കൃഷി കഴിഞ്ഞ കുട്ടനാടൻ പാടശേഖരങ്ങളിലേക്ക് വിവിധ തരം ദേശാടനപക്ഷികളാണ് എത്തുന്നത്. ആലപ്പുഴ കൈനകരി കാടുകയ്യാർ പാടശേഖരത്തിൽ തീറ്റതേടിയെത്തിയ സ്പോട്ട് ബിൽഡ് പെലിക്കനുകളാണ് ചിത്രത്തിൽ. പാടങ്ങളിലെ വെള്ളം വറ്റിത്തുടങ്ങുമ്പോഴുള്ള ചെറുമീനുകളേയും ജീവികളേയുമാണ് ഇവ ഭക്ഷിക്കാനെത്തുന്നത്
അന്താരാഷ്ട്ര യോഗ ദിനം... കൊല്ലം ഇരവിപുരം കടൽത്തീരത്ത് സന്ധ്യാസമയത്തിൽ യോഗ അഭ്യസിക്കുന്ന ദേവിക.
ആറങ്ങോട്ടുകുളമ്പ് വേനോലി മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലായി കൃഷിയും മറ്റ് നാശനഷ്ടങ്ങൾ വരുത്തിയ ചുരുള്ളി കൊമ്പൻ പി.ടി. അഞ്ച് എന്ന പേരിൽ അറിയപ്പെടുന്ന കാട്ടാനയെ വാളയാർ റെയ്ഞ്ച് മേഖലയിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ ഊരോലി കാട്ടിൽ നിന്ന് തുരത്തിയതിനെ തുടർന്ന് പുറത്തേക്ക് ഇറങ്ങിയ കാട്ടാന. റെയിൽവേ പാളം മുറിച്ച്കടക്കാതെ ഉൾക്കാട്ടിലേക്ക് തന്നെ കാട്ടാന കയറി.
തിര തേടി...സംസ്ഥാനത്ത് ട്രോളിഗ് നിരോധനമേർപ്പെടുത്തിയ സാഹചര്യത്തിൽ മത്സ്യബന്ധന ബോട്ടുകൾ തീരത്തടുപ്പിച്ചപ്പോൾ പിക്ക് അപ്പ് വാനിൽ കയറ്റി നഗരത്തിലൂടെ കൊണ്ടുപോകുന്ന ബോട്ട്. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
ഫ്ലാഗ് ഓഫ്... ലോക ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ച് പാലക്കാട് സിവിൽ സ്റ്റേഷനിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഈറ്റ് റൈറ്റ് വാക്കത്തോൺ' ജില്ലാ കളക്ടർ ജി. പ്രിയങ്ക ഫ്ലാഗ് ഓഫ് ചെയ്യുന്നു.
കേരളത്തിലെത്തുന്ന ദേശാടന പക്ഷികളിലെ സുന്ദരന്മാരാണ്‌ വർണ്ണകൊക്കുകൾ (പെയിന്റഡ് സ്റ്റോർക്ക്). രണ്ടാംകൃഷിക്കായി നിലമൊരുക്കുന്ന ആലപ്പുഴ നെടുമുടി പഴയകരി പാടത്ത് തീറ്റതേടിയെത്തിയ വർണ്ണകൊക്കുകൾ
വരവായി ആമ്പൽ കാഴ്ച... കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ തിരുവായ്ക്കരി പാടശേഖരത്ത് വള്ളത്തിൽ പോയി ആമ്പൽ വസന്തം ആസ്വദിക്കുന്നവർ. ഈ വർഷം നേരത്തെ ആമ്പൽ വിരിഞ്ഞ് തുടങ്ങി.
കാലവർഷം ആരംഭിച്ചതോടെ പാലക്കാട്‌ ജില്ലയിൽ കാർഷിക മേഖല ഉണർന്നു. ഒന്നാം വിളയുടെ ആരംഭത്തോടെ കൃഷി സ്ഥലം ഉഴിതു മറിക്കലും ഞാറ്റാടി തയ്യാറാക്കലും സജീവായി തുടരുന്നു. തന്റെ കൃഷിയിടത്തിലേക്ക് തുമ്പയുമായി പോകുന്ന കർഷകൻ. കരിമ്പനയുടെ പശ്ചാത്തലത്തിൽ പാലക്കാട്‌ കോട്ടായി ഭാഗത്തു നിന്നുള്ള ദൃശ്യം .
