നിരനിരയായ്... അതിരാവിലെ വാസസ്ഥലത്ത് നിന്നും പറന്നുയരുന്ന പക്ഷിക്കൂട്ടം. എറണാകുളം കുമ്പളങ്ങിയിൽ നിന്നൊരു പ്രഭാത കാഴ്ച.
ആമ്പൽ പാടം...തിരുവാർപ്പ് പഞ്ചായത്തിലെ തിരുവായ്ക്കരി പാടശേഖരത്തിൽ നിറയെ വിരിഞ്ഞ ആമ്പൽ പൂക്കൾ.കൊവിഡ് പ്രോട്ടോക്കോൾ കാരണം നാട്ടുകാർ മാത്രമാണ് കാണാൻ വരുന്നത്
കോട്ടയം ചീപ്പുങ്കൽ വട്ടക്കായൽ പാടശേഖരത്തിൽ തീറ്റ തേടുന്ന നീലക്കോഴികൾ.
എറണാകുളം ജില്ലയിലെ അതിർത്തി ഗ്രാമമായ ചെല്ലാനം പഞ്ചായത്തിലെ സ്വകാരൃ വൃക്തിയുടെ മീൻക്കെട്ടിൽ തീറ്റ തേടി ജലോപരിതലത്തിൽ ഉയർന്നു വന്ന കരിമീനുകൾ.
ശക്തമായി പെയ്യുന്ന മഴയത്ത് എറണാകുളം തമ്മനം സ്റ്റേഡിയം റോഡിൽ നിന്നുള്ള കാഴ്ച.
ആകാശത്ത് നിരന്ന സിറോ ക്യുമൂലസ് മേഘങ്ങൾ തിരുനക്കര മൈതാനിയുടെ പ്രവേശനകവാടത്തിന്റെ പശ്ചാത്തലത്തിൽ.
പച്ചയണിഞ്ഞു... നെൽവയലും ഹരിതഭംഗിയുമണിഞ്ഞു നിൽക്കുന്ന പച്ചപ്പിന് നടുവിലൂടെ കടന്നു പോകുന്ന ട്രെയിൻ. എറണാകുളം ജില്ലയുടെ ഗ്രാമപ്രദേശമായ മുളംതുരുത്തിയിൽ നിന്നുള്ള കാഴ്ച.
ജലഗതാഗത വകുപ്പിന്റെ എറണാകുളം ബോട്ട് ജെട്ടിയിൽ കിടക്കുന്ന തകർന്ന ബോട്ട്.
പെരുന്നാൾ പിറ്റേന്ന് നിയന്ത്രങ്ങളൊന്നുമില്ലാതെ പാണക്കാട് തൂക്കുപാലത്തിലെത്തിയ സന്ദർശകർ. ജില്ലയിൽ കൊവിഡ് വ്യാപനം കൂടുമ്പോഴും ഇതൊന്നും വക വെക്കാതെയാണ് ആളുകൾ സന്ദർശനത്തിനെത്തുന്നത്.
എന്റെ ഗ്രാമം... എറണാകുളം ജില്ലയുടെ അതിർത്തി ഗ്രാമമായ ചെല്ലാനം അറിയപ്പെടുന്നത് കടലുമായി ബന്ധപ്പെട്ട ദുരിതങ്ങളുടെ പേരിലാണ്, അതേ സമയം പഞ്ചായത്തിലെ കണ്ടക്കടവും സമീപ പഞ്ചായത്തും ടൂറിസ്റ്റുകളുടെ ഗ്രാമവുമായ കുമ്പളങ്ങിയിലേക്കുള്ള യാത്ര പ്രകൃതിഭംഗിയാൽ നിറഞ്ഞതാണ്. കണ്ടക്കടവിൽ നിന്നുള്ള കാഴ്ച.
പുൽക്കൂട്ടിൽ... പൂത്ത് നിൽക്കുന്ന പുൽ കൂട്ടത്തിൽ തീറ്റ തേടുന്ന ആറ്റകറുപ്പൻ പക്ഷി (വൈറ്റ് റപ്‌ഡ് മുനിയാ). കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.
ബുദ്ധൻശരണം... ആവശ്യക്കാരെ കാത്തിരിക്കുന്ന കളിമൺ ശില്പ- പാത്ര വിൽപ്പനക്കാരൻ. തൃശൂർ ശക്തൻ നഗറിൽ നിന്നൊരു ദൃശ്യം.
ഉടല് കുഴിയിലാ... പൊട്ടിയ പൈപ്പ്‌ലൈൻ കണ്ടെത്താനായി കുഴികുത്തിയിറങ്ങിയ വാട്ടർ അതോരിറ്റി ജീവനക്കാരൻ. കോട്ടയം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ വാഹനത്തിരക്കേറിയ എം.സി റോഡിലെ കാഴ്ച.
