കോഴിക്കോട് പുതിയപാലത്ത് കനത്ത മഴയിൽ വെള്ളം കയറിയപ്പോൾ.
കനത്ത മഴയെത്തുടർന്ന്  മാനാഞ്ചിറയിലെ മരം കടപുഴകി വീണപ്പോൾ.
ഓർമ്മയിൽ കുഞ്ഞൂഞ്ഞ് ... ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് പുതുപ്പള്ളി സെൻ്റ്.ജോർജ് ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുന്ന ഡോ.ശശി തരൂർഎംപിയും മറിയാമ്മ ഉമ്മനും മലങ്കര ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയും
കനത്ത മഴയെ തുടർന്ന് കോഴിക്കോട് പാലാഴി കടയിൽ വെള്ളം കയറിയപ്പോൾ
ദേശീയപാത നിർമ്മാണത്തിനായി തോടുകളെല്ലാം അടച്ചതോടെ ഹൈലൈറ്റ് മാളിന് സമീപത്തെ വീട്ടിൽ വെള്ളം കയറിയപ്പോൾ
മഴ കനത്തതോടെ കോഴിക്കോട്  പയ്യോളി ദേശീയ പാതയ്ക്ക്  സമീപത്തെ പെട്രോൾ പമ്പിൽ വെള്ളം കയറിയപ്പോൾ.
ശക്തമായ മഴയെ തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയുടെ ഒ. പി. കൗണ്ടറിന് മുന്നിൽ വെള്ളം കയറിയപ്പോൾ
കനത്തമഴയിൽ കക്കോടി ടൗൺ വെള്ളത്തിൽ മുങ്ങിയപ്പോൾ.
കനത്ത മഴയെത്തുടർന്ന് കുമാരസാമി-ചെലപ്രം റോഡിലുണ്ടായ വെള്ളക്കെട്ട് .
ഇന്ന് ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികം. ചരമവാർഷിക അനുസ്മരണത്തിനായി ഉമ്മൻചാണ്ടിയുടെ ചിത്രമുള്ള ഫ്ലക്സ് ബോർഡ് സ്കൂട്ടറിൽ വച്ചു കൊണ്ടു പോകുന്ന ഐ.എൻ.ടി.യു.സി തൊഴിലാളികൾ. കോട്ടയം എം.എൽ റോഡിൽ നിന്നുള്ള കാഴ്ച.
കനത്ത കാറ്റിലും മഴയിലും ആലപ്പുഴ കൈനകരി കുപ്പപ്പുറം മാതിരമ്പള്ളി വീട്ടിൽ സജിനമ്മ അശോകൻ്റെ വീട് പൂർണമായും തകർന്നപ്പോൾ.
വിട്ടു തരില്ല... പി.എസ്.സി അഴിമതിക്കെതിരെ യുവമോർച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എസ്.സി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് മറികടക്കാനുള്ള പ്രവർത്തകരുടെ നീക്കത്തെ പ്രതിരോധിക്കുന്ന പോലീസ്.
ദിശതെറ്റിയ ദിശാബോധം... ആലപ്പുഴ ശവക്കോട്ട പാലത്തിലെ ബസ്സ് സ്റ്റോപ്പിൽ സൂചന ബോർഡിനായി സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പിൽ പരസ്യബോർഡും സമീപത്തായി നിലത്ത് ചാരിവെച്ചിരിക്കുന്ന നിലയിൽ പി.ഡബ്ല്യൂ.ഡിയുടെ ദിശതെറ്റിയിരിക്കുന്ന സൂചന ബോർഡും.
പി.എസ്.സി കോഴ വിവാദം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ജനകീയ സദസിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോലംകത്തിച്ചപ്പോൾ
മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിന് സമീപത്തെ വെള്ളക്കെട്ട്
ഇന്നലെ രാത്രി തൃശൂർ നഗരത്തിൽ പെയ്ത മഴയിൽ.
