മകരകൊയ്ത്തിനായി... ചിങ്ങം കൊയ്ത്തു കഴിഞ്ഞതോടെ നെല്‍പ്പാടങ്ങള്‍ പുതിയ കൃഷിയൊരുങ്ങുകയാണ്.മകര മാസ കൊയ്ത്തിനായി ഞാറുകൾ തലയിൽ ചുമന്നു പോകുന്ന കൃഷിക്കാർ. മുണ്ടകൻ കൊയ്ത്ത് മകരക്കൊയ്ത്ത് എന്നിങ്ങനെ ഈ കൃഷിയെ പഴമക്കാർ പറയാറുണ്ട് .തൃശൂർ എം.എൽ.എ റോഡ് പാടശേഖരങ്ങളിൽ നിന്നുമുള്ള കാഴ്ച..
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടന്ന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 42 കിലോ പെൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ ആർ. ജനനിയും കണ്ണൂരിന്റെ എം. നേഹയും ഏറ്റുമുട്ടിയപ്പോൾ. തിരുവനന്തപുരത്തിന്റെ ആർ. ജനനി വിജയിച്ചു
കത്തുകൾ ഒരുക്കി...ലോക തപാൽ ദിനത്തോടനുബന്ധിച്ച് തൃശൂർ അരിമ്പൂർ എ.പി.എസ് പറക്കാട് സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ മാതൃകാ തപാൽ പോസ്റ്റ് ബോക്‌സിൽ വിദ്യാർത്ഥികൾ എഴുതിയ കത്തുകൾ നിക്ഷേപിക്കുന്നു.
​​​​​​​പ്രസാദം തേടി… കർണാടക ഗോപാൽ സ്വാമി ബെട്ട ക്ഷേത്ര പരിസരത്തെത്തിയ കാട്ടാന. ദിവസവും വൈകിട്ട് ക്ഷേത്രത്തിലെ പ്രസാദം കഴിക്കാൻ ഈ ആന എത്തുമെന്നാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്.
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന അണ്ടർ 19(53kg) പെൺകുട്ടികളുടെ റെസ്ലിംഗ് മത്സരത്തിൽ കണ്ണൂരിന്റെ ഇ.എസ് സൗപർണികയും മലപ്പുറത്തിന്റെ ജിൻസി ഫർഹാനും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ കണ്ണൂരിന്റെ ഇ.എസ് സൗപർണിക വിജയിച്ചു.
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സീനിയർ ആൺകുട്ടികളുടെ (79kg) റെസ്ലിംഗ് മത്സരത്തിൽ പാലക്കാടിന്റെ സൽമാൻ ബാരിഷും കോഴിക്കോടിന്റെ അബ്സർ ലത്തീഫും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ പാലക്കാടിന്റെ സൽമാൻ ബാരിഷ് വിജയിച്ചു.
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന അണ്ടർ 19 (57kg) പെൺകുട്ടികളുടെ മത്സരത്തിൽ കണ്ണൂരിന്റെ എ.എസ് അക്ഷരയും തൃശ്ശൂരിന്റെ സി.വി ദേവികയും ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ കണ്ണൂരിന്റെ എ.എസ് അക്ഷര വിജയിച്ചു.
കണ്ണൂർ ദസറയുടെ ഭാഗമായി ടൗൺ സ്ക്വയറിൽ രമ്യ നമ്പീശനും സംഘവും അവതരിപ്പിച്ച നൃത്ത സന്ധ്യയിൽ നിന്ന്.
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി സീനിയർ ആൺകുട്ടികളുടെ റീകർവ് വിഭാഗം ആർച്ചറി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആഷ്റിൻ വി പയസ്, തിരുവനന്തപുരം.
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടക്കുന്ന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 59 കിലോ വിഭാഗം മത്സരത്തിൽ കൊല്ലത്തിന്റെ ഗൗതം കൃഷ്ണയും എറണാകുളത്തിന്റെ റിയാൻ ആന്റണി ഡിക്രൂസും ഏറ്റുമുട്ടിയപ്പോൾ. റയാൻ ആന്റണി ഡിക്രൂസ് വിജയിച്ചു
തീവ്ര മഴയ്ക്ക് മുന്നേ... മഴയെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മഴയത്ത് സ്കൂളിൽ നിന്നും റെയിൻ കോട്ട് ധരിച്ച് സൈക്കിളിൽ അതിവേഗം വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥി. തൃശൂർ നഗരത്തിൽ നിന്നുള്ള ചിത്രം.
ഹരിതശോഭയിൽ... കോഴിക്കോട് പട്ടാളപ്പള്ളി ദീപാലംകൃതമാക്കിയപ്പോൾ
കനത്ത മഴയിൽ കോഴിക്കോട് കാരപ്പറമ്പിൽ നിന്നുള്ള കാഴ്ച്ച
ചോര ചിരിക്കുമ്പോൾ... ഗവ. നഴ്സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കോട്ടയം ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ രക്തം നൽകുന്ന അജയ് കെ. അനിൽ.
ഇന്നത്തെ കോള്… കോഴിക്കോട് ബേപ്പൂർ ഹാർബറിൽ മത്സ്യബന്ധന തൊഴിലാളികൾ പിടിച്ച മീൻ റാഞ്ചുന്ന പരുന്ത്.
പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വകുപ്പ് മന്ത്രി ഒ.ആർ കേളു ക്ഷേത്രകലാശ്രീ പുരസ്കാരം ഗായിക കെ.എസ് ചിത്രയ്ക്ക് നൽകുന്നു
സ്നേഹത്തിന്റെ ചോറുരുള.... കേരള സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടം മത്സരത്തിൽ പങ്കെടുക്കുവാൻ എത്തിയ മത്സരാർത്ഥിക്ക് അധ്യാപിക ഭക്ഷണം വാരി കൊടുക്കുന്നു
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വന്യജീവി സംരക്ഷക കൂട്ടായ്മ ‘മാർക്’ കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളജ് എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഫെയ്സ് പെയ്ന്റിങ് മത്സരത്തിൽ നിന്ന്.
കണ്ണൂരിൽ നടന്ന സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ മൂകാബിനയ മത്സരം ആസ്വദിക്കുന്ന മറ്റു മത്സരാർത്ഥികൾ.
വന്യ ജീവി വരാചരണത്തിന്റെ ഭാഗമായി മലബാർ അവേർനെസ്സ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് (മാർക്ക്)കണ്ണൂർ സംഘടിപ്പിച്ച ക്ലേ മോഡലിംഗ് മത്സരത്തിൽ നിന്നും
  TRENDING THIS WEEK
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
പ്രതിപക്ഷ നേതാവിനെ സഭയിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ വി.ഡി സതീശന്റെ നേതൃത്വത്തിൽ സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് വരുന്നു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
അരുവിപ്പുറം വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഗുരുസ്തവം പാരായണ യജ്ഞസമർപ്പണം വെങ്ങല്ലൂർ ചെറായിക്കൽ ശ്രീനാരായണ ഗുരുദേവ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടന്ന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 42 കിലോ പെൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ ആർ. ജനനിയും കണ്ണൂരിന്റെ എം. നേഹയും ഏറ്റുമുട്ടിയപ്പോൾ. തിരുവനന്തപുരത്തിന്റെ ആർ. ജനനി വിജയിച്ചു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
വിദ്യാകിരണം മിഷൻ്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 30 സ്കൂൾ കെട്ടിടങ്ങളുടെയും 12 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടുന്നതിൻ്റെയും ഉദ്ഘാടനം നിർവഹിക്കാനായി ശ്രീകാര്യം ഗവ.ഹൈസ്കൂളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് മുറിയിലെ സ്മാർട്ട് ബോർഡിൽ ഒപ്പിടുന്നു.
മകരകൊയ്ത്തിനായി... ചിങ്ങം കൊയ്ത്തു കഴിഞ്ഞതോടെ നെല്‍പ്പാടങ്ങള്‍ പുതിയ കൃഷിയൊരുങ്ങുകയാണ്.മകര മാസ കൊയ്ത്തിനായി ഞാറുകൾ തലയിൽ ചുമന്നു പോകുന്ന കൃഷിക്കാർ. മുണ്ടകൻ കൊയ്ത്ത് മകരക്കൊയ്ത്ത് എന്നിങ്ങനെ ഈ കൃഷിയെ പഴമക്കാർ പറയാറുണ്ട് .തൃശൂർ എം.എൽ.എ റോഡ് പാടശേഖരങ്ങളിൽ നിന്നുമുള്ള കാഴ്ച..
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com