പടർന്ന്കയറിയ അപകടം.... പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ചർച്ചിന്റെ സെമിത്തേരിക്കരികിൽ നിൽക്കുന്ന പോസ്റ്റിലേക്ക് കയറി അപകടാവസ്ഥയിലായ വള്ളിപ്പടർപ്പുകൾ വൈദ്യുതി പ്രവേശിച്ചതുമൂലം ഇലകൾ മഞ്ഞനിറമായി നിൽക്കുന്നു
നിയമം നിയമത്തിന്റെ വഴിക്ക്: പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സി.പി.ഒ റെജി ജോൺ ട്രാഫിക് നിയന്ത്രിക്കുന്നു.
ഉപജീവനമാണ്   പ്രധാനം:   മഴയായാവും   വെയിലായാലും   ജീവിതം   മുന്നോട്ട്  കൊണ്ടുപോയല്ലേ   പറ്റൂ,  പത്തനംതിട്ട    നഗരത്തിൽ   നിന്നുള്ള ഒരു മഴ   കാഴ്ച
വിജയദശമി ദിനത്തിൽ ആർ.എസ്.എസ് തൊടുപുഴയിൽ നടത്തിയ പദസഞ്ചലനം
കൂടണയാൻ നേരം… കർണാടക ഗുണ്ടൽപേട്ടിൽ നിന്നുള്ള സായാഹ്ന കാഴ്ച്ച.
കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങിൽ ആചാര്യൻ നാവിൽ സ്വർണ്ണ മോതിരം കൊണ്ട് അക്ഷരം എഴുതുന്നതിനിടെ മോതിര ചരട് കടിച്ച് വലിക്കുന്ന കുട്ടി
ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് എത്തിയ, ഒന്നിച്ച് ജനിച്ച മൂന്ന് സഹോദരിമാർ. മുത്തശ്ശൻ വിദ്യാരംഭം നടത്തുന്നത് കാണുവാനായി എത്തിയതാണ് വേദ, ശ്രേഷ്ഠ, സ്രിഷ്ടി എന്നിവർ.ഒന്നിച്ച് ഉണ്ടായ മൂന്ന് സഹോദരിമാർ. മുത്തശ്ശൻ വിദ്യാരംഭം നടത്തുന്നത് കാണുവാനായി എത്തിയതാണ് വേദ,ശ്രേഷ്ഠ, സ്രിഷ്ടി എന്നിവർ
ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് എത്തിയ കുട്ടി കരച്ചിലിന് ഒപ്പം നാക്കിൽ അക്ഷരം കുറിക്കുന്നു.
കരച്ചിലടങ്ങി..... തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് എത്തിയ കുട്ടി കരച്ചിലിന് ശേഷം ദക്ഷിണ നൽകുന്നു.
വിജയദശമി ദിനത്തിൽ ആർ എസ് എസ് തൊടുപുഴയിൽ നടത്തിയ പദസഞ്ചലനം
സമരം ഗാന്ധിമാർഗ്ഗം .....മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചതിന്റെ 129-ാം വർഷത്തിൽ ഡാം ഡീക്കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് തൊടുപുഴയിൽ നടത്തിയ ഒപ്പുശേഖരണത്തിന് എത്തിയ സമര സമിതി മുൻ ചെയർമാൻ പ്രൊഫ. സി .പി റോയിയുമായി ഗാന്ധി വേഷത്തിലെത്തിയ തോമസ് സംസാരിക്കുന്നു
തൊടുപുഴ ആനയടിക്കുത്തിൽ കുടുങ്ങിപ്പോയ വിനോദ സഞ്ചാരികളെ അഗ്നി രക്ഷാസേന പുറത്തേക്ക് എത്തിക്കുന്നു
ഈച്ച ശല്യം കൂടിയതിനെ തുടർന്ന് കോട്ടയം നഗരത്തിലെ കടയിൽ വച്ചിക്കുന്ന ഫ്ലൈ ട്രാപ്പിലെ പശയിൽ ഒട്ടിപ്പോയ ഈച്ചകൾ
വിദ്യാരംഭത്തിന് മുന്നോടിയായി തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ ഗ്രന്ഥ പൂജയ്ക്കായി കുട്ടികൾ പുസ്തകങ്ങൾ എത്തിച്ചപ്പോൾ.
കണ്ണൂർ ദസറുടെ ഭാഗമായി ഷൈജ ബിനീഷും സംഘവും അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്.
കണ്ണൂർ ദസറുടെ ഭാഗമായി ഷൈജ ബിനീഷും സംഘവും അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്.