കേരള മീഡിയ അക്കാഡമിയും തൃശൂർ പ്രസ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച കെ.എസ് പ്രീവിൺ കുമാർ ഫോട്ടോ പ്രദർശനം വീക്ഷിക്കുന്ന മന്ത്രി ആർ.ബിന്ദു, എംഎൽഎ പി.ബാലചന്ദ്രൻ ,പ്രവീണ്‍ കുമാറിന്റെ ഭാര്യ ഡോ. രത്‌ന കുമാരി തുടങ്ങിയവർ.
പച്ചപ്പട്ടിൽ... തൃശൂർ തേക്കിൻക്കാട് മൈതാനത്ത് പച്ചപ്പുല്ല് നിറഞ്ഞപ്പോൾ.
പമ്പാനദിയിലെ ആറന്മുള സത്രക്കടവിൽ മകളെ നീന്തൽ പഠിപ്പിക്കുന്ന പിതാവ്.
കേരളാ   പൊലീസ്   അസോസിയേഷൻ   പത്തനംതിട്ട   ജില്ലാ സമ്മേളനത്തിന്റെ   ഭാഗമായി   നടന്ന   പൊതുസമ്മേളനത്തിനെത്തിയ   മന്ത്രി   വീണാജോർജ്ജ്   മാദ്ധ്യമങ്ങളോട്   പ്രതികരിക്കുന്നു.
  TRENDING THIS WEEK
തിരുവനന്തപുരത്തെ മാലിന്യ കയമാക്കി ,മാറ്റിയ മേയർ രാജിവയ്‌ക്കുക ,ജോയിയുടെ മരണത്തിന് ഉത്തരവാദികൾ തിരുവനന്തപുരത്തെ കോർപ്പറേഷൻ എൽ.ഡി.എഫ് ഭരണാധികാരികൾ എന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ കോർപ്പറേഷൻ മതിൽ ചാടി കടക്കാൻ ശ്രമിക്കുമ്പോൾ തടയുന്ന പൊലീസ്
കേരള കൗമുദിയുടെ ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരി കാറൽമണ്ണ സി.സി.എസ്.ടി. കോളേജിൽ നടന്ന ലഹരി വിമുക്ത കാമ്പെയിൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയുന്നു.
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സ്പോട്സ് യോഗ മത്സരത്തിൽ നിന്ന്
മഴ കാത്ത് വല..... കനത്ത മഴയിൽ മീൻപിടുത്തക്കാരെ കാത്ത് കിടക്കുന്ന വലകൾ. തൊടുപുഴയിൽ നിന്നൊരു കാഴ്ച
വട്ടവട പഴന്തോട്ടത്ത് വനം വകുപ്പ് പ്രകൃതിദത്തമായി നിർമ്മിച്ച പുൽമേട്
മാലിന്യം നീക്കം ചെയ്യുന്നതിനിടെ ആമയിഴഞ്ചാൻ തോട്ടിൽ ജോയി മുങ്ങി മരിച്ചതിന്റെ ഉത്തരവാദികൾ നഗരസഭയെന്നാരോപിച്ച് കോർപ്പറേഷനിലേക്ക് തള്ളിക്കയറാനെത്തിയ മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
നിറമഴ...നാഗമ്പടം വട്ടമൂട് പാലത്തിൽ നിന്നുള്ള മഴക്കാഴ്ച.
ഇന്ത്യയിലെ ആദ്യത്തെ എഐ അധിഷ്ഠിത എൻട്രൻസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടായ ഏജ്യു പോർട്ട് തൃശൂർ ക്യാപസ് പൂമലയിൽ ഉദ്ഘാടനം ചെയ്യാനെത്തിയ കെ.രാധകൃഷ്ണൻ എം.പിക്ക് റേഡിയോ ഉപഹാരമായി നൽകിയപ്പോൾ
കൊല്ലം പോലീസ് ക്ലബ്ബിൽ സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാർ നടത്തിയ പത്രസമ്മേളനത്തിൽ നിന്നും
ശക്തമായ കാറ്റിലും മഴയിലും കൊല്ലം മങ്ങാട് സ്കൂളിന് മുന്നിൽ ബസിന് മുകളിലേക്ക് കടപുഴകിയ മരം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com