കേരള ക്രിക്കറ്റ്‌ ലീഗ് രണ്ടാം സീസണിലെ ആലപ്പി റിപ്പിൾസ് ടീം അവതരണ ചടങ്ങിന് ആലപ്പുഴ എസ്. ഡി കോളേജിൽ എത്തിയ ടീമിൻറെ ബ്രാൻഡ് അംബാസിഡർ കൂടിയായ കുഞ്ചാക്കോ ബോബൻ അധ്യാപികയോടും വിദ്യാര്ഥികളോടും ഒപ്പം വേദിയിൽ നൃത്തം ചെയ്തപ്പോൾ
എറണാകുളം ജില്ലയുടെ പുതിയ കളക്ടറായിചുമതലയേറ്റ ജി. പ്രിയങ്കയെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി പോകുന്ന എൻ.എസ്.കെ. ഉമേഷ്‌ സ്വീകരിക്കുന്നു,
പുതുജീവൻ........ പത്തനംതിട്ട മേലേവെട്ടിപ്പുറത്തെ തണൽ വൃക്ഷങ്ങളിൽ പലതരത്തിൽപ്പെട്ട കൊക്കുകളുണ്ട്. മരത്തിൽ നിന്ന് റോഡിലേക്ക് വീണ കൊക്കിന്റെ കുഞ്ഞിന് സമീപവാസികളായ കച്ചവടക്കാർ വെള്ളം കൊടുക്കുന്നു.
സൗഹൃദക്കൈകോർത്ത്...ഇന്നലെ പെയ്ത മഴയിൽ നഗരത്തിലെത്തിയ യുവതികൾ പരസ്പരം കൈകോർത്ത് വാഹനത്തിരക്കേറിയ റോഡിൽ സീബ്രാലൈൻ മുറിച്ചുകടക്കാനുള്ള ശ്രമത്തിൽ. കോട്ടയം നാഗമ്പടത്ത് നിന്നുള്ള കാഴ്ച.
രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ സിഗ്നൽ കാത്തു കിടക്കുന്ന വാഹനങ്ങളിൽ ഇന്ത്യൻ പതാക വിൽക്കുന്ന നാടോടി യുവതി. വൈറ്റിലയിൽ നിന്നുള്ള കാഴ്ച്ച.
മരച്ചില്ലകൾ ചുവന്നു കുട്ടകൾ നിറയുന്നു.......റംബൂട്ടാന്റെ വിളവുകാലമാണ് മരങ്ങളെല്ലാം വലയിട്ട് മൂടിയിരിക്കുകയാണ് അണ്ണാനും വാവലുമൊന്നും കൊണ്ടുപോകാതെ, പഴങ്ങൾക്ക് ആവിശക്കാർ കൂടുകയാണ്. പാകമായ പഴങ്ങൾ പറിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ.പത്തനംതിട്ട പൂങ്കാവിൽ നിന്നുള്ള കാഴ്ച.
ആക്രിക്കെടുക്കുമോ... വർഷങ്ങളായി പണി മുടങ്ങിക്കിടന്ന് തൂണുകൾ തുരുമ്പെടുത്ത് തുടങ്ങിയ കോട്ടയം നഗരത്തിലെ ആകാശപാതയ്ക്ക് കീഴിലൂടെ ബൈക്ക് ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ മിനി ലോറിയിൽ കൊണ്ടുപോകുന്ന കാഴ്ച
ചിരിതുള്ളി മാർച്ച്... കേരളാ സ്കൂൾ ടീച്ചേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയത്ത് നടത്തിയ അദ്ധ്യാപക മാർച്ചിൽ മഴയെ അവഗണിച്ചും പങ്കെടുക്കുന്ന പ്രവർത്തകർ.