ഗാന്ധി വേഷത്തിൽ എത്തിയ തോമസ് കുഴിഞ്ഞാലിൽ . മുൻ ബാങ്ക് ഉദ്യോഗസ്ഥൻ കൂടിയാണ്  വെട്ടിമറ്റം സ്വദേശിയായ തോമസ്
മകരകൊയ്ത്തിനായി... ചിങ്ങം കൊയ്ത്തു കഴിഞ്ഞതോടെ നെല്‍പ്പാടങ്ങള്‍ പുതിയ കൃഷിയൊരുങ്ങുകയാണ്.മകര മാസ കൊയ്ത്തിനായി ഞാറുകൾ തലയിൽ ചുമന്നു പോകുന്ന കൃഷിക്കാർ. മുണ്ടകൻ കൊയ്ത്ത് മകരക്കൊയ്ത്ത് എന്നിങ്ങനെ ഈ കൃഷിയെ പഴമക്കാർ പറയാറുണ്ട് .തൃശൂർ എം.എൽ.എ റോഡ് പാടശേഖരങ്ങളിൽ നിന്നുമുള്ള കാഴ്ച..
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടന്ന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 42 കിലോ പെൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ ആർ. ജനനിയും കണ്ണൂരിന്റെ എം. നേഹയും ഏറ്റുമുട്ടിയപ്പോൾ. തിരുവനന്തപുരത്തിന്റെ ആർ. ജനനി വിജയിച്ചു
കത്തുകൾ ഒരുക്കി... ലോക തപാൽ ദിനത്തോടനുബന്ധിച്ച് തൃശൂർ അരിമ്പൂർ എ.പി.എസ് പറക്കാട് സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ മാതൃകാ തപാൽ പോസ്റ്റ് ബോക്‌സിൽ വിദ്യാർത്ഥികൾ എഴുതിയ കത്തുകൾ നിക്ഷേപിക്കുന്നു.
  TRENDING THIS WEEK
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കാവനാട് പുതിയകാവ് ബാലാശ്രമത്തിലെ, വാഴയിൽ ക്ഷേത്രത്തിൽ നടന്ന കുമാരിപൂജ, സാരസ്വത പൂജ എന്നിവയിൽ പങ്കെടുത്ത കുട്ടികൾ
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടന്ന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 42 കിലോ പെൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ ആർ. ജനനിയും കണ്ണൂരിന്റെ എം. നേഹയും ഏറ്റുമുട്ടിയപ്പോൾ. തിരുവനന്തപുരത്തിന്റെ ആർ. ജനനി വിജയിച്ചു
വിദ്യാകിരണം മിഷൻ്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 30 സ്കൂൾ കെട്ടിടങ്ങളുടെയും 12 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടുന്നതിൻ്റെയും ഉദ്ഘാടനം നിർവഹിക്കാനായി ശ്രീകാര്യം ഗവ.ഹൈസ്കൂളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് മുറിയിലെ സ്മാർട്ട് ബോർഡിൽ ഒപ്പിടുന്നു.
മകരകൊയ്ത്തിനായി... ചിങ്ങം കൊയ്ത്തു കഴിഞ്ഞതോടെ നെല്‍പ്പാടങ്ങള്‍ പുതിയ കൃഷിയൊരുങ്ങുകയാണ്.മകര മാസ കൊയ്ത്തിനായി ഞാറുകൾ തലയിൽ ചുമന്നു പോകുന്ന കൃഷിക്കാർ. മുണ്ടകൻ കൊയ്ത്ത് മകരക്കൊയ്ത്ത് എന്നിങ്ങനെ ഈ കൃഷിയെ പഴമക്കാർ പറയാറുണ്ട് .തൃശൂർ എം.എൽ.എ റോഡ് പാടശേഖരങ്ങളിൽ നിന്നുമുള്ള കാഴ്ച..
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ്‌ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രകടനം
കർഷക കോൺഗ്രസ്സ് പാലക്കാട്‌ ജില്ല കമ്മിറ്റി സിവിൽ സപ്ലൈ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ വി. കെ. ശ്രീകണ്ഠൻ എം. പി. ഉദ്ഘാടനം ചെയുന്നു .
ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. രമേശ് ചെന്നിത്തല എം.എൽ.എ, വന്ദന ദാസിന്റെ പിതാവ് മോഹൻ ദാസ്, അമ്മ വസന്തകുമാരി, കാൻസർ രോഗ വിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരൻ, എം.എൽ.എ അഡ്വ.മോൻസ് ജോസഫ്, ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, കൊച്ചി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി സെക്രട്ടറി അജയ് തറയിൽ തുടങ്ങിയവർ സമീപം
തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വീകരണർവും സ്പോർട്സിൽ നാഷണൽ ലെവൽ വിജയികൾക്കുള്ള മെരിറ്റ് അവാർഡുകളുടെ വിതരണവും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു
ഡോ.വന്ദനദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വന്ദനദാസിന്റെ പിതാവ് മോഹൻ ദാസിനും അമ്മ വസന്തകുമാരിക്കുമൊപ്പം
ഡോ.വന്ദന ദാസിന്റെ സ്മരണാർത്ഥം മാതാപിതാക്കൾ നിർമ്മിച്ച ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ലിനിക്കിലെ വന്ദന ദാസിന്റെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തുന്നു. രമേശ് ചെന്നിത്തല എം.എൽ.എ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com