ഹരിതമീ കുമിളകൾ----പന്തളം നഗരസഭയിലെ ഹരിത കർമ്മ സേനാംഗം ബിന്ദു പ്ളാസ്റ്റിക്ക് കവറുകൾ വേർതിരിക്കുന്നതിനിടയിൽ കൈയ്യിൽ കിട്ടിയ വാട്ടർബബിൾ കളിപ്പാട്ടത്തിൽ നിന്ന് കുമിളകൾ ഊതിവിടുന്നു.
ചാക്കിൻ കൊട്ടാരം പലചരക്ക് വ്യാപാര കടകളിലെ ഉപയോഗ ശൂന്യമായ പഴയ ചാക്കുകൾ ശേഖരിച്ച് വിൽപ്പന നടത്തുന്നയാൾ . ചാക്കുകളിലെ കേടുപാടുകൾ ചരട് കൊണ്ട് തുന്നി തീർക്കുന്നു. തൃശൂർ നഗരത്തിൽ നിന്നുമുള്ള ചിത്രം.
ചങ്ങനാശേരി പെരുന്നയിൽ നടന്ന മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി സംസാരിക്കുന്നു .പ്രസിഡന്റ് ഡോ.എം.ശശികുമാർ,അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എം.പി എന്നിവർ സമീപം
മുല്ലയ്ക്കൽ പോപ്പി ഗ്രൗണ്ടിൽ നടക്കുന്ന കാർണിവലിലെ ഡ്രാഗൺ റൈഡിൽ കയറി ആവേശഭരിതരായവർ.
ആലപ്പുഴ കടപ്പുറത്ത് സായാഹ്നത്തിൽ മത്സ്യബന്ധന വലയിണക്കുന്ന തൊഴിലാളി
ആളുമില്ല ആരവവും...തൃശൂർ ടൗൺ ഹാളിൽ നടക്കുന്ന കേരളോത്സവത്തിൽ വഞ്ചിപ്പാട്ട് നടക്കുന്ന വേദിയിൽ കാണികൾ ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്ന കസേരകൾ.
മുളളരിങ്ങാട് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച അമർ ഇലാഹിയുടെ പിതാവ് ഇബ്രഹിം ബന്ധുക്കളുടെ മുന്നിൽ വിങ്ങിപ്പൊട്ടുന്നു.
തൊടുപുഴ മുള്ളരിങ്ങാട് ഇന്നലെ ആന ചവിട്ടിക്കൊന്ന അമർ ഇലാഹിയുടെ മൃതദേഹം സംസ്കാരത്തിനായി പള്ളിയിലേക്ക്
മുള്ളരിങ്ങാട് ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി യുടെ നേതൃത്വത്തിൽ മാർച്ചറി യുടെ മുന്നിൽ കുത്തിയിരിപ്പ് സമരം.
ശബരിമല വിമാനത്താവള പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ചെറുവള്ളി റബർ എസ്റ്റേറ്റിലെ അസ്തമന കാഴ്ച
ഹോട്ടലിന് മുൻപിൽ മീൽസ് റെഡി എന്ന ബോർഡുമായി യാത്രക്കാരെ കാത്ത് നിൽക്കുന്ന ജീവനക്കാരൻ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
സാന്താ ' ക്ലോസ് '... നഗരത്തിൽ എത്തുന്നവർക്ക് ആശംസ അർപ്പിക്കുവാൻ പാതയോരത്ത് നിലയുറപ്പിച്ച സാന്താക്ലോസിന്റെ അടുക്കലെത്തിയ വിനോദസഞ്ചാര യാത്രിക. കോട്ടയം സെൻട്രൽ ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
അനന്തശയനം... ഫ്ലൈ ഓവറിന് താഴെ ക്ഷീണിതനായി ബാഗുകൾക്കിടയിൽ കിടന്നു ഉറങ്ങുന്നയാൾ. ചാലക്കുടി നഗരത്തിൽ നിന്നുമുള്ള ചിത്രം
കോട്ടയം ഏറ്റുമാനൂർ മാരിയമ്മൻ കോവിലിലെ നാൽപ്പത്തിയൊന്ന് ഉത്സവത്തോടനുബന്ധിച്ച് നടന്ന മഞ്ഞൾ നീരാട്ടിൽ പങ്കെടുക്കുന്ന ഭക്തർ
കുട്ടിയുമായെത്തി തൊടുപുഴ വെങ്ങല്ലൂരിലെ റോഡ്സൈഡിൽ ക്രിസ്മസ് പപ്പയുടെ മുഖം മൂടി വിൽക്കുന്ന അന്യ സംസ്ഥാനക്കാരി
ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പൻ മാരെ റോഡിന് സമീപത്തെ മരച്ചില്ലയിൽ ഇരുന്നു വീക്ഷിക്കുന്ന മലയണ്ണാന്റെ വിവിധ ഭാവങ്ങൾ. ശബരിമല ചന്ദ്രാനന്ദൻ റോഡിൽ നിന്നുള്ള കാഴ്ച.
