ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് നടന്ന ശോഭയത്രയിൽ പങ്കെടുന്ന ഉണ്ണിക്കണ്ണനെ ഉയർത്തിപ്പിടിക്കുന്ന രാധമാർ
കണ്ണിൽ കുത്തിയ കണ്ണൻ.... ശോഭയത്രയിൽ പങ്കെടുക്കുന്ന കണ്ണന്മാരുെടെ കളികൾ
തൊടുപുഴ നെല്ലിക്കാവ് ബാലഗോകുലത്തിെന്റെ നേതൃത്വത്തിൽ നടത്തിയശോഭയാത്രയിൽ അവതരിപ്പിച്ച രാധാനൃത്തം
തൊടുപുഴയിലെ ശോഭയാത്രയിൽ ആർജുനനായി അവതരിപ്പിച്ച നിശ്ചല ദൃശ്യം
ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിൻ്റെ ഭാഗമായി ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടന്ന ശോഭായാത്രയിൽ നിന്ന്
ചിരിച്ചെത്തി ആമ്പൽ... കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ പാടശേഖരങ്ങളിൽ ആമ്പൽ പൂത്തപ്പോൾ കൊച്ചിയിൽ നിന്നും കാണാൻ എത്തിയ സുഹൃത്തുക്കളായ ശ്രീജ,സൗമ്യ, അംഗിത എന്നിവർ
അക്രോബാറ്റിക് കണ്ണൻ… ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ നടന്ന ശോഭയാത്രയിൽ ഉണ്ണി കണ്ണന്റെ വേഷമണിഞ്ഞെത്തിയ കുരുന്നിന്റെ കുസൃതികൾ.
പശിയകറ്റ് കണ്ണാ… ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ നടന്ന ശോഭയാത്രയിൽ നിന്ന്
ഗോപികമാരുടെ കണ്ണൻ… ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ നടന്ന ശോഭയാത്രയിൽ നിന്ന്
പത്തനംതിട്ട ആറന്മുള പുഞ്ചയിൽ കൂട്ടത്തോടെ യെത്തിയ കഷണ്ടിക്കൊക്ക്, മഴക്കാലത്ത് ജലാശയങ്ങൾക്ക് സമീപം കൂടുതലായി കാണപ്പെടുന്നു. ഇവയുടെ നീണ്ട കറുത്ത നിറമുള്ള കൊക്ക് മുഖ്യ ആകർഷണമാണ് കൊക്കിനും കഴുത്തിനും താഴെ ദേഹം മുഴുവൻ വെളുത്ത നിറം വ്യാപിച്ചിരിക്കുന്നു കാലുകൾക്ക് കറുപ്പ് നിറം.
നഗരത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിരവധിപേർക്ക് പരുക്കേൽക്കുകയും തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ പേരിനുമാത്രം നടത്തി താത്കാലികമായി അവസാനിച്ചപ്പോൾ ഭീതി ഒഴിയാതെ ജനം. 1. റോഡിൽ നിറഞ്ഞ് യാത്രികർക്ക് തടസ്സമായി നീങ്ങുന്ന തെരുവ് നായ്ക്കൾ. 2 . അക്രമാസക്തമായ തെരുവ് നായ്ക്കൾ പാഞ്ഞടുക്കുന്നു. 3 . റോഡിൽ തെരുവ് നായ്ക്കളുടെ കൂട്ടം കണ്ട് പിന്തിരിഞ്ഞു പോകുന്ന യുവാക്കൾ. ചുങ്കം റോഡിൽ നിന്നുള്ള കാഴ്ച.
കണ്ണൂർ കോടതി സമുച്ചയം ശിലാസ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ടി.ആർ രവിയുമായി സംസാരിക്കുന്നു.
കേരള ആംഡ് പോലീസ് രണ്ട്, നാല് ബറ്റാലിയനുകളുടെ റിക്രൂട്ട് സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡിന്നു ശേഷം പാലക്കാട്‌ സ്വദേശിയായ അരവിന്ദ് ലാൽ സഹോദരിയുടെ മകൾക്ക് പോലീസ് തൊപ്പി ധരിപ്പിച്ച് ആഹ്ലാദം പങ്കിടുന്നു
കേരള ആംഡ് പോലീസ് രണ്ട്, നാല് ബറ്റാലിയനുകളുടെ റിക്രൂട്ട് സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ മാങ്ങാട്ടുപറമ്പ് കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്‍ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കുന്നു.
കേരള ആംഡ് പോലീസ് രണ്ട്, നാല് ബറ്റാലിയനുകളുടെ റിക്രൂട്ട് സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ മാങ്ങാട്ടുപറമ്പ് കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്‍ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കുന്നു.
അഷ്ടമി രോഹിണി നാളിൽ രാധയാകാൻ മാതാപിതാക്കൾ തയ്യാറാകുന്ന കുട്ടി തൊടുപുഴയിൽ നിന്നുള്ള ദൃശ്യം.
മത്സ്യബന്ധനം കഴിഞ്ഞ് തീരത്തേക്ക് കയറ്റിയിട്ട തോണികൾ. കോഴിക്കോട് കോരപ്പുഴ പാലത്തിന് സമീപത്ത് നിന്നുള്ള ദൃശ്യം.
മണ്ണും മനുഷ്യനും... മൺപാത്ര നിർമ്മാണം കുലത്തൊഴിലാക്കിയ തമിഴ്‌നാട്ടിലെ ചുങ്കൻകടയിൽ നിന്നുള്ള ചിത്രം. നിർമ്മാണം പൂർത്തിയാക്കിയ മൺചട്ടികൾ നിരനിരയായി അടുക്കി വെച്ചിരിക്കുന്നു. 150 ഓളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത് ഫോട്ടോ : വിഷ്ണു സാബു
ആദിവാസികൾക്ക് നൽകിയ ഭക്ഷ്യക്കിറ്റ് ഗുണനിലവാരമില്ല എന്ന പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംയുക്ത സമരസമിതി ഇടുക്കി ജില്ല ഐ ടി ഡി പി ഓഫീസറെ തടഞ്ഞ് വച്ച് ചക്കക്കുരു വറുത്തത് നൽകുന്നു
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
  TRENDING THIS WEEK
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് കേരള ഫുട്ബാൾ ടൂർണമെൻ്റിലെ തൃശൂർ മാജിക്‌ എഫ്സിയുടെ ജേഴ്സി ലോഞ്ചിഗിന് ജോഴ്സി അണിഞ്ഞ ടീമിനൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ടീം അംബാസഡർ നിവിൻ പോളി , ടീം ഉടമ ലിസ്റ്റിൻ ജോസഫ് തുടങ്ങിയവർ സമീപം
ആലപ്പുഴ ജില്ലാക്കോടതിപാലത്തിന്റെ പുനർ നിർമ്മാണത്തിനായി കനാൽ കരയിലെ വ്യാപാര സ്ഥാപങ്ങങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സാധനങ്ങൾ എടുത്ത് മാറ്റുന്നവർ
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
ആലപ്പുഴ ഐക്യഭാരതം ശ്രീനാരായണ പ്രാർത്ഥന സമിതിയുടെ നവീകരിച്ച ഗുരുമന്ദിരവും ചതയദിന ആഘോഷ സമ്മേളനവും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, പി.പി.ചിത്തരഞ്ജൻ എം.എൽ.എ തുടങ്ങിയവർ സമീപം
കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ കാറ്റി​ൽ കൊല്ലം ചിന്നക്കട മുസലിയാർ ബിൽഡിംഗി​ലെ പരസ്യബോർഡ് വീണപ്പോൾ
കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റേയും എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത് മൂവ്മെൻ്റിൻ്റെയും ശബ്ദ ഹിയറിംഗ് എയ്ഡ് സെൻ്ററിൻ്റേയും സംയുക്താഭിമുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പിൽ പങ്കെടുത്തവർക്ക് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഹിയറിംഗ് എയ്ഡ് വിതരണം നിർവഹിക്കുന്നു
ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ പാളയത്ത് നിന്നാരംഭിച്ച മഹാശോഭയാത്രയിൽ നിന്ന്
കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിനെ തുടർന്ന് കൊല്ലം വെള്ളയിട്ടമ്പലത്ത് വീണ വലിയ മാവിന്റെ കൊമ്പ് മുറിച്ച് മാറ്റാനുള്ള ശ്രമം
കേരളകൗമുദി കോട്ടയം യൂണിറ്റിന്റെയും എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത്മൂവ്മെന്റിന്റെയും, ശബ്ദ ഹിയറിംഗ് എയ്ഡ് സെന്ററിന്റെയും സംയുക്താഭി മുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പും, യുവജന നേതൃ സംഗമവും യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com