നാലുമുക്ക് ജംഗ്ഷന് സമീപം റോഡരികിൽ വഴിയാത്രക്കാർക്ക് അപകടകരമായി നിന്ന ഉണങ്ങിയ മരം വെട്ടിമാറ്റുന്നു
ഇരുട്ടിലാണ് വിലങ്ങാടും ഞങ്ങളും... കോഴിക്കോട് വിലങ്ങാടിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വിലങ്ങാട് സെന്റ് ജോർജ്സ് സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ.
മുട്ടത്ത് ആത്മഹത്യ ഭീഷിണിയുമായി കത്തിയും കഴുത്തിൽ കൂടുക്കുമിട്ട്  നിന്ന യുവാവിനെ അഗ്നി രക്ഷാ ഉദ്യോഗസ്ഥൻ ജാഫർ ഖാൻ കീഴടക്കുന്നു.
വെള്ളം വെള്ളം സർവത്ര… കോഴിക്കോട് കണ്ണാടിക്കൽ കക്കോടി റോഡിൽ വെള്ളം കയറിയപ്പോൾ.
വെള്ളം കയറിയ കോഴിക്കോട് കൂറ്റഞ്ചേരി ക്ഷേത്ര പരിസരത്ത് അപകടത്തിൽ പെട്ട കാറ് റോഡിലേക്ക് വലിച്ചു കേറ്റുന്നു.
കനത്ത മഴയിൽ കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷനിൽ വെള്ളം പൊങ്ങിയപ്പോൾ.
കണ്ണൂർ മഞ്ഞപ്പാലം കൊഴുപ്പൽ ഹൗസിലെ ശ്രീലേഷും പിതാവ് രവീന്ദ്രനും വെള്ളം കയറിയതിനെ തുടർന്ന് വീട്ടിലെ നായയുമായി സുരക്ഷിത സ്ഥലത്തേക്ക് മാറുന്നു
കണ്ണൂർ പഴയ ബസ് സ്റ്റാന്റ് റെയിൽവേ പാലത്തിന് താഴെ റോഡിൽ വെള്ളം കയറിയപ്പോൾ
കണ്ണൂർ പടന്നപ്പാലം പാസ്പോർട്ട് ഓഫിസിനു സമീപത്തെ വീരസ്വാമിയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ
ഒരാൾ കുഴിയിൽ... കോട്ടയം ചന്തക്കടവിൽ എം.എൽ റോഡിൽ പൊട്ടിയ കുടിവെള്ള പൈപ്പ് വലിയ കുഴിയെടുത്ത് നന്നാക്കുന്ന വാട്ടർ അതോരിറ്റി തൊഴിലാളി.
കനത്ത മഴയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് നിന്നുള്ള കാഴ്ച.
കാർമേഘം മൂടിയ കോഴിക്കോട് ബീച്ചിലെ ദൃശ്യം. ഇന്നലെ രാവിലെ മുതൽ കോഴിക്കോട് നഗരത്തിലും ജില്ലയിലെ മലയോര മേഖലയിലും കനത്ത മഴയായിരുന്നു.
തൃശൂർ ചേറൂർ പെരിങ്ങാവ് ഭാഗത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഹോളി ഫാമിലി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ നിന്നും .
ക്ളീനാക്കാം...എറണാകുളം കടവന്ത്ര പി.ആൻ.ഡി കോളനി റോഡിന് സമീപത്ത് നിന്നുള്ള കാഴ്ച
റൂഫ് ടോപ്....ബഹുനില കെട്ടിത്തത്തിന്റെ മുകളിൽ റൂഫ് ടോപ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ.കോട്ടയം നഗരത്തിൽ നിന്നുള്ളകാഴ്ച
മണ്ണൂക്കാട് നോമ്പയിൽ പാലന്റെ മൃതസംസ്കാരത്തിനുള്ള കർമ്മിയെയും ബന്ധുക്കളെയും അഗ്നിരക്ഷാ സ്കൂബാ ടീം ഡിങ്കി ബോട്ടിൽ പുഴയ്ക്ക് അക്കരെ എത്തിക്കുന്നു
മഴയാറാട്ട്...ഇന്നലെ രാവിലെ പെട്ടെന്ന് പെയ്യ്ത മഴയിൽ നനയാതിരിക്കാൻ തലയിൽ പ്ലാസ്റ്റിക് കവർ വെച്ചു വരുന്ന വയോധികൻ. തൃശൂർ നഗരത്തിൽ നിന്നുമുള്ള ചിത്രം
വീര സ്മരണയിൽ...കാർഗിൽ വിജയ് ദിവസിൻ്റെ 25 വർഷത്തെ സ്മരണയ്ക്കായി തൃശൂർ സെൻ്റ് മേരീസ് കോളേജിൽ നടന്ന ഇന്ത്യൻ സായുധ സേനയുടെ തപാൽ സ്റ്റാമ്പുകളുടെ പ്രദർശനത്തിൽ നിന്നും.
ഇന്നലെ രാത്രി തൃശൂർ നഗരത്തിൽ പെയ്ത മഴയിൽ
നെഹ്റു ട്രോഫി വള്ളംകളിയുടെ പരിശീലനത്തിന്റെ ഭാഗമായി തലവടി ചുണ്ടനിൽ യു.ബി.സി കൈനകരി പുന്നമട ഫിനിഷിംഗ് പോയിന്റിൽ കാണികളുടെ മുന്നിൽ നടത്തിയ ട്രാക്ക് എൻട്രി. ബി. സി കൈനകരി പുന്നമട ഫിനിഷിംഗ് പോയിന്റിൽ കാണികളുടെ മുന്നിൽ നടത്തിയ ട്രാക്ക് എൻട്രി
  TRENDING THIS WEEK
കർക്കിടക വാവ്ബലിയുടെ ഭാഗമായി തിരുമുല്ലാവാരത്ത് നടന്ന ബലിതർപ്പണം.
വയനാട് മേപ്പാടിയിലെ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല സ്കൂൾ. ഫോട്ടോ : എ.ആർ.സി. അരുൺ
ശിവ പാർവതീ ശില്പം...ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകാളഹസ്തി ക്ഷേത്ര സന്നിധിയിലെ മലയിലെ ശിവ പാർവതീ ശില്പം
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിൽ ഐസ് നിറയ്ക്കുന്ന തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
തൃശൂർ ചേറൂർ പെരിങ്ങാവ് ഭാഗത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഹോളി ഫാമിലി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ നിന്നും .
കനത്ത മഴയെ തുടർന്ന് തൃശൂർ പുഴയ്ക്കൽ എം.എൽ.എ റോഡ് പാൽക്കുഴി പാലത്തിനു സമീപം റോഡിൽ വെള്ളം കയറിയപ്പോൾ
കണ്ണൂർ പടന്നപ്പാലം പാസ്പോർട്ട് ഓഫിസിനു സമീപത്തെ വീരസ്വാമിയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ
കേരള ഗ്രാമീൺ ബാങ്ക് ജ്യൂവൽ അപ്രൈയ്സേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ കുടുംബസംഗമം കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
തിരുനക്കരക്കുഴികൾ... കോട്ടയം തിരനക്കര ബസ് സ്റ്റാൻഡ് റോഡ് പൊളിഞ്ഞുണ്ടായ കുഴികൾ. ഇരു ചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com