മഴയിൽ കുതിർന്ന്... എറണാകുളം നഗരത്തിൽ നിന്നുള്ള മഴക്കാഴ്ച.
മഴയിലാ മീൻ... മഴയത്ത് യാത്ര ചെയ്യുന്ന മീൻ വിൽപ്പനക്കാരൻ. കോട്ടയം പള്ളിക്കത്തോട് നിന്നുള്ള കാഴ്ച.
മഴ
നന്നഞാലും പഠിക്കണം... കനത്ത മഴയിൽ അച്ഛനൊപ്പം സ്കൂളിലേക്ക് പോകുന്ന കുഞ്ഞുങ്ങൾ. പുല്ലേപ്പടിയിൽ നിന്നുള്ള കാഴ്ച.
രാമായണ മാസാരംഭത്തിൽ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ ചുറ്റുവിളക്ക് തെളിയിക്കുന്ന ബാലിക.
കടലോളം ഉല്ലാസം... അവധിദിനം ആലപ്പുഴ അന്ധകാരനഴി കടപ്പുറത്തെത്തിയ സന്ദർശകർ കടലിൽ ഉല്ലസിക്കുന്നു.
കൂടൊരുക്കി..., മാഹാളി ഇലട്രിക് വയറിൽ കൂട് കൂട്ടിയപ്പോൾ. ചേർത്തല പാണാവള്ളിയിൽ നിന്നുള്ള കാഴ്ച
കളിയിൽ അൽപ്പം കാര്യം... തൃശൂർ തളിക്കുളം ബീച്ചിൽ സുരക്ഷാവലയം ഭേദിച്ച് കളിയിലേർപ്പെട്ടിരിക്കുന്നവർ.
പച്ചപ്പ് തേടി... മഴയിൽ തളിർത്ത പുല്ല് തിനുന്ന പോത്തുകൾ മലമ്പുഴ ഡാമിൽ നിന്നുള്ള കാഴ്ച.
മഴ അറ്റ് ദി റൈറ്റ് ട്രാക്ക്... തിമിർത്തു പെയ്യാനുള്ള മഴയുടെ മടിയൊന്ന് മാറിയപ്പോ‍ൾ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള കാഴ്ച്ച.
കഴിഞ്ഞ ദിവസം വയനാട് മുത്തങ്ങ കാനനപാതയ്ക്ക് സമീപം ഇറങ്ങിയ കാട്ടാന.
മഴയ്ക്ക് മുന്നേ... മഴയ്ക്ക് മുന്നേ കാർമേഘങ്ങൾ ഉരുണ്ട് കൂടിയപ്പോൾ. ആലപ്പുഴ പാണാവള്ളിയിൽ നിന്നുള്ള കാഴ്ച.
ചേർത്തല കടക്കരപ്പള്ളി കയർവ്യവസായ സഹകരണ സംഘത്തിലെ തൊഴിലാളികൾ കയർപിരിക്കുന്നു.
സകുടുംബം... വയനാട് മുത്തങ്ങയിൽ നിന്നുള്ള ദൃശ്യം.
ബാഹുബലി... കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ആധുനിക രീതിയിലുള്ള പരിശീലനം നടത്തുന്നതിന്റെ ഭാഗമായി ലോ ആൻഡ് ഹൈ ഷീൽഡ് വാൾ പരിശീലിക്കുന്ന പൊലീസ് സേനാംഗങ്ങൾ. പരിക്കുകൾ കുറച്ച് പ്രതിരോധം ശക്തമാക്കുകയെന്ന പുതിയ രീതിയിലാണ് പരിശീലനം.
വിമർശനങ്ങൾക്കു മുന്നിൽ അടിപതറാതെ ..., ജനത്തിരക്കുള്ള ആലപ്പുഴ ടൗൺഹാളിനു സമീപം ശാരീരിക വിഷമതകളാൽ മണിക്കൂറുകളോളം വഴിയോരത്ത് കിടക്കേണ്ടിവന്ന വയോധികനെ പൊലീസ് ഉദ്യോഗസ്ഥർ എത്തി ആശുപത്രിയിലേക്ക് മാറ്റുവാനായി ആംബുലൻസിൽ കയറ്റുന്നു. പൊലീസിന്റെ ജനങ്ങളോടുള്ള മോശമായ പെരുമാറ്റം കേരളം ഇന്ന് ഏറ്റവും ചർച്ചചെയ്യപ്പെടുമ്പോൾ അനുകരണീയമായ ഈ കാഴ്ച വേറിട്ടുനിൽകുന്നു.
കൈവിട്ട കളി... പുതുക്കി പണിത തൃശൂർ നെഹ്റു പാർക്കിൽ ഉല്ലാസത്തിലേർപ്പെട്ടിരിക്കുന്ന ബാലൻ.
