പതിയെ പൊങ്കെ അങ്കെ പൊലീസ് ഇരുക്ക്...സവാള വിൽപ്പനയുമായി പോകുന്ന പെട്ടി ഓട്ടോറിക്ഷയുടെ പുറകിലെ തുറന്നിട്ട വാതിലിൽ കാലുകൾ റോഡിലേക്ക് നീട്ടി ഇരുന്നു സാഹസികമായി പോകുന്നയാൾ. തൃശൂർ കമ്മീഷണർ ഓഫീസിനു സമീപത്തു നിന്നുള്ള ചിത്രം.
ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായയെ ആക്രമിക്കാൻ ചുറ്റും കൂടിയ തെരുവ് നായകളെ തുരത്തുവാൻ ശ്രമിക്കുന്ന യജമാനൻ. ശംഖുമുഖത്ത് നിന്നുള്ള കാഴ്ച.
ജലം ജീവൻ : വേനൽ കനത്തതോടെ ജലസ്രോതസുകൾ വറ്റിവരളുകയാണ്. മനുഷ്യരും പക്ഷിമൃഗാദികളും ജലത്തിനുവേണ്ടി പരക്കം പായുന്നു , ചൂടിൽ നിന്ന് ആശ്വാസം തേടി എത്തിയ കാക്കകൾ. പത്തനംതിട്ട കല്ലറക്കടവ് വാട്ടർ അതോറിറ്റി ഒാഫീസിലെ ജലശുദ്ധീകരണ പ്ളാന്റിൽ നിന്നുള്ള ദൃശ്യം.
നഗരവീഥിയിൽ കച്ചവടത്തിനെത്തിയ മത്സ്യവിൽപ്പനക്കാരിയുടെ ചുറ്റും കൂടിയ കൊക്കുകൾ.
പെരുമാങ്കണ്ടത്ത് കാറിന് തീപിടിച്ച് ഒരാൾ മരിച്ച അപകടം
തണൽ ഉണങ്ങി...വേനൽ കടുക്കും മുന്നേ ചുട്ടുപൊള്ളുന്ന ദിനങ്ങളെയാണ് സംസ്ഥാനം അഭിമുഖീകരിക്കുന്നത്. നീരൊഴുക്ക് കുറഞ്ഞ പുഴകളും,ഉണങ്ങിത്തുടങ്ങിയ ചില്ലകളും,പൊള്ളുന്ന സൂര്യതാപവും വരാനിരിക്കുന്ന വേനലിൻ്റെ കാഠിന്യം കൂട്ടുമോ എന്ന് കണ്ടറിയണം.കോട്ടയം മുപ്പായിപ്പാടത്തിന് സമീപം കാലാകാലങ്ങളായി തണലേകിയ വൻമരം ഉണങ്ങിയ നിലയിൽ.
എസ് ടി യു വിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന വടം വലി മത്സരം
ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ സെറ്റോയുടേയും ജോയിന്റ് കൗൺസിലിന്റേയും നേതൃത്വത്തിൽ പണിമുടക്കി നടത്തിയ പ്രകടനം കളക്ടറുടെ ഓഫീസിന് സമീപം നിന്ന് കാണുന്ന ജീവനക്കാർ.സമയം തെറ്റിയോടുന്ന കളക്ട്രേറ്റ് ഗോപുരത്തിലെ ക്ലോക്കും കാണാം
അയ്യപ്പദർശനം കാത്ത്....ശബരിമല താഴെ തിരുമുറ്റത്ത് അയ്യപ്പദർശനത്തിനായി കൗതുകത്തോടെ പതിനെട്ടാംപടിക്കലടിക്കാനുള്ള നാളികേരവുമായി ഊഴം കാത്തുനിൽക്കുന്ന കൊച്ചുമാളികപ്പുറം.
പറന്നിറങ്ങിയ 'പാര'... പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഫ്രണ്ട്‌സ് ആർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ ക്യാംപസ് മൈതാനത്ത് നടത്തിയ പാരാസെയിലിംഗിൽ താഴെയിറങ്ങവെ നിയന്ത്രണം വിട്ട് നിലത്ത് വീഴുന്നയാൾ
പറന്നിറങ്ങി 'പാര'... പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഫ്രണ്ട്‌സ് ആർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ ക്യാംപസ് മൈതാനത്ത് നടത്തിയ പാരാസെയിലിംഗിൽ ജീപ്പിൽ ഘടിപ്പിച്ച കയർപൊട്ടി ദിശമാറിയ പാരച്ചൂട്ട് റൈഡിന് കയറിയ വിദ്യാർത്ഥിയുമായി സമീപത്തെ മരത്തിൽ പതിച്ചപ്പോൾ.
