പറന്നിറങ്ങിയ 'പാര'... പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഫ്രണ്ട്‌സ് ആർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ ക്യാംപസ് മൈതാനത്ത് നടത്തിയ പാരാസെയിലിംഗിൽ താഴെയിറങ്ങവെ നിയന്ത്രണം വിട്ട് നിലത്ത് വീഴുന്നയാൾ
പറന്നിറങ്ങി 'പാര'... പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഫ്രണ്ട്‌സ് ആർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ ക്യാംപസ് മൈതാനത്ത് നടത്തിയ പാരാസെയിലിംഗിൽ ജീപ്പിൽ ഘടിപ്പിച്ച കയർപൊട്ടി ദിശമാറിയ പാരച്ചൂട്ട് റൈഡിന് കയറിയ വിദ്യാർത്ഥിയുമായി സമീപത്തെ മരത്തിൽ പതിച്ചപ്പോൾ.
കണ്ണൊന്ന് തെറ്റിയാൽ...മെയിൻ റോഡിലേക്ക് കട്ട് ചെയ്ത് കയറിവന്ന കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടപ്പോൾ.കോട്ടയം കളക്ട്രേറ്റ് പടിക്കൽ കെ.കെ റോഡിലെ കാഴ്ച
സിസ്റ്റേഴ്സ് കിക്ക്.... തൊടുപുഴ ന്യൂമാൻ കോളേജിൽ പെൺകുട്ടികൾക്കായി നടത്തിയ സ്വയം പ്രതിരോധ കരാട്ടെ പരിശീലനത്തിൽ പങ്കെടുക്കുന്ന കന്യാസ്ത്രീകളായ വിദ്യാർത്ഥികൾ ഫോട്ടോ: ബാബു സൂര്യ
കോട്ടയം ബേക്കർ ഹിൽസിലെ ഡ്രാഗൺ ഫ്രൂട്ട് കൃഷിക്കിടയിലെ പുല്ല് മെഷീൻ ഉപയോഗിച്ച് വെട്ടുന്ന തൊഴിലാളി
ഇൻ വൈൽഡ് ടൗൺ... അകവും പുറവും കാടുകയറി കിടക്കുന്ന നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന് സമീപം തീറ്റ തേടിയിരിക്കുന്ന കീരികൾ.
തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ പാറമക്കാവിന്റെ വെടിക്കെട്ട് ശാലയ്ക്ക് സമീപം കരിയില കൂട്ടത്തിൽ തീ പിടിച്ചപ്പോൾ ഫയർഫോഴ്‌സ് എത്തി തീ അണയ്ക്കുന്നു.
മിഴിവോടെ...കോട്ടയം ബേക്കർ വിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പാലാ കെ.എം മാത്യു ബാലസാഹിത്യ അവാർഡ് സമ്മാനിക്കാനെത്തിയ ശശി തരൂർ എം.പി വേദിയിലിരുന്ന് കണ്ണിൽ മരുന്നുതുള്ളി ഒഴിക്കുന്നു.മുൻ മന്ത്രി കെ .സി ജോസഫ് സമീപം
അമ്മത്തോളിൽ തണലൊരുക്കി... നട്ടുച്ച നേരം കത്തുന്നവെയിലിൽ അമ്മയ്ക്കൊപ്പം കോട്ടയം നഗരത്തിലെത്തിയ കുഞ്ഞിനെ ചൂട് ഏൽക്കാതിരിക്കാൻ സാരിതുമ്പുകൊണ്ട് പൊതിഞ്ഞപ്പോൾ
വടക്കുന്നാഥനിലെ ആതിരോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച തിരുവാതിരക്കളി.
ഉള്ളിലെച്ചൂട് അയ്യപ്പൻ-----തിരുവാഭരണ ഘോഷയാത്ര കണ്ട് തൊഴാനായി പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപത്തെ വഴിയിൽ കാത്തുനിന്ന ഭക്ത കടുത്ത ചൂടിനേത്തുടർന്ന് റോഡിൽ അലങ്കാരത്തിനുപയോഗിച്ച മുത്തുക്കുടയുടെ ചുവട്ടിൽ അഭയം തേടിയപ്പോൾ
മത്സരവിശപ്പിൽ.....പത്തനംതിട്ട പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ലയൺസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികളുടെ കലാകായിക മേളയിൽ ഉച്ചഭക്ഷണം മാറ്റിവച്ച് ചിത്രം വരയ്ക്കുന്ന കോട്ടയം സാൻജോസ് വിദ്യാലയത്തിലെ ശില്പാ ഫ്രാൻസിസ് , അദ്ധ്യാപിക സിസ്റ്റർ സേവി സമീപം
ദേ ലീല കൃഷ്ണൻ. ..തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ സംഘടിപ്പിച്ച കലാമണ്ഡലം ഗോപി ആശാന്റെ മനോരഥം പുസ്തകം പ്രകാശനത്തിന് എത്തിയ കവി ആലക്കോട് ലീലകൃഷ്ണനെ ഗോപിആശാന് കാണിച്ചു കൊടുക്കുന്ന വി എം സുനിൽകുമാർ. കെ.രാജൻ സമീപം .