ശബരിമലയിൽ സേവനമനുഷ്ഠിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന കർപ്പൂരാഴി ഘോഷയാത്രയിൽ പങ്കെടുക്കുന്ന ചെണ്ടമേള കലാകാരന്റെ തോളിലിരുന്ന് മേളം ആസ്വദിക്കുന്ന കുരുന്ന്. പതിനെട്ടാം പടിക്ക് മുന്നിൽ നിന്നുള്ള കാഴ്ച.
ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പത്തനംതിട്ട മിനിസിവിൽ സ്റ്റേഷനു മുന്നിലെത്തിയപ്പോൾ ദർശനത്തിനെത്തിയവർ
കോട്ടയം നാഗമ്പടം സ്റ്റേഡിയം റോഡിന് സമീപമിരുന്ന് നാടൻ പുൽക്കൂട് ഉണ്ടാക്കി വിൽക്കുന്ന പാലക്കാട് സ്വദേശികളിൽനിന്ന് പുൽക്കൂട് വാങ്ങികൊണ്ട് പോകുന്നയാൾ
ഹായ് സാന്താ...കോട്ടയം സൈക്ലിംഗ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്ന് ആരംഭിച്ച ക്രിസ്മസ് സന്ദേശ സൈക്കിൾ യാത്രയിൽ പങ്കെടുക്കുവാൻ സാന്താക്ലോസിന്റെ വേഷമണിഞ്ഞെത്തിയ ആൾ.
  TRENDING THIS WEEK
ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ കൊല്ലം ബ്രാഞ്ചിൻ്റെ ക്രിസ്മസ് ന്യൂയിർ ആഘോഷം ജില്ലാ കളക്ടർ ദേവിദാസ് എൻ.ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ കൊക്കാലയിൽ റോഡ് പണി മൂലമുണ്ടായ പൊടി ശല്യത്തിൽ നിന്ന് രക്ഷനേടാൻ കച്ചവടക്കാർ ഫ്ലാസ്റ്റിക് ഷീറ്റ് ഇട്ടപ്പോൾ
ആട്ടോ,ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ CITU സംസ്ഥാന വൈസ് പ്രസിഡന്റ് എക്സ് ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു
മുള്ളരിങ്ങാട് ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി യുടെ നേതൃത്വത്തിൽ മാർച്ചറി യുടെ മുന്നിൽ കുത്തിയിരിപ്പ് സമരം.
തൊടുപുഴ മുള്ളരിങ്ങാട് ഇന്നലെ ആന ചവിട്ടിക്കൊന്ന അമർ ഇലാഹിയുടെ മൃതദേഹം സംസ്കാരത്തിനായി പള്ളിയിലേക്ക്
എംഎൽഎ ഉമാ തോമസിനെ അപകടത്തിനിടയാക്കിയ സംഭവത്തിൽ ദിവ്യ ഉണ്ണിയെ കേസിൽ പ്രതിയാക്കണമെന്നും, മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്നാ വശ്യപ്പെട്ട് മാനവ സംസ്കൃതിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണ്ണയും കെ.പി.സി.സി സെക്രട്ടറി പി. ജർമ്മിയാസ് ഉദ്ഘാടനം ചെയ്യുന്നു
ഉപരി കമ്മിറ്റിയിലേക്ക് ഇല്ല...പാമ്പാടിയിൽ നടക്കുന്ന സിപിഎം കോട്ടയം ജില്ലാ സമ്മേളന ഉദ്ഘാടന വേദിയിലേക്കെത്തിയ അഡ്വ.കെ.സുരേഷ് കുറുപ്പ് താഴെ വീണ് കിടന്ന ഉപരി കമ്മിറ്റി ബോർഡ് മേശപ്പുറത്ത് എടുത്ത് വയ്ക്കുന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എകെ ബാലൻ,ഡോ.ടിഎം.തോമസ് ഐസക്ക്,കെ രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം
മുളളരിങ്ങാട് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച അമർ ഇലാഹിയുടെ പിതാവ് ഇബ്രഹിം ബന്ധുക്കളുടെ മുന്നിൽ വിങ്ങിപ്പൊട്ടുന്നു.
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ മേഖല സമ്മേളനം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു. യോഗം കൗൺസിലർമാരായ പി. സുന്ദരൻ, പച്ചയിൽ സന്ദീപ്, വിപിൻ രാജ് തുടങ്ങിയവർ സമീപം
വിവിധ ആവശ്യങ്ങൾ ഉന്നെയിച്ച് ജില്ലാ കോൾ കർഷക സംഘം സംഘടിപ്പിച്ച തൃശൂർ കളക്ട്രേറ്റ് മാർച്ച്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com