിൽ നിന്നുള്ള ദൃശ്യം.
കോഴിക്കോട് തൊണ്ടയാട് വിൽപനയ്ക്കു വെച്ച കളർക്കോഴികൾക്ക് വെള്ളം നൽകുന്നു.
കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടിലായ എറണാകുളം സൗത്ത് ജോസ് ജംഗ്‌ഷൻ. നടപ്പാതയിൽ നിന്ന് ബസ്സുകൾ അകറ്റി നിർത്തിയത് മൂലം ബസ്സിലേക്ക് ചാടിക്കയറുന്ന യുവാവ്.
ഇണപ്രാവുകൾ..., സ്പീക്കറിന് മുകളിൽ കൂട് കൂട്ടി ഇരിക്കുന്ന പ്രാവുകൾ. എറണാകുളം സെൻ തെരേസാസ് കോളേജിൽ നിന്നുള്ള കാഴ്ച
  TRENDING THIS WEEK
വല്ലാത്ത പോക്കാണ്..., ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ എറണാകുളം നഗരത്തിൽ സിറ്റി പൊലീസ് പരിശോധന നടത്തുന്നു
വിജനതയിൽ തീരമണയാതെ ... രാജ്യമൊട്ടാകെ തുടരുന്ന ലോക്ക് ഡൗണിനെ തുടർന്ന് തിരുവനന്തപുരം പ്രസ് ക്ലബിന്റെ റോഡരുകിലെ ഫുട്പാത്തിൽ പാതി മയക്കത്തിലായ വഴിയാത്രക്കാരൻ
, മുൻകരുതൽ ..., ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ ശക്തൻ മാർക്കറ്റിൽ നിന്നും ഒരു മാസത്തേക്കുള്ള കോഴി മുട്ടകൾ വാങ്ങി പോകുന്ന യുവാവ്
കൽപറ്റയിൽ വാഹനപരിശോധന നടത്തിയ പൊലീസ് കണ്ടത് കാറിന്റെ പിൻസീറ്റിൽ യാത്രചെയ്യുന്ന വ്യത്യസ്തനായ ഒരു യാത്രക്കാരനെയാണ്, ഉടമസ്ഥനോടൊപ്പം മൃഗാശുപത്രിയിലേക്ക് പോകുകയായിരുന്ന ഈ പഗിനെ യാത്ര തുടരാൻ പൊലീസ് അനുവദിച്ചു, മൃഗസംരക്ഷണവും അവശ്യ സേവനത്തിൽ സർക്കാർ കഴിഞ്ഞ ദിവസം ഉൾപ്പെടുത്തിയിരുന്നു
തലക്കുമീതെ സുരക്ഷ ..., ആലപ്പുഴ മിനി സിവിൽ സ്റ്റേഷനു സമീപത്തായി ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചതിന്റെ ആഘാതത്തിൽ തലയിൽ കൈ വെച്ചുനിൽക്കുന്ന യാത്രികൻ. സമീപത്തായി ഇടിച്ചവാഹനങ്ങൾ മറിഞ്ഞുകിടക്കുന്നു.
പ്രതിരോധിക്കാൻ... കോട്ടയം നഗരത്തിൽ വാഹന പരിശോധന നടത്തുന്ന പൊലീസുദ്യോഗസ്ഥർക്ക് ജില്ലാ ആശുപത്രിയിൽ നിന്ന് സാനിറ്റൈസർ വിതരണം ചെയ്യുന്നു
തമിഴ്നാട്ടിൽ നിന്ന് ചാല കമ്പോളത്തിൽ ഇന്നലെ എത്തിച്ച അരിയും ഉള്ളിയും ഇറക്കുന്ന തൊഴിലാളികൾ
മലപ്പുറം കുന്നുമ്മലില്‍ തൃശൂര്‍ റെയിഞ്ച് ഡി ഐ ജി എസ്.സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിൽ നിന്ന്
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നിര്‍മിച്ച മാസ്‌കുകള്‍ മലപ്പുറം നഗരത്തില്‍ ജോലിയിലേര്‍പ്പെട്ട പോലീസിന് വിതരണം ചെയ്തപ്പോള്‍
സുരക്ഷയിൽ ...ലോക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയത്തോടെ ഇരു ചക്രവാഹനത്തിൽ പുറത്തിറങ്ങിയ യാത്രക്കാരൻ താൻ യാത്ര ചെയ്യുന്നത് എവിടെക്കാണെന്ന് എന്ന് എഴുതിയ സത്യവാങ് പൊലിസ് ഉദ്യോഗസ്ഥനെ കാണിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com