കോട്ടയം മെഡിക്കൽ കോളേജ് ബൈപ്പാസ് റോഡിൽ ചുങ്കം പാലത്തിന് സമീപം നിന്ന വർഷങ്ങൾ പഴക്കമുള്ള തണൽ മരം കടപുഴകി വീണപ്പോൾ മുറിച്ച് മാറ്റുന്നു.മരം അപകടാവസ്ഥയിലാണെന്ന് പരാതി കൊടുത്തിട്ടും മുറിച്ച് മാറ്റാൻ തയാറായില്ല.ഓട്ടോറിക്ഷ യാത്രക്കാരും സമീപത്തെ വീട്ട്കാരും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു
ഇവിടെ വാസം സാദ്ധ്യമോ...പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ വെള്ളക്കെട്ടിലൂടെ കുട്ടികളോടൊപ്പം പോകുന്ന ഇരണ്ടപ്പക്ഷികൾ. പരിസ്ഥിതി ദിനത്തിൽ കോട്ടയം ശാസ്ത്രി റോഡിന് സമീപത്ത് നിന്നുള്ള കാഴ്ച
ഹോളി മേരി കാത്തു...കനത്തമഴയ്ക്കിടെ കോട്ടയം ഗാന്ധിസ്വകയറിൽ നിന്ന് തിരുനക്കര ബസ് സ്റ്റാൻഡ് റോഡിലേക്ക് തിരിയുന്നതിനിടെ കാർ തട്ടി നിലത്തു വീണ സ്കൂട്ടർ യാത്രക്കാരിയെ നോക്കുന്ന ബസ് യാത്രക്കാർ. പെട്ടെന്ന് കാർ നിറുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. കാലിന് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരിയെ കാർയാത്രക്കാർ പിന്നീട് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി
നിരവധി ടൂറിസ്റ്റുകളെത്തുന്ന ചിന്നക്കനാലിൽ നിന്നുള്ള കാഴ്ച
മാതൃസ്നേഹം... തെരുവ് നായ കുഞ്ഞുങ്ങളുമായി സ്നേഹം പങ്കുവയ്ക്കുമ്പോൾ. എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്ത് നിന്നുള്ള കാഴ്ച.
ഹരിത ഭാഗ്യം: റാന്നി തിയ്യാടിക്കൽ ജംഗ്ഷനിൽ ലോട്ടറി വിൽക്കുന്ന കടയുടെ അഴകാണ് ഇൗ വള്ളിച്ചെടി. പച്ചപടർത്തി നിൽക്കുന്ന ചെടിയുടെ അഴക് ആളുകളുടെ ശ്രദ്ധനേടുന്നുണ്ട്.
കാക്ക കൊത്തി പോയല്ലോ... വിളഞ്ഞ് നിൽക്കുന്ന റംബൂട്ടാൻ കൊത്തിയെടുക്കാൻ ശ്രമിക്കുന്ന കാക്ക. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.
മരങ്ങൾ മുറിച്ച് മാറ്റി കെട്ടിട സമുച്ചയങ്ങൾ പണിയുന്ന കാലത്ത് കോട്ടയം ബസേലിയസ് കോളേജ് ജംഗ്‌ഷന്‌ സമീപമപത്തെ കെട്ടിടത്തിന്റെ മുകളിൽ ആൽമരം വളർന്ന് പന്തലിച്ച് നിൽക്കുന്നതിന്റെ കൗതുക കാഴ്ച
മഴക്കൂട്ട്.... മഴയത്ത് മഴക്കോട്ടും ഹെൽമറ്റും വച്ച് നടന്ന് പോകുന്നവർ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
മഴക്കും കടൽക്ഷോഭത്തിനും നേരിയ കുറവുണ്ടായപ്പോൾ കടലിലേക്കിറങ്ങി മീൻ പിടിക്കുവാനായി വലയുമായി കാത്തുനിൽക്കുന്ന മത്സ്യത്തൊഴിലാളികൾ. വൈപ്പിൻ കടപ്പുറത്ത് നിന്ന്.
തോട്ടപ്പള്ളി സ്പിൽവേയുടെ ആഴം കൂട്ടി നീരൊഴു വർദ്ധിപ്പിക്കുന്നതിനായി ഒന്നിൽ കൂടുതൽ ജെ.സി.ബി കൾ ഉപയോഗിച്ച് പൊഴി മുറിക്കുന്ന ജോലികൾ പുരോഗമിക്കുമ്പോൾ സമീപത്ത് വല വീശി എത്തുന്ന മീനുകളെ പിടിക്കുന്ന പ്രദേശവാസികൾ.
സുരക്ഷാ വീഴ്ചയല്ല.... ഒരാഴ്ചക്കാലത്തിന് ശേഷം മഴയൊഴിഞ്ഞ ഇന്നലെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ കളിപ്പാട്ട ഹെലികോപ്റ്റർ പറത്തുന്ന വിൽപ്പനക്കാരൻ.ഒരു സായാന്ഹ കാഴ്ച.
  TRENDING THIS WEEK
നെടുമ്പാശേരി സിയൽ കൺവെൻഷൻ സെന്ററിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നടൻ മോഹൻലാൽ യോഗ ചെയ്യുന്നു
ചെമ്പഴന്തി ശ്രീനാരായണ അന്തർദ്ദേശീയ പഠന തീർത്ഥാടന കേന്ദ്രവും ദൈവദശകം കൂട്ടായ്മയും സംയുക്തമായി തിരുവനന്തപുരം മ്യൂസിയം ശ്രീനാരായണഗുരു പാർക്കിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിനാചരണത്തിൽ ദൈവദശകത്തെ ആസ്പദമാക്കി ചിട്ടപ്പെടുത്തിയ യോഗാഭ്യാസം യോഗ ട്രെയിനർ അഞ്ജന കാവുങ്കലിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചപ്പോൾ
പാളയം ഗവ സംസ്‌കൃത കോളേജിന് പിന്നിലെ റോഡിൽ വാഹനങ്ങൾക്ക് മുകളിലൂടെ കടപുഴകി വീണ മരത്തിന്റെ ശിഖരം വെട്ടിമാറ്റുന്ന അഗ്നിശമന സേനാംഗങ്ങൾ
ജില്ലാ ലൈബ്രറി കൗൺസിലും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പും പി.എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി ഗവ. ഗേൾസ് സ്കൂളിൽ സംഘടിപ്പിച്ച വായനാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന വേളയിൽ പ്രൊഫ. എം.കെ. സാനു കുട്ടികളോടൊപ്പം
ആലപ്പുഴ വളഞ്ഞവഴിയിൽ കടൽ പ്രക്ഷുബ്ധമായപ്പോൾ
അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ്‌ 503ൽ നിന്ന് വീണ ടാങ്ക് കണ്ടെയ്നർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞപ്പോൾ കരയിലേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ.
അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ്‌ 503ൽ നിന്ന് വീണ ടാങ്ക് കണ്ടെയ്നർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞപ്പോൾ
ജല അതോറിറ്റി മദ്ധ്യമേഖല ചീഫ് എൻജിനിയറുടെ ഓഫീസിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിനെ കരിങ്കൊടികാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
മൂലമ്പള്ളി പിഴലയിലെ കെട്ടുകളിൽ മഴയത്ത് ചൂണ്ടയിടുന്നയാൾ. ഇവിടെ നിരവധി പേരാണ് പ്രകൃതിഭംഗി ആസ്വദിക്കാനും ചൂണ്ടയിടാനുമായി നിത്യേന എത്തുന്നത്
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നാവികസേന ഉദ്യോഗസ്ഥർ കപ്പലിൽ യോഗ ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com