തേൻ നുകരാം... ഗുണ്ടൽപേട്ടിന് സമീപം പൂത്തുനിൽക്കുന്ന സൂര്യകാന്തി പാടത്ത് വിരുന്നെത്തിയ കിളി.
ജീവിതവും മാലിന്യവും... ചെറുവള്ളത്തിൽ കായലിൽ നിന്നും മൽസ്യബന്ധനം നടത്തിയ ശേഷം മാർക്കറ്റിൽ വിൽക്കുന്നതിനായി കൊച്ചി കായലിലേക്ക് മാലിന്യം മാത്രം ഒഴുകിയെത്തുന്ന തോട്ടിലൂടെ വള്ളത്തിൽ പോകുന്നയാൾ. മറൈൻ ഡ്രൈവിൽ നിന്നുള്ള കാഴ്ച.
സൈനിക് സ്‌കൂൾ ഓൾഡ് ബോയ്സ് അസോസിയേഷന്റെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് മിലിട്ടറി പൊലീസ് അവതരിപ്പിച്ച മോട്ടോർ സൈക്കിൾ പ്രകടനം.
  TRENDING THIS WEEK
നാട്ടുകാർ സൗഹൃദം പങ്കുവയ്ക്കുന്ന, രാഷ്ട്രീയം പറയുന്ന ഇടം എറണാകുളം വൈലോപ്പള്ളി നഗറിൽ അൻപത് വർഷമായി പ്രവർത്തിച്ച് കൊണ്ടിരുന്ന നിഷിൻ ഹോട്ടൽ (വിജയന്റെ ചായക്കട) അടച്ച് പൂട്ടുന്ന വിജയന്റെ മകൻ ഷിമിൻ.
ഇടപ്പള്ളി സെൻട്രൽ എൻ.എസ്.എസ് കരയോഗം തീർത്ത മന്നത്ത് പത്മനാഭന്റെ പ്രതിമ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കെ.എസ് രാധാകൃഷ്ണൻ അനാച്ഛാദനം നിർവഹിച്ച ശേഷം പുറത്തേക്ക് വരുന്നു. കേരള മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഐ.എ.എസ് സമീപം.
യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഖിലിനെ കുത്തിയ കേസിലെ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ.
സെക്രട്ടേറിയറ്റിനുമുന്നിൽ അനിശ്ചിതകാല നിരാഹാരസത്യാഗ്രഹസമരം കിടക്കുന്ന കെ.എസ്‌.യു സംസ്ഥന പ്രസിഡൻറ് കെ.എം. അഭിജിത്തിനെ എം.എം.ഹസ്സൻ സമരപ്പന്തലിലെത്തി സന്ദർശിക്കുന്നു.
കോട്ടയം മെഡിക്കൽ കോളേജ് കാൻസർ വിഭാഗത്തിന് സമീപത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം പൊലീസ് പരിശോധിക്കുന്നു
അക കണ്ണിന്റെ വെളിച്ചത്തിൽ..., പാലക്കാട് ഗവ: വിക്ടോറിയ കോളേജ് മാഗസിൻ ഉദ്ഘാടനം നിർവഹിക്കാൻ എത്തുന്ന നടൻ ടോവിനോ തോമസനെ ആകാംഷയോട് കോളേജ് അങ്കണത്തിൽ കാത്ത് നിൽക്കുന്ന വിദ്യാർത്ഥിനി .
വിമർശനങ്ങൾക്കു മുന്നിൽ അടിപതറാതെ ..., ജനത്തിരക്കുള്ള ആലപ്പുഴ ടൗൺഹാളിനു സമീപം ശാരീരിക വിഷമതകളാൽ മണിക്കൂറുകളോളം വഴിയോരത്ത് കിടക്കേണ്ടിവന്ന വയോധികനെ പൊലീസ് ഉദ്യോഗസ്ഥർ എത്തി ആശുപത്രിയിലേക്ക് മാറ്റുവാനായി ആംബുലൻസിൽ കയറ്റുന്നു. പൊലീസിന്റെ ജനങ്ങളോടുള്ള മോശമായ പെരുമാറ്റം കേരളം ഇന്ന് ഏറ്റവും ചർച്ചചെയ്യപ്പെടുമ്പോൾ അനുകരണീയമായ ഈ കാഴ്ച വേറിട്ടുനിൽകുന്നു.
ഇന്നലെ തിരുവനന്തപുരം നഗരത്തിൽ പെയ്ത മഴ
രാമായണ മാസാരംഭത്തിൽ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ ചുറ്റുവിളക്ക് തെളിയിക്കുന്ന ബാലിക.
എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടന്ന മത സൗഹാർദ്ദ രാമായണ പാരായണത്തിൽ പി.ഐ.ശങ്കരനാരായണൻ പാരായണം നടത്തുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com