കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന കേരള ഗവ.നേഴ്സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കവാടത്തിൽ വച്ചിരിക്കുന്ന മലരിക്കൽ ആമ്പൽ വസന്തത്തിൻ്റെ ചിത്രത്തിൻ്റെ മുൻപിൽ നിന്ന് ഫോട്ടോ എടുക്കുന്ന സമ്മേളന പ്രതിനിധികൾ
ആലപ്പുഴ വളഞ്ഞവഴിയിൽ കടൽക്ഷോഭത്തെത്തുടർന്ന് തിര കരയിലേക്ക് അടിച്ചുകയറിയപ്പോൾ
കടൽക്ഷോഭത്തെത്തുടർന്ന് ഇരച്ചുകയറിയ തിരമാലയിൽ വീട്ടിലേക്ക് വെള്ളവും മണ്ണും കയറാതിരിക്കാനായി വാതിൽ ഷീറ്റും മണ്ണും ഉപയോഗിച്ച് അടയ്ക്കുന്ന ആലപ്പുഴ അമ്പലപ്പുഴ കോമന പുതുവൽ വീട്ടിൽ ഗോപിദാസ്
കമ്മ്യൂണിസ്റ്റാണ് എന്ന ആരോപണത്തിൽ പട്ടാളത്തിൽ നിന്ന് പിരിച്ചു വിട്ട അഡ്വ. ആർ മനോഹരൻ രാജ്യദ്രോഹിയല്ല എന്ന് മുദ്രാവക്യവുമായി കാസർകോട് നിന്ന് പാറശാലയിലേക്ക് നടന്ന് പ്രതിഷേധിച്ച് തൊടുപുഴയിൽ എത്തിയപ്പോൾ
കാഞ്ഞിരമറ്റത്ത് നടന്ന ബി ജെ പി മെമ്പർഷിപ്പ് വിതരണം കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ നവോദയ മുൻ പ്രിൻസിപ്പാൾ ബെന്നി ജോസഫിന് നൽകി ഉദ്ഘാടനം ചെയ്യുന്നു
ഒന്ന് കൂളാവാൻ...മഴവെള്ളം നിറഞ്ഞ കിടക്കുന്ന റോഡിലെ കുഴിയിൽ തണുക്കാനായി കിടക്കുന്ന തെരുവ് നായ . തൃശൂർ വെസ്റ്റ് ഫോർട്ടിൽ നിന്നുമുള്ള ചിത്രം.
പരാതി സേഫാ...കോട്ടയം നാഗമ്പടം ബസ്സ്റ്റാൻസിന് സമീപത്തെ പൊലീസ് എയ്ഡ് പോസ്റ്റിൽ സ്ഥാപിച്ചിരിക്കുന്ന വനിതാ പരാതിപ്പെട്ടിയുടെ മുകളിൽ വച്ചിരിക്കുന്ന പൊലീസ് തൊപ്പി
വൈറ്റ് വാഷ് ... കോട്ടയം നാഗമ്പടം സംസ്ഥാന ജി എസ്ടി ഓഫീസിന് മുൻപിൽ നിൽക്കുന്ന മരത്തിൽ ചേക്കേറിയിരിക്കുന്ന നീർകാക്കളുടെ കാഷ്ഠം വീണ് കിടക്കുന്ന സ്റ്റേഡിയം റോഡ്
പടർന്ന്കയറിയ അപകടം.... പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ചർച്ചിന്റെ സെമിത്തേരിക്കരികിൽ നിൽക്കുന്ന പോസ്റ്റിലേക്ക് കയറി അപകടാവസ്ഥയിലായ വള്ളിപ്പടർപ്പുകൾ വൈദ്യുതി പ്രവേശിച്ചതുമൂലം ഇലകൾ മഞ്ഞനിറമായി നിൽക്കുന്നു
നിയമം നിയമത്തിന്റെ വഴിക്ക്: പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സി.പി.ഒ റെജി ജോൺ ട്രാഫിക് നിയന്ത്രിക്കുന്നു.
ഉപജീവനമാണ്   പ്രധാനം:   മഴയായാവും   വെയിലായാലും   ജീവിതം   മുന്നോട്ട്  കൊണ്ടുപോയല്ലേ   പറ്റൂ,  പത്തനംതിട്ട    നഗരത്തിൽ   നിന്നുള്ള ഒരു മഴ   കാഴ്ച
വിജയദശമി ദിനത്തിൽ ആർ.എസ്.എസ് തൊടുപുഴയിൽ നടത്തിയ പദസഞ്ചലനം
കൂടണയാൻ നേരം… കർണാടക ഗുണ്ടൽപേട്ടിൽ നിന്നുള്ള സായാഹ്ന കാഴ്ച്ച.
കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങിൽ ആചാര്യൻ നാവിൽ സ്വർണ്ണ മോതിരം കൊണ്ട് അക്ഷരം എഴുതുന്നതിനിടെ മോതിര ചരട് കടിച്ച് വലിക്കുന്ന കുട്ടി
ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് എത്തിയ, ഒന്നിച്ച് ജനിച്ച മൂന്ന് സഹോദരിമാർ. മുത്തശ്ശൻ വിദ്യാരംഭം നടത്തുന്നത് കാണുവാനായി എത്തിയതാണ് വേദ, ശ്രേഷ്ഠ, സ്രിഷ്ടി എന്നിവർ.ഒന്നിച്ച് ഉണ്ടായ മൂന്ന് സഹോദരിമാർ. മുത്തശ്ശൻ വിദ്യാരംഭം നടത്തുന്നത് കാണുവാനായി എത്തിയതാണ് വേദ,ശ്രേഷ്ഠ, സ്രിഷ്ടി എന്നിവർ
ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് എത്തിയ കുട്ടി കരച്ചിലിന് ഒപ്പം നാക്കിൽ അക്ഷരം കുറിക്കുന്നു.
കരച്ചിലടങ്ങി..... തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് എത്തിയ കുട്ടി കരച്ചിലിന് ശേഷം ദക്ഷിണ നൽകുന്നു.
വിജയദശമി ദിനത്തിൽ ആർ എസ് എസ് തൊടുപുഴയിൽ നടത്തിയ പദസഞ്ചലനം
സമരം ഗാന്ധിമാർഗ്ഗം .....മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചതിന്റെ 129-ാം വർഷത്തിൽ ഡാം ഡീക്കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് തൊടുപുഴയിൽ നടത്തിയ ഒപ്പുശേഖരണത്തിന് എത്തിയ സമര സമിതി മുൻ ചെയർമാൻ പ്രൊഫ. സി .പി റോയിയുമായി ഗാന്ധി വേഷത്തിലെത്തിയ തോമസ് സംസാരിക്കുന്നു
തൊടുപുഴ ആനയടിക്കുത്തിൽ കുടുങ്ങിപ്പോയ വിനോദ സഞ്ചാരികളെ അഗ്നി രക്ഷാസേന പുറത്തേക്ക് എത്തിക്കുന്നു
  TRENDING THIS WEEK
കോഴിക്കോട് സർവകാലാശാലയിൽ വച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഹഡിൽസ് 100 മീറ്ററിൽ സ്വർണം നേടിയ ഇടുക്കി ജില്ലയുടെ ആൻട്രീസ മാത്യു.
നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്‌ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ സന്ദർശിക്കാനെത്തിയപ്പോൾ.ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,എം .വിൻസെന്റ് എം .എൽ .എ എന്നിവർ സമീപം
കോഴിക്കോട് സർവകാലാശാലയിൽ വെച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ കാസർഗോഡ് ജില്ലയുടെ അഖില രാജു.
പാലാരിവട്ടം റിനൈ ഹോട്ടലിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രധിനിധി സമ്മേളനത്തിൽ മുഖ്യാഥിതിയായെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നു
സബ് ജൂനിയർ ആൺകുട്ടികളുടെ ഹൈ ജംപ് എ.ബി. അനു (എഴിപുറം എച്ച്.എസ്.എസ് പാരിപ്പള്ളി)
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്
കോഴിക്കോട് സർവകാലാശാലയിൽ നടക്കുന്ന 68-ാമത് സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 18 400 മീറ്റർ പെൺകുട്ടികളുടെ ഓട്ടത്തിൽ സ്വർണം നേടിയ തിരുവനന്തപുരം ജില്ലയുടെ പിക്സി ഗുലിയ
കോഴിക്കോട് സർവകാലാശാലയിൽ നടക്കുന്ന 68-ാമത് സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 വിഭാഗം 400 മീറ്റർ പെൺകുട്ടികളുടെ ഓട്ടത്തിൽ സ്വർണം നേടിയ തിരുവനന്തപുരം ജില്ലയുടെ സാന്ദ്ര മോൾ സാബു
എ.ഡി.എം നവീൻ ബാബുവിന്റെ മൃതദേഹം പത്തനംതിട്ട കളക്ടറേറ്റിൽ പൊതുദർശനത്തിനുവച്ചപ്പോൾ അനുഭവപ്പെട്ട തിരക്ക്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com