മഴവില്ലഴക്... എറണാകുളം മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിന്റെ അറ്റകുറ്റപണികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി.
ഒരു കുരങ്ങച്ചൻ സെൽഫി...താമരശ്ശേരി ചുരത്തിലെ കാഴ്ചകൾ പകർത്തുന്നതിനിടെ ഫോട്ടോഗ്രാഫറുടെ കെെയ്യിലെ കാമറയിൽ കൗതുകത്തോടെ പിടിച്ച കുട്ടിക്കുരങ്ങൻ.
നീർ'മിഴിയിൽ... എട്ടുകാലി പിടികൂടിയ റാണിയുറുമ്പിനരികിലെത്തിയ നീറ്. കോട്ടയം ഈരയിൽകടവിന് സമീപത്ത് നിന്നുള്ള കാഴ്ച
റാഞ്ചിക്കളയാം...നെൽകൃഷിക്കായി തയ്യാറാക്കിയ പാടശേഖരത്തിൽ നിന്നും ഇരപിടിക്കാൻ ശ്രമിക്കുന്ന പരുന്ത്.
നെൽമണി കാക്കാൻ... വിരിപ്പ് കൃഷിക്കായി വിതച്ച നെൽവിത്തുകൾ കൊത്തിതിന്നാൻ വരുന്ന പക്ഷികളെ പറപ്പിച്ച് വിടാൻ പാടശേഖരത്തിന് നടുവിൽ കാത്ത് നിൽക്കുന്ന കർഷക തെഴിലാളി. കോട്ടയം കല്ലറ പൂവത്തിക്കരി പാടശേഖരത്തിൽ നിന്നുള്ള കാഴ്ച.
പറന്നുയരാം.. നഗരത്തിലെ കനാൽ കരയുടെ ഇരുവശത്തുമുള്ള മരങ്ങളിൽ അനേകം ഇരണ്ടപക്ഷികളാണ് കൂടുകൂട്ടിയിരിക്കുന്നത്. കൂട്കൂട്ടാനുള്ള ചുള്ളികമ്പുമായി പറന്നുപോവുന്ന പക്ഷി. ആലപ്പുഴ പ്രൈവറ്റ് സ്റ്റാൻഡിന് സമീപത്തുനിന്നുള്ള ദൃശ്യം
നിര നിരയായി നീർകാക്കകൾ... കോട്ടയം നാഗമ്പടം സ്റ്റേഡിയത്തിന് സമീപം നിൽക്കുന്ന മരങ്ങളിൽ നിരന്നിരിക്കുന്ന നീർകാക്കകൾ.
  TRENDING THIS WEEK
നൃത്ത, സംഗീത രൂപത്തിൽ രാമകഥ അവതരിപ്പിച്ച് നർത്തകി ഉഷാ ഫ്രെഡിയും സംഘവും. രാമായണ മാസത്തിൽ രാമകഥാമാധുരിയെന്ന പരിപാടിക്ക് പ്രിയമേറുകയും ചെയ്യുന്നുണ്ട്
നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടുന്ന  വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് നടത്തിയ മാർച്ചിനിടയിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
പ്ലസ് ടു പരീക്ഷയിൽ 1200 - ൽ 1200 മാർക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ പട്ടം ഗവ .ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികളായ നന്തനാ.വി, ഫർസാന പ്രവീൺ, അനു.എസ്.എസ്, പാർവതി.എ
മന്ത്രി ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം.
മന്ത്രി ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം.
ശക്തമായി പെയ്യുന്ന മഴയത്ത് എറണാകുളം തമ്മനം സ്റ്റേഡിയം റോഡിൽ നിന്നുള്ള കാഴ്ച.
ശക്തമായി പെയ്യുന്ന മഴയത്ത് എറണാകുളം തമ്മനം സ്റ്റേഡിയം റോഡിൽ നിന്നുള്ള കാഴ്ച.
കോഴിക്കോട് സർവകലാശാല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സ് മത്സരത്തിൽ നിന്ന്.
ആകാശത്ത് നിരന്ന സിറോ ക്യുമൂലസ് മേഘങ്ങൾ തിരുനക്കര മൈതാനിയുടെ പ്രവേശനകവാടത്തിന്റെ പശ്ചാത്തലത്തിൽ.
കോഴിക്കോട് സർവ്വകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ ഡിസ്‌കസ്സ് ത്രോയിൽ സ്വർണ്ണം നേടുന്ന ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയുടെ കെ.അരവിന്ദ്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com