കണ്ണൊന്ന് തെറ്റിയാൽ...മെയിൻ റോഡിലേക്ക് കട്ട് ചെയ്ത് കയറിവന്ന കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടപ്പോൾ.കോട്ടയം കളക്ട്രേറ്റ് പടിക്കൽ കെ.കെ റോഡിലെ കാഴ്ച
സിസ്റ്റേഴ്സ് കിക്ക്.... തൊടുപുഴ ന്യൂമാൻ കോളേജിൽ പെൺകുട്ടികൾക്കായി നടത്തിയ സ്വയം പ്രതിരോധ കരാട്ടെ പരിശീലനത്തിൽ പങ്കെടുക്കുന്ന കന്യാസ്ത്രീകളായ വിദ്യാർത്ഥികൾ ഫോട്ടോ: ബാബു സൂര്യ
കോട്ടയം ബേക്കർ ഹിൽസിലെ ഡ്രാഗൺ ഫ്രൂട്ട് കൃഷിക്കിടയിലെ പുല്ല് മെഷീൻ ഉപയോഗിച്ച് വെട്ടുന്ന തൊഴിലാളി
ഇൻ വൈൽഡ് ടൗൺ... അകവും പുറവും കാടുകയറി കിടക്കുന്ന നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന് സമീപം തീറ്റ തേടിയിരിക്കുന്ന കീരികൾ.
തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ പാറമക്കാവിന്റെ വെടിക്കെട്ട് ശാലയ്ക്ക് സമീപം കരിയില കൂട്ടത്തിൽ തീ പിടിച്ചപ്പോൾ ഫയർഫോഴ്‌സ് എത്തി തീ അണയ്ക്കുന്നു.
മിഴിവോടെ...കോട്ടയം ബേക്കർ വിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പാലാ കെ.എം മാത്യു ബാലസാഹിത്യ അവാർഡ് സമ്മാനിക്കാനെത്തിയ ശശി തരൂർ എം.പി വേദിയിലിരുന്ന് കണ്ണിൽ മരുന്നുതുള്ളി ഒഴിക്കുന്നു.മുൻ മന്ത്രി കെ .സി ജോസഫ് സമീപം
അമ്മത്തോളിൽ തണലൊരുക്കി... നട്ടുച്ച നേരം കത്തുന്നവെയിലിൽ അമ്മയ്ക്കൊപ്പം കോട്ടയം നഗരത്തിലെത്തിയ കുഞ്ഞിനെ ചൂട് ഏൽക്കാതിരിക്കാൻ സാരിതുമ്പുകൊണ്ട് പൊതിഞ്ഞപ്പോൾ
വടക്കുന്നാഥനിലെ ആതിരോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച തിരുവാതിരക്കളി.
ഉള്ളിലെച്ചൂട് അയ്യപ്പൻ-----തിരുവാഭരണ ഘോഷയാത്ര കണ്ട് തൊഴാനായി പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപത്തെ വഴിയിൽ കാത്തുനിന്ന ഭക്ത കടുത്ത ചൂടിനേത്തുടർന്ന് റോഡിൽ അലങ്കാരത്തിനുപയോഗിച്ച മുത്തുക്കുടയുടെ ചുവട്ടിൽ അഭയം തേടിയപ്പോൾ
  TRENDING THIS WEEK
പാലക്കാട്‌ ബി.ജെ. പി ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ ആയി സ്ഥാനമേറ്റ പ്രശാന്ത് ശിവനെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ. എസ് രാധാകൃഷ്ണൻ പൊന്നാടയണിയിച്ചു സ്വീകരിക്കുന്നു. സംസ്ഥാന വൈസ്.പ്രസി: ഡോ.ജെ. പ്രമീള ദേവി സമീപം
കേരള ബാൻ്റ് മിൻ്റൺ ലീഗിൻ്റെ ലോഗോ പ്രകാശനം തൃശൂർ ടൗൺ ഹാൾ പരിസരത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രകാശനം ചെയ്യുന്നു
എസ് ടി യു വിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന വടം വലി മത്സരം
ആൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ എഐടിയുസി സംസ്ഥാന സമ്മേളനത്തിന്റെ  ഭാഗമായി കോട്ടയത്ത് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ ദേശീയപതാക ഉയർത്തുന്നു
എറണാകുളം മറൈൻഡ്രൈവിൽ നടന്ന സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന വേദിയിലേക്ക് ജില്ലാ സെക്രട്ടറി സി.എൻ. മോഹനനൊപ്പം കടന്ന് വരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആശ്ചര്യത്തോടെ നോക്കുന്ന കുട്ടി റെഡ് വോളണ്ടിയർമാർ. വാഹനം മുന്നിലെത്തിയപ്പോൾ സല്യൂട്ട് നൽകുന്നതും കാണാം
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ പരേഡ് സല്യൂട്ട് സ്വീകരിക്കുന്നു
എറണാകുളം മറൈൻഡ്രൈവിൽ നടന്ന സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി പി. രാജീവുമായി സംഭാഷണത്തിൽ
ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റായി സ്ഥാനമേറ്റ ലിജിൻ ലാലും കോട്ടയം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റായി സ്ഥാനമേറ്റ റോയി ചാക്കോയും
റേഷൻ വ്യാപാരി സംയുക്ത സമരസമിതി ആഭിമുഖ്യത്തിൽ കടയടച്ച് കോട്ടയം താലൂക്ക് സപ്ലൈ ഓഫീസ് പടിക്കൽ നടത്തിയ ധർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com