സാരമില്ല മണികണ്ഠാ... നീളം കൂടിയ കൊമ്പുകൾ മുറിച്ച് ക്രമപ്പെടുത്തിയതിനുശേഷം തന്റെ കൊമ്പ് മുറിച്ചുമാറ്റിയ ഭാഗം തുമ്പികൈകൊണ്ട് സ്പ‌ർശിച്ചുനോക്കുന്ന ഓമല്ലൂർ മണികണ്ഠനെ ആശ്വസിപ്പിക്കുന്ന പാപ്പാൻ വിജേഷ്.
കണ്ണൂര്‍ കാക്കയങ്ങാട് കെണിയില്‍ കുടുങ്ങിയ പുലി.
ഹരിതമീ കുമിളകൾ----പന്തളം നഗരസഭയിലെ ഹരിത കർമ്മ സേനാംഗം ബിന്ദു പ്ളാസ്റ്റിക്ക് കവറുകൾ വേർതിരിക്കുന്നതിനിടയിൽ കൈയ്യിൽ കിട്ടിയ വാട്ടർബബിൾ കളിപ്പാട്ടത്തിൽ നിന്ന് കുമിളകൾ ഊതിവിടുന്നു.
ചാക്കിൻ കൊട്ടാരം പലചരക്ക് വ്യാപാര കടകളിലെ ഉപയോഗ ശൂന്യമായ പഴയ ചാക്കുകൾ ശേഖരിച്ച് വിൽപ്പന നടത്തുന്നയാൾ . ചാക്കുകളിലെ കേടുപാടുകൾ ചരട് കൊണ്ട് തുന്നി തീർക്കുന്നു. തൃശൂർ നഗരത്തിൽ നിന്നുമുള്ള ചിത്രം.
ചങ്ങനാശേരി പെരുന്നയിൽ നടന്ന മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി സംസാരിക്കുന്നു .പ്രസിഡന്റ് ഡോ.എം.ശശികുമാർ,അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എം.പി എന്നിവർ സമീപം
മുല്ലയ്ക്കൽ പോപ്പി ഗ്രൗണ്ടിൽ നടക്കുന്ന കാർണിവലിലെ ഡ്രാഗൺ റൈഡിൽ കയറി ആവേശഭരിതരായവർ.
ആലപ്പുഴ കടപ്പുറത്ത് സായാഹ്നത്തിൽ മത്സ്യബന്ധന വലയിണക്കുന്ന തൊഴിലാളി
  TRENDING THIS WEEK
പുരസ്കാരനിറവിൽ...... ശബരിമല ഹരിവരാസനം പുരസ്കാരം സ്വീകരിച്ച ശേഷം പത്മശ്രീ കൈതപ്രംദാമോദരൻ നമ്പൂതിരി ദേവസ്വം മന്ത്രി വി.എൻ.വാസവനും, റാന്നി എം.എൽ.എ പ്രമോദ് നാരായണനുമായിസംഭാഷണത്തിലേർപ്പെട്ടപ്പോൾ.
മകരവിളക്ക് ആഘോഷത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ചുറ്റമ്പത്തില്‍ ദീപം തെളിക്കുന്ന ഭക്തർ
പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് അയ്യപൂരം ഭാഗത്ത് ഒരുക്കിയ തൈ പൊങ്കൽ ഉത്സവത്തിൽ നിന്ന് .
ശബരിമല ഹരിവരാസനം പുരസ്കാരം പത്മശ്രീ കൈതപ്രംദാമോദരൻ നമ്പൂതിരി ദേവസ്വം മന്ത്രി വി.എൻ.വാസവനിൽ നിന്ന് ഏറ്റുവാങ്ങുന്നു.
വടക്കുന്നാഥനിലെ ആതിരോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച തിരുവാതിരക്കളി.
പീച്ചി ഡാമിലെ തെക്കേക്കുളം റിസർവോയറിലെ വെള്ളത്തിൽ വീണ നാല് കുട്ടികളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചപ്പോൾ, അത്യാഹിത വിഭാഗത്തിന് പുറത്ത് വിലപിക്കുന്ന ബന്ധുക്കൾ
പീച്ചി ഡാമിലെ തെക്കേക്കുളം റിസർവോയറിലെ വെള്ളത്തിൽ വീണ നാല് കുട്ടികളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചപ്പോൾ, അത്യാഹിത വിഭാഗത്തിന് പുറത്ത് വിലപിക്കുന്ന ബന്ധുക്കൾ
അമ്മത്തോളിൽ തണലൊരുക്കി... നട്ടുച്ച നേരം കത്തുന്നവെയിലിൽ അമ്മയ്ക്കൊപ്പം കോട്ടയം നഗരത്തിലെത്തിയ കുഞ്ഞിനെ ചൂട് ഏൽക്കാതിരിക്കാൻ സാരിതുമ്പുകൊണ്ട് പൊതിഞ്ഞപ്പോൾ
മിഴിവോടെ...കോട്ടയം ബേക്കർ വിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പാലാ കെ.എം മാത്യു ബാലസാഹിത്യ അവാർഡ് സമ്മാനിക്കാനെത്തിയ ശശി തരൂർ എം.പി വേദിയിലിരുന്ന് കണ്ണിൽ മരുന്നുതുള്ളി ഒഴിക്കുന്നു.മുൻ മന്ത്രി കെ .സി ജോസഫ് സമീപം
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ സംഘടിപ്പിച്ച കേരളകൗമുദി കോട്ടയം യൂണിറ്റിന്റെ സിൽവർ ജൂബിലി ആഘോഷം ബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ്, മന്ത്രി വി.എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് എന്നിവർ സമീപം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com