ഒരുചാൺ വയറിനായി സുരക്ഷയും സുരക്ഷിതവുമല്ലാത്ത ജോലി....സുരക്ഷാമാനദണ്ഡങ്ങളോന്നും തന്നുംതന്നെ പാലിക്കാതെ ബഹുനിലക്കെട്ടിടത്തിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
മഴക്ക് ഇടവേളയിട്ട് വെയിൽ തെളിഞ്ഞിട്ടും വെള്ളക്കെട്ടൊഴിയാതെ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങൾ. വീട്ടിലേക്കുള്ള നിത്യോപയോഗ സാധനങ്ങളുമായി വെള്ളക്കെട്ടിലായ പ്രദേശത്തെ റോഡിലൂടെ നടന്നു നീങ്ങുന്ന ആൾ. സ്വന്തമായി വള്ളമുള്ള കുടുംബങ്ങൾ റോഡിലൂടെ സഞ്ചരിക്കുവാനായി സമീപത്തെ വൈദ്യുതി പോസ്റ്റിൽ വള്ളങ്ങൾ കെട്ടിയിട്ടിരിക്കുന്നതും കാണാം. ആലപ്പുഴ മങ്കൊമ്പ് നിന്നുള്ള കാഴ്ച.
അച്ഛൻ ശ്രദ്ധിച്ചിരിക്ക്...രാജസ്‌ഥാനിൽ നിന്നുള്ള നാടോടി കുടുംബം വഴിയരികിൽ കളിപ്പാട്ടങ്ങൾ വിൽപ്പനക്കായി നിരത്തിവച്ചിരിക്കുമ്പോൾ പ്രതീക്ഷയോടെ ആളുകൾ വരുന്നതും കാത്തിരിക്കുന്ന അച്ഛനും മൊബൈലിൽ കളിക്കുന്ന കുഞ്ഞും. രാജേന്ദ്ര മൈതാനത്തിനു മുന്നിൽ നിന്നുള്ള കാഴ്ച്ച
നാളികേരത്തിന് പൊന്ന് വില ... വെളളിച്ചണ്ണയ്ക്ക് വില വർദ്ധിച്ചതോടെ സാധാരണക്കാരുടെ കുടുംബജീവിതം താളംതെറ്റിയിരിക്കുന്ന അവസ്ഥയാണ്. പാടശേഖരത്ത് തൊഴിൽ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന കർഷക തൊഴിലാളി കൃഷി ഇടങ്ങളിൽ വീണ തേങ്ങയുമായി വീട്ടിലേക്ക് മടങ്ങുന്നു പാലക്കാട് തേങ്കുറുശ്ശി കോഴിപ്പൊറ്റ കന്നിയോട് ഭാഗത്ത് നിന്നു.
സമർപ്പയാമി...കർക്കടക വാവ് ബലിയോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്ര മണപ്പുറത്ത് ബലിതർപ്പണം നടത്തുന്ന വിശ്വാസികൾ
S
കർക്കിടക വാവ് ബലിയോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രക്കടവിൽ ബലിതർപ്പണം നടത്തുന്ന കുട്ടി
തലപോയാലും നനയാൻ വയ്യ... കനത്ത മഴയിൽ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിന്റെ പിന്നിൽ അപകടകരമാം വിധം കുടചൂടിയിരുന്ന് പോകുന്ന യാത്രിക. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
തമ്പാനൂർ മേൽപാലത്തിന് അപകരമായ നിലയിൽ വളർന്ന് കയറുന്ന ആൽമരം. തകർന്ന കൈവരികളും കാണാം.
തീറ്റതേടി... പച്ചപ്പായി നിൽക്കുന്ന ഞാറുകൾക്കിടയിൽ നിന്ന് മഴ കുറഞ്ഞപ്പോൾ തീറ്റകൊത്താനെത്തിയ എരണ്ട. ഏലൂർ വടക്കും ഭാഗത്ത് നിന്നുള്ള കാഴ്ച.
വവ്വാൽ ട്രീ... തൃശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയായ പുഴയ്ക്കലിൽ നിരവധി വാഹനങ്ങൾ പോകുന്ന റോഡിന് സമീപത്തായി അക്വാഷ മരത്തിൽ കാലാകാലങ്ങളായി തമ്പടിച്ചിരിക്കുന്ന വവ്വാൽക്കൂട്ടം. നിപ രോഗ പടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയും ജാഗ്രതയിലാണ്.
കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്തിൽ മീൻ കൊത്തിയെടുക്കുന്ന കൊക്ക്. എറണാകുളം കണ്ടക്കടവിൽ നിന്നുള്ള കാഴ്ച.
  TRENDING THIS WEEK
അവകാശ നിക്ഷേധത്തിനെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രവത്തകർ തൃശൂർ കളക്ട്രേറ്റിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
സംസ്ഥാനത്ത് കരിക്കിന്റെ വില കൂടിയെങ്കിലും ആളുകളുടെ ഉപയോഗത്തിന് കുറവൊന്നുമില്ല. എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
മണ്ട പോയ തെങ്ങിൽ കിളിർത്ത് വന്ന ആൽമരം. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച
ചിരിതുള്ളി മാർച്ച്... കേരളാ സ്കൂൾ ടീച്ചേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയത്ത് നടത്തിയ അദ്ധ്യാപക മാർച്ചിൽ മഴയെ അവഗണിച്ചും പങ്കെടുക്കുന്ന പ്രവർത്തകർ.
ആക്രിക്കെടുക്കുമോ... വർഷങ്ങളായി പണി മുടങ്ങിക്കിടന്ന് തൂണുകൾ തുരുമ്പെടുത്ത് തുടങ്ങിയ കോട്ടയം നഗരത്തിലെ ആകാശപാതയ്ക്ക് കീഴിലൂടെ ബൈക്ക് ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ മിനി ലോറിയിൽ കൊണ്ടുപോകുന്ന കാഴ്ച
ശക്തമായ കാറ്റിലും മഴയിലും കുട നിവർത്താൻ പരിശ്രമിക്കുന്ന സൈക്കിൾ യാത്രികൻ. എറണാകുളം തേവരയിൽ നിന്നുള്ള കാഴ്ച
കേരള ക്രിക്കറ്റ്‌ ലീഗ് രണ്ടാം സീസണിലെ ആലപ്പി റിപ്പിൾസ് ടീം അവതരണ ചടങ്ങിന് ആലപ്പുഴ എസ്. ഡി കോളേജിൽ എത്തിയ ടീമിൻറെ ബ്രാൻഡ് അംബാസിഡർ കൂടിയായ കുഞ്ചാക്കോ ബോബൻ അധ്യാപികയോടും വിദ്യാര്ഥികളോടും ഒപ്പം വേദിയിൽ നൃത്തം ചെയ്തപ്പോൾ
തൃശൂർ മിഷൻ കോട്ടേഴ്സിന് റോഡിന് സമീപം പറമ്പിൽ ഇരുപത്തിയഞ്ച് അടി താഴച്ചയുള്ള ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ വീണ  പശുവിനെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പുറത്തെക്കെടുക്കുന്നു
ചേംബേഴ്സ് ഷോപ്പേഴ്സ് കാരവനിൻ്റെ ഭാഗമായി തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച വിളംബര ജാഥയിൽ അണിനിരന്ന പുലികൾ മേളത്തിനൊത്ത് ചുവട് വയ്ക്കുന്നു
തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ നാല് ആഴ്ചത്തേക്ക് ടോൾ പിരിവ്  ഹൈക്കോടതി തടഞ്ഞതിനെ തുടർന്ന് ടോൾപിരിവ് തടയണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ച അഡ്വ.ഷാജി കോടകണ്ടത്തിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകൾ  ടോൾ പ്ലാസ വഴി പോകുന്ന വാഹനങ്ങൾക്ക് മധുരം നൽകുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com