കഴിഞ്ഞ ദിവസം മലപ്പുറം നഗരത്തിൽ പെയ്ത ശക്തമായ മഴയിൽ കടത്തിണ്ണയിൽ കയറിനിൽക്കുന്നവർ
മലപ്പുറം താലൂക് ആശുപത്രിയിൽ ഹജ്ജിന് പോകുന്നവർക്കായുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തിയപ്പോൾ.
മാങ്ങാ സംഗമം... ട്രിച്ചുർ അഗ്രി ഹോൾട്ടികൾച്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺഹാളിൽ സംഘടിപ്പിച്ച മാങ്ങ മേളയിൽ നിന്ന്.
കുടയൊന്ന് കൈയ്യിലില്ലാതെ പറ്റില്ല.....രാവിലെ മുതൽ ഉച്ചവരെ അതിശക്തമായ ചൂടും ഉച്ചക്ക് ശേഷം വേനൽ മഴയുമാണ്, പത്തനംതിട്ട മിനിസിവിൽസ്റ്റേഷനു മുന്നിൽ നിന്നുള്ള കാഴ്ച.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ നടന്ന അവലോകന യോഗത്തിൽ ഉദ്ഘാടന പ്രസംഗത്തിനായി പിണറായി വിജയൻ എത്തിയപ്പോൾ മൈക്കിന്റെ ഉയരം ക്രമീകരിക്കാൻ സഹായിക്കുന്ന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ, ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, മൈക്ക് ഓപ്പറേറ്റർ എന്നിവർ.
സായം സന്ധ്യയിൽ വിണ്ണിൻ ചില്ലയിൽ നിന്നും ഇലപൊഴിഞ്ഞ മരച്ചില്ലയിലേക്ക് ചേക്കേറുന്ന താത്തകൾ. മലപ്പുറം ആനക്കുഴിയിൽ നിന്നുമുള്ള കാഴ്ച
കോട്ടയം കോടിമത പള്ളിപ്പുറത്ത്കാവ് ഭദ്രകാളീ ക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയയാത്രയിൽ പങ്കെടുക്കാൻ ശരീരം നിറച്ച് ശൂലം കുത്തുന്ന ഭക്തൻ
വൈക്കം കായലിൽ... വൈക്കം ബോട്ട് ജെട്ടിക്ക് സമീപം ഇല കൊഴിഞ്ഞ് നിൽക്കുന്ന തണൽമരം.
ഭൗമ ദിനത്തിന് മുന്നോടിയായി പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഒഫ് അനിമൽസ് (പി.ഇ.ടി.എ) എറണാകുളം മറൈൻഡ്രൈവ് മഴവിൽ പാലത്തിൽ ദിനോസർ രുപങ്ങളുടെ വേഷവിധാനമിട്ടെത്തിയവർ.
പറവകൾക്ക് പാടശേഖരമുണ്ട്... കല്ലറ ഇടയാഴം റോഡിലെ കൊടുത്തുരുത്ത് പൂവത്തിക്കരി പാടശേഖരത്തിൽ തീറ്റ തേടിയെത്തിയ വെള്ളരി കൊക്കുകൾ.ത്ത് പൂവത്തിക്കരി പാടശേഖരത്തിൽ തീറ്റ തേടിയെത്തിയ വെള്ളരി കൊക്കുകൾ
പ്രതിഷേധം... മദ്ധ്യപ്രദേശിൽ ഫാ. ഡേവിസ് ജോർജ്ജിനെ സംഘപരിവാർ ആക്രമിച്ചിട്ട് സുരേഷ് ഗോപി എം.പി മൗനം പാലിക്കുന്നുവെന്ന് ആരോപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സുരേഷ് ഗോപി എം.പി യുടെ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമാതിനെ തുടർന്ന് പൊലിസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
കലയും കളിയും... ഒഴിവ് ദിവസം എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികൾ.
യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ആലപ്പുഴ കളക്ടറേറ്റിലേക്ക് നടന്ന മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിനിടെ വനിതാ പ്രവർത്തകയുടെ മാറിൽ കിടന്ന ഷാൾ വലിച്ചെടുക്കുവാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
കുട്ടനാടൻ പാടത്തെ കൊയ്ത്തിന് ശേഷം യന്ത്രമുപയോഗിച്ചു കെട്ടുകളാക്കിയ വൈക്കോൽ ശേഖരിച്ചുകൊണ്ടുവരുന്ന തൊഴിലാളി. ആലപ്പുഴ കൈനകരിയിൽ നിന്നുള്ള ദൃശ്യം
കൊയ്ത്തിനു ശേഷം പാടശേഖരങ്ങളിൽ വൈക്കോൽ കത്തിച്ചുകളയുന്നത് കുട്ടനാടൻ കാഴ്ചയാണ്. രാത്രി സമയങ്ങളിലായതിനാൽ മറ്റ് ജില്ലകളിൽ നിന്നുള്ള യാത്രികർക്ക് ഈ കാഴ്ച കൗതുകവും ആകാംക്ഷയുമാണ്. ആലപ്പുഴ പള്ളാത്തുരുത്തി ദേവസ്വംകരി പാടശേഖരത്തിലെ വൈക്കോലിന് തീയിട്ടപ്പോൾ മൊബൈലിൽ ദൃശ്യം പകർത്തുന്നയാൾ
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് റോഡ് ഉപരോധിച്ച് സമരം ചെയ്ത ചാണ്ടി ഉമ്മൻ എംഎൽഎയും പ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
വേനൽമഴ തുടരെ...പ്രതീക്ഷിക്കാതെ പെയ്ത വേനൽ മഴയിൽ കോട്ടയം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ കൈകുഞ്ഞുമായി വന്നിറങ്ങിയ അമ്മ.
രണ്ടാംവിള കൊയ്ത്ത് കഴിഞ്ഞ പാടത്ത് പുതിയ മേച്ചിൽപുറങ്ങൾ തേടിയെത്തിയ ചെമ്മരിയാട്ടിൻ കുട്ടികളെ ചൂട് കാരണം തെങ്ങിൻ പട്ടകൊണ്ട് തയ്യാറാകിയ കൂട്ടിൽ നിറുത്തിയിരിക്കുന്നു. ചെമ്മരി ആടുകളുടെ സുരക്ഷയ്ക്കായി കൂടിന് പുറത്ത് നായ്ക്കളും. പാലക്കാട് കൊല്ലങ്കോട് ഭാഗത്ത് നിന്നുള്ള ദൃശ്യം.
സീബ്രയും ഇല്ല..പോലീസും ഇല്ല...തൃശൂർ ജവഹർ ബലാഭവനിൽ ആരംഭിച്ച അവധികാല ക്ലാസ് കഴിഞ്ഞ് റോഡ് മുറിച്ച് കടക്കാൻ സീബ്രാലൈനും സഹായത്തിന് പോലീസ് ഉദ്യോഗസ്ഥരും ഇല്ലാതെ തിരക്കേറിയ റോഡ് മുറിച്ചുകടക്കുന്ന രക്ഷിതാക്കളും കുട്ടികളും.
കോന്നി കൊക്കാത്തോട് റോഡിൽ കല്ലേലി-വയക്കര പാലത്തിന് സമീപം, കടുത്ത വേനലിൽ ഉണങ്ങി വരണ്ടുകിടക്കുന്ന പ്രദേശം വെള്ളം തേടിയത്തിയ കാട്ടാനക്കൂട്ടം സമീപത്തെ കാവൽപ്പുര തകർത്തിരിക്കുന്നു. വേനൽമഴയിൽ മരങ്ങളിൽ ചെറിയ തളിരിലകൾ നമ്പിട്ടിരിക്കുന്നു, കൂപ്പിൽ നിന്നും തടികയറ്റിപ്പോകുന്ന ലോറിയും കാണാം.
  TRENDING THIS WEEK
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എൽ.ഡി.എഫ് പത്തനംതിട്ടയിൽ നടത്തിയ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന ചെറിയ ഉള്ളി വണ്ടിയിലിരുന്ന് വിളിച്ചു പറഞ്ഞു കച്ചവടണം നടത്തുന്ന സ്ത്രി. ചോറ്റാനിക്കരയിൽ നിന്നുള്ള കാഴ്ച
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്,യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നേജോ മെഴുവേലി,മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ
നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന നോഡൽ ഓഫീസർമാരുടെ യോഗം
പ്രഥമ പത്മഭൂഷൻ മാർ ക്രിസോസ്റ്റം പുരസ്‌കാരം സമർപ്പണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബിക്ക് പത്മഭൂഷൻ മാർ ക്രിസോസ്റ്റം പുരസ്‌കാരം സമർപ്പിച്ച സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി വീണാ ജോർജ് ഉപഹാരം നൽകുന്നു
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ നടന്ന അവലോകന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം താലൂക് ആശുപത്രിയിൽ ഹജ്ജിന് പോകുന്നവർക്കായുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തിയപ്പോൾ.
മലപ്പുറത്ത് നടന്ന സ്വദര്‍ മുഅല്ലിം സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിക്കുന്നു.
വി.വി.പ്രകാശിന്റെ പേരിലുള്ള യുവപ്രതിഭാ പുരസ്‌കാരം ടി.സിദ്ദിഖ് എംഎല്‍എ യ്ക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നല്‍കുന്നു.വി.വി.പ്രകാശിന്റെ മകള്‍ നിള, ആര്യാടന്‍ ഷൗക്കത്ത്, ഡിസിസി അധ്യക്ഷന്‍ വി.എസ്.ജോയ്, എ.പി.അനില്‍കുമാര്‍ എംഎല്‍എ,കെ.എന്‍.എ.ഖാദര്‍,വി.എ.കരീം, പി.ടി.അജയ്‌മോഹന്‍ എന്നിവര്‍ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com