പരമ്പരാഗത രീതിയിൽ ചങ്ങാടം ഉപയോഗിച്ച് മീൻ പിടിക്കാൻ പോവുന്ന ആളുകൾ പറമ്പിക്കുളം തുണക്കടവ് ഭാഗത്ത് നിന്നുള്ള പ്രഭാത കാഴ്ച്ച .
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ 'ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യർക്കും മന്ത്രി വീണാ ജോർജിനുമൊപ്പം സെൽഫിയെടുക്കുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാർ.
കണ്ണൂർ അഴീക്കോട് ആലിങ്കിഴിൽ തറവാട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ കണ്ടനാർ കേളൻ തെയ്യത്തിന്റെ അഗ്നി പ്രവേശം.
മോട്ടോർ വാഹന നിയമങ്ങൾ പാലിക്കാതെ തിങ്ങി നിറഞ്ഞു പോകുന്ന ഓട്ടോറിക്ഷയുടെ പിന്നിലെ ജനാലയിലൂടെ നഗരകാഴ്ചകൾ ആസ്വദിക്കുന്ന കുട്ടികൾ. വലിയതുറയിൽ നിന്നുള്ള കാഴ്ച
ചൂടല്ലേ ഇത്തിരി ഫ്രൂട്സ് ആകാം... പൈനാപ്പിൾ കഴിക്കുന്ന വാനരന്മാർ
വിശപ്പറിഞ്ഞ്... നാടോടി സ്ത്രീയോടൊപ്പം തിരുനക്കര മൈതാനത്ത് വിശ്രമിച്ചിരുന്ന കുട്ടിക്ക് ബിസ്ക്കറ്റ് വാങ്ങി നൽകുന്ന ഫുഡ് ഡെലിവറി ബോയി
കരുത്തേകാൻ... ഇന്ത്യൻ ആർമിയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഉദ്യോഗാർത്ഥികളുടെ ഫിസിക്കൽ ടെസ്റ്റ് പരിശോധന നടത്തുന്നതിനിടയിൽ വരിയിൽ പുഷ് അപ്പ് ചെയ്യുന്നവർ.
അമിതമായ ചൂടു വർധിക്കുന്ന സാഹചര്യത്തിൽ വെയിൽ കണ്ണിൽ തട്ടി വാഹനം ഓടിക്കാൻ പറ്റാതെ വരുമ്പോൾ ഗ്ലാസിൽ പത്രം ഒട്ടിച്ചു മറയാക്കി വാഹനം ഓടിക്കുന്ന കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ.
നിര നിരയായ്... ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ പാലത്തുരുത്തി പാലത്തിന്റെ നിർമ്മാണാവശ്യത്തിനായുള്ള കമ്പി തോളിൽ ചുമന്നുകൊണ്ടുപോവുന്ന തൊഴിലാളികൾ
ആലപ്പുഴ ബീച്ചിൽ ഒന്നരമാസത്തോളം നീണ്ടുനിന്ന മറൈൻ എക്സ്പോ സമാപിച്ചതോടെ സ്റ്റാളുകളും മറ്റും അഴിച്ചു മാറ്റാനായി ക്രെയിനിൽ തൂങ്ങിയിറങ്ങുന്ന തൊഴിലാളി അസ്തമയ സൂര്യൻ്റെ പശ്ചാത്തലത്തിൽ
കാഴ്ചകൾ കണ്ട്... തലസ്ഥാന നഗരിയിൽ വില്പനക്കെത്തിച്ച കളർ അടിച്ച കോഴികുഞ്ഞുങ്ങൾ.
കൂടണയും നേരം... കോട്ടയം ഇരയിൽ കടവിൽ നിന്നുള്ള അസ്തമയ കാഴ്ച.
കണ്ണുണ്ടായാൽ പോര , കാണണം: മാലിന്യം തള്ളുന്നവരെ കണ്ടെത്താനായി പത്തനംതിട്ട നഗരസഭ സ്ഥാപിച്ചിരിക്കുന്ന ക്യാമറ സ്ഥാപിച്ച തൂണിലൂടെ പടർന്നുകയറിയ വള്ളിപ്പടർപ്പ്. ഇതുമൂലം ക്യാമറ കൊണ്ട് പ്രയോജനമില്ലാതായി.
പതിയെ പൊങ്കെ അങ്കെ പൊലീസ് ഇരുക്ക്...സവാള വിൽപ്പനയുമായി പോകുന്ന പെട്ടി ഓട്ടോറിക്ഷയുടെ പുറകിലെ തുറന്നിട്ട വാതിലിൽ കാലുകൾ റോഡിലേക്ക് നീട്ടി ഇരുന്നു സാഹസികമായി പോകുന്നയാൾ. തൃശൂർ കമ്മീഷണർ ഓഫീസിനു സമീപത്തു നിന്നുള്ള ചിത്രം.
ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായയെ ആക്രമിക്കാൻ ചുറ്റും കൂടിയ തെരുവ് നായകളെ തുരത്തുവാൻ ശ്രമിക്കുന്ന യജമാനൻ. ശംഖുമുഖത്ത് നിന്നുള്ള കാഴ്ച.
ജലം ജീവൻ : വേനൽ കനത്തതോടെ ജലസ്രോതസുകൾ വറ്റിവരളുകയാണ്. മനുഷ്യരും പക്ഷിമൃഗാദികളും ജലത്തിനുവേണ്ടി പരക്കം പായുന്നു , ചൂടിൽ നിന്ന് ആശ്വാസം തേടി എത്തിയ കാക്കകൾ. പത്തനംതിട്ട കല്ലറക്കടവ് വാട്ടർ അതോറിറ്റി ഒാഫീസിലെ ജലശുദ്ധീകരണ പ്ളാന്റിൽ നിന്നുള്ള ദൃശ്യം.
നഗരവീഥിയിൽ കച്ചവടത്തിനെത്തിയ മത്സ്യവിൽപ്പനക്കാരിയുടെ ചുറ്റും കൂടിയ കൊക്കുകൾ.
പെരുമാങ്കണ്ടത്ത് കാറിന് തീപിടിച്ച് ഒരാൾ മരിച്ച അപകടം
തണൽ ഉണങ്ങി...വേനൽ കടുക്കും മുന്നേ ചുട്ടുപൊള്ളുന്ന ദിനങ്ങളെയാണ് സംസ്ഥാനം അഭിമുഖീകരിക്കുന്നത്. നീരൊഴുക്ക് കുറഞ്ഞ പുഴകളും,ഉണങ്ങിത്തുടങ്ങിയ ചില്ലകളും,പൊള്ളുന്ന സൂര്യതാപവും വരാനിരിക്കുന്ന വേനലിൻ്റെ കാഠിന്യം കൂട്ടുമോ എന്ന് കണ്ടറിയണം.കോട്ടയം മുപ്പായിപ്പാടത്തിന് സമീപം കാലാകാലങ്ങളായി തണലേകിയ വൻമരം ഉണങ്ങിയ നിലയിൽ.
എസ് ടി യു വിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന വടം വലി മത്സരം
  TRENDING THIS WEEK
എസ്.സി. എഫ് .ഡബ്ലു.എയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ബഡ്ജറ്റിൽ വയോജനങ്ങളെ ഒഴിവാക്കി എന്ന് ആരോപ്പിച്ച് സംഘടിപ്പിച്ച തൃശൂർ ഏജീസ് ഓഫീസ് മാർച്ച്
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ശീവേലിയിൽ ഗജവീരൻമാർ നിരന്നപ്പോൾ
കണ്ണൂർ അഴീക്കോട് ആലിങ്കിഴിൽ തറവാട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ കണ്ടനാർ കേളൻ തെയ്യത്തിന്റെ അഗ്നി പ്രവേശം.
സ്‌മൈൽ പ്ലീസ്... ടാഗോർ തിയേറ്ററിൽ ' ആരോഗ്യം ആനന്ദം,അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യരുമായി പരിചയം പുതുക്കാനെത്തിയ രാജാജി നഗറിലെ ഹരിതകർമ്മ സേനാംഗങ്ങളായ ശാന്തി,ശ്രീകല എന്നിവർക്ക് മന്ത്രി വീണാ ജോർജ്ജ് മൊബൈലിൽ ചിത്രം പകർത്തി നൽകുന്നു. മഞ്ജുവിന്റെ ഉദാഹരണം സുജാത സിനിമ ചിത്രീകരിച്ചത് രാജാജി നഗറിലായിരുന്നു.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ 'ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യർക്കും മന്ത്രി വീണാ ജോർജിനുമൊപ്പം സെൽഫിയെടുക്കുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാർ.
ഡിസോൺ കലോത്സവത്തിൽ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന് ആരോ പ്പിച്ച് എസ്.എഫ്.ഐ പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച മാർച്ച് തടയുന്നതിനായ് പൊലീസ് കെട്ടിയ കയറിനടിയിൽക്കൂടി സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥികൾ.
കളമശ്ശേരി ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുസജ്ജമായ അത്യാധുനിക മൊബൈൽ ലാബ് ഡയാലിസിസ് സെന്റർ ആൻഡ് ലബോറട്ടറിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്തി പി. രാജീവുമായി സൗഹൃദ സംഭാഷണത്തിൽ
തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന സ്‌കൂളിന്റെയും പൊലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ അക്രമാസക്തമായതിനെത്തുടർന്ന് കെ.എസ്.യു പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നു
ഡിസോൺ കലോത്സവത്തിൽ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന് ആരോ പ്പിച്ച് എസ്.എഫ്.ഐ പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച മാർച്ച് തടയുന്നതിനായ് പൊലീസ് കെട്ടിയ കയറിനടിയിൽക്കൂടി സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥികൾ
തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന സ്‌കൂളിന്റെയും പൊലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ അക്രമാസക്തമായതിനെത്തുടർന്ന് കെ.എസ്